വീട്ടിൽ എങ്ങനെ ഒരു മിനി തിയേറ്റർ തയ്യാറാക്കാം?

ബിഗ് സ്‌ക്രീനിൽ സിനിമ കാണുവാനായി തിയേറ്ററിൽപ്പോയി ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ട കാലം ഇന്ന് മാഞ്ഞു തുടങ്ങുകയാണ്. തിയേറ്ററുകളിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യങ്ങൾ വന്നു തുടങ്ങി. അങ്ങനെ സിനിമയും ഡിജിറ്റൽ യുഗത്തിലൂടെ കുതിക്കുകയാണ്. തിയേറ്ററിൽപോയി സിനിമ കാണുവാൻ താല്പര്യമില്ലാത്തവർ ടിവിയിലും കംപ്യൂട്ടറിലുമൊക്കെയായിരുന്നു അവ കണ്ട് ആശ തീർത്തിരുന്നത്. എന്നാൽ ചിലർ വീടിനുള്ളിൽ ഒരു മുറി തിയേറ്റർ പോലെ സജ്ജീകരിച്ചിരിക്കുന്നതായി കാണാം. വീടുകളില്‍ ഹോം തിയേറ്റര്‍ ഒരുക്കുന്നത് ഇന്ന് ട്രെന്‍ഡാണ്. എന്നാൽ പണച്ചെലവുള്ളതു കാരണം സാധാരണക്കാർ ഇതിനു മുതിരാറില്ല.

വീട്ടിലൊരു ഹോം തിയറ്റര്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം? തിയറ്ററില്‍ പോയിരുന്നു സിനിമ കാണുന്ന അതെ സുഖത്തോടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു സിനിമ കാണുന്ന അതെ അനുഭവമാണ് ഹോം തിയറ്റര്‍ നല്‍കുന്ന സുഖം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്‍കുന്ന ദൃശ്യസമ്പന്നത ശബ്ദത്തിലും നല്‍കുന്നതാണ് ഹോം തിയറ്റര്‍. ഹോം തിയേറ്ററിനുള്ള വലിയ ടിവിയോ സ്‌ക്രീനോ, സ്പീക്കറുകള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവയൊക്കെ പ്രത്യേകം വാങ്ങി വീട്ടില്‍ തിയേറ്റര്‍ ഒരുക്കുക അത്ര എളുപ്പമല്ല.

അതിനാല്‍ സാധാരണക്കാരന് ഏറ്റവും നല്ലത് ഹോം തിയേറ്റര്‍ ഇന്‍ ബോക്‌സ് പാക്കേജ് രീതിയാണ്. ബോക്‌സിനുള്ളില്‍ ഹോം തിയേറ്ററിനു വേണ്ടതെല്ലാം ഉണ്ടാകുമെന്നതാണ് പ്രത്യേകത. 15,000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെ വിലയുള്ള ഹോം തിയേറ്റര്‍ ബോക്‌സ് പാക്കേജ് ലഭ്യമാണ്. ഇതിന്റെ ഒരു പ്രധാന പ്രശ്‌നം പിന്നീട് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയില്ല എന്നതാണ് . ഹോം തിയറ്ററിലെ ഏറ്റവും പ്രധാനപ്പെട്ടതു ചാനലാണ്. പല വ്യത്യസ്തമായ ചാനലുകൾ ലഭ്യമാണ്. 2.1, 5.1, 7.1 എന്നിവ വിപണിയിലുണ്ട്. ഇതിൽ ആദ്യത്തെ അക്കം സ്പീക്കറുകളുടെ എണ്ണത്തെയാണു സൂചിപ്പിക്കുന്നത്.

സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എങ്ങനെ വീട്ടിൽ ഒരു മിനി തിയേറ്റർ തയ്യാറാക്കാമെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

ഹോം തിയറ്റര്‍ ഒരുക്കുന്നതിനായി ഒരു പ്രത്യേക മുറി തന്നെ സജ്ജമാക്കുന്നുതാണ് നല്ലത്. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന മുറി അധികം വെളിച്ചം കയറാത്ത രീതിയിലായിരിക്കുവാൻ ശ്രദ്ധിക്കുക. ഹോം തിയേറ്ററില്‍ സാധാരണ നാം ഉപയോഗിക്കുന്ന ടിവിയുടെ ആകൃതി യോജിക്കില്ല. അത് ചതുര രൂപത്തിലുള്ളതാണ്. കുറഞ്ഞത് 16:9 നിരക്കില്‍ ദീര്‍ഘചതുരാകൃതിയിലുള്ള ടിവി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. എല്‍.ഇ.ഡി. ടിവിയാണ് ഇതിന് യോജിച്ചത്. എത്രയും വലിയ ടിവിയാകുന്നുവോ അത്രയും മികച്ച ‘തിയേറ്റര്‍ അനുഭവം’ വീട്ടിലും കിട്ടും. ഇനി അഥവാ ടിവി ഇല്ലെങ്കിൽ ഒരു പ്രൊജക്ടറും സ്ക്രീനും വാങ്ങിയാൽ തീരാവുന്ന കാര്യമേയുള്ളൂ. വലിയ ടിവി വാങ്ങുന്നത്ര ചിലവില്ലാതെ മികച്ച വീഡിയോ ഔട്ട്പുട്ട് ക്വളിറ്റി നൽകുന്ന പ്രൊജക്ടറുകൾ ഇന്ന് വിപണിയിലുണ്ട്. ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഇവ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്യും.

നല്ല ഹോം തിയേറ്റര്‍ സൗകര്യമാണെങ്കില്‍ ഇരിക്കുന്ന രീതിക്കും പ്രാധാന്യമുണ്ട്. ടിവി സ്ക്രീനിന്റെ വലിപ്പത്തിന്റെ മൂന്നിരട്ടി ദൂരത്തില്‍ വേണം ഇരിക്കാന്‍. ഉദാഹരണത്തിന് 40 ഇഞ്ച് ടിവിയാണെങ്കില്‍ 120 ഇഞ്ച് അകലത്തില്‍ ഇരുന്നുവേണം സിനിമ കാണാന്‍. മുറിയുടെ മധ്യഭാഗത്തു ആകണം ഇരിപ്പിടം ഒരുക്കേണ്ടത്. പ്രതിധ്വനിയുടെ തോത് കുറയ്ക്കാന്‍ മുറിയില്‍ വലിയ ജനാലകള്‍ ആവശ്യമാണ്. നിലത്ത് കാര്‍പ്പറ്റ് വിരിക്കുന്നതും ശബ്ദം സുഖകമാക്കും. സറൗണ്ട് സൗണ്ടിന്റെ മെച്ചം കിട്ടാനായി സ്പീക്കറുകള്‍ തറയില്‍ സ്റ്റാന്‍ഡൊരുക്കി വെയ്ക്കുന്നതും നല്ലതാണ്. സ്പീക്കറുകള്‍ വെക്കുമ്പോള്‍ കൃത്യമായ അകലം, സ്ഥാനങ്ങള്‍ എന്നിവ തീരുമാനിക്കണം.

ശബ്ദ വിന്യാസത്തിലാണ് ഹോം തിയറ്ററിന്റെ ഗുണം. ഇതിനാണ് ഏറ്റവും അനുയോജ്യമായ സ്പീക്കറുകള്‍ ഉപയോഗിക്കണമെന്ന് പറയുന്നത്. ആറ് സ്പീക്കറുകളെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം. കൂടുതലായാല്‍ പ്രശ്നമില്ല. ആറ് സ്പീക്കറുകളെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം. കൂടുതലായാല്‍ അത്രയും നല്ലത്. ഫ്രന്റ് സ്‌പീക്കറുകൾ തമ്മിലുള്ള ദൂരത്തേക്കാൾ അൽപം കൂടുതലാവണം സറൗണ്ട് സ്‌പീക്കറുകൾ തമ്മിലുള്ള ദൂരം. ഭിത്തിയിലോ സീലിങ്ങിലോ സ്പീക്കറുകള്‍ വെക്കുമ്ബോള്‍ കൃത്യമായ അകലം, സ്ഥാനങ്ങള്‍ എന്നിവ ഒരു വിദഗ്ധനോട് ചര്‍ച്ച ചെയ്ത് നിശ്ചയിക്കുക. പുറകിലെയും വശങ്ങളിലെയും സ്പീക്കറുകളുടെ മുഖം ശരിയായ ആംഗിളിലായിരിക്കണം. എങ്കിലേ കാതുകളിലേക്കുള്ള ശബ്ദവിന്യാസം ശരിയാകൂ.

റീക്ലെയ്‌നിങ് സോഫ, ഫുട്ട്‌സ്‌ററാന്‍ഡ് എന്നിവയാണ് ഹോം തിയറ്ററിലേക്ക് യോജിച്ച ഫര്‍ണിച്ചറുകള്‍. അനാവശ്യമായ ഫര്‍ണിച്ചറുകള്‍ ഇവിടേയ്ക്ക് കൊണ്ട് വന്നിടുന്നത് അരോചകമാണ്. കാരണം കുടുംബംഗങ്ങള്‍ മാത്രമാകും മിക്കപ്പോഴും ഹോം തിയറ്റര്‍ ഉപയോഗിക്കുക. അതുകൊണ്ട് തന്നെ അതനുസരിച്ചുള്ള ഫര്‍ണിച്ചറുകള്‍ മാത്രം ഇവിടെ ഇടുന്നതാകും നല്ലത്. റൂമിനുള്ളില്‍ കര്‍ട്ടനുകള്‍ക്കു പകരം വുഡന്‍, ഹെറിറ്റേജ് ബ്ലൈന്‍ഡുകള്‍ എന്നിവയും ഉപയോഗിക്കാം.

കടപ്പാട് – malayalivartha, southlive.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply