എറണാകുളം പറവൂര്‍ റൂട്ടിലെ KSRTC യാത്രക്കാര്‍ക്ക് സംഭവിച്ച ഒരു ദുരിതം…

ഈ KSRTC എന്ന് നന്നാവും?? ഞാൻ ദൃക്‌സാക്ഷിയായ ഒരു സംഭവത്തെ തുടർന്നാണ് ഞാൻ ഇതെഴുതുന്നത്..  ഇന്ന് വൈകുന്നേരം 7.10ന് എറണാകുളം ബോൾഗാട്ടി ജങ്ഷനിൽ വച്ച് KSRTC പറവൂർ ഡിപ്പോയിലെ JN272 ബസ് കണ്ടക്ടറും ഒരു യാത്രകാരനും തമ്മിൽ ഇറങ്ങേണ്ട സ്റ്റോപ്പിനെ ചൊല്ലി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് അസഭ്യ സംഭാഷണത്തിലേക്കു കടക്കുകയും ചെയ്തു. പെട്ടന്നു പ്രസ്തുത ബസ് കണ്ടക്ടർ യാത്രക്കാരനെ മർദിക്കുകയും ബസ് നിർത്തി കണ്ടക്ടർ ഉം ഡ്രൈവർ ഉം ചേർന്ന് അര കിലോമീറ്ററോളം ആ യാത്രക്കാരനെ ഓടിച്ചു മർദിക്കുകയും ചെയ്തു .

 

ഇത്രയും സമയം ആ ബസിലെ മുഴുവൻ യാത്രക്കാരും ഈ മാന്യ ഗവർമെന്റ് ഉദ്യോഗസ്ഥരായ സാറന്മാരെ കാത്ത് നില്‍ക്കേണ്ടി വന്നു എന്ന് മാത്രമല്ല ഈ തല്ലുപിടുത്തിനിടയിൽ കണ്ടക്ടറിന്റെ ഐഡി കാർഡ് പോയതുകൊണ്ടു ഇനി ട്രിപ്പ് ഓടാൻ പറ്റില്ല എന്ന് പറഞ്ഞു മുഴുവൻ യാത്രക്കാരെയും റോഢിൽ ഇറക്കി വിട്ടു ട്രിപ്പ് മുടക്കുകയും ചെയ്തു. ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകൾ അടക്കമുള്ള 60 -70ഓളം യാത്രകാരെ പെരുവഴിയിൽ ഇറക്കി വിട്ടു. ഈ ദ്രാഷ്ട്യം കൂടാതെ അവന്റെ അഹങ്കാരം നിറഞ്ഞ വാക്കുകളാണ് ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം … “ഞങ്ങൾ ഗവർമെന്റ് ജീവനക്കാരാണ് ഞങ്ങൾക്ക് യൂണിയൻ ഉണ്ട്. ഞങ്ങൾക്ക് ആരെയും പേടിക്കേണ്ടതില്ല.”

ഈ അഹങ്കാരികൾ ബസ് വളരെ വിരളമായ കണ്ടെയ്നർ റോഡിൽ യാത്രക്കാരെ ഇറക്കി വിട്ടു ട്രിപ്പ് മുടക്കി. ഒരു ഗവർമെന്റ് ജോലിക്കാരൻ എന്ന അഹങ്കാരമല്ലേ ഇവന്മാർ കാണിച്ചത് ? KSRTC എന്താ ഗുണ്ടകളെ ആണോ ജോലിക്കാർ ആയീ നിയമിക്കുന്നത്? വെറുതെ ആണോ KSRTC നഷ്ടത്തിൽ ആവുന്നത് ?  ഈ യൂണിയന്‍ എന്താ ഗുണ്ടകളെ സംരക്ഷിക്കാൻ ഉള്ളതാണോ ?? എന്നിട്ട് ഇവനൊക്കെ ശമ്പളം കൊടുക്കാൻ ജനങ്ങളെ പിഴിയണം…  ഇത്തരം ‘കുലംകുത്തികളെ ‘ പിരിച്ചു വിട്ടാൽ മാത്രമേ ഈ പ്രസ്ഥാനം നന്നാവൂ…

ഇങ്ങനെയൊക്കെയല്ലേ ഇവരുടെ സ്ഥിരം പരിപാടി പിന്നെ എങ്ങനെ KSRTC നന്നാവും നിങ്ങൾ പറയൂ…ഇത് അധികാരികളിൽ എത്തും വരെ ഷെയർ ചെയ്യു ….

വിവരണം – സണ്ണി ചെറിയാന്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply