ചരിത്രത്തിലാദ്യമായി കെഎസ്ആര്‍ടിസി എംഡി കണ്ടക്ടര്‍ ആകുന്നു

തൊഴിലാളി ദിനത്തിൽ തൊഴിലാളികൾക്കൊപ്പം തൊഴിലാളിയായി കെ.എസ്സ്.ആർ.ടി.സി.യുടെ അമരക്കാരൻ ശ്രീ ടോമിൻ ജെ തച്ചങ്കരി ഐ.പി.എസ്സും… കെഎസ്ആർടിസി ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ടു മനസ്സിലാക്കുവാനായി സി.എം.ഡി. മെയ്ദിനത്തിൽ കണ്ടക്ടറായി സേവനം അനുഷ്ഠിക്കുന്നു. യാത്രക്കാരുടെയും പൊതുജനങ്ങളുടേയും KSRTC യെക്കുറിച്ചുള്ള പ്രതികരണങ്ങളും അദ്ദേഹം വിലയിരുത്തുന്നതാണ്.

പുതിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നടപ്പിലാക്കുന്നതിൻറെ ഭാഗമായി നിലവിലുള്ള മെഷീൻറെ കാര്യക്ഷമത, അതുപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനുള്ള ബുദ്ധിമുട്ട്, എന്തൊക്കെ പുതിയ സാധ്യതകൾ ഇ.ടി.എം മെഷീനുകളിൽ ഇനിയും ഉപയോഗപ്പെടുത്താനാകും എന്നു തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുന്നതിനും ഇപ്പോൾ നിലവിലുള്ള മെഷീൻറെ പ്രവർത്തനം ഏതു തരത്തിലാണെന്ന് നേരിട്ട് മനസ്സിലാക്കുകയുമാണ് ഉദ്ദേശ്യം. ഒപ്പം യാത്രക്കാരുമായി ഇടപെടുവാനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും സാധിക്കും.

നിയമപാലകൻ കൂടിയായ അദ്ദേഹം നിയമം ഒട്ടും തന്നെ തെറ്റിക്കാതെ കണ്ടക്ടർ യൂണിഫോമിൽ! കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കി തിരുവനന്തപുരം കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസിൽ മെയ് 1 രാവിലെ 11 മണിക്ക് അദ്ദേഹം കണ്ടക്ടറായി ജോലി നോക്കുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവല്ല KSRTC ഡിപ്പോയിൽ “ഗ്യാരേജ് മീറ്റ്” – ജീവനക്കാരെ അഭിസംബോധന ചെയ്യുന്നു. തുടർന്ന് ജീവനക്കാരുമായി നേരിട്ട് സംവദിക്കുന്നു. കണ്ടക്ടര്‍ ലൈസന്‍സിനായുള്ള 20 ചോദ്യങ്ങളില്‍ 19 എണ്ണത്തിന് തച്ചങ്കരി ശരിയുത്തരമെഴുതി. ഒരു കെ.എസ്‌.ആര്‍.ടി.സി. ബസില്‍ എത്ര പേര്‍ക്കു നിന്ന്‌ യാത്ര ചെയ്യാമെന്നതായിരുന്നു ആ ചോദ്യം.തച്ചങ്കരിയുടെ ഉത്തരം 25 എന്നായിരുന്നു. കെ.എസ്‌.ആര്‍.ടി.സി. ബസില്‍ എല്ലാവരും ഇരുന്നുതന്നെ യാത്ര ചെയ്യണമെന്ന വ്യവസ്‌ഥയെക്കുറിച്ചു മാനേജിങ്‌ ഡയറക്‌ടര്‍ക്ക്‌ അറിയില്ലായിരുന്നു. പരീക്ഷയും പരീക്ഷണവുമൊക്കെ നടക്കുന്നുണ്ടെങ്കിലും തച്ചങ്കരി എല്ലാ എം.ഡിമാരെയും പോലെ യൂണിയനുകള്‍ക്ക്‌ അനഭിമതനായിക്കഴിഞ്ഞു. യൂണിയന്‍ നേതാക്കളായ കണ്ടക്‌ടര്‍മാര്‍ ചീഫ്‌ ഓഫീസില്‍ ഇരിക്കാതെ റൂട്ടുകളില്‍ പോയി ജോലി ചെയ്യണമെന്ന ഉത്തരവാണ്‌ അനഭിമതനാകാന്‍ കാരണം.

കണ്ടക്ടറുടെ ചുമതലകളെക്കുറിച്ചും വിദ്യാര്‍ത്ഥി പാസ്സുകളെക്കുറിച്ചും തച്ചങ്കരി വ്യക്തമായിഉ തിങ്കളാഴ്ച പഠിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കിടെ പിഴവുകള്‍ സംഭവിച്ചാല്‍ സഹായിക്കാനും തിരുത്താനും ഒപ്പം മറ്റു കണ്ടക്ടര്‍മാര്‍ ആരുംതന്നെ കൂടെയുണ്ടാകില്ല. കണ്ടക്ടര്‍ ജോലിയ്ക്കായി പുതിയ യൂണിഫോമും തച്ചങ്കരി തയ്പ്പിച്ചിട്ടുണ്ട്.

വരുംദിനങ്ങളിൽ വർക്ക്ഷോപ്പ് ഉൾപ്പെടെയുള്ള മേഖലകളിലേക്കും തൊഴിലാളികൾക്കൊപ്പം തൊഴിലാളിയായി തന്നെ പ്രവർത്തിക്കുന്നതിനുള്ള കർമ്മ പദ്ധതിയ്ക്കാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply