ബസുകൾ കഴുകാൻ ജീവനക്കാരില്ല, കണ്ടക്ടർമാരും ഡ്രൈവർമാരും ചേർന്ന് കഴുകി

ernakulam-ksrtc-washing.jpg.image.784.410
കൂത്താട്ടുകുളത്തെ കെഎസ്ആർടിസി ഡിപ്പോയിൽ കഴുകാൻ ജീവനക്കാരില്ലാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കു ദിവസം കണ്ടക്ടർമാരും ഡ്രൈവർമാരും ചേർന്ന് ബസുകൾ കഴുകി വൃത്തിയാക്കിയപ്പോൾ.

കെഎസ്ആർടിസിസി ഡിപ്പോയിൽ ബസുകൾ കഴുകുന്നതിന് ജീവനക്കാരില്ലാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കു ദിവസം കണ്ടക്ടർമാരും ഡ്രൈവർമാരും ചേർന്ന് ബസുകൾ കഴുകി.കെഎസ്ആർടിഇഎ (സിഐടിയു) നേതൃത്വത്തിലാണ് കഴുകിയത്. ആഴ്ചകളായി വൃത്തിയാക്കാതെ കിടന്ന ബസുകളാണിത്. സീറ്റുകൾ ഉൾപ്പെടെ ബസുകൾക്ക് ഉൾവശവും ടയറുകളും വരെ വൃത്തിയാക്കിയതായി ജീവനക്കാർ പറഞ്ഞു.

തുച്ഛമായ പ്രതിഫലത്തിന് താൽകാലികാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട കരാർ ജീവനക്കാർ എത്താത്തതാണ് ബസുകൾ കഴുകാതെ ഓടിക്കുന്നതിനു പിന്നിൽ.15 രൂപ മുതൽ 20 രൂപ വരെയാണ് ഒരു ബസ് കഴുകുന്നതിന് നൽകുന്നത്. ഇരുപതിൽ താഴെ മാത്രം ബസുകളുള്ള ഡിപ്പോയിൽ ഗാരിജിലും കട്ടപ്പുറത്തും ഉള്ളത് ഒഴിവാക്കിയാൽ പത്തോളം ബസുകൾ മാത്രമേ ദിവസവും കഴുകാൻ കിട്ടുകയുള്ളൂ.കഴുകൽ സമര പരിപാടിക്ക് കെ.പി. മനോജ്, പി.പി. ശ്രീജു, ലിജോ ജോയി, സിജോ ഗോപി എന്നിവർ നേതൃത്വം നൽകി.

News: Manorama Online

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply