പ്രവര്‍ത്തനം ആരഭിച്ച് 18 വര്‍ഷം പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഡിപ്പോയെന്ന ഖ്യാതി മാത്രമാണ് കെ.എസ്സ്.ആര്.ടി.സി എടത്വഡിപ്പോയ്ക്കു സ്വന്തം.ആരംഭകാലത്ത് സ്വതന്ത്രപദവിയിലായിരുന്നു. നാലുവര്‍ഷം ഈ സ്ഥിതി തുടര്‍ന്നെങ്കിലും പിന്നീട് ഓപ്പറേറ്റിംങ് സെന്റര്‍ ആയി മാറി.
10 വര്‍ഷമായി പ്രതിപക്ഷത്തായിരുന്ന കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി ഇക്കുറി ഭരണപക്ഷത്താകുകയും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ലഭിക്കുകയും കൂടി ചെയ്തതോടെ ഡിപ്പോയെ വീണ്ടും സ്വതന്ത്രപദവിലേക്ക് ഉയര്‍ത്തുമെന്നാണ് ജീവനക്കാരുടെയും, യാത്രക്കാരുടെയും പ്രതീക്ഷ.
25 വനിതാ ജീവനക്കാരടക്കം 172 ജീവനക്കാരുളള ഇവിടെ ഒരു ശുചിമുറി മാത്രമാണുളളത്. ജീവനക്കാര്‍ വസ്ത്രം മാറുന്നതാകട്ടെ ബസ്സ് മറയാക്കിയാണ്. മാനത്ത് മഴക്കാര് കണ്ടാല്‍ തന്നെ വെളളത്തിനടിയിലാകുന്ന സ്ഥിതിയാണ്.സ്വതന്ത്ര പദവിയിലാകണമെങ്കില് എ.ടി.ഒ, രണ്ട് സൂപ്രണ്ട്, ഡിപ്പോ എന്‍ജിനീയര്‍,പെറ്റി കാഷ് സംവിധാനം, മുപ്പതിലേറെ ഷെഡ്യൂളുകള്‍ എന്നിവ വേണം.എട്ടുമാസം മുന്‍പ് വരെ 31ഷെഡ്യൂളുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 23 ആണ്.
News : Malayala Manorama