ആ ബസ്സിൻ്റെ ഒരു ഹോണടി തകർത്തത് ഒരു വൻ ബിസ്സിനസ്സ് സാമ്രാജ്യം..

കെ ആറിന്റെ ബിസിനസ് തകർത്തത് ആര്? കെ ആർ എന്ന കാട്ടുപുതുശ്ശേരികാരനായ വസന്തകുമാറിനെ അറിയാത്തവർ തെക്കൻ കേരളത്തിൽ കുറവാണ്. തൻറെതായ പ്രയത്നത്തിലൂടെ ബിസിനസ് രംഗത്ത് ഒരു വ്യക്തി മുദ്ര തീർക്കുകയായിരുന്നു വസന്തകുമാർ. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി എന്ന കൊച്ചു ഗ്രാമത്തിൽ കെ.രാഘവൻ (KR) മകൻ വസന്തകുമാർ കെ ആർ എന്ന പേരിൽ ആരംഭിച്ച ശങ്കർ സിമന്റ് വിതരണമായിരുന്നു കെ ആറിന്റെ ബിസിനസ് രംഗത്തെ ആദ്യ ചുവട് വെപ്പ്.

സിമന്റ് വ്യാപാരം മെച്ചപ്പെട്ടതോട് കൂടി കാട്ടുപുതുശ്ശേരി കേന്ദ്രികരിച്ചു കെ ആർ ഫൈനാൻസ് എന്ന പേരിൽ ഒരു ധനകാര്യ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. നൂറിന് ആറു ശതമാനത്തിന് മുകളിൽ പലിശ നൽകിയതിനാൽ പ്രദേശത്തെ മികച്ച ധനകാര്യ സ്ഥാപനമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല. മുസ്ലിം ഭൂരിപക്ഷ മേഖലയായ പള്ളിക്കലിലേലും പരിസര പ്രേദേശങ്ങളിലെയും ആളുകൾ പത്തും, ഇരുപതും,അമ്പതും ലക്ഷങ്ങൾ കൊള്ള ലാഭം പ്രതീക്ഷിച്ചു കെ ആർ ഫൈനാൻസിൽ ഡെപോസിറ്റ് ചെയ്തു. അമിത പലിശ ആഗ്രഹിച്ച നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയുടെ ഗൾഫ് പണം കെ ആർ ഫൈനൻസിൽ ഒഴുകി എത്തിയതോടെ ആറു മാസം കൊണ്ട് കോടികളുടെ ആസ്തിയിൽ എത്തിയ കെ ആർ ഈ തുക പുതിയ ബിസിനസ് സംരംഭങ്ങളിലേക്ക് ഇറക്കി ശൃംഖല വിപുലപെടുത്തി.

എ കെ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന ഗണേഷ്കുമാറുമായുള്ള ബന്ധം ഉപയോഗിച്ച് കെ ആർ പ്രൈവറ്റ് ബസ്കൾക്ക് വ്യാപകമായി റൂട്ട് പെര്മിറ്റ് നേടി. തിരുവനന്തപുരം കൊല്ലം ജില്ലകളിലായി 80ന് മുകളിൽ ബസുകൾ സർവിസ് ആരംഭിച്ചു.(അക്കാലത്ത് താര്‍ ഇല്ലാത്ത റോഡില്‍ കൂടി പോലും കെ ആര്‍ ബസ്‌ സര്‍വീസ് നടത്തിയിരുന്നു). ബസ്‌ ബിസിനസ് വളര്‍ന്നതോടെപ്പം സിമന്റ്‌ വ്യാപാരവും വര്‍ധിച്ചു ,ശങ്കർ സിമെന്റിന്റെ തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ ഡീലേര്‍ ആയി കെആര്‍ മാറി. തമിഴ്നാട്ടിലെ സിമന്റ്‌ ഫാക്ടറിയില്‍ നിന്ന് സിമന്റ്‌ കൊണ്ട് വരുന്നതിനായി മാത്രംനൂറ്റി എൺപതോളം നാഷണല്‍ പെര്‍മിറ്റ്‌ ലോറി സ്വന്തമായി ഉണ്ടായിരുന്നു, ബസിന്റെയും ലോറിയുടെയും എണ്ണം വര്ധിച്ചതോട് കൂടി വാഹനങ്ങള്‍ക്ക് ഇന്ധനം നിറകുന്നതിനായി പെട്രോള്‍ പമ്പും ബസിനും ലോറിക്കും ബോഡിവര്‍ക്ക്‌ ചെയൂന്നതിനായി വീടിനോട് ചേര്‍ന്ന് അഞ്ചു ഏക്കറില്‍ കാട്ടുപുതുശ്ശേരിയിൽ ബോഡി വര്‍ക്ക്‌ഷോപ്പും ആരംഭിച്ചു.

മക്കളായ രാജേഷ്,അനീഷ്, അജേഷ് എന്നിവർ ബിസിനസിൽ ശ്രദ്ധ കേന്ദ്രികരിച്ചതോടെ കേരളത്തിലും തമിഴ് നാട്ടിലും ബാർ ഹോട്ടൽ ശൃംഖലയും ഏക്കർ കണക്കിന് ഭൂമിയുടെ ഉടമയായി കെ ആർ മാറി. ബസ്കളുടെ എണ്ണം വർധിച്ചതോട് കൂടി പ്രദേശത്തെ നിരത്തുകളിൽ എല്ലാം ഓരോ അഞ്ചു മിനിട്ടിലും കെ ആർ ബസ് ഓടിക്കൊണ്ടിരുന്നത് ഒന്നും രണ്ടും ബസ് ഉള്ളവർക്കു ഇത് വിനയായി. കളക്ഷൻ ഉള്ള ബസിന് മുന്നിലും പിന്നിലും കെആർ ഓടിയതോട് കൂടി മത്സര ഓട്ടവും ബസ് ജീവനക്കാർ തമ്മിലുള്ള തെരുവിലെ കയ്യാങ്കളിയും സ്ഥിരം കാഴ്ചയായി മാറി. കളക്ഷൻ കുറഞ്ഞതോടെ ഒന്നും രണ്ടും ബസ് ഉള്ളവർ കിട്ടിയ വിലക്ക് കെ ആറിന് ബസ് നൽകി. ഇതോടെ ആറ്റിങ്ങൽ-പുനലൂർ, പാരിപ്പള്ളി-കിളിമാനൂർ, കടയ്ക്കൽ, അഞ്ചൽ റൂട്ടുകളിൽ 60 ശതമാനവും കെ ആർ ന്റെ ബസുകൾ ആയി മാറി.

 

കെ ആറിന്റെ ബിസിനസ് തകർച്ചക്ക് കാരണമായി തീർന്നതും ഇതേ ബസ് ജീവനക്കാർ തന്നെയാണ്. തിരുവനന്തപുരം – കൊല്ലം ജില്ലാ അതിർത്തി പ്രദേശങ്ങളിലെ റൂട്ടുകളിൽ കെ ആർ ബസിന്റെ എണ്ണം വർധിച്ചതോടെ ബസ് ജീവനക്കാരുടെ അഹങ്കാരവും വർധിച്ചു. മത്സരയോട്ടവും സമയത്തെ ചൊല്ലിയുള്ള കയ്യാങ്കളിയും ദിനം പ്രതി വർധിച്ചു. പള്ളിക്കൽ ടൗണിൽ വെള്ളിയാഴ്ച നമസ്കാര സമയത്ത് കെ ആർ ബസ് ഉച്ചത്തിൽ ഹോൺ മുഴക്കുകയും ഇതു ചോദ്യം ചെയ്ത നാട്ട്കാരെ ബസ് ജീവനക്കാർ കയ്യേറ്റം ചെയ്യുകയും. ഇതിനെ തുടർന്ന് ഇരു കൂട്ടരും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സംഘർഷത്തിൽ എര്പെടുകയും, പ്രശ്നം വഷളാകുകയും ചെയ്തു. ഇതിനിടയിൽ ഒരു പ്രാദേശിക നേതാവിന്റെ നേതൃതത്തിൽ കെ ആർ ഫിനാൻസ് പൊളിഞ്ഞു എന്ന് രീതിയിലുള്ള വ്യജ ആരോപണം പ്രചരിക്കപെട്ടത്തോടു കൂടി ഇടപാട് കാർ ഒരുമിച്ചു ഫിനാൻസിനെ സമീപിച്ചു.

സിമന്റ്,ബസ്, ലോറി,റിയൽ എസ്റ്റേറ്റ്, ക്വാറി, ക്രഷർ, ഹോട്ടൽ എന്നി പല ബിസിനസ് കളിലേക്ക് പണം ഇറക്കിയതിനാൽ കൂട്ടമായി ലക്ഷങ്ങൾ പിൻവലിക്കാൻ എത്തിയ ഇടപാട്കാർക് പെട്ടന്നു പണം നൽകാൻ കഴിഞ്ഞില്ല.ഇത് ആരോപണം ഉന്നയിച്ചവരുടെ വാദത്തിന് മൂർച്ച കൂട്ടി. ഇടപാട്കാരുടെ സമ്മർദ്ദം സഹിക്കാനാകാതെ മുപ്പത് ലക്ഷത്തിന് മുകളിൽ പണം നൽകാൻ ഉള്ളവർക്ക് ബസും ലോറിയും നൽകി പിടിച്ച് നിർത്തി.( ഈ വാഹനങ്ങൾകെല്ലാം ആറു ലക്ഷത്തിൽ അധികം ഫൈനാൻസ് അടവ് ബാക്കി ഉണ്ടായിരുന്നു)കോടികൾ ഡെപോസിറ്റ് ചെയ്തവർ കാരാളികോണത്തെ ക്രഷർ യൂണിറ്റ് കൈക്കലാക്കി.

അഞ്ചും മുപ്പതുo ലക്ഷത്തിന് ഇടയിൽ പൈസ നിക്ഷേപിച്ച ഇരുന്നൂറോളം പേർ ഒരുമിച്ച് എത്തിയതോടെ പെട്ടെന്ന് പണം നല്കാൻ കഴിയാത്ത വിധം കാര്യങ്ങൾ കൈവിട്ട് പോയി.നിക്ഷേപകർക്ക് എല്ലാ പണo തിരികെ നൽകാമെന്നും അതിനായി സമയം അനുവദിക്കണമെന്ന് കെ ആർ ആവശ്യപ്പെട്ടുവെങ്കിലുംനിക്ഷേപകരുടെ പ്രതിഷേധ സമരവും കേസും സമ്മർദ്ദവും ആയതോട് കൂടി വാക്ക് പാലിക്കാൻ ആകാതെ കെ ആർ മുങ്ങുകയായിരുന്നു.

വസ്തു വിറ്റും പണയപെടുത്തിയും മക്കളെ കെട്ടിക്കാൻ ഉള്ള പണം കെ ആർ ഫൈനാൻസിൽ നിക്ഷേപിച്ച പലരും പെരുവഴിയിലായി. കേസ് കോടതിയിൽ എത്തിയതോടെ വസ്തു വകകൾ കോടതിയുടെ മേൽ നോട്ടത്തിലായതോടെ അന്യധീനപെട്ട് കിടക്കുകയാണ്.രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരിസര വാസികളുടെ വസ്തുവിന്റെ റീ സർവേ നമ്പർ വ്യാജ രേഖ ചമച്ചു കെ ആർ ലോൺ എടുത്തതോട് കൂടി വസ്തു ക്രയവിക്രയം ചെയ്യാൻ കഴിയാതെ കുരുക്കിൽ പെട്ടിരിക്കുകയാണ് നാട്ടുകാർ. 2008 ൽ വസന്ത കുമാർ മരണപ്പെട്ടു. ഒരു മകനെ തമിഴ്നാട്ടിലെ ഒരു ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചുരുക്കിപ്പറഞ്ഞാൽ മുതലാളി പവറിൽ ജീവനക്കാർ അഹങ്കാരം കാട്ടിയതിന് തുലഞ്ഞത് മുതലാളിയും കുടുംബവും.

കടപ്പാട് – കല്ലമ്പലം ന്യൂസ്, വിപിൻ‌ദാസ് കെ.(ബസ് കേരള).

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply