വിവരണം – സുജീർ മാറഞ്ചേരി.
തായ്ലാന്റിലെ ചിയാങ്ങ് റാങ്ങ് പ്രവിശ്യയിലെ നയന മനോഹരമായ തടാക തീരമാണു പടായ. മലനിരകളാൽ ചുറ്റപ്പെട്ട ബീച്ച്. ബീച്ചിനോട് ചേർന്ന് കിടക്കുന്ന മലനിരകളിലാണു താം ലുവാങ്ങ് ഗുഹ സ്ഥിതി ചെയ്യുന്നത്. വളരേ വീതിയേറിയേറിയ പ്രവേശന കവാടമുള്ള താം ലുവാങ്ങ് അകത്തേക്ക് പോകും തോറും വീതി കുറയുകയും ചില സ്ഥലങ്ങളിൽ വിസ്ഥാരം കൂടുകയും ചെയ്യും. മൺസൂൺ കാലത്ത് ഈ ഗുഹ ചെറിയൊരു പുഴയായി മാറും. അത്യന്തം നിഗൂഡതകൾ നിറഞ്ഞ ഈ ഗുഹ കാണാനാണു എക്പോൾ ചത്യാങ്ങ് എന്ന ഫുഡ് ബോൾ കോച്ച് പരിശീലനത്തിന്ന് ശേഷം 12 കുട്ടികളുമായി എത്തിയത്. അന്നൊരു ജൂൺ 23 ആയിരുന്നു. ഗുഹയ്ക്കുള്ളിലെ കാഴ്ച്ചകൾ കണ്ട കുട്ടികൾ മുൻപോട്ട് പോകാൻ കോച്ചിനെ നിർബന്ധിച്ചു. സാഹസിക പ്രിയനായ കോച്ചിനും അവരുടെ നിർബന്ധത്തിന്ന് വഴങ്ങേണ്ടി വന്നു. പക്ഷെ അവരറിഞ്ഞിരുന്നില്ല 13 പേരുടെ ജീവനുമായി ഒലിച്ച് പോകാൻ പുറത്ത് മഴ കനത്ത് കൊണ്ടിരിക്കുകയാണെന്ന്. ഗുഹയ്ക്കിരുവശത്ത് നിന്നും വെള്ളം ഊർന്നിറങ്ങിയപ്പോഴാണു മടങ്ങാം എന്ന ചിന്ത അവരിലുദിച്ചത്. പക്ഷെ വന്ന വഴിയിൽ ഒരു സ്ഥലത്ത് മണ്ണും കല്ലും വീണു ഗുഹാമുഖം അടഞ്ഞിരിക്കുന്നു. ചുറ്റും ഇരുട്ട് മാത്രം. ഇരു വശങ്ങളിലും നിന്നും വെള്ളം അരിച്ചിറങ്ങുന്നു. ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നു. ഒറ്റ വഴിയെ അവരുടെ മുൻപിൽ ഉണ്ടായുരുന്നൊള്ളു മുൻപോട്ട് പോകുക, അകലെയങ്ങാനും പുറത്തേക്കൊരു വഴി തുറന്ന് കിട്ടിയാലൊ? ഗുഹയിലെ വീതി കുറഞ്ഞ ഭാഗത്ത് കൂടെ നിരങ്ങിയും ആഴങ്ങളിലേക്ക് ഊർന്നിറങ്ങിയും ജീവിതത്തിലേക്ക് തിരിച്ചെത്താൻ അവർ മുൻപോട്ട് നീങ്ങി അന്നവർ നടന്ന് പോയത് ചരിത്രത്തിലേക്കായുരുന്നു.
23 നു രാത്രി കാണാതായ കുട്ടികളുടെ മാതാപിതാക്കൾ കുട്ടിയെ കാണാനില്ല എന്ന് ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പരാതിയുടെ ഗൗരവം മനസ്സിലായ പോലീസ് രാത്രി നടത്തിയ അന്യേഷണത്തിൽ കുട്ടികളുടെ സെക്കിളുകൾ ഗുഹാ മുഖത്ത് കണ്ടെത്തി. 24 ആം തീയതി ഗുഹയുടെ ഉൾവശത്ത് നടത്തിയ പരിശോധനയിൽ കുട്ടികളുടെ കാൽപ്പാടുകൾ കണ്ടെത്തി. കുട്ടികളും കോച്ചും ഗുഹയിൽ അകപ്പെട്ടിട്ടുണ്ടെന്ന നിരീക്ഷണത്തിൽ പോലീസ് എത്തി . പ്രവിശ്യ സർക്കാർ തായ് നേവി സീലിന്റെ സഹായം തേടി. കുട്ടികളുടെ മാതാപിതാക്കൾ സംഭവസ്ഥലത്തെത്തി. 25 ജൂൺ- 12 കുട്ടികൾക്കും അവരുടെ കോച്ചിനും വേണ്ടിയുള്ള തിരച്ചിൽ തായ് നേവി സീൽ ഏറ്റെടുത്തു. അടഞ്ഞ് പോയ ഗുഹാമുഖം തുറന്ന് നേവി സീലുകൾ തിരച്ചിൽ ആരംഭിച്ചു.
June 26 ഗുഹയ്ക്കുള്ളിലെ ടി ജംഗ്ഷൻ വരെ തിരച്ചിൽ സംഘം എത്തി മഴ കനത്തത് കാരണം തിരിച്ച് പോരേണ്ടി വന്നു. തായ്ലാന്റ് സർക്കാർ ലോക രാജ്യങ്ങളുടെ സഹായം അഭ്യർത്തിച്ചു. 27 ബ്രിട്ടനും അമേരിക്കയും മുങ്ങൽ വിദഗ്ദന്മാരടങ്ങുന്ന നാവികസേനാംഗങ്ങളെ തായ്ലാന്റിലേക്കയച്ചു. ഗുഹയ്ക്കുള്ളിൽ തിരച്ചിൽ നടത്താനുള്ള രക്ഷാ സംഘത്തിന്റെ ശ്രമം മഴ കാരണം തടസ്സപ്പെട്ടു. 28 ജൂൺ കനത്ത മഴ കാരണം രക്ഷാ പ്രവർത്തനം നിറുത്തി വെള്ളം പംബ് ചെയ്ത് കളയുന്നതിനായി പംബുകൾ സ്ഥാപിച്ചു. ഗുഹയ്ലേക്ക് തുറക്കുന്ന വല്ല വഴികളും ഉണ്ടോ എന്നറിയാൻ 600 സൈനികരെ മലമുകളിലേക്കയച്ചു. തിരച്ചിലിനായി ഡ്രോണുകൾ രംഗത്തിറങ്ങി. 29 തായ് ലാന്റ് പ്രധാനമന്ത്രി പ്രയുത് ചാൻ സംഭവ സ്ഥലം സന്ദർശിച്ചു. 30 ജൂൺ തിരച്ചിൽ പുനരാരംഭിച്ചു. ബ്രിട്ടീഷ് മുങ്ങൽ വിദഗ്ദരും തായ് നേവി സീലുകളും നടത്തിയ തിരച്ചിലുകളെല്ലാം ചെന്ന് നിന്നത് ഗുഹയ്കകത്തു U ട്രാപ്പിലായിരുന്നു. വീതി കുറഞ്ഞ് വെള്ളം നിറഞ്ഞ് കിടക്കുന്ന ഗുഹ രണ്ടര കിലോമിറ്റർ അകലെ U ആകൃതിയിൽ ബെന്റാകുന്നു. അപ്പുറത്ത് കാത്തിരിക്കുന്നത് തങ്ങളുടെ മരണമാണൊ എന്ന് ഭയം കാരണം തിരച്ചിലുകളെല്ലാം അവിടെ അവസാനിച്ച് കൊണ്ടിരിന്നു.
1 ജുലൈ ഗുഹക്കുള്ളിലെ U ട്രാപ്പിനെ മറികടന്ന ബൃട്ടീഷ് രക്ഷാ സംഘം അപ്പുറത്ത് ഓക്സിജൻ സിലിണ്ടറുകളും മറ്റും സൂക്ഷിക്കാൻ ബേസ് ക്യാപ് സ്ഥാപിച്ചു. 2 ജൂലൈ . അന്ന് തിരച്ചിലിനായി സ്കൂബാ മാസ്ക് ധരിക്കുംബോൾ ബ്രിട്ടീഷ് മുങ്ങൽ വിദ്ദഗ്ദരായ റിച്ചാർഡ് സ്റ്റാന്റനും ജോൺ വാലെന്റെനും ചിലതെല്ലാം മനസ്സിലുറപ്പിചിരുന്നു. തലയ്ക്കിരുവശുവുമായി ഘടിപ്പിച്ച ടോർച്ചിന്റെ അരണ്ട വെളിച്ചത്തിൽ കലങ്ങി മറിഞ്ഞൊഴുകുന്ന വെള്ളത്തെ വകഞ്ഞ് മാറ്റി ഭയം ഇരച്ച് കയറുന്ന സകല പ്രതിഭന്ധങ്ങളേയും തട്ടി മാറ്റി അവർ മുന്നോട്ട് പോയി. മനുഷ്യ കുലത്തിന്റെ ചരിത്രത്തിൽ തങ്ങളുടെ പേരുകൾ തങ്ക ലിപികളാൽ എഴുതി വെക്കുകയായുരുന്നു .കിലോമീറ്ററുകൾ താണ്ടി വന്ന ആ മനുഷ്യ സ്നേഹികൾ തിരച്ചിലിന്റെ അവസാനം തങ്ങളുടെ ജീവിതത്തിന്റെ അവസാനമാകുമൊ എന്നു പോലും തീർച്ചയില്ലാത്ത തിരച്ചിൽ. സകല പ്രതിബന്ധങ്ങളേയും മറി കടന്ന് മുൻപോട്ട് നിങ്ങിയ റിച്ചാഡിന്റെയും ജോണിന്റെയും മുൻപിൽ വലിയൊരു പാറ തടസ്സമായി വന്നു. അപ്പോളവർ ഗുഹാമുഖത്ത് നിന്നും 4 കിലോമീറ്റർ അകലെയായിരുന്നു. പാറ മറികടക്കാൻ ജലോപരിതലത്തിലേക്ക് വന്ന ജോണും റിച്ചാഡും ലോകത്തിന്റെ കണ്ണുകളെ ത്രെസിപ്പിക്കാൻ പോന്ന ഒരു കാഴ്ച്ച കണ്ടു 12 കുട്ടികളും അവരുടെ സ്നേഹ നിധിയായ കോച്ചും ജലത്തിൽ നിന്ന് രണ്ടര മീറ്റർ മാത്രം ഉയരത്തിലുള്ള പാറയിൽ ഇരിക്കുന്നു.
പിന്നീട് അവിടെ നടന്നതെല്ലാം ജോണിന്റെ ഹെൽമെറ്റ് കാമറ ഒപ്പിയെടുത്തു. നേവി സീലുകൾ ഷെയർ ചെയ്ത ആ വീഡിയോ ലോകത്തെ അൽഭുതപ്പെടുത്തി. ജീവിതമാണൊ മരണമാണൊ മുൻപിൽ എന്നറിയാത്ത ഒൻപത് ദിവസങ്ങൾ.. പരസ്പരം കാണാനാകാത്ത കട്ട പിടിച്ച ഇരുട്ട് ഒൻപത് ദിവസങ്ങൾക്ക് ശെഷം ജോണിന്റെയും റിച്ചാഡിന്റെയും ഹെൽമെറ്റിൽ ഘടിപ്പിച്ച ടോർച്ചിൽ നിന്ന് പ്രതീക്ഷയുടെ കിരണങ്ങൾ കുട്ടികളുടെ മുഖത്തേക്കടിച്ചപ്പോഴും അവർ പ്രകടിപ്പിച്ച സമചിത്തത, അസാമാന്യമായ ധൈര്യം… ഏത് വാക്കുകൾ കൊണ്ടാണു ഞാനിവിടെ ആ തായ് കുട്ടികളുടെ മനുസ്സുറപ്പിനെ വർണ്ണിക്കുക. ഒൻപത് ദിവസം വെളിച്ച കടക്കാത്ത മിഴികളിൽ പ്രകാശം പതിക്കുംബോൾ ദൃഷ്ടികൾ പിൻവലിക്കുന്നു എന്നാല്ലാതെ കുട്ടികൾക്ക് ഭയമൊ വേവലാതിയൊ ഇല്ല. ജീവതത്തിലേക്കൊരു പ്രതീക്ഷയുടെ കണിക വീണുകിട്ടിയതിന്റെ അഘോഷങ്ങളില്ല. നിങ്ങളെത്ര പേരുണ്ടെന്ന റിച്ചാർഡിന്റെ ചോദ്യത്തിന്ന് എല്ലാവരുടെയും ഉത്തരം 13. മൗനം ഭജിച്ച് ജോണിന്റെ മറുപടി ബ്രില്യന്റ് എത്ര ദിവസമായി നിങ്ങളിതിനകത്തായിട്ടെന്ന് അറിയാമൊ? ഒൻപത് ദിവസം, എന്നിട്ടും നിങ്ങൾകൊരു കുഴപ്പവുമില്ല. നിങ്ങളെല്ലാവാരും സ്ട്രോങ്ങാണു. വെരി സ്ട്രോങ്ങ്. കുറേ ആൾകാരുണ്ട് പുറത്ത് നിങ്ങളെ രക്ഷിക്കാൻ. ഞങ്ങൾ ആദ്യം വന്നു എന്നേ ഒള്ളു. ജോണിന്റെ വാക്കുകൾകൊപ്പം അയാളുടെ ഉള്ളിലൊരു കടലിരംബുന്നതും വ്യക്തമായി കേൾകാം. ഞങ്ങൾ നാളെ വരും ഒന്നും പേടിക്കണ്ട ജോൺ പറയുന്നതെല്ലാം നിസ്സംഗതയോടെ കേട്ട കുട്ടികൾ പറഞ്ഞ മറുപടി ഇത്രമാത്രം ആയിരുന്നു “വി ആർ വെരി ഹാപ്പി.” റിച്ചാഡിന്റെ മറുപടി “വി ആർ ഹാപ്പി റ്റൂ..”
രക്ഷ പ്രവർത്തകരെ കണ്ട് വെള്ളത്തിനരികിലേക്കിറങ്ങിയ കുട്ടികളോട് മുകളിലേക്ക് കയറിയിരിക്കാൻ ജോണിന്റെ സ്നേഹോപദേശം. അന്ന് വൈകീട്ട് താംലുംവാങ്ങ് ഗുഹാ മുഖത്ത് നിന്ന് തായ് മിലറ്ററി ചീഫ് ലോകത്തോടു വിളിച്ച് പറഞ്ഞു ഞങ്ങളുടെ കുട്ടികൾ ജീവനോടെ ഇരിക്കുന്നു . ലോകം തരിച്ചു നിന്നു ഇസ്രായേൽ, ചൈന, ഫിൻലൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ സഹായഹസ്തവുമായി എത്തി. ജുലൈ 3 ആസ്ട്രേലിയൻ ഡോക്റ്ററും കേവ് ഡൈവിങ്ങിൽ വിദഗ്ദനുമായ റിച്ചാർഡ് ഹാരിസൺ രക്ഷാ സംഘത്തോടൊപ്പം ചേർന്നു. രക്ഷാ ദൗത്യത്തിന്ന് ഹാരിസൺന്റെ വരവോടെ പുതിയ ദിശാ ബോധം കൈവന്നു. കുട്ടികളുടെ ജീവൻ നില നിർത്താൻ ഹൈ കലോറി ഭക്ഷണങ്ങളും വൈറ്റമിൻ, പാരസെറ്റാമോൾ ഗുളികകളും എത്തിച്ചു. മുഴുവൻ സമയവും നേവി സീൽ ഉദ്യോസ്ഥർ കുട്ടികളുടെ അടുത്ത്. കുട്ടികളെ രക്ഷപ്പെടുത്തുന്നതിന്ന് തായ് സർക്കാർ സാധ്യമായ വഴികളെല്ലാം ആരാഞ്ഞു. മലമുകളിൽ ഡ്രില്ലിംഗ് തുടങ്ങി.
മൺസൂൺ കഴിയുന്നത് വരെ കാത്തിരിക്കുക തുടങ്ങി എല്ലാ സാധ്യതകളും പരിഗണയിൽ. ജുലൈ 6 കുട്ടികളുക്കുള്ള ഓക്സിജൻ സിലിണ്ടറുമായി പോയ തായ് നേവി ഉദ്യോഗസ്ഥൻ സമൻ കുനാൻ തിരിച്ച് വരുംബോൾ കയ്യിലുള്ള ഓക്സിജൻ തീർന്നതിനെ തുടർന്ന് മരണപ്പെട്ടത് ലോകത്തിന്റെ നൊംബരമായി മാറി. ജൂലൈ 7 രക്ഷാപ്രവർത്തകരുടെ കൈവശം കോച്ച് കുട്ടികളേയും കൂട്ടി ഗുഹയ്ക്കുള്ളിലേക്ക് പോയതിന്ന് മാപ്പു പറഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾക്കെഴുതിയ വികാര തീവ്രമായ കത്ത് കൊടുത്ത് വിട്ടു വായിച്ച് തായ് ജനത കരഞ്ഞു ലോകവും. മറ്റ് സാധ്യതകളെല്ലാം അടഞ്ഞതിനെ തുടർന്ന് രക്ഷപ്രവർത്തകർ കുട്ടികളെ പുറത്തെത്തിക്കുന്നതിന്ന് ബഡ്ഡി ഡൈവിന്റെ സാധ്യത തേടുന്നു. ബഡ്ഡി ഡൈങ്ങിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുന്നു.
ജുലൈ 8 ടു 13 – രക്ഷാ പ്രവർത്തകർ ചേർന്ന് 4 കുട്ടികളെ പുറത്തെത്തിച്ചു. ഒരു കുട്ടിക്ക് മുൻപിലും പിറകിലുമായി രണ്ട് പേരെന്ന കണക്കിൽ കുട്ടികൾക്ക് രക്ഷാ പ്രവർത്തകർ പുറത്തേക്ക് വഴി കാട്ടി. വെള്ളമില്ലാത്തിടത്ത് അവരെയും ചുമന്ന് നടന്നു. ലോകം ആകാംക്ഷയുടെ മുൾമുനയിൽ നിന്ന മണിക്കൂറുകൾ. 9 ജൂലൈ നാലുകുട്ടികളെ കൂടി ബഡ്ഡി ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തി. 10 ജുലൈ നാലു കുട്ടികളെയും അവരുടെ കോച്ചിനെയും പുറത്തെത്തിച്ചു. അന്നു രാത്രി ഏറെ വൈകി അവസാനത്തെ മനുഷ്യനും ഗുഹയ്ക്കുള്ളിൽ നിന്ന് പുറത്ത് കടന്നു. അത് റിച്ചാർഡ് ഹാരിസൺ ആയിരുന്നു. സമാനതകളില്ലാത്ത ദൗത്യതിന്ന് സഹായ ഹസ്ത്ം നൽകിയതിന്ന് തായ് ജനത ലോകത്തിന്ന് നേരെ കൈ കൂപ്പി. ലോകം തിരിച്ചും. ഇവിടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടം ആയിരുന്നു. എന്റെ വായിൽ അകപ്പെട്ടവരെയും കൊണ്ടേ പോകൂ എന്ന് പ്രകൃതിയും രക്ഷപ്പെടുത്തിയേ അടങ്ങൂ എന്ന് മനുഷ്യരും. പോരാട്ടം പ്രകൃതിയും മനുഷ്യനും തമ്മിലായപ്പോൾ സ്വയം വരച്ചുണ്ടാക്കിയ രാജ്യാതിർത്തികൾ മറന്ന് മനുഷ്യർ കൈ കോർത്തു. അതിജീവനത്തിന്റെ വഴിയിൽ സമനാതകളില്ലാത്ത ഒരു ചരിത്ര ഗാഥ പിറന്നു. സമാനതകളില്ലാത്ത സമര ഗാഥ.