വിഴിഞ്ഞം കെഎസ്ആര്‍ടിസിയ്ക്ക് ഭീഷണിയായി പാരലൽ സര്‍വ്വീസുകള്‍

കെഎസ്ആര്‍ടിസിയ്ക്ക് ഭീഷണിയായി വിഴിഞ്ഞത്ത് സമാന്തര സര്‍വ്വീസുകള്‍ വ്യാപകമാകുന്നു. എന്നാല്‍, വിഴിഞ്ഞത്തുനിന്നുള്ള പല സര്‍വ്വീസുകളും കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയതും ഉള്ള സര്‍വ്വീസുകള്‍ കാര്യക്ഷമത ഇല്ലാത്തതുമാണ് പള്ളിച്ചല്‍ വിഴിഞ്ഞം, വിഴിഞ്ഞം കാട്ടാക്കട എന്നീ റോഡുകളില്‍ വ്യാപകമായ രീതിയില്‍ സമാന്തര സര്‍വ്വീസുകാര്‍ കൈയ്യടക്കാന്‍ കാരണംമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

ഒരു കാലഘട്ടത്ത് തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം ഡിപ്പോയാണ് കളക്ഷനില്‍ ഏറെ മുന്നില്‍ നിന്നിരുന്നത്. എന്നാല്‍, ഇന്ന് ഏറെ പരിതാപകരമായ അവസ്ഥയാണ് വിഴിഞ്ഞം ഡിപ്പോ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇരുഭാഗങ്ങളിലുമായി 25 ഓളം സമാന്തര സര്‍വ്വീസുകളാണ് തലങ്ങും വിലങ്ങും ഈ റൂട്ടില്‍ ഓടികൊണ്ടിരിക്കുന്നത്. വിഴിഞ്ഞം പുന്നമൂട്‌ല ബാരാമപുരം, വിഴിഞ്ഞം ഉച്ചക്കട വഴി ബാലരാമപുരം ഈ റൂട്ടില്‍ കാലങ്ങളായി സമാന്തര സര്‍വ്വീസുകള്‍ സര്‍വ്വീസ് നടത്തുന്നു. പലപ്പോഴും ഈ റൂട്ടിലേയ്ക്കുള്ള കെ എസ്ആര്‍ ടിസി ബസ് പുറപ്പെടുന്നതിനു മുമ്പിലായിട്ടാണ് സമാന്തര സര്‍വ്വീസുകള്‍ പുറപ്പെടുന്നത്. അമിതാമായ വേഗത്തില്‍ വാഹനം ഓടിച്ച് സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന ആളെ കയറ്റി പോകുന്നതാണ് പതിവ്. ഇതുമൂലം കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

വിഴിഞ്ഞത്ത് നിന്ന് വെളുപ്പിന് 4 മണിക്കാണ് കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കുന്നത്. ഈ സമയത്ത് തന്നെ സമാന്തര സര്‍വ്വീസുകളും പുറപ്പെട്ടു തുടങ്ങും. മാത്രമല്ല, പലപ്പോഴും ഈ സമാന്തര സര്‍വ്വീസുകാര്‍ നടത്തുന്ന മത്സര ഓട്ടത്തില്‍ ഈ റൂട്ടില്‍ അപകടങ്ങളും തുടര്‍കഥയാണ്. മുന്‍പ് വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് 74 ഷെഡ്യൂളും 75 വാഹനങ്ങളും ഉണ്ടായിരുന്നുവെങ്കിലും പല സര്‍വ്വീസുകളും നഷ്ടത്തിലാണന്നെ കാരണത്തില്‍ നിര്‍ത്താലാക്കിയതും കൃത്യനിഷ്ട വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ഉണ്ടാകത്തതുമാണ് ഈ ഡിപ്പോ തകര്‍ച്ചയില്‍ ആകാനുള്ള പ്രധാന കാരണം.

നിലവില്‍ 64 ഷെഡ്യൂള്‍ സര്‍വ്വീസ് നടത്തുന്നുണ്ടങ്കിലും സമാന്തര സര്‍വ്വീസിന്‍റെ ഭീക്ഷണി നേരിടുന്നതു കാരണം ദിനംപ്രതി നഷ്ടത്തിലേയ്ക്ക് എത്തികൊണ്ടിരിക്കുകയാണ് വിഴിഞ്ഞം കെ എസ് ആര്‍ ടി സി ഡിപ്പോ. എന്നാല്‍, വിഴിഞ്ഞം ഡിപ്പോയ്ക്ക് പരാധീനതകള്‍ ഏറെയുണ്ട്, കഴിഞ്ഞ ദിവസം കോവളത്തിന് സമീപം ഓട്ടോറിക്ഷയ്ക്ക് ഡൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടിരിന്നു നിറയെ യാത്രക്കാരുമായി എത്തിയ ബസില്‍ നിന്നും ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായി. പലപ്പോഴും യാത്രക്കിടെ പാതിവഴിയില്‍ തന്നെ സര്‍വ്വീസ് അവസാനിക്കുന്ന അവസസ്ഥയില്‍ ആണ് വിഴിഞ്ഞം ഡിപ്പോ.

“ഞാൻ ഒന്നും അറിഞ്ഞില്ലെ രാമ നാരായണ” എന്ന നിലപാടാണു കെ.എസ്‌.ആർ.ടി.സി അധികൃതരുടെയും മോട്ടോർ വാഹന വകുപ്പിന്റെയും ഭാഗത്ത്‌ നിന്നും വർഷങ്ങളായി ഉണ്ടാകുന്നത്.” തിരുവനന്തപുരം നഗരത്തിനുള്ളിലും അതുപൊലെ ജില്ലയുടെ മുക്കിനും മൂലക്കും സമാന്തര സർവ്വീസുകാർ വിലസുന്നു. പ്രധാനമായും കളിയിക്കാവിള, കാട്ടാക്കട, വെള്ളറട, പൂവാർ, വിഴിഞ്ഞം, പോത്തൻകോട്‌, മുരുക്കുംപുഴ, വെമ്പായം, നെടുമങ്ങാട്‌ എന്നിവിടങ്ങളാണു ഇവരുടെ പ്രാധാന വിഹാര കേന്ദ്രങ്ങൾ. ഗുണ്ടായിസം പേടിച്ച് ഇവരോട് ആരും ചോദ്യം ചെയ്യാറുമില്ല. രാഷ്ട്രീയ – യൂണിയൻ നേതാക്കളുടെ പിന്തുണയോടെയാണ് സമാന്തര സർവ്വീസുകാർ നിയമങ്ങൾ കാറ്റിൽപ്പറത്തി അങ്ങോളമിങ്ങോളം കിടന്നോടുന്നത്.

വര്‍ഷോപ്പിന്‍റെ പണികള്‍ ഇത് വരെ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടില്ല. പഴയ യന്ത്രങ്ങളും മറ്റുമായി മുന്നോട്ടു പോകുന്ന അവസ്ഥയിലാണ് ഓഫിസ് കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കാലപഴക്കം ചെന്ന കെട്ടിടത്തില്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ തീരെ കുറവാണ്. ഒരുശൗശാലയം പോലും ഇല്ല. മത്സ്യതൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന വിഴിഞ്ഞം തീരദേശത്തെ ഏക ആശ്രയമാണ് ഈ ഡിപ്പോ. പന്ന്യന്‍ രവീന്ദ്രന്‍ എം പിയായിരുന്ന കാലഘട്ടത്ത് വിഴിഞ്ഞം കെ എസ് ആര്‍ ടിസി ഡിപ്പോയില്‍ വരുന്ന യാത്രക്കാര്‍ക്ക് വേണ്ടി ഒരു വിശ്രമകേന്ദ്രം നിര്‍മ്മിച്ചിരുന്നു. അല്ലാതെ വേറെ വികസങ്ങള്‍ ഒന്നും തന്നെ ഇതു വരെ നടപ്പിലായിട്ടില്ലന്നും നാട്ടുകാര്‍ പറയുന്നു.

കടപ്പാട് – ജനയുഗം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply