രാജ്യത്തെ ഏറ്റവും വൃത്തിയേറിയ റെയില്‍വേ സ്റ്റേഷനായി നമ്മുടെ കോഴിക്കോട്…

രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളുടെ ശുചിത്വസര്‍വേയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഒന്നാം സ്ഥാനം. യാത്രാ സംബന്ധിച്ച ഒരു വെബ്‌സൈറ്റ് തങ്ങളുടെ മൊബൈല്‍ ആപ്പ് വച്ച നടത്തിയ സര്‍വേയിലാണ് ഇത്തരത്തില്‍ ഫലം വന്നിരിക്കുന്നത്. മുന്‍ വര്‍ഷത്തെ സര്‍വേയില്‍ പഞ്ചാബിലെ ബിയാസ് ആയിരുന്നു ഏറ്റവും വൃത്തിയുള്ള സ്റ്റേഷന്‍. ഡല്‍ഹിയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ ഹസ്രത് നിസാമുദ്ദീനാണ് ഏറ്റവും താഴ്ന്ന നിലവാരത്തില്‍.

രാജ്യത്തെ 40 ശതമാനം ശുചിത്വമുള്ള റെയില്‍ വേ സ്റ്റേഷനുകളും ഉള്ളത് ദക്ഷിണെന്ത്യന്‍ റെയില്‍വേയിലാണെന്നും മറ്റ് 20 ശതമാനം സെന്റ്രല്‍ ഇന്ത്യന്‍ റെയില്‍വേക്കും 20 ശതമാനം കിഴക്കന്‍ റെയില്‍വേയിലാണെന്നും സര്‍വേയില്‍ വിരല്‍ ചൂണ്ടുന്നു. രാജ്യ തലസ്ഥാനത്തെ പ്രധാന അഞ്ചു സ്റ്റേഷനുകളും നിലവാരം താഴെയാണെന്നാണ് യാത്രക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ഐ.ആര്‍.സി.ടി.സി.യുമായി ചേര്‍ന്ന് ടിക്കറ്റ് ബുക്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇക്‌സിഗോ, തങ്ങളുടെ 70 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളില്‍നിന്നാണ് വിവരം ശേഖരിച്ചത്. സര്‍വേയില്‍ സ്വര്‍ണജയന്തി രാജധാനി ഏറ്റവും വൃത്തിയുള്ള തീവണ്ടിയായും കര്‍ണാടക എക്‌സ്​പ്രസ് ഏറ്റവും വൃത്തികുറഞ്ഞ തീവണ്ടിയായും തിരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോടിന് പുറമെ കര്‍ണാടകത്തിലെ ഹുബ്ലി ജംഗ്ഷന്‍, ദേവനഗരി, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജംഗ്ഷന്‍, ഗുജറാത്തിലെ വഡോദര, രാജ്‌ഘോട്ട് റെയില്‍വേ സ്‌റ്റേഷന്‍, രാജസ്ഥാനിലെ ഫാല്‍ന, ആന്ധ്രയിലെ വിജയവാഡ എന്നീ സ്റ്റേഷനുകളും വൃത്തിയുള്ള സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപറ്റിയിട്ടുണ്ട്.

മോശം സ്‌റ്റേഷനുകളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ മധുര രാജസ്ഥാനിലെ അജ്മീര്‍ ജംഗ്ഷന്‍, മഹാരാഷ്ട്രയിലെ ബുസാവല്‍ ജംഗ്ഷന്‍ ബീഹാറിലെ ഗയ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ, 2017ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ റെയില്‍വേയുടെ ശുചിത്വത്തെക്കുറിച്ചുള്ള സര്‍വേയിലും ദക്ഷിണേന്ത്യന്‍ റെയില്‍വേയാണ് മുന്നിട്ട് നിന്നിരുന്നത്.

കടപ്പാട് – മംഗളം

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply