കുട്ടനാട്: എസി റോഡിന് സമീപം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വേണമമെന്ന ആവശ്യം നടപ്പാകുന്നില്ല. തലങ്ങും വിലങ്ങും കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്ന എസി റോഡില്‍ സുഗമമായ സര്‍വീസിനു ബസ് സ്റ്റാന്‍ഡ് ഗുണം ചെയ്യുമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
നെടുമുടി കേന്ദ്രീകരിച്ചു സബ് ഡിപ്പോ തുടങ്ങുവാന്‍ കാല് നൂറ്റാണ്ടു മുന്‍പു സ്ഥലം വിട്ടു നല്‍കിയിട്ടും ഡിപ്പോ സ്വപ്നമായി അവശേഷിക്കുകയാണ്. നെടുമുടി പാലത്തിനു കിഴക്കേ കരയില്‍ തെക്കു ഭാഗത്തായി സ്വകാര്യ വ്യക്തി ഡിപ്പോയ്ക്ക് ആവശ്യമായ സ്ഥലം അന്നത്തെ ഗതാഗത മന്ത്രി ആര്.ബാലകൃഷ്ണപിള്ളയ്ക്കു കൈമാറിയിരുന്നു.

കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലെ യാത്രാ ക്ലേശങ്ങള്‍ക്കു പരിഹാരം കാണുവാന്‍ ഈ ഡിപ്പോ ആരംഭിച്ചാല്‍ സാധിക്കുമായിരുന്നു.മങ്കൊമ്പ് സിവില്‍ സ്റ്റേഷന്, ചമ്പക്കുളം, വൈശ്യംഭാഗം, പടഹാരം, കൈനകരി, കാവാലം പാലങ്ങള്‍ കൂടി പാര്ത്തിയാകുന്നതോടെ കുട്ടനാട്ടിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ കഴിയും.
കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലൂടെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുവാന്‍ പുതിയ സ്റ്റാന്‍ഡ് സഹായകരമാകുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. കുട്ടനാടിന്റെ എംഎല്‍എ ഗതാഗത മന്ത്രിയായ സാഹചര്യത്തില്‍പ്പോലും കെഎസ്ആര്‍ടിസി ഡിപ്പോ യാഥാര്‍ത്ഥ്യമായില്ല.
Source – http://www.janmabhumidaily.com/news701661
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog