ഇടുക്കി – വാഗമൺ യാത്രയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരു സ്ഥലമാണ് പരുന്തും പാറ . പീരുമേട് നിന്നും 6 കി മി മാത്രം അകലെയാണ് പരുന്തും പാറ . കോട്ടയം കുമിളി റൂട്ടിൽ നിന്നും 3 കി മി ദൂരവും തേക്കടിയിൽ നിന്ന് 25 കി മി ദൂരവും ഉണ്ട് ഇവിടേക്ക് . പോകുന്ന വഴിയിൽ മുഴുവനും തേയില തോട്ടങ്ങളാണ് . ആ പച്ചപ്പിന് നടുവിൽ പരുന്തിന്റെ ആകൃതിയിൽ ഉള്ള ഒരു പാറക്കൂട്ടം ആണ് ‘പരുന്തും പാറ’. മിക്കവാറും മഞ്ഞ് മൂടപ്പെട്ട അവസ്ഥയിലാണ് ഇവിടം . അല്ലാത്ത സമയങ്ങളിൽ ശബരിമല സ്ഥിതി ചെയുന്ന മലയും ഇവിടെ നിന്ന ദർശിക്കാനാകും . മകരജ്യോതി ദർശനവും ഇവിടത്തെ പ്രത്യേകതയാണ്.
നിരവധി സിനിമാ മുഹൂർത്തങ്ങൾക്ക് സാക്ഷിയാണ് ഇവിടം. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരെയും , പചപ്പും മഞ്ഞും ആസ്വദിക്കുന്നവരെയും ഒരു പോലെ തൃപ്തിപ്പെടുത്താൻ പരുന്തും പാറയ്ക്ക് സാധിക്കും. ഇടുക്കി ജില്ലയിലെ ഹൈറേഞ്ചില്‍, പീരുമേടിനു സമീപത്തായി പ്രകൃതി കാത്തുവച്ചിരിക്കുന്ന ദൃശ്യ വിസ്മയം തന്നെയാണ് പരുന്തുംപാറ.
കോട്ടയം കുമളി റോഡില്‍, പീരുമേട്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരം. തേക്കടിയില്‍ നിന്നും 25 കിലോമീറ്ററും. വലിയ വാഹനങ്ങള്‍ക്കും അനായാസം എത്തിപ്പെടാം. അസ്തമയം പോലെത്തന്നെ പരുന്തും പാറയിലെ ഉദയവും മനോഹരമായ ദൃശ്യാനുഭവമാണെന്ന് അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.. ദൂരദിക്കില്‍ നിന്നും വരുന്നവര്‍ മറ്റു കേന്ദ്രങ്ങളും കൂടി ഉള്‍പ്പെടുത്തി വ്യക്തമായ പ്ലാനിങ്ങോടുകൂടെ എത്തിയാല്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.
എന്തായാലും പരുന്തുംപാറ പ്രശസ്തിയിലേക്കു കുതിക്കുകയാണ്. എന്നാല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാതെ കിടക്കുന്നത് പലപ്പോഴും കാണാറുണ്ട് . ബന്ധപ്പെട്ട വകുപ്പുകള്‍ വിചാരിച്ചാല്‍ തീര്‍ച്ചയായും ദൈവത്തിന്റെ സ്വന്തം നാടിന്റെ തിലകക്കുറികളിലൊന്നായി പരുന്തും പാറ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.