ഡ്രൈവിംഗ് ടെസ്റ്റില്‍ തോറ്റതിന് ആര്‍ടിഎയെ കളിയാക്കി; യുവാവിന് 87 ലക്ഷം പിഴ

ഡ്രൈവിങ്​ ടെസ്​റ്റിൽ തോറ്റതിന്​ റോഡ്​ ഗതാഗത അതോറിറ്റിക്കെതിരെ അപവാദകരമായ ആക്ഷേപങ്ങളുന്നയി​ച്ചെന്നാരോപിച്ച്​ ഇന്ത്യൻ യുവാവിന്​ അഞ്ച്​ ലക്ഷം ദിർഹം പിഴ. ഇത് ഏകദേശം 87.5 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. ദുബൈയിലാണ് സംഭവം. ഇ മെയില്‍ വഴി അപവാദം പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

പാവങ്ങളെ മനപൂർവം തോൽപ്പിച്ച്​ വീണ്ടും വീണ്ടും ടെസ്​റ്റിന്​ വിധേയമാക്കുകയാണെന്ന്​ ആരോപിച്ച്​ യുവാവ് അയച്ച ഇമെയിൽ സന്ദേശമാണ്​ കേസിനാധാരം​. ഇതിനെതിരെ ആർ.ടി.എ ദുബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദുബൈ കോടതിയിൽ കേസ്​ വിചാരണ ചെയ്യവെ താൻ നിരപരാധിയാണെന്നും ടെസ്​റ്റിൽ തോറ്റതി​​​ൻറെ നിരാശയിലാണ്​ കത്തെഴുതിയതെന്നുമായിരുന്നു യുവാവിന്‍റെ വാദം.

എന്നാൽ യുവാവി​​​ന്‍റെ ഫോണിൽ നിന്നും വിലാസത്തിൽ നിന്നുമാണ്​ കത്തയച്ചത്​ എന്ന്​ വ്യക്​തമായി.   സൈബർ നിയമ ലംഘനമാണ്​ യുവാവിനെതി​രായ മുഖ്യ കുറ്റം. തുടര്‍ന്ന് സർക്കാർ വകുപ്പിനെ അവഹേളിച്ച കുറ്റത്തിന്​ പിഴയും മൂന്നു മാസം തടവും വിധിക്കുകയായിരുന്നു. വിധിക്കെതിരെ 15 ദിവസത്തിനകം ഇയാള്‍ക്ക് അപ്പീൽ നൽകാം.

Source – http://www.asianetnews.com/automobile/man-fined-insult-rta

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply