റോസ്മലയിലേക്ക് പോകാം ഒരു ആനവണ്ടി യാത്ര…

കൊല്ലം ജില്ലയുടെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന വൈൽഡ് ലൈഫ് സാങ്ച്ചറി ആണ് ശെന്തുരുണി,ഇതിനുള്ളിലെ അതിമനോഹരമായ ഒരു ചെറിയ സ്ഥലമാണ് റോസ് മല..റോസ് മലയെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടത് ആക്കുന്നത് അവിടേക്കുള്ള യാത്രയാണ്. പഴയ NH 208ൽ ( ഇപ്പോൾ NH 744) ആര്യങ്കാവ് ടൗണിൽ നിന്നും 12KM കൊടും വനത്തിലൂടെ ഉള്ള യാത്രയാണ്. ഓഫ് റോഡ് റൈഡിംഗ് താല്പര്യമുള്ളവർക്ക് നല്ല ഒരു റൂട്ട് ആണ്..

കെഎസ്ആര്‍ടിസി ബസ് സമയവിവരങ്ങള്‍ക്ക് www.aanavandi.com

ഇനി വഴിയെ പറ്റി..തുടക്കത്തിൽ കുറച്ച് ഭാഗം ടാർചെയ്തതാണ് കുറേ കൂടി ചെല്ലുന്തോറും റോഡ് തീരെ ഇല്ലാതെയാകും റോസ്‌ മലയിലേക്കുള്ള പ്രധാന യാത്രാ മാർഗം രാവിലെ പുനലൂർ ഡിപ്പൊയിൽ നിന്നുമുള്ള നമ്മുടെ സ്വന്തം ആന വണ്ടിയാണ്. ബഹു .കെ ബി ഗണേഷ്കുമാർ ഗതാഗത മന്ത്രി ആയിരിന്നപ്പോളാണ് അവിടേക്ക് ബസ് സർവീസ് തുടങ്ങിവെച്ചത്.. പിന്നീടുള്ളത് ആര്യങ്കാവിൽ നിന്നുമുള്ള ജീപ്പ് സർവീസ് ആണ്.. വനത്തിലൂടെ ഉള്ള യാത്രകൾ എപ്പോളും ഭാഗ്യ നിർഭാഗ്യങ്ങളാണ് .ഭാഗ്യംണ്ടെങ്കിൽ മൃഗങ്ങളെ കാണാമെന്നല്ലാതെ ഉറപ്പ് പറയുന്നില്ല. എന്നാലും കാട്ടുകോഴി, മലയണ്ണാൻ, മയിൽ ,കാട്ടുപന്നി ഇവയൊക്കെ ധാരാളം ഉണ്ട്..

കുറേ മുന്നോട്ടേക്ക് ചെല്ലുമ്പോൾ വഴി രണ്ടായി പിരിയും ഇടത്തേക്ക് തിരിച്ചു വിട്ടാൽ രാജാ കൂപ്പ്, ഓറഞ്ച് കൃഷി കാണാൻ തെക്കൻ ജില്ലക്കാർക് അങ്ങ് കാന്തല്ലൂർ വരെ പോകേണ്ട ഇവിടേയും കിട്ടും നല്ല ഒന്നാന്തരം ഓറഞ്ച് (എന്നും പറഞ്ഞ് പെർമിഷൻ ഇല്ലാതെ ഇടിച്ച് കേറല്ലെ ). അപ്പോൾ രാജകുപ്പ് അവിടെ നിർത്തീട്ട് നമുക്ക് റോസ് മല്ക്ക് പോകാം. ഓഫ് റോഡ് ആസ്വദിച്ച് റോസ് മലയിൽ എത്തുമ്പോൾ നമ്മൾക്ക് കാണാനാകുന്നത് സോളാർ പാനൽ ഉപയേlഗിച്ച് എല്ലാ വീ്ടുകളിലും വെളിച്ച0 എത്തിയ കാഴ്ചയാണ്. അവിടെയും ഉണ്ട് ഒരു സർക്കാർ സ്കൂൾ, ഒരു ഫോറസ്റ്ററ ഓഫീസ്. പള്ളി ,അമ്പലവും ഉണ്ട. പരിഷ്കാരങ്ങൾ ഒന്നും വലിയ തോതിൽ ബാധിക്കാത്ത കുറേ കുടുംബങ്ങളും ..

റോസ് മലയുടെ പ്രധാന ആകർഷണമാണ് ഇവിടുത്തെ വ്യൂ പോയിന്റ്.കുറച്ച് നടന്നു കയറേണ്ടി വരും.എന്നാൽ നടന്നു കയറിയത് നഷ്ടമായി എന്നു നിങ്ങൾക്കു തോന്നില്ല എന്നു 100 % ഉറപ്പ് തരാൻ സാധിക്കും.ഇവിടെ നിന്നുള്ള കാഴ്ച തെന്മല ഡാമിന്റെ റിസർവോയർ ആണ്. അതി മനോഹരമാണ് ഇവടെ നിന്നുള്ള കാഴ്ച്ച.. ഇവടെ എല്ലാം തന്നെ നാട്ടുകാർ ഇലകട്രിക് വേലികൾ തീർത്തിടുണ്ട്.കൃഷികൾ പന്നിയും മറ്റും നശിപ്പിക്കാതെയുള്ള സംരക്ഷണവേലികൾ.
അവിടെ നിന്നും ഇറങ്ങി ഇനിയുള്ളതാണ് റോസ് മലയുടെ വന്യത അറിയാനുള്ള നടപ്പ്..അവിടെയുള്ള ഫോറസ്റ്റ് ഓഫീസിൽ നിന്നും പെർമിഷനും വാങ്ങി നേരത്തെ വ്യൂ പോയൻറിൽ നിന്നും കണ്ട റിസർവോയർ വരെ ..

ആദ്യമേ പറയുന്നു നല്ല റിസ്ക് ആണ്, ആന, കരടി, കാട്ടുപോത്ത് എല്ലാം ധാരാളം ഉണ്ട. റോസ് മല വരുന്നവർ ആരും തന്നെ ഇങ്ങോട്ടേക്ക് പോരുന്നു എന്ന് തോന്നുന്നില്ല.. റിസർവോയർ വരെ പോയി അവിടെ ഉള്ള അരുവിയിൽ കുളിച്ച് 4 കിലോമീറ്റർ നടന്നതിന്റെ ക്ഷീണം മാറ്റാം…

റിസർവോയറിനോട് ചേർന്നു മുസ്ലീം സഹോദരങ്ങൾ നേർച്ച ചെയ്യുന്ന ഒരു സ്ഥലവും ഉണ്ട് .ഇവിടം പള്ളിവാസൽ എന്നാണ് അറിയുന്നത്.. ഇത്രയും കണ്ടു കഴിഞ്ഞാൽ റോസ് മലയിലെ പ്രധാന കാഴ്ചകൾ പൂർത്തിയാക്കാം. രാത്രിയിൽ അവിടെ ഉറങ്ങാൻ ഭാഗ്യം ഉണ്ടായാൽ മയിലിന്റെയും പന്നിയുടേം സൗണ്ട് കേട്ട് ഉറങ്ങാം… എല്ലാ കാഴ്ചകളും ആസ്വദിച്ച് മനസ്സു നിറഞ്ഞു കൊണ്ട് റോസ് മലയിൽ നിന്നും നിങ്ങൾക്ക് തിരിച്ചിറങ്ങാം

Photos : Roshan

ശ്രദ്ധിക്കുക…
-! റോസ് മല ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല. അതുകൊണ്ട് തന്നെ അവിടെ നിയന്ത്രണങ്ങളൊ മറ്റു പാസ്സുകളൊ ഇല്ല, നിങ്ങൾ നിങ്ങളെ തന്നെ നിയന്ത്രിക്കുക
-! അവിടെയുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടാത ഇരിക്കുക, എന്ത് സഹായവും ചെയ്ത് തരുന്ന സാധുക്കൾ ആണ് അവിടെയുള്ളത്
-! ബൈക്ക്,ജീപ്പ് അല്ലാതെ മറ്റു വാഹനങ്ങൾ ഈ യാത്രക്ക് പോരാ… ഇങ്ങനെയൊക്കെ ആണെങ്കിലും ദിവസവും പുനലൂർ ഡിപ്പോയിൽ നിന്നും കെഎസ്ആര്‍ടിസി സർവീസ് ഉണ്ട്.
-!പോകുന്നവർ ഇരിട്ടു വീഴും മുന്നേ തിരികെ ഇറങ്ങാൻ ശ്രമിക്കുക, വനമാണ്.
-! ഫാമിലി ആയും കുഞ്ഞുങ്ങളേയും കൊണ്ടു പോകുന്നവർ വെള്ളവും ഭക്ഷണവും കരുതുന്നത് നന്നാകും കാരണം നിങ്ങൾ പ്രതീക്ഷിക്കുന്നത് അവിടെ കിട്ടിയെന്നു വരില്ല, എന്നാൽ അവിടെ അത്യാവശ്യം വിശപ്പു മാറ്റണുള്ളതെല്ലാം കിട്ടും.
-! താമസത്തിനുള്ള സൗകര്യങ്ങൾ പരിമിതമാണ്, ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക
!- മൊബൈല്‍ റേഞ്ച് പ്രതീക്ഷ വെക്കരുത്

 

കടപ്പാട്  – ജിനു.കെ. ജോണ്‍ (സഞ്ചാരി)

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply