അസമയത്ത് യാത്രക്കാരിക്കു കൂട്ടായി വീണ്ടും കെഎസ്ആര്‍ടിസി; ഇത് നന്മവണ്ടി…

പുലർച്ചെ വിജനമായ സ്റ്റോപ്പിൽ ബസിറങ്ങിയ വീട്ടമ്മയ്ക്കു ഭർത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആർടിസി ജീവനക്കാർ. കൊല്ലത്ത് ആതിരയെന്ന പെണ്‍കുട്ടിയ്ക്ക് കാവല്‍ നിന്ന സംഭവത്തിനു ശേഷമാണ് വീണ്ടും ഇതുപോലൊരു നല്ല വാര്‍ത്ത കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും കേള്‍ക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജരുമായ റെജി തോമസിനാണു ബസ് ജീവനക്കാർ തുണയായത്.

ശ​നി​യാ​ഴ്ച തമ്പാനൂരില്‍ നി​ന്ന്​ മൈ​സൂ​രി​ലേ​ക്ക് രാ​ത്രി എ​ട്ടി​ന് പു​റ​പ്പെ​ട്ട കെ.​എ​സ്.​ആ​ര്.​ടി.​സി സ്കാ​നി​യ ബസ്സിലെ യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു റെ​ജി. തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​നി​ല്‍ യോ​ഗം ക​ഴി​ഞ്ഞ് ചാ​ല​ക്കു​ടി പോ​ട്ട​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സ്​​റ്റോ​പ്പ്​ ഇ​ല്ലെ​ങ്കി​ലും,രാ​ത്രി​യാ​യ​തി​നാ​ല്‍ പറഞ്ഞയിടത്തു ഇ​റ​ക്കി​ത്ത​ര​ണ​മെ​ന്ന് റെജി ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ണ്ടു​പോ​കു​വാ​ന് ആ​ള് വ​രി​ല്ലേ​യെ​ന്ന് ഡ്രൈ​വ​ര്‍ ചോ​ദി​ക്കു​ക​യും ചെ​യ്തു. പുലർച്ചെ ഒന്നേമുക്കാലോടെ ചാലക്കുടി പനമ്പിള്ളി കോളജ് സ്റ്റോപ്പിൽ റെജി ഇറങ്ങി. എന്നാൽ ആ സമയത്ത് ഭര്‍ത്താവിനു റെജിയെ കെ‌ാണ്ടുപോകാൻ സ്റ്റോപ്പിൽ എത്താന്‍ കഴിഞ്ഞിരുന്നില്ല. കു​ഞ്ഞ് എ​ണീ​റ്റ് വാ​ശി പി​ടി​ച്ച​തി​നാ​ലാ​യി​രു​ന്നു അദ്ദേഹം എ​ത്താ​ന്‍ വൈ​കി​യ​ത്.

ആരുമില്ലാതിരുന്ന ആ സ്റ്റോപ്പില്‍ അസമയത്ത് ഒരു വനിതയെ ഒറ്റയ്ക്കാക്കി പോകുവാന്‍ ജീവനക്കാരായ പ്രകാശും ഹരീഷും ഒരുക്കമായിരുന്നില്ല.ഇ​തി​നി​ടെ ബ​സ് നി​റു​ത്തി​യി​ട്ട​തി​ലെ കാ​ര്യം തി​ര​ക്കി യാ​ത്ര​ക്കാ​രി​ലൊ​രാ​ള് അ​ന്വേ​ഷി​ച്ചെ​ത്തി. ഡ്രൈ​വ​ര് കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള് എ​ല്ലാ​വ​ര്​ക്കും സ​മ്മ​തം. ജീവനക്കാരുടെ ഈ നല്ല പ്രവര്‍ത്തിയെ ബസ്സിലെ യാത്രക്കാരും പിന്തുണച്ചു. പത്തു മിനിട്ടോളം കാത്തു നിന്നതിനു ശേഷം റെജിയുടെ ഭര്‍ത്താവ് സ്ഥലത്തെത്തുകയും ജീവനക്കാരോടും യാത്രക്കാരോടും നന്ദി പറഞ്ഞ ശേഷം അവര്‍ വീട്ടിലേക്ക് പോകുകയുമാണ് ഉണ്ടായത്. യാത്രക്കാരുമായി ബസ് വീണ്ടും യാത്ര തുടരുകയും ചെയ്തു.

മാ​സ​ത്തില്‍ ര​ണ്ട് ത​വ​ണ​യെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രത്ത് പോ​കേ​ണ്ടി വ​രാ​റു​ണ്ടെ​ങ്കി​ലും, ആദ്യമായി​ട്ടാ​ണ് ഇ​ത്ത​രം അ​നു​ഭ​വ​മെ​ന്നും സ​ഹാ​യി​ച്ച ജീവനക്കാരോട് ന​ന്ദി​യു​ണ്ടെ​ന്നും​ റെ​ജി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അ​തേ സ​മ​യം ത​ങ്ങളുടെ ക​ട​മ നിര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ബ​സി​ലെ ഡ്രൈ​വ​ര്‍ കം ​കണ്ട​ക്​​ട​ര്‍മാ​രാ​യ സി.​എ​സ്. പ്ര​കാ​ശും എ​സ്.​ഹ​രീ​ഷ്​കു​മാ​റും പ​റ​യു​ന്ന​ത്. അ​വ​ര്‍ പ​റ​ഞ്ഞ സ്ഥലത്ത്​ നി​ര്‍​ത്തി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​റ​ങ്ങി​യ സ്​​ഥ​ലം വി​ജ​ന​മാ​യി​രു​ന്നു. ഇ​രു​ട്ടും. അ​വ​ര് ഞ​ങ്ങ​ളോ​ട്​ പൊ​യ്​​ക്കോളാന്‍ പ​റ​ഞ്ഞു. ഭ​ര്​ത്താ​വ്​ വ​രു​ന്നു​ണ്ടെ​ന്നും. പ​ക്ഷേ ​സ​മ​യം വൈ​കി​യി​രു​ന്നെ​ങ്കി​ലും അ​തി​നു മ​ന​സ്​ വ​ന്നി​ല്ല. ഞ​ങ്ങ​ള്​ക്കും സ​ഹോ​ദ​രി​യും അ​മ്മ​യു​മൊ​ക്കെ​യു​ള്ള​ത​ല്ലേ. ഇ​ട​ക്ക്​ ഒ​രു യാ​ത്ര​ക്കാ​ര​ന് വ​ന്ന്​ എ​ന്താ നി​ര്​ത്തി​യി​രി​ക്കു​ന്ന​ത്​ എ​ന്ന്​ ചോ​ദി​ച്ചെ​ങ്കി​ലും വി​വ​രം പറഞ്ഞപ്പോ​ള് അ​വ​രും സ​ഹ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കേ​ശ​വ​ദാ​സ​പു​രം ആ​ലു​വി​ള നാ​ലാം​ചി​റ സ്വദേശിയാണ് പ്ര​കാ​ശ്. ഹ​രീ​ഷ്​ തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്വ​ദേ​ശി സ്വ​ദേ​ശി​യും. തി​രു​വ​ന​ന്ത​പു​രം സെ​ന്​ട്ര​ല് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര് കം ​ക​ണ്ട​ക്ട​ര് പ​ദ​വി​യി​ലാ​ണ് ഇ​രു​വ​രും.

ഇതിനുമുമ്പും കെഎസ്ആർടിസി ജീവനക്കാരുടെ സ്നേഹം മലയാളികൾ അറിഞ്ഞിട്ടുണ്ട്. ആതിര ജയന്‍ എന്ന യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സ്വന്തം അനുഭവം കേരളത്തിലെങ്ങും ചര്‍ച്ചയായിരുന്നു. പുലര്‍ച്ചെ ഒന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ വരുന്നത് വരെ ഒരു കെഎസ്ആര്‍ടിസി ബസും യാത്രക്കാരും അവള്‍ക്ക് കൂട്ടായി നിലയുറപ്പിച്ചു. ഒടുവില്‍ സഹോദരന്‍ എത്തിയ ശേഷമാണ് ബസ് യാത്രതുടര്‍ന്നത്. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്തായാലും ഈ സംഭവങ്ങളോടു കൂടി കെഎസ്ആര്‍ടിസിയുടെയും ജീവനക്കാരുടെയും തലയില്‍ വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി പതിഞ്ഞിരിക്കുകയാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply