“അവസാന യാത്രക്കാരനെയും ലക്ഷ്യസ്ഥാനത്ത് എത്തിച്ച് കഴിഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ അവസാന പ്രവൃത്തി ദിവസമായിരുന്നു എനിക്കിന്ന് . ഓഫീസ് നടപടികൾ പൂർത്തിയാക്കി നാളെ ചുരമിറങ്ങും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റായി തിരുവനന്തപുരത്താണ് പുതിയ നിയമനം.
നാല് വർഷത്തോളമായി കൽപ്പറ്റയിലെത്തിയിട്ട് . ഇന്ന് വരെ ഓടിത്തീർത്തത് ഒരു ലക്ഷത്തിലേറെ കിലോ മീറ്റർ, മൂന്ന് ലക്ഷത്തോളം യാത്രക്കാർ! കണക്കുകൾ എന്നെ അത്ഭുതപ്പെടുത്തുകയാണ് .
സർവീസ് പോയതിലേറെയും വയനാട്ടിലെ ഗ്രാമങ്ങളിലേക്കായിരുന്നു. ചൂരൽമലയും സേട്ടുക്കുന്നും ദാസനക്കരയും കോട്ടത്തറയുമെല്ലാം സൗഹൃദങ്ങൾ നിറഞ്ഞ ഇടമായി…
തികച്ചും അപരിചിതമായ സ്ഥലമായിരുന്നു വരുമ്പോൾ എനിക്ക് വയനാട് . എന്നാൽ ഒരുപാട് നല്ല സൗഹൃദങ്ങളും, കുന്നോളം ഓർമകളുമായാണ് ഞാൻ വയനാട് വിടുന്നത് . എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് നന്ദി… സഖാക്കൾക്ക് നന്ദി… വയനാടിന് ലാൽസലാം….”
കടപ്പാട് -അജീഷ് ചക്കിട്ടപ്പാറ