ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 പെൺകുട്ടികൾ.. പരസ്പരരം അറിയാത്തവർ.. വിവിധ ഭാഷകൾ സംസാരിക്കുന്നർ … വിവിധ സംസ്കാരങ്ങളിൽനിന്നുള്ളവർ……. ഭക്ഷണ ശീലങ്ങൾ ഉള്ളവർ.. 2 ദിവസത്തിനുള്ളിൽ ഒരു കുടുംബത്തെ പോലെ.. ഒരുമിച്ചു കളിച്ചും ചിരിച്ചും മഴനനഞ്ഞും കോടമഞ്ഞിയിൽ നൃത്തം കളിച്ചും ഒരുമിച്ചുള്ള 2 രാത്രികൾ…
‘lets go for a camp’ ന്‍റെ ചിക്കമഗളൂർ പെൺ ക്യാമ്പ്.. ഒരിക്കലും മറക്കാത്ത അനുഭവങ്ങൾ.. ക്യാമ്പിലെ ഒരിക്കലും മറക്കാത്തതും ഏറ്റവും മനോഹരവും ആയ അനുഭവം ചിത്രങ്ങളായി ചുവടെ ചേർക്കുന്നു.
ക്യാമ്പിന് ശേഷം ഒരു കൂട്ടുകാരി ഇങ്ങനെ എഴുതി..
“മേഘം പെയ്യുന്ന മലനിരകളുടെ നെറുകയിലും
പാലരുവി വെള്ളച്ചാട്ടത്തിലും പുല്മേടുകളിലും
വിടാതെ പിന്തുടർന്ന മഴയിലും കോടമഞ്ഞിലും
ഞാൻ പ്രകൃതിയെ അറിഞ്ഞു.. അനുഭവിച്ചു ”