“പൈതലേ ഇതു നിനക്കായ്” – ഏഴു സുഹൃത്തുക്കളുടെ സാഹസിക ട്രെക്കിംഗ്…

യാത്രാവിവരണവും ചിത്രങ്ങളും – ഷിജു കെ.ലാൽ.

മെസ്സഞ്ചരില്‍ റിയാസ് റഷീദ് റാവുത്തര്റെയും സുരേഷിന്റെയും പൈതല്മ‍ല ട്രക്കിങ്ങിനുള്ള ക്ഷണം കണ്ടപ്പോഴേ മനസ്സില്‍ തെളിഞ്ഞത് ആദ്യ യാത്രയില്‍ വാച്ചുടവറിനു ചുറ്റും കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളുടെ ചിത്രമായിരുന്നു. ഇന്നു വരെ നേരില്‍ കണ്ടിട്ടില്ലാത്ത മുഖപുസ്തക സുഹൃക്കളായ അവരോടൊപ്പം ഒന്നു പോയ്ക്കളയാം എന്ന തീരുമാനത്തില്‍ ഒരു യാത്ര കൂടെ പിറക്കുകയായി.

വെള്ളിയാഴ്ച വൈകീട്ടോടെ ഞാന്‍ ആലക്കോട് വന്നിറങ്ങുമ്പോള്‍ നാടുകാരന്‍ കൂടി ആയ റിയാസ് റഷീദ് റാവുത്തര്‍ ബൈക്കുമായ് അവിടെ കാത്തിരുപ്പുണ്ടായിരുന്നു ഇത്രേം വലിയ പേര് ഇടക്കിടെ പറയാന്‍ പ്രയാസം ആയതിനാല്‍ ഞാന്‍ അവനെ “റാവുത്തര്‍” എന്നു വിളിക്കാന്‍ തീരുമാനിച്ചു. ആ പേരിന്റെ ഭീകരത ഒട്ടും തൊട്ടുതീണ്ടാത്ത നിഷ്കളങ്ക വദനനാണ് നമ്മുടെ നായകന്‍; എന്നാല്‍ ആ പേര് രൂപഭംഗിയാല്‍ ശെരിക്കും ചേരുന്ന വേറൊരാളെ എനിക്കായാത്രയില്‍ പരിജയപ്പെടനും പറ്റി. രൂപത്തില്‍ മാത്രമേ അല്ലങ്ങനെ ഉള്ളു ആളൊരു K.K ജോസെപ്പാ…!! അവിടെ നിന്നും പുറപ്പെട്ടു കാപ്പിമാലയില്‍ വെച്ച് ഞങ്ങള്ക്ക് താമസം ശരിപ്പെടുതിയ വീടിലേക്ക്‌ ഭക്ഷനസാധനങ്ങള്‍ വാങ്ങിയശേഷം യാത്ര തുടരുമ്പോള്‍ എറണാകുളം സ്വദേശികള്‍ ആയ പ്രശാന്തും ആന്റണിയും പിന്നെ സുരേഷ് രവിയും യാത്രയുടെ ഭാഗമായി. ഏഴുപേരുള്പ്പെിടുന്ന സംഗത്തില്‍ ബാക്കിയുള്ള രണ്ടുപേര്‍ രാത്രിയോടെ വരും എന്നറിഞ്ഞു. മുഖപുസ്തകത്തില്‍ മാത്രം കണ്ടിട്ടുള്ള വ്യത്യസ്തനാം ഒരു പേരിനുടമയായ ആഹ്വാനം മോനിച്ചനും കൂട്ടുകാരന്‍ ഷാഫിക്കയും എത്തിയതോടെ കാപ്പിമലയിലെ സായാഹ്നം ഉത്സവലഹരിയില്‍ ആറാടി.

കണ്ണുരിലെ മലയോര ഗ്രാമമായ ആലക്കോട് കേരള കര്ണാടകാ അതിര്ത്തികളിലായ് 4500 അടി ഉയരത്തില്‍ വിരാജിച്ചു നില്ക്കുാന്ന നിത്യഹരിതവനതോടു ചേര്ന്നു ള്ള പുല്മേഹടാണ് പൈതല്മല.[വൈതല്മ്ല എന്നും അറിയപ്പെടുന്നു] അത്യപൂര്വഹമായ സസ്യജാലങ്ങളും ജീവജാലങ്ങളും കൊണ്ടു സമ്പുഷ്ടമാണ് ഇവിടം. ആലക്കോട് പുഴയുടെ ഉത്ഭവസ്ഥലം ഉള്പ്പെ്ടെ ഇന്നും ആര്ക്കും വ്യക്തമല്ലാത്ത തകര്ക്ക പ്പെട്ട ചരിത്രാവശിഷ്ടങ്ങള്‍ തേടിയുള്ള ഞങ്ങളുടെ ട്രാക്കിങ്ങിനു നേരത്തെ തന്നെ എല്ലാവരും റെഡി ആയി. ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം അടക്കം എല്ലാം എടുത്തു യാത്ര പുറപ്പെട്ടു.

ഫോറസ്റ്റ് പെര്മി ഷന്‍ നേരത്തെ എടുത്തതിനാല്‍ യാത്രക്കു വേറെ തടസ്സങ്ങള്‍ ഇല്ല, ഫോറെസ്റ്റ് ഗാര്ഡിനെ കണ്ടു കാട്ടിലേക്ക് കയറിയപ്പോഴേ പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ ആധിക്യം ഞങ്ങളെ വേദനിപ്പിച്ചു. എല്ലാവരും ഒന്നു നിന്നു. ചെറിയ ചര്ച്ച കള്ക്കൊ്ടുവില്‍ വെറുമൊരു ട്രക്കിംഗ് എന്നതിനപ്പുറം ഇതു പ്രകൃതിയോടു നമ്മുടെ കടമകള്‍ നിര്വ ഹികാനുള്ള ഒരു യാത്ര കൂടെ ആയി അതു മാറി. താഴെ പോയി കഴിയുന്നത്ര ചാക്കുകള്‍ സങ്കടിപ്പിച്ചു റാവുത്തര്‍ വന്ന ശേഷം വീണ്ടു കാട്ടിലേക്ക് വെച്ച് പിടിച്ചു.

മാന്ചീയം വെച്ച് പിടിപ്പിച്ച കൃത്രിമ വനങ്ങള്‍ താണ്ടി ഇന്നലെ പെയ്ത മഴയില്‍ കുളിരണിഞ്ഞു നില്ക്കു ന്ന നിബിഡവനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എല്ലാവരിലും ഒരു പുത്തനുണര്വ്യ അനുഭവപ്പെട്ടു. എത്ര മനോഹരമാണീ വനം; എങ്ങിനെയാണ് ആളുകള്ക്ക്ക ഇവിടെ മലിനമാക്കാന്‍ മനസ്സു വരുന്നത്..?? എനിക്കു ഇന്നും ഉത്തരം ലഭികാത്ത ഒരു ചോദ്യമാണ് അത്. ആന, മലയണ്ണാന്‍, രാജവെമ്പാല, വിവിധയിനത്തില്‍ പെട്ട പക്ഷികള്‍ എന്നിവയുടെ വിഹാരകേന്ദ്രത്തിലൂടെ അവര്ക്ക് ഒട്ടു ശല്യമാകാതെ ഞങ്ങള്‍ നടന്നു നീങ്ങി.

ഇന്നലെ പെയ്ത മഴയും പൊഴിഞ്ഞു വീണ ഇലകള്‍ ചീഞ്ഞുകിടകന്ന പാതകളും അട്ട ശല്യം ഇരട്ടിയാക്കി. ഇടക്ക് കാണുന്ന പാറക്കെട്ടുകള്‍ സുരക്ഷിത താവളങ്ങള്‍ ആക്കി ഉപ്പും പുകയിലയും കൊണ്ടു അട്ടകളെ കളഞ്ഞ ശേഷം യാത്ര തുടര്ന്നു കൊണ്ടിരുന്നു. അട്ടകളുടെ സാന്നിദ്ധ്യം പലപ്പോഴും കാനനഭംഗി വേണ്ടും വിധം ആസ്വദിക്കുന്നതിനു വിഘാതമായി ; എന്നിരുന്നാലും കിളികളുടെ സുന്ദര ഗാനവും ചീവിടുകലുടെ കലപില ശബ്ദവും നിറഞ്ഞ മനോഹര കാനനപാതകള്‍ നടന്നു നീങ്ങിയത് ഞാന്‍ അറിഞ്ഞതെ ഇല്ല. നിബിഡ വനം കഴിഞ്ഞു പാതകള്‍ ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതും ആയ ഈറ്റ കാടുകള്ക്ക്ന വഴി മാറി, ആനകളുടെ വിഹാര കേന്ദ്രം കൂടെ ആണ് ഇവിടങ്ങള്‍ എന്നു റാവുത്തര്‍ പറഞ്ഞു അറിഞ്ഞു. അട്ടകളെ വിരളമായെ കാണുന്നു എന്നത് നടത്തത്തിന്റെ വേഗത കുറക്കാന്‍ സഹായിച്ചു.

കയറ്റം കയറി വീണ്ടും വനപ്രദേശത്തില്‍ എത്തി, വെയിലിനു ചൂടേറി വിയര്പ്പു കണങ്ങള്‍ നിറഞ്ഞ ശരീരം ഇടക്ക് വിശ്രമം ആവശ്യപ്പെട്ടു. പഴയ ഡീസല്‍ വണ്ടിയുടെ എന്ജിനെ പോലെ ശബ്ദം പുറപ്പെടുവിച്ചു ഞാന്‍ വീണ്ടും കയറ്റം കേറി കൊണ്ടിരുന്നു. ഞാനും ആന്റണിയും നടത്തത്തിനിടയില്‍ മറ്റുള്ളവര നോക്കാന്‍ വിട്ടുപോയി എന്നാലും റാവുത്തറും പ്രശാന്തും തൊട്ടു പിന്നില്‍ തന്നെ ഉണ്ടെന്നു ശബ്ദം കേട്ടു മനസ്സിലായി. കുത്തനെ തോനിച്ച കാടു മൂടിയ ഒരു കയറ്റം പെട്ടന്നു ഒരു കവാടം കണക്കെ തീരുന്നതായി കണ്ടു ഞാനും ആന്റണിയും നടത്തത്തിനു വേഗം കൂട്ടി ആ കവാടത്തില്‍ നിന്നു ഞങ്ങള്‍ നിശ്വാസം വിട്ടു…!!

അതെ ഞങ്ങള്‍ പൈതലിനെ തൊട്ടിരിക്കുന്നു..!! നീണ്ടു നിവര്ന്നു കാണാമറയത്തോളം പച്ചവിരിച്ച് സുന്ദരിയായ് നില്ക്കു ന്നു അവള്‍. തൊട്ടടുത്തുള്ള പാറക്കെട്ടിലേക്ക് ഞങ്ങള്‍ കയറുമ്പോഴേക്കും റാവുത്തറും പ്രശാന്തും അവിടെ എത്തി. കുറച്ചുനേരം വിശ്രമിക്കാനായി ഞങ്ങള്‍ പാറപ്പുറത്തിരുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും പച്ചപ്പു മാത്രം. വെയിലിന്റെം തീ നാളങ്ങള്‍ പത്തി താഴ്ത്തിതുടങ്ങിയിരിക്കുന്നു, കുളിരുമായ് മന്ദമാരുതന്‍ അവിടെയെല്ലാം അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്…!! ആ പറപ്പുറത്തിരുന്നു കണ്ചിുമ്മിയാല്‍ സ്വര്ഗംട അടുത്തു കാണാം എന്നു തോന്നി. അങ്ങ് ദൂരെ കോടമഞ്ഞില്‍ മൂടിയിരിക്കുന്ന പുല്മേിടില്‍ എവിടെയോ ഞാന്‍ ആദ്യം വന്നപ്പോള്‍ കണ്ട വാച്ച്ടവര്‍ കാണാം. അവിടെ എത്താന്‍ ഏതാണ്ട് രണ്ടു മണിക്കൂര്‍ നടക്കണം എന്നു റാവുത്തര്‍ പറഞ്ഞപ്പോഴാണ് പൈതല്മ ലയുടെ യദാര്ത്ഥട രൂപം എന്റെട മനസ്സില്‍ പതിഞ്ഞത്. അന്ന് ഞാന്‍ കണ്ടത് വെറും ട്രൈലെര്‍ മാത്രമെന്ന് എനിക്കു ബോധ്യമായി.

വ്യക്തമായ് വരും കാഴ്ചകള്ക്ക് മുകളില്‍ പെട്ടെന്ന് കോടമഞ്ഞിന്റെ മൂടുപടം വീണു. ഇതിന്റെ് ഭംഗി അനിര്വയജനീയമായ ഒരു അനുഭവമാണ്.. ഞാന്‍ ആ ഭംഗിയില്‍ അലിഞ്ഞുചേര്ന്നുക കുറെ നേരം ഇരുന്നു. സിനിമയിലെ ഹീറോയിന്‍ ഇടക്കിടെ ഡ്രസ്സ്‌ മാറിവരും പോലെ പൈതലും വേഷവും ഭാവവും മാറ്റിക്കൊണ്ടിരുന്നു അവളും ഒരു സ്ത്രീ ആണെന്ന് ഞാന്‍ ഓര്ത്തു്. കോടയുടെ മൂടുപടം മാറിയിരിക്കുന്നു കുളിരുമാറിയില്ലെങ്കിലും വെയില്‍ പതുക്കെ അവന്റെയ ശക്തി പ്രകടിപ്പിക്കാന്‍ നോക്കുകയാണ്. ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വ്യകതമായിരിക്കുന്നു എല്ലാവരും ക്യാമറയുമായി നാലുദിക്കും പായുകയാണ് എന്തെന്നില്ലാത്ത ആഹ്ലാദവും ആവേശവും നിറഞ്ഞ നിമിഷങ്ങളില്‍ പ്രക്രതിയുടെ വശ്യഭംഗി എല്ലാവരും സ്വന്തം ഫ്രയിമുകളില്‍ പകര്ത്തി .

കുറച്ചു വൈകി ആണ് സുരേഷും മോനിച്ചനും ഷാഫിക്കയും അവിടെ എത്തിയത്. കയറി വന്ന പാടെ ഞാന്‍ കേരളത്തില്‍ വച്ചു കണ്ടത്തില്‍ ഏറ്റവും മനോഹരമായ പുല്മേവടാണ് ഇതെന്ന് മുന്നാറിലും വയനാട്ടിലും മൊത്തം കറങ്ങിയ സുരേഷ് പ്രഖ്യാപിച്ചു. മോനിച്ചന്‍ വരും വഴി കണ്ട പക്ഷികളെയും അപൂര്വനമായ സസ്യജാലങ്ങളെയും കുറിച്ച് വാചാലനായി..!! നീലക്കുറിഞ്ഞി വിഭാഗത്തില്‍ പെട്ട രണ്ടു തരം ചെടികളെ അദ്ദേഹം ഞങ്ങള്ക്ക്േ പരിചയപ്പെടുത്തി, ഓരോ പുല്ക്കൊ ടിയുടെയും കഥകള്‍ പറഞ്ഞു തരുമ്പോള്‍ പുത്തനറിവും അതിലേറെ മോനിച്ചന്‍ എന്ന വ്യക്തിയുടെ വേറിട്ട ഒരു മുഖവും എന്നെ തെല്ലൊന്നു അത്ഭുതപ്പെടുത്തി. ലഘുഭക്ഷണവും വിശ്രമവും കഴിഞ്ഞു ആലക്കോട് പുഴയുടെ ഉത്ഭവസ്ഥാനം തേടി ഞങ്ങള്‍ യാത്ര തുടര്ന്നു.

പച്ചവിരിച്ച മൊട്ടക്കുന്നുകളും സൂയിസൈഡ് പോയിന്റ്‌ കണക്കെ നില്ക്കു്ന്ന ഇടങ്ങളും താണ്ടി പുല്ചെരടികള്ക്കിനടയിലൂടെ കുളിരണിയിക്കുന്ന കാറ്റും കൊണ്ടു മൂളിപ്പാട്ടും പാടി സഞ്ചരിക്കുംമ്പോള്‍ ബാല്യത്തിലെന്നപോല്‍ മനസ്സും അതിരുകളില്ലാതെ ഓടിക്കളിച്ചു. കണ്ണെത്താ ദൂരത്തോളം നീണ്ടു നിവര്ന്നു കിടക്കുന്ന പുല്മേ്ടുകളും അവക്കിടയിലൂടെ ജന്മാന്ദരങ്ങളായി. പലരും സഞ്ചരിച്ച വീഥികളും കാണുമ്പോള്‍ ജീവിതമെന്ന യാത്രയില്‍ ഇത്ര മനോഹാര വീഥികള്‍ എനിക്ക് മുന്നില്‍ സമര്പ്പി ച്ച ദൈവത്തിനു നന്ദിപറയാതെ ഈ യാത്ര സഫലമാകുവതെവിടെ…!!

 

റാവുത്തര്‍ നയിച്ച ഒറ്റയടി പാതകളിലൂടെ ഞങ്ങളെല്ലാരും നടന്നുകൊണ്ടിരിക്കുകയാണ്, ഇടക്ക് അത്യപൂര്വഫമായ് കാണുന്ന പുല്ചൊടികളും ചെറു പ്രാണികളെയും ജീവികളെയും കാണുമ്പോള്‍ ക്യാമറാകണ്ണുകള്‍ ഇടതടവില്ലാതെ തുറന്നടയുന്ന ശബ്ദം കേള്ക്കാം . ചില ചെറു കയറ്റങ്ങളും ഇറക്കങ്ങളും കഴിഞ്ഞു നേരെ കാണുന്ന വഴിയില്‍ നിന്നും റാവുത്തര്‍ ഇടത്തെക്കൊരു ടെര്നിം ഗ് നടത്തി അവ്യക്തമായ തോനിയ പാതയിലൂടെ യാത്ര തുടര്ന്നുയ. കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ പുല്മേനടുകള്ക്കി്ടയില്‍ ഒരു കൊച്ചു വനം വളര്ന്നി രിക്കുംപോല്‍ ഒരിടം ദ്രിശ്യമായി. അതുവരെ നടന്ന വഴികളിലെല്ലാം വിരളമായി ഒന്നോ രണ്ടോ മരങ്ങള്‍ കണ്ടെന്നല്ലാതെ കൂട്ടമായ്‌ മരങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ഒരു പ്രദേശം ഇതാദ്യമായ് ആണ് കാണുന്നത്.. പ്രകൃതിയുടെ വിക്രിതികള്‍ എന്നല്ലാതെ മറ്റെന്തു പറയാന്‍…!!! അടുത്തെത്തിയപ്പോള്‍ പുല്മേഒടുകള്ക്കിാടയില്‍ പാറക്കെട്ടിലൂറെ ഊര്ന്നി റങ്ങിവരുന്ന ഒരു കൊച്ചു അരുവി ദ്രിശ്യമായി അതെ അതുതന്നെയാണ് ആലക്കോട് പുഴയെന്ന നദിയുടെ ജന്മസ്ഥലം…!!!

തുടര്ച്ചയായ നടത്തം ഒരല്പ്പംട വിശ്രമത്തിന് വഴിമാറി, ഉത്ഭാവസ്ഥലത്തെ വെള്ളത്തിനു കണ്ണാടിച്ചില്ലുപോല്‍ വ്യക്തതയും, കുളിരും രുചിയും അനുഭവപ്പെട്ടു, കൊണ്ടു വന്ന വെള്ളമെല്ലാം ഉപേക്ഷിച്ചു എല്ലാവരും ആ രുചിയുള്ള വെള്ളം ആവോളം നുകര്ന്നു . ഒരു കാഴ്ച്ച കാണിക്കാം എന്നു പറഞ്ഞു റാവുത്തര്‍ വിളിക്കുമ്പോള്‍ എന്റെു മനസ്സില്‍ എന്തോ മനോഹര ദ്രിശ്യത്തിന്റെ പ്രതീക്ഷകള്‍ മുളപോട്ടിയിരുന്നു. ഒരു പുഴയുടെ ഉത്ഭാവസ്ഥലത്തിനുള്ളില്‍ ഇത്രയേറെ മാലിന്യങ്ങള്‍ ഞാന്‍ ഉള്പ്പെപടെ എല്ലാവരെയും സ്തബ്ധരാക്കി. ലൈസ്, അച്ചാര്‍ പാക്കറ്റുകള്‍, വെള്ള കുപ്പികള്‍, ഭക്ഷണം കൊണ്ടുവന്ന പ്ലാസ്റ്റിക്‌ കവറുകള്‍ എന്നിങ്ങനെ 10 ലിറ്ററിന്റെ കന്നാസുവരെ നീളുന്ന മാലിന്യ കൂമ്പാരം. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ജൈവവൈവിദ്യ ലോകതിനുള്ളില്‍ മനുഷ്യന്റെു നികൃഷ്ട കര്മ്മാങ്ങള്‍ അസഹനീയമായ് അനുഭവപ്പെട്ട നിമിഷങ്ങള്‍..!! കടലുകടന്നു നാലുകാശുണ്ടാക്കി വന്നു സ്വന്തം ജന്മഭൂമിയെ നശിപ്പിക്കുന്നവരുടെ വിളയാട്ടം ഞാന്‍ അവിടെ വ്യക്തമായ് കണ്ടു.

പാറക്കെട്ടില്‍ നിന്നും ഉത്ഭവിച്ചു ഒരു വെള്ളച്ചാട്ടമായ് പരിണമിച്ചു പുഴയായ് മാറി കടലില്‍ ചേരുന്ന പ്രകൃതിയുടെ മഹേന്ദ്രജാലം അനിര്വ ജനീയം തന്നെ. ഞങള്‍ വന്ന സമയം വളരെ അനുകൂലമായിരുന്നു വേനല്‍ ആയതിനാല്‍ വെള്ളം നന്നേ കുറവായിരുന്നു ഒരാള്‍ ,രണ്ടാള്‍ പൊക്കത്തില്‍ വെള്ളം ഒഴുകിയതിന്റെ പാടുകള്‍ അവിടെ കാണാം. ഉച്ചഭക്ഷണം കഴിച്ചു എല്ലാവരും കര്മ്മളനിരതരായി, മൂനുനാല് ചാക്കുകള്‍ നിമിഷ നേരത്തില്‍ നിറഞ്ഞു. ഉത്ഭവം മുതല്‍ വെള്ളം ചെങ്കുത്തായ് താഴേക്ക്‌ പതിക്കുന്ന സ്ഥലം വരെ വൃത്തിയാക്കിയ ശേഷം തോട്ടടുത്തുള്ള വ്യൂ പോയിന്റിലേക്ക് എല്ലാവരും നീങ്ങി.

മൂടല്മമഞ്ഞാല്‍ മൂടിയും കാര്മേ്ഘംങ്ങള്‍ നിറച്ചും കുളിരുനിറച്ച കാറ്റാല്‍ തലോടിയും പ്രകൃതി അവളുടെ ലാസ്യ ഭാവങ്ങള്‍ കാണിച്ചുകൊണ്ടിരുന്നു. വ്യൂ പൊയന്റില്‍ അധികം മാലിന്യാങ്ങള്‍ കണ്ടില്ല. അപ്പോഴാണ് റാവുത്തര്‍ പണ്ടെങ്ങോ തകര്‍ക്കപ്പെട്ട കോട്ടയെന്നോ ക്ഷേത്രമെന്നോ ഇന്നും വ്യക്തമാകാത്ത ഒരു സ്ഥലം അടുത്തായ് ഉണ്ടെന്നു പറഞ്ഞത്. വൈതല്ക്കോ ന്‍ രാജാവിന്റെ കൊട്ടയെപ്പറ്റി ഒരു കേട്ടറിവുള്ളതിനാല്‍ അതുകൂടെ കണ്ടിട്ടു മടങ്ങാം എന്നു തീരുമാനിച്ചു എല്ലാവരം മലകയറിതുടങ്ങി. ആദിവാസി രാജാവായ വൈതല്കോെന്‍ തന്റെ സാമ്രാജ്യംത്തിലേക്കുള്ള കടന്നുകയറ്റങ്ങള്‍ നിരീക്ഷിക്കാന്‍ സ്ഥാപിച്ചതാണ് മലമുകളിലെ കോട്ട എന്നാണ് അറിവ്. റാവുത്തര്‍ നയിച്ച പാതയിലൂടെ എല്ലാവരും നീങ്ങി. കാടു മൂടി കിടക്കുന്ന ഒരു താഴ്വരഭൂമിയില്‍ അവന്‍ ഞങ്ങളെ കൊണ്ടു പോയി. അവിടെ തകര്ക്കിപ്പെട്ട നിലയില്‍ ഒരു തറയും ചിതറിക്കിടക്കുന്ന കല്ലുകളും കണ്ടു, പഴയ ഒരു കിണര്‍ കാടു മൂടി കിടപ്പുണ്ടെന്നുള്ള അവന്റെി മുന്നറിയിപ്പില്‍ മനസ്സിനുള്ളിലെ എക്സ്പ്ലോററെ ചങ്ങല്ക്കിടാന്‍ ഞാന്‍ നിര്ബമന്ധിതനായി.

മൂടല്മകഞ്ഞു കനക്കുകയാണ് മഴനീര്തുള്ളികള്‍ ഇറ്റിറ്റു തുടങ്ങി എല്ലാവരും ക്യാമറയും മൊബൈലുകളും സുരക്ഷിതമായ്‌ സുരേഷിന്റെ ബാഗില്‍ അടച്ചു മടക്കയാത്ര ആരംഭിച്ചു. അധികമാരും വന്നുപോകാത്തതിനാല്‍ നടപ്പാതകള്‍ ഇല്ല. മുന്പിരിജയം വെച്ച് റാവുത്തര്‍ ഞങ്ങളെ നയിച്ചു. മഴ ചാറുന്നുണ്ട് അതിനെക്കാള്‍ വേഗത്തില്‍ മൂടല്മ്ഞ്ഞു അവിടെയാകെ നിറയുകയാണ്, കാഴ്ച്ചകള്‍ മങ്ങി, യദാര്ത്ഥ നടപ്പാത കണ്ടെത്തുക പ്രയസകരമായ് തോന്നി, മിക്കപ്പോഴും എന്റെ് തൊട്ടുമുന്നില്‍ നടക്കുന്നവരെപോലും കാണാന്‍ സാദിക്കുന്നില്ല..!! പുല്ലിനുള്ളില്‍ മുട്ടന്‍ കല്ലുകള്‍ ഉള്ളതിനാല്‍ എനിക്കൊന്നും വേഗത്തില്‍ നടക്കാനും പറ്റുന്നില്ല. റാവുത്തറും മോനിച്ചനും മുന്നില്‍ പോയി..! അവരെ കണ്ടെത്താന്‍ ഇടക്കിടെ ശബ്ദത്തെ ആശ്രയിക്കേണ്ടിവന്നു. ഇല്ലാത്ത പാതകള്‍ ഉണ്ടാക്കിഎടുത്തു അവര്‍ ഞങ്ങളെ നടപ്പാതയില്‍ തിരിച്ചെത്തിച്ചു. അപ്പോഴേക്കും മലനിരകളാകെ മൂടല്മചഞ്ഞിനാല്‍ മറഞ്ഞിരുന്നു. ചാറല്‍ മഴയും മൂടല്മതഞ്ഞും ശക്തമായ കാറ്റും ഹോ ഞാന്‍ സ്വര്ഗ്ത്തെ നേരില്‍ കണ്ടു.!!!.

നടപതയില്‍ എത്തിയതിന്റെ് ആത്മവിശ്വാസത്തില്‍ എല്ലാവരും അവിടെ കുറച്ചു നേരം നിന്നു. പ്രകൃതിയുട അനുഗ്രഹവര്ഷകങ്ങള്‍ ശിരസാല്‍ സ്വീകരിച്ചു മടക്കയാത്ര. പുല്മേിടുകള്‍ താണ്ടി, പോകും വഴിയില്‍ കണ്ട മാലിന്യങ്ങള്‍ ആവുന്നത്ര ശേഖരിച്ചു ഞങ്ങള്‍ പൈതല്‍ മലയുടെ മുകളില്‍ ആദ്യം വിശ്രമിച്ച പാറക്കരികില്‍ എത്തി. മഴ ശക്തമായ് പെയ്യുന്നുണ്ട് നല്ല കാറ്റും. അവിടെയെല്ലാം ചിതറിക്കിടന്ന പ്ലാസ്റിക്കുകള്‍ എടുത്തു വീണ്ടും കാട്ടിലേക്കിറങ്ങി.. ഞാനും റാവുത്തരും ആന്റണിയും മുന്നില്‍ നടന്നു, മഴപെയ്തതിനാല്‍ അട്ടകള്‍ കൂടുതല്‍ സജീവമായി. വിശ്രമം നല്കാവതെ വരും പാതകള്‍ മാലിന്യമുക്തമാക്കി ഞാനും റാവുത്തറും കാടിറങ്ങി. ഇടക്ക് കണ്ട പാറക്കെട്ടില്‍ അട്ടകളെ കളയാനായ് നിന്നപ്പൊഴ് മോനിച്ചനും അവിടെ എത്തി. മറ്റുള്ളവര്‍ പിറകില്‍ തന്നെ ഉണ്ടെന്ന വിശ്വാസത്തില്‍ ഞങ്ങള്‍ യാത്ര തുടര്ന്നു .

വനപ്രദേശം ഏതാണ്ട് തീരാറായി സമയം വൈകിക്കൊണ്ടിരിക്കുന്നു, ഫോറെസ്റ്റെര്‍ ഞങ്ങള്ക്കാ്യ്‌ കാത്തിരിക്കാം എന്നു പറഞ്ഞ സമയം കഴിഞ്ഞെന്നു അപ്പോഴാണ്‌ ശ്രദ്ധയില്പ്പെരട്ടത് അതിനാല്‍ ആന്റണിയെ ആദ്യം പറഞ്ഞയക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇനി സഹയാത്രികര്‍ എല്ലാവരും വന്ന ശേഷം യാത്ര തുടരാം എന്നു തീരുമാനിച്ചു റാവുത്തറും മോനിച്ചനും ഞാനും അവിടെ നിന്നു. കുറെ കഴിഞ്ഞിട്ടും ആരെയും കാണുന്നില്ല നില്ക്കാ തെ പെയ്യുന്ന മഴ മാനത്തെയും കാടിനേയും ഇരുളണിയിപ്പുകൊണ്ടിരുന്നു ആന ഇറങ്ങുന്ന പാതകള്‍ ആയതിനാല്‍ ഭയത്തിന്റെെ കണികകള്‍ ഞങ്ങളുടെ മനസ്സില്‍ വ്യാപിക്കാന്‍ തുടങ്ങി..!! കൂകി വിളിച്ചു നോക്കിയിട്ടും മറുപടി ഒന്നും ഇല്ല; ഒന്നു നോക്കിയിട്ട് വരാം എന്നുപറഞ്ഞു റാവുത്തര്‍ കാട്ടിലേക്ക് തിരിച്ചു കയറി…!!

കുറച്ചുകഴിഞ്ഞു അവനും മടങ്ങി എത്തി, കൊടും കാട്ടില്‍ തനിയെ സഞ്ചരിക്കുന്നത്തിനു ചില അതിര്വയരമ്പുകള്‍ ഉണ്ടല്ലോ…അതിനാല്‍ ഒരു പരിധിവരെ പോയ്‌ അവനും മടങ്ങി. ആശങ്കകളും ഭയവും മനസ്സില്‍ ഇടവിട്ടു ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. കാത്തിരിപ്പ്‌ തുടര്ന്നു . എന്നിട്ടും ആരും വരുന്നില്ല. ഞങ്ങളുടെ കൂവലുകൾക്ക് ഒന്നും മറുപടിയും ഇല്ല. രണ്ടും കല്പ്പിുച്ചു മോനിച്ചന്‍ കാട്ടിലേക്ക് കയറി. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്ക്ക് വിരാമമിട്ടു അല്പ്പസമയതിനുശേഷം അവരോടൊപ്പം മോനിച്ചനും തിരിച്ചെത്തി. വഴിയിൽവെച്ച് പ്രശാന്തിന്റെ സ്ലിപ്പർ ചെരുപ്പ് വഴുതി കാൽ ഒന്നുള്ക്കിയതു കാരണമാണ് അവരുടെ നടത്തം പതിയെയായത്. തിരിച്ചു ഫോറെസ്റ്റ് ഔട്പോസ്റ്റില്‍ എത്തി നിര്മാ ര്ജപനമാര്ഗനങ്ങള്‍ ഫോറെസ്റ്റ് ഏറ്റെടുത്തതിനാല്‍ അവര്‍ പറഞ്ഞ സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചു. തിരിച്ചു പോരുമ്പോള്‍ പെയ്തൊഴിഞ്ഞ മഴയില്‍ അസ്തമയ സൂര്യന്‍ തീര്ത്തങ മഴവില്ല് ഞങ്ങള്ക്ക് മംഗളങ്ങള്‍ നേര്ന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply