കെഎസ്ആര്‍ടിസിയുടെ ഹിറ്റ് സർവീസുകളിൽ ഒന്നായ കോഴിക്കോട്- ബാംഗ്ലൂർ വോൾവോ സർവ്വീസ് റിസർവേഷൻ സൈറ്റിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. വണ്ടി ബാംഗ്ലൂർ വോൾവോ സർവ്വീസ് സെന്ററിന് മുന്നിൽ കിടപ്പുണ്ട്. പകരം ഓടിക്കാൻ വണ്ടി ഇല്ലാത്തതു കൊണ്ടായിരിക്കും അല്ലേ റിസർവേഷൻ എടുത്ത് കളഞ്ഞത്?

വോൾവോ സ്പെയർ വണ്ടി എവിടെ?ഓടാതെ കിടക്കുന്ന സ്കാനിയ ഒക്കെ എവിടെ? തിരുവനന്തപുരത്തിന്റെ സർവ്വീസ് അല്ലാത്തതു കൊണ്ട് സ്കാനിയ കോഴിക്കോടൻ വോൾവോക്ക് പകരം ഓടിക്കാൻ പറ്റത്തില്ലായിരിക്കും അല്ലേ? കാരണം കോട്ടയത്തിന് സ്പെയർ ആവശ്യം വന്നപ്പോഴും സ്കാനിയയോ വോൾവോയോ ഓടി കണ്ടില്ല; തിരുവനന്തപുരത്തിന് വേണ്ടി സ്കാനിയ ഓടുകയും ചെയ്തേ.. അതോണ്ടാ സംശയം..

പിന്നെയീ വോൾവോടെ സ്പെയറും തിരുവനന്തപുരത്ത് നിർബന്ധവാ.. കാരണം കോഴിക്കോട്-ബാംഗ്ലൂരിനേക്കാൾ കളക്ഷൻ കിട്ടുവല്ലോ, തിരുവനന്തപുരം -എറണാകുളം ഓടിയാൽ .. ഒരു വണ്ടിയേലും സ്പെയറായി ആ കോഴിക്കോട്ട് വച്ചൂടേ ?എത്ര സർവ്വീസാ ദിനംപ്രതി അതുവഴി കടന്നു പോകുന്നു? ഒരു വോൾവോയോ സ്കാനിയായോ കേടായാൽ അതിലെ യാത്രക്കാരെ സൂപ്പർ ഫാസ്റ്റേൽ കയറ്റി വിടുന്നത് നിർത്തിക്കൂടെ സാറന്മാരേ, ഇനിയെങ്കിലും?
കയ്യിൽ 28 A/C ബസ് വച്ചിട്ട് ഇതുപോലത്തെ എച്ചിത്തരം കാണിക്കാൻ ലോകത്ത് ഈ സ്ഥാപനത്തിന് മാത്രമേ സാധിക്കൂ.. പറഞ്ഞിട്ട് കാര്യമില്ല; ഇതുമൊരു കോപ്ലിമെന്റായി എടുക്കാൻ ഇതിന്റെ മാനേജ്മെന്റിന് സാധിക്കും – ഉളുപ്പില്ലല്ലോ
വിവരണം : അഖില്‍ ജോയ്
ചിത്രങ്ങള്‍ : ലിജോ ചീരന്‍ ജോസ്
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog