കെഎസ്ആർടിസി തമിഴ്നാട്ടിലേക്കുള്ള ബസ് ചാർജ് വർധിപ്പിച്ചു. തമിഴ്നാട്ടിലെ ബസ് ചാർജ് വർധനയുടെ ഭാഗമായാണ് നിരക്ക് കൂട്ടിയത്. ഓരോ ഫെയർ സ്റ്റേജിലും ഓരോരൂപയാണ് വർധിക്കുന്നത്. ഡീസല്‍ വില വര്‍ധനവ് കെഎസ്ആര്‍ടിസിയെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡീസല്‍ വിലവര്‍ധന കെഎസ്ആര്‍ടിസിക്ക് ഒരു ദിവസമുണ്ടാക്കുന്നത് 33 ലക്ഷം രൂപയുടെ അധികബാധ്യതയാണ്.
ശമ്പളം കൊടുക്കാന്‍പോലും നിവൃത്തിയില്ലാതിരിക്കുന്ന കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയാണ് ദിനംപ്രതിയുടെ ഡീസലിന്റ വിലക്കയറ്റം. ഈ ഘട്ടത്തിലാണ് തമിഴ്നാട്ടിലേക്കുള്ള ബസ് ചാര്‍ജ് ഇപ്പോള്‍ കെഎസ്ആര്‍ടിസി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്‍ ആറു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. 20 ശതമാനം മുതല്‍ 54 ശതമാനം വരെയാണു വര്‍ധന. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ക്ക് ചാര്‍ജ് വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. 2011 നവംബര്‍ 18 നാണു തമിഴ്നാട്ടില്‍ അവസാനം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഫെബ്രുവരി 1 മുതല്‍ കേരളത്തില്‍ സ്വകാര്യബസ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
അന്നു ഡീസല്‍ വില ലിറ്ററിന് 43.10 രൂപ വരെയെത്തിയപ്പോഴായിരുന്നു അത്. സംസ്ഥാനത്ത് ഡീസല്‍ വില ലിറ്ററിന് 65.83 വരെയെത്തിയതിനെ തുടര്‍ന്നു ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനെ വഴിയില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. മൊഫ്യൂസല്‍, സിറ്റി, ഓഡിനറി, എക്സ്പ്രസ്, ഡീലക്സ്, െബെപ്പാസ് – നോണ്‍ സ്റ്റോപ്പ്, അള്‍ട്രാ ഡീലക്സ്, എയര്‍ കണ്ടീഷന്‍ഡ്, വോള്‍വോ ബസുകള്‍ക്ക് വര്‍ധന ബാധകമാണ്. പത്ത് കിലോമീറ്റര്‍ ദൂരത്തിനു നിലവിലുള്ള അഞ്ചു രൂപ എന്നത് ആറു രൂപയാകും. 30 കിലോ മീറ്ററിന് 33 രൂപയെന്നത് 51 രൂപവരെയാകും.
വോള്‍വോ ബസില്‍ 30 കിലോമീറ്ററിന് 33 എന്നത് 51 രൂപയായി ഉയരും. ടൗണ്‍ ബസുകള്‍ക്കുള്ള മിനിമം ചാര്‍ജ്ജ് മൂന്നില്‍ നിന്നും അഞ്ചുരൂപയായും മാക്സിമം 12 ല്‍ നിന്നും 19 ആയും വര്‍ദ്ധിക്കും. ഇന്ധന, അറ്റകുറ്റപ്പണികള്‍, ശമ്പളം, പെന്ഷന് എന്നിവ വര്‍ഷംതോറും വേതനം വര്‍ദ്ധിക്കുന്നത്, കാര്യക്ഷമതയുള്ള പുതിയ ബസ് വാങ്ങുന്നത് എന്നിവയെല്ലാം ഉണ്ടായതിനെ തുടര്‍ന്നാണ് ചാര്‍ജ്ജ് വര്‍ദ്ധിക്കുന്നതെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ ന്യായീകരണം.
അതേസമയം തന്നെ ആന്ധ്രയും കേരളവും ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച നിരക്ക് വളരെ കുറവാണെന്നും പറഞ്ഞു. അടുത്തിടെ മദ്രാസ് ഹൈക്കോടതിയില്‍ നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട ഒരു പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ നിരക്ക് വര്‍ദ്ധനയെ കോടതി പിന്തുണച്ചു. പ്രവര്‍ത്തന ചെലവിന് ആനുപാതികമല്ലാത്തതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് കോടതി പറഞ്ഞത്.
2000 മുതല്‍ കര്‍ണാടക 16 പ്രാവശ്യവും ആന്ധ്രയും കേരളവും എട്ടു തവണയും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതായി തമിഴ്നാട് കോടതിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷമായി 12,059.17 കോടിരൂപയുടെ സബ്സീഡിയാണ് തമിഴ്നാട് സര്‍ക്കാര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് നല്‍കുന്നത്. അതാണ് നഷ്ടമില്ലാതെ പോകാന്‍ കാരണം.
കടപ്പാട് – അന്വേഷണം, മംഗളം.