ഇതാ ഇന്ത്യയിലെ ആദ്യത്തെ റിവേഴ്സ് ഗിയറുള്ള ബുള്ളറ്റ്!

ഇരുചക്രവാഹനങ്ങള്‍ക്ക് റിവേഴ്‍സ് ഗിയറെന്ന് കേട്ടിട്ടുണ്ടോ? ഹോണ്ട ഗോള്‍ഡ്‌വിംഗ്, ബിഎംഡബ്ല്യു K1200LT പോലുള്ള ഭാരമേറിയ ബൈക്കുകളില്‍ മാത്രം റിവേഴ്‌സ് ഗിയറുകള്‍ ഉണ്ടെന്ന ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലോ? പലരും അങ്ങനൊന്ന് ചിന്തിച്ചിട്ടു കൂടിയുണ്ടാവില്ല. എന്നാല്‍ അങ്ങനൊരു ബുള്ളറ്റ് നിര്‍മ്മിച്ചിരിക്കുകയാണ് ജഗ്ധീഷ് റാവല്‍ എന്നയാള്‍. മോട്ടോ മഹല്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇതു സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്.

ബുള്ളറ്റിന്‍റെ അമിത ഭാരത്തിനുള്ള പരിഹാരമായിട്ടാണ് തന്റെ 350 സിസി ബുള്ളറ്റില്‍ റിവേഴ്‌സ് ഗിയര്‍ ഘടിപ്പിച്ചതെന്നാണ് ജഗ്ധീഷ് റാവല്‍ പറയുന്നത്. ഒരു സൈഡ് കാര്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ സഹായത്തോടെയാണ് ബുള്ളറ്റില്‍ ഇദ്ദേഹം റിവേഴ്‍സ് ഗിയര്‍ ഉള്‍പ്പെടെയുള്ള ഗിയര്‍ബോക്‌സ് ഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒപ്പം ന്യൂട്രല്‍ ഫൈന്‍ഡറും ബുള്ളറ്റിലുണ്ട്. റിവേഴ്‌സ് ഗിയറിടണമെങ്കില്‍ ആദ്യം ന്യൂട്രലില്‍ ഇടണം. ശേഷമേ റിവേഴ്‌സ് ഗിയറ്‍ ഇടാന്‍ സാധിക്കൂ. റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് എന്ന വിശേഷണത്തോടെ ജഗ്ധീഷ് റാവലും അദ്ദേഹത്തിന്റെ ബുള്ളറ്റും യൂടൂബിലും സോഷ്യല്‍ മീഡിയയിലും താരമായിക്കഴിഞ്ഞു.

Source -http://www.asianetnews.com/automobile/first-bullet-with-reverse-gear-in-india

Check Also

‘കൊറോണ’ എന്ന പേരിൽ ഒരു ബസ്; ആർക്കെങ്കിലും ഇത് അറിയാമോ?

കൊറോണ എന്നു കേൾക്കുമ്പോൾ എല്ലാവരിലും വൈറസ് ഭീതിയായിരിക്കും ഉണ്ടാകുക. എന്നാൽ ആ പേരിൽ ഒരു ബസ് ഉള്ള കാര്യം അധികമാർക്കും …

Leave a Reply