മറയൂര്‍: സ്റ്റെപ്പിനി ടയര്‍ ഇല്ലാത്തതിനാല്‍ കെ.എസ്.ആര്.ടി.സി ബസ് വഴിയില്‍ കിടന്നത് അഞ്ചുമണിക്കൂറോളം. യാത്രയ്ക്കിടെ ടയര്‍ പഞ്ചറായതോടെയാണ് ആനവണ്ടി മണിക്കൂറുകളോളം റോഡില്‍ കിടന്നത്.

ആലുവയില്‍നിന്നു കാന്തല്ലൂരിലേക്കു സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണു മറയൂര്‍ പത്തടിപ്പാലത്തിനു സമീപം പഞ്ചറായി വഴിയില്‍ കിടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒടുവില്‍ മൂന്നാര്‍ ഡിപ്പോയില്‍നിന്നു മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെത്തിയാണു ബസ് നന്നാക്കിയതെന്നാണ് വിവരങ്ങള്‍.
യാത്ര പാതിവഴിയില്‍ മുടങ്ങിയതിനാല്‍ പല യാത്രക്കാര്‍ക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നു.
News : Mangalam
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog