പമ്പയിലെ കെഎസ്ആർടിസി പാർക്കിംഗിനെതിരെ വനംവകുപ്പിന്‍റെ കളികള്‍ ഇങ്ങനെ…

ശബരിമല പമ്പയിൽ കെഎസ്ആർടിസി ബസുകളുടെ പാർക്കിങ്ങിനു വനംവകുപ്പ് തടസ്സമുണ്ടാക്കരുതെന്നു നിർദേശിക്കണമെന്നു ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിക്കു റിപ്പോർട്ട് നൽകി. വനംവകുപ്പ് നിഷേധാത്മക നിലപാട് സ്വീകരിച്ച് കെഎസ്ആർടിസി ഡിപ്പോയ്ക്കു തടസ്സം സൃഷ്ടിക്കുകയാണ്. പാർക്കിങ് തടയാൻ വേണ്ടി കെഎസ്ആർടിസി ഉപയോഗിക്കുന്ന സ്ഥലത്ത് വൃക്ഷത്തൈകൾ നടുന്നു.

കെഎസ്ആർടിസി സർവീസുകൾ കുറയ്ക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളതെന്നു റിപ്പോർട്ടിൽ പറയുന്നു.

മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള സ്വമേധയാ ഹർജി നടപടിയിയിലാണു റിപ്പോർട്ട്. വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും കെഎസ്ആർടിസി എംഡിയും സംയുക്ത പരിശോധന നടത്തി പൊതുഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. വർഷം തോറും മൂന്നു കോടിയിലേറെ ഭക്തരെത്തുന്ന ശബരിമല ദേശീയ തീർഥാടന കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾ മുന്നേറുകയാണ്.

പമ്പ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി 360 ബസുകളുടെ 600 ട്രിപ്പുകളിലായി പമ്പ– നിലയ്ക്കൽ ചെയിൻ സർവീസ് നടത്തുന്നുണ്ട്. വനമേഖലയിൽ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിൽ പൊതുഗതാഗത സംവിധാനത്തിനു വലിയ പങ്കുണ്ട്. പൊതുഗതാഗതം തടസ്സപ്പെടുന്നതു സ്വകാര്യവാഹനങ്ങൾ പെരുകാനും മലിനീകരണം പത്തിരട്ടിയാകാനും കാരണമാകും.

കെഎസ്ആടിസിക്ക് അനുവദിച്ചിട്ടുള്ള സ്ഥലമല്ലെങ്കിലും വർഷങ്ങളായി പാർക്കിങ്ങിന് ഉപയോഗിച്ചു വരുന്ന സ്ഥലത്താണിപ്പോൾ തടസ്സം. ഇതുമൂലം പമ്പ– ചാലക്കയം റോഡരികിൽ പാർക്ക് ചെയ്യേണ്ടി വരുന്നതു ഗതാഗത തടസ്സത്തിനു കാരണമാണ്. അപകടമുണ്ടാകാനും വായു, ശബ്ദമലിനീകരണത്തിനും ഇതു വഴിവയ്ക്കും.

അതേസമയം, വനംവകുപ്പിന്റെ ഇൻസ്പെക്‌ഷൻ ബംഗ്ലാവ് വളപ്പിൽ വാനും മിനി ബസുകളും പാർക്ക് ചെയ്യുന്നുണ്ട്. സ്ഥലം നൽകാത്തതു കൊണ്ടു കെഎസ്ആർടിസി സ്റ്റാഫ് കന്റീൻ ഈ വർഷം തുടങ്ങിയിട്ടില്ല. കന്റീൻ പരിസരത്തു പാർക്ക് ചെയ്തിരുന്ന ആംബുലൻസ് നീക്കാൻ നിർദേശിച്ചു.

പൊതുശുചിമുറി സംവിധാനം ഒരുക്കാനും സ്ഥലമില്ല. കന്റീനു സ്ഥലമനുവദിക്കാൻ വനംവകുപ്പിനു നിർദേശം നൽകണമെന്നും സ്പെഷൽ കമ്മിഷണർ എം. മനോജ് തയാറാക്കിയ റിപ്പോർട്ടിലുണ്ട്.

Source- http://www.manoramaonline.com/news/kerala/2017/12/07/Pampa-parking-space-report-in-high-court.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply