സൗത്ത് ഇന്ത്യയിലെ കാശ്മീരിലൂടെ ഒരു മഴക്കാല പഠനയാത്ര..

വിവരണം – Shakir Tk Shakki.

‘പിന്നിട്ട വഴികളിലൂടെ ക്യാമറ യിൽ 📷 പകർത്താൻ മറന്നു പോയ കാഴ്ചകൾ തേടി ”കാഴ്ച്ച” യാത്ര സംഘത്തിന്റെ കൂടെയുള്ള എന്റെ ആദ്യത്തെ യാത്ര…”_ പിന്നിട്ട വഴികളിലൂടെ വീണ്ടും യാത്ര ചെയ്യുന്നവർ വളരെ കുറവാണ്…
എന്നാൽ അത് വല്ലാത്ത ഒരു അനുഭവമാണ്. നമ്മൾ കാണാൻ മറന്നു പോയ കാഴ്ച്ചകൾ ഈ യാത്രകൾ നമുക്ക് സമ്മാനിക്കുന്നു. അത് പോലെയൊരു യാത്രയായിരുന്നു ഇതും, മറ്റു യാത്ര ഗ്രൂപ്പിനേക്കാൾ കാഴ്ച്ച യാത്ര സംഘം വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുന്നുവെന്ന് ഈ യാത്രയിൽ മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്ര സംഘടിപ്പിച്ചവർക്കും യാത്രയിൽ ഒരു കുടുംബമായി സൗഹൃദങ്ങൾ പങ്കു വെച്ച 26 പേർക്കും ആദ്യമേ നന്ദി പറയുന്നു….❤😍 ( ഇനിയും നമുക്ക് ഇതുപോലെ ഒരു മിച്ചു കൂടാൻ അവസരങ്ങൾ ഉണ്ടാവട്ടെ എന്ന പ്രതീക്ഷയോടെ ✌) ഇനി യാത്രയിലേക്ക്……മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ ഞങ്ങളുടെ യാത്ര ജൂൺ 30 നു രാവിലെ ആരംഭിച്ചു.

ഡെസ്റ്റിനേഷൻ ഒന്ന് 1⃣ : ചിന്നാർ – കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പെടുന്ന മറയൂരിനടുത്ത് സ്ഥിതി ചെയ്യുന്ന വന്യമൃഗസംരക്ഷണകേന്ദ്രമാണ് ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം. രാവിലെ 5.30 നു കരുവാരകുണ്ടിൽ നിന്നും ആരംഭിച്ച ഈ യാത്ര പെരിന്തൽമണ്ണ – പാലക്കാട് – ഉദുമൽപേട്ട് – പൊള്ളാച്ചി – വഴി ചിന്നാറിലേക്കായിരുന്നു. യാത്രയ്ക്കിടയിൽ എല്ലാവരും പരസപരം പരിചയപ്പെട്ടു കഴിഞ്ഞപ്പോഴേക്കും പ്രാതൽ കഴിക്കാനായി വഴിയിൽ ബസ് നിറുത്തി. യാത്രകൾ നമ്മുക്ക് സമ്മാനിക്കുന്നത് ഒരു പിടി നല്ല ഓർമ്മകൾ മാത്രമല്ല നല്ല അറിവുകളും ആണ്. എന്നാൽ നമ്മൾ യാത്രയിൽ ഉപേക്ഷിക്കുന്നതോ ഒരുപിടി പ്ലാസ്റ്റിക് വേസ്റ്റുകളുമാണ്… ഇതിലൊരു മാറ്റം ഈ യാത്രയിൽ ഉണ്ടായിരുന്നു. ഇതെനിക്ക് വളരെ വലിയ സന്തോഷം നൽകി, ആദ്യമേ പറഞ്ഞത് അനുസരിച്ച് ഭക്ഷണത്തിനായി എല്ലാവരും സ്റ്റീൽ പ്ലെയ്റ്റ്, ഗ്ലാസ് എന്നിവ കൊണ്ട് വന്നിരുന്നു.. അതിലായിരുന്നു ഭക്ഷണം കഴിക്കൽ .. സഞ്ചാരികൾക്ക് ഇതൊരു മാതൃകയാണ്.. ( നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതൊരു മാതൃക യാക്കാവുന്നതുമാണ്. ).

യാത്ര പിന്നെയും തുടങ്ങി റോഡരികിൽ കാറ്റാടി പാടങ്ങളുടെ നീണ്ട നിരകൾ തന്നെ കണ്ടുകൊണ്ടിരുന്നു.. ചർച്ചകൾ അതിലേക്ക് നീണ്ടു..അവസാനം കാറ്റാടി യുടെ വിലയും വലിപ്പവും മെല്ലാം മനസ്സിലാക്കാൻ അതിന്റെ അടുത്ത് തന്നെ പോവേണ്ടി വന്നു… മലപ്പുറം ഭാഷയിൽ പറഞ്ഞാൽ (ഇജ്ജാതി വണ്ണവും വലിപ്പവും മ്മളെ നിലമ്പൂരിലെ തേക്കിനു പോലുമില്ല. ). യാത്ര വീണ്ടും തുടർന്ന്.. ബസിലെ ഓരോരുത്തരും ഓരോ പ്രസ്ഥാനങ്ങളാണെന്ന് പരിചയപെട്ടപ്പോഴായാണ് മനസിലായത്. പലരുടെയും കഴിവുകൾ ഒരുമിച്ചുള്ള യാത്രയിൽ മാത്രമാണ് കണ്ടത്താൻ കഴിയുക അതിനു ഉദാഹരണ മായിരുന്നു ഈ യാത്രയും, പാട്ടും, കവിതയും, മിമിക്രിയുമെല്ലാം യാത്ര സുന്ദരമാക്കി…
നാട്ടിലെ മഴക്കും തണുപ്പിനും വിപരീതമായിരുന്നു കേരളത്തിന്റെ അതിർത്തി കടന്നപ്പോൾ അനുഭവപ്പെട്ടത്
ചിന്നാറിലേക്ക് പ്രവേശിക്കുമ്പോൾ തമിഴ്നാട് ചെക്ക്‌പോസ്റ്റിൽ നിന്നും പെർമിഷൻ വേണം, ഇരുഭാഗത്തും കാടും മലയും നിറഞ്ഞ വനപാതയിലൂടെ യാത്ര തുടർന്നു.സൂര്യന്റെ ചൂടിന്റെ ദൈർഘ്യവും വാഹനങ്ങളുടെ പെരുപ്പവും യാത്രയിൽ വന്യ മൃഗങ്ങളെ ഒന്നും കാണാൻ സാധിച്ചില്ല … യാത്ര അവസാനം കേരളത്തിന്റെ അതിർത്തി എത്തി. അവിടെ നിന്നും ടിക്കറ്റ് എടുത്ത്‌ 500 മീറ്റർ നടന്ന് ചിന്നാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി വ്യൂ ടവറിലേക്ക്,ടവറിൽ നിന്നുള്ള കാഴ്ചകൾ വളരെ മനോഹരം അങ്ങ് ദൂരെ ഒരു കൂട്ടം മാനുകൾ നടന്നു നീങ്ങുന്നു…
വ്യൂ ടവറിൽ നിന്നുമുള്ള കാഴ്ചകൾ കണ്ടിറങ്ങി വീണ്ടും വന പാതയിലൂടെ യാത്ര തുടർന്നു…

*⛳ഡെസ്റ്റിനേഷൻ രണ്ട് 2⃣: കാന്തല്ലൂർ – _നാലുവശവും മലകൾ ഉയർന്നു നിൽക്കുന്ന മറയൂർതടം . അങ്ങു ദൂരെ കാന്തല്ലൂർ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകൾ. കാന്തല്ലൂർ മലയുടെ നെറുകയിൽ അഞ്ചുനാടിന്റെ കാന്തല്ലൂർ ഗ്രാമം. ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ. ശൈത്യകാല പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു. ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു. മൂന്നാറിൽ നിന്ന്‌ ഏകദേശം 50 കിലോമീററർ അകലെയാണ്‌ കാന്തല്ലൂർ. കാന്തല്ലൂരിൽ വിളയുന്ന ആപ്പിൾ പ്രശസ്‌തമാണ്‌. തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന ഗ്രാമം കൂടിയാണ് ഇത്.

കാന്തല്ലൂരിലേക്കുള്ള ഈ യാത്ര ആപ്പിൾ കൃഷിയിടം കാണുക എന്നൊരു ലക്ഷ്യം മാത്രമായിരുന്നു. വിശപ്പിന്റെ വിളി പലരിലും കാണാൻ ഇടയായതിനാൽ യാത്രാ മധ്യേ ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടർന്നു…. പെരുമഴ പെയ്തത് യാത്ര മനോഹരമാക്കി കാന്തല്ലൂരിലെ മനോഹരമായ കൃഷിയിടങ്ങളും ചെറിയ ഫാമുകളും കണ്ട് അവിടെ നിന്നും മടങ്ങി….

ഡെസ്റ്റിനേഷൻ മൂന്ന് 3⃣ : മറയൂർ – മറയൂർ എന്നാൽ മറഞ്ഞിരിക്കുന്ന ഊർ എന്നർത്ഥം. മറവരുടെ ഊര്‌ ആണ്‌ മറയൂർ ആയി മാറിയത്‌ എന്നതാണ്‌ കൂടുതൽ ശരി എന്നതാണ്‌ പണ്ഡിതമതം. ചേര, ചോള, പാണ്ഡ്യരാജാക്കന്മാരുടെ സേനയിലെ മറവർ എന്ന ഗോത്രവിഭാഗത്തിൽപ്പെട്ടവർ കാടുകളിൽ മറഞ്ഞിരിക്കുകയും വഴിയാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുമായിരുന്നത്രേ. അതിനാൽ മറവരുടെ ഊര്‌ അല്ലെങ്കിൽ അവർ മറഞ്ഞിരുന്ന ഊര്‌ എന്ന അർഥത്തിലാവാം മറയൂർ എന്ന പേരുണ്ടായത്‌ എന്നാണു വ്യഖ്യാനം. നാലുവശവും മലകളാൽ ചുറ്റപ്പെട്ടതും മഴനിഴലുകളും താഴ്വരകളും സ്വാഭാവിക ചന്ദനമരങ്ങളും, കരിമ്പുകാടുകളും മറയൂരിന്റെ പ്രകൃതി ഭംഗിയിൽ കാണാം. കാന്തല്ലൂരിൽ നിന്നും മറയൂർ വഴിയാണ് മൂന്നാർ യാത്ര, യാത്രവഴിയിൽ ശിലായുഗത്തിലെ മനുഷ്യർ മരിച്ചാൽ അടക്കം ചെയ്തിരുന്ന സ്ഥലമായ ”മുനിയറ” കാണാൻ അൽപ്പനേരം ചിലവഴിച്ചു. ശേഷം യാത്രാ മധ്യേ നല്ല മറയൂർ ശർക്കര വാങ്ങുകയും, ഫാമിൽ നിന്നും ശർക്കര നിർമാണം മനസ്സിലാക്കാനും സാധിച്ചു … അവിടെ കൃഷി ചെയ്തു ഉണ്ടാക്കുന്ന കരിമ്പിൽ നിന്നുമാണ് ഈ ശർക്കര നിർമാണം അത് കൊണ്ട് തന്നെ മറയൂർ ശർക്കര ടൂറിസ്റ്റുകള്ക്ക് പ്രിയപ്പെട്ട ഒന്നാണ്. ഇട തൂർന്ന ചന്ദന മരങ്ങളുടെ ഇടയിലൂടെ യാത്ര വീണ്ടും തുടർന്നു…..

*⛳ഡെസ്റ്റിനേഷൻ നാല് 4⃣ : പാമ്പാടുംചോല ദേശിയോദ്യാനം – കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌ പാമ്പാടും ചോല ദേശീയോദ്യാനം. 1.318 ചതുരശ്ര കിലോമീറ്റർ ആണ്‌ വിസ്തൃതി.ചോലപ്പുൽമേട് ആവാസവ്യവസ്ഥ യാണ്‌ ഇവിടുത്തെ പ്രത്യേകത. കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല.. ഞങ്ങളുടെ ഇന്നത്തെ യാത്ര അവസാനിപ്പിക്കുകന്നതും വിശ്രമിക്കുന്നതും പാമ്പാടുംചോല ദേശിയോദ്യാനത്തിലെ നേച്ചർ എഡ്യൂക്കേഷൻ സെന്ററിലെ ഡോർ മെട്രിയിൽ⛺ ആയിരുന്നു.. എന്നാൽ പ്ലാൻ ചെയ്ത സമയത്തേക്കാൾ വൈകിയാണ് അവിടെ എത്താൻ സാധിച്ചത് .. അവിടെ ഞങ്ങൾ ഇരുപത്തിആറു പേരും ഇറങ്ങി ഫ്രഷ് ആയ ശേഷം അവിടെ ഓഫീസറുടെ ചെറിയ ക്ലാസും നടന്നു. പലരുടെയും സംശയങ്ങൾ ഗിരീഷ് എന്ന ഓഫീസർ മറുപടി തന്നു. ശേഷം ഞങ്ങളുടെ കോഓർഡിനേറ്റർ മാരുടെ പരിചയപ്പെടലും പാട്ടും, കവിതയും, അടുത്ത യാത്രകളുടെ പ്ലാനുകളും മറ്റും വിശദീകരിച്ചു… ഈ ക്യാമ്പിന്റെ പ്രത്യേകത എന്താണ് വെച്ചാൽ ഇവിടെ ബി.എസ്‌.എൻ. എൽ നെറ്റ് വർക്ക് ഒഴിച്ച് ബാക്കി ഒന്നും തന്നെ ഇല്ല📴 (ഇത് തന്നെ റെയ്ജ് 📶 വന്നാൽ വന്ന്‌ ) അതുപോലെ പൂർണമായും സോളാറിൽ ആണ് പ്രവർത്തിക്കുന്നത് … ( വെയിൽ ഇല്ലെങ്കിൽ കൊടും കാട്ടിൽ ഇരുട്ട് തന്നെ അഭയം ) പുറത്തു നല്ല മഴയും വയറിനകത്ത് നല്ല വിശപ്പും ഒടുവിൽ സിബി അച്ചായൻ ഉണ്ടാക്കിയ മീൻ🐟 കറിയും വഴിയിൽ നിന്നും വാങ്ങിയ കപ്പയും കഴിച്ചു😋, രാവിലെ തുടങ്ങിയ യാത്രയുടെ ക്ഷീണം കാരണം എല്ലാവരും ഉറക്കത്തിലേക്ക് വീണ്…

പുലർച്ചെ റൂമിന്റെ ഒരുഭാഗത്ത്‌ നിന്നും ഞങ്ങളെയും നോക്കി നിൽക്കുന്ന കണ്ടുകാട്ടുപോത്തിനെ കണി കണ്ടാണ് എല്ലാവരും ഉണർന്നത്. ⏰സമയം ആറ് മണി ആയപ്പോൾ ഞാൻ ക്യാമറ യും എടുത്ത് നടക്കാൻ ഇറങ്ങി തൊട്ടപ്പുറത്ത് ഒരു കൂട്ടം കാട്ടുപ്പോത്തുകൾ പുല്ലുകൾ തിന്നു നടക്കുന്നത് കാണാൻ കഴിഞ്ഞു …ഒരു തണുത്ത പ്രഭാതം ചുറ്റും മലകൾ🏔 സൂര്യ രശ്മികൾ മലകളിൽ🌄 തട്ടി ഭൂമിയിൽ പതിക്കുന്നതും കിളികളുടെ ശബ്ദവും പുലരിയെ മനോഹരമാക്കി… 🌄
സമയം എട്ട് മണി ആയപ്പോൾ സുലൈമാനിയും റവ വറുത്തതും കഴിച്ച് ഇന്നത്തെ യാത്രക്കായി തയ്യാറെടുത്തു…
മൂന്നാറിൽ നിന്നും കൊടേക്കനാലിലേക്കുള്ള പണ്ട് (ബ്രിട്ടീഷ്ക്കാർ ) കാലത്തെ യാത്ര വഴികളും ഈ ഉദ്യാനത്തിൽ നമുക്ക് കാണാൻ കഴിയും… (ഇപ്പോൾ അതിലൂടെ പ്രവേശനമില്ല ) എന്നാൽ ഈ വഴിയിലൂടെ ട്രെക്കിങ്ങ് അനുവദീയമാണ് അട്ടയുടെ ശല്യം കൂടുതൽ ആയതിനാൽ ഞങ്ങൾ ട്രെക്കിങ്ങ് വേണ്ടന്ന് വെച്ചു.

*⛳ഡെസ്റ്റിനേഷൻ അഞ്ച 5⃣: വട്ടവട – ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. 20 ശതമാനത്തോളം വനമേഖലയാണ്. വാഹനസൗകര്യം കുറവായതിനാൽ കോവർ കഴുതകളെ ഉപയോഗിച്ചാണ് ഇവിടെ സാധനങ്ങൾ നീക്കുന്നത്… ക്യാമ്പിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങി ഇന്നത്തെ ആദ്യ യാത്ര വട്ടവട എന്ന കർഷക ഗ്രാമത്തിലേക്കായിരുന്നു.. വനപാതയിൽ നിന്നും സുന്ദരമായ ഒരു ഗ്രാമത്തിലേക്കാണ് ഞങ്ങൾ പ്രവേശിച്ചത് … മലചെരുവുകളിൽ തട്ട് തട്ടായിട്ട് കൃഷി 🌾🌾 ചെയ്തിരിക്കുന്നത് ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കാണാം … നേരത്തെ ഞാൻ ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇത്രയും പച്ചപ്പിൽ സുന്ദരമായി ഈ ഗ്രാമം കാണാൻ കഴിഞ്ഞിരുന്നില്ല..
മൂന്നാർ പോവുന്നവർ നിർബന്ധമായും പോവേണ്ടതും കാണേണ്ടതുമായ ഒരു ഗ്രാമം തന്നെയാണ് ഇത്..
ബസിൽ നിന്നും ഇറങ്ങി മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ അടുത്തേക്ക് വയൽ വരമ്പിലൂടെ ഞങ്ങൾ നടന്നു നീങ്ങി…

ഈ യാത്രയിൽ കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കാത്ത ഒരു സംഭവം വട്ടവടയിൽ നിന്നും കാണാൻ സാധിച്ചു. “നീല കുറുഞ്ഞി” പൂത്തു നിൽക്കുന്ന കാഴ്ച്ച. (കുറച്ചു ഭാഗത്ത് മാത്രം ) കർഷകർ ഓണത്തിന് വിളവെടുക്കാൻ വേണ്ടി വിത്തെറിഞ്ഞ് അതിന്റെ ജോലിയിലാണ്. ചെറിയ ഒറ്റ മുറി കുടിലുകളിലാണ് മിക്ക കർഷകരുടെയും താമസം…വിളവെടുപ്പ് സമയം അല്ലാത്തതിനാൽ കൂടുതൽ ഒന്നും ഞങ്ങൾക്ക് വാങ്ങാൻ സാധിച്ചില്ല… ഓർഗാനിക് കൃഷി രീതികളും മറ്റും കർഷകർ ഞങ്ങൾക്ക് വിശദീകരിച്ച് തന്നു. മണിക്കൂറുകൾ ക്ക് ശേഷം
വട്ടവടയിൽ നിന്നും മൂന്നാറിലേക്ക് യാത്ര തിരിച്ചു…. യാത്ര മധ്യേ വ്യൂ പോയിന്റിൽ ബസ് നിറുത്തുകയും അര കിലോമീറ്റർ നടന്ന് ചെകുത്തായ മലനിരകൾ കാണുകയും സെൽഫി യും മറ്റു ഫോട്ടോസും എടുക്കുകയും ചെയ്തു .. കുറച്ചു സമയങ്ങൾക്ക് ശേഷം വീണ്ടും യാത്ര തുടങ്ങി……

മാട്ടുപ്പെട്ടി ഡാമിനടുത്തു എത്തിയപ്പോൾ എല്ലാവരേം അത്ഭുത പെടുത്തുന്ന ഒരു അടിപൊളി കാഴ്ച്ച തന്നെ കാണാൻ സാധിച്ചു. പുൽമേടിൽ ഒരു കൂട്ടം ആനകളും കൂടെ കുട്ടിയാനയും. ഒരുപാട് യാത്രകൾ പോയിട്ടുണ്ടെലും ഇത്രയും അടുത്ത് നിന്നും കാട്ടാന കൂട്ടത്തെ കാണുന്നത് ആദ്യമായിരുന്നു… അതും പച്ചപ്പ് നിറഞ്ഞ പുൽമേടിൽ, സഞ്ചാരികൾക് മതിയാവോളം കാഴ്ചകൾ നൽകി ആരേയും നിരുത്സാഹപെടുത്താതെ അവർ നടന്നു നീങ്ങി… ഫോട്ടോസ് എല്ലാം എടുത്ത ശേഷം ഞങ്ങൾ അവിടെ നിന്നും മൂന്നാറിലേക്ക് യാത്ര തിരിച്ചു. മൂന്നാറിൽ നിന്നും ഉച്ചകത്തെ ഫുഡ് കഴിച്ചശേഷം ചെറിയ പർച്ചേസും നടത്തി തിരിച്ചു നാട്ടിലേക്ക്..

Check Also

പ്രണയദിനത്തിൽ കാമുകി നൽകിയ വ്യത്യസ്തമായ ഒരു ഗിഫ്റ്റ്..

വിവരണം – റസാഖ് അത്താണി. “ഇക്കാ നാളെ എന്താ പ്രത്യേകതായെന്നറിയുമോ?” രാത്രിയിലെ സംസാരത്തിനിടയിലാണ് അവൾ ആ ചോദ്യം ചോദിച്ചത്. നാളെ …

Leave a Reply