മത്സ്യം എന്ന് കേട്ടാൽ എനിക്ക് രണ്ടെണ്ണം കൂടുതൽ വേണം എന്ന് പറയുന്ന ചങ്കിനൊപ്പം.
യാത്ര പോകാൻ ഒരുപാട് ഇഷ്ട്ടം ആണ് പക്ഷെ പോകൽ വളരെ കുറവാണു സമയ കുറവ് കൊണ്ടല്ല പിന്നെ ക്യാഷിന്റെ കുറവ് കൊണ്ട് ട്രിപ്പിന് ഉള്ള പ്ലാൻ എപ്പോഴും റെഡി ആയിരിക്കും പോകില്ല എന്ന് മാത്രം.
അങ്ങനെ അവസാനം ഇട്ട പ്ലാനും പോകാൻ പറ്റാതെ ലീവ് കഴിഞ്ഞു പോകുന്ന അന്ന് രാവിലെ എഫ്ബിയിൽ അങ്ങനെ നോക്കികൊണ്ട് ഇരിക്കുമ്പോഴാണ് ഒരു ഫേയ്മസ് ആയ ചെറിയ ഹോട്ടലിന്റെ വീഡിയോ കാണുന്നത്. വീഡിയോ തുടക്കം മുതൽ കാണാൻ ആദ്യമേ നിൽക്കൽ ഇല്ല. പകുതിയിൽ നിന്നും തുടങ്ങിയപോഴെ മനസിലായി ഫിഷ് ആണ് അവിടത്തെ മെയിൻ ഐറ്റം എന്ന്. ഫിഷ് വറുത്തു എടുക്കുന്നത് കണ്ടപോയേ വായയിൽ വെള്ളം ഊറി. കണ്ടു കഴിഞ്ഞപ്പോൾ ഇങ്ങനെ ഉള്ള വിഡിയോയിൽ ഉള്ളദ് ഓക്കേ ദൂര സ്ഥലം ആയിരിക്കും അതുകൊണ്ട് പോകണം എന്ന് വിചാരിക്കുമെങ്കിലും പോകില്ല.
ഈ വിഡിയോയിൽ സ്ഥലം പറഞ്ഞില്ലല്ലോ എന്ന് അപ്പോഴാ ഓർത്തത്. പകുതിയിൽ നിന്നു കണ്ടു തുടങ്ങിയത് ഒന്നും നോക്കിയില്ല. വീഡിയോ ആദ്യം മുതൽ കാണാൻ തുടങ്ങി. മനസ്സിൽ ഒരു ലഡുവും പൊട്ടി. ഞമ്മുടെ അടുത്ത് കടലുണ്ടിയിൽ. ഒരുപാട് പ്രാവശ്യം പോയിട്ടും ഞമ്മൾ കണ്ടില്ലല്ലോ. അപ്പൊ തന്നെ ഫിഷ് കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാത്ത ഞമ്മളെ ചങ്കിനെ വിളിച്ചു അവനിക്ക് വിഡിയോയുടെ ലിങ്കും whtspp ചെയ്തു പോയാലോ എന്ന് ചോദിച്ചു.
ഫിഷ് എന്ന് കേട്ടാൽ പിന്നെ അവന്റെ മറുപടി പോകാം എന്നല്ലാതെ മറ്റ്ഒന്നും ആകില്ല. അങ്ങനെ ഒരാൾ ആയി. പിന്നെ ആരാ? ഞമ്മളെ റംഷി. അവനെ വിളിച്ചാൽ എന്ത് കാര്യത്തിന് ആയാലും എന്തെങ്കിലും മുടക്കം പറഞ്ഞു trip ഇല്ലാതെ ആകാൻ ഉള്ള സാദ്യധ ഉണ്ട്. എന്നാലും വിളിച്ചു. പതിവ് പോലെ അവനിക് പറ്റില്ല. ജോലി ഉള്ളദ് കൊണ്ടല്ലട്ടാ ജനിച്ചിട്ട് 28 കൊല്ലം ആയെങ്കിലും ഇതുവരെ പണിക്കു പോയിട്ട് ഇല്ലാത്ത അവനിക്ക് എന്ത് തിരക്കു എന്നാലും എന്തെങ്കിലിം മുടന്തൻ നായം പറഞ്ഞു അവൻ ഉണ്ടാകൂല.
വെള്ളിയാഴ്ച ആയത് കൊണ്ട് ജുമുഹക്ക് ശേഷം പോകാം എന്ന് പറഞ്ഞത്. മൽസ്യം ആണെന്ന് പറഞ്ഞാൽ എനിക്ക് രണ്ടെണ്ണം കൂടുതൽ എന്ന് പറയുന്ന ചങ്ങായിക്കുണ്ടോ കാത്തു നില്ക്കാന് പറ്റുന്നു. അവനിക്ക് അപ്പൊ തന്നെ പോകണം. പണ്ടൊരിക്കൽ പൂരത്തിന് പോയിട്ട് രണ്ടെണ്ണം കൂടുതൽ വേണം എന്ന് പറഞ്ഞ് കിട്ടിയ രണ്ടെണ്ണം വേറെ ആയിരുന്നു. ഒരു മിസ്സ്ഹണ്ടർസ്റ്റാന്റിങ് പിന്നെ അവൻ പറഞ്ഞിട്ട് ഇല്ല എനിക്ക് രണ്ടെണ്ണം കൂടുതൽ വേണം എന്ന്.
പിന്നെ ഒന്നും നോക്കിയില്ല ബുള്ളറ്റും എടുത്തു ഒരറ്റ പോക്കായിരുന്നു കടലുണ്ടി കടവ് പാലവും ലക്ഷ്യം വെച്ച്. പുഴയും കടലും ഒന്നായി കടലിന്റെ മാറിലേക് പുഴ തല ചായ്ക്കുന്ന കായ്ച്ച കാണുന്ന കടലുണ്ടി കടവ് പാലത്തിലേക്. ഫിഷ് എന്ന് പറഞ്ഞപ്പോൾ വെയിലിന്റെ കാര്യം ഓക്കേ മറന്നിരുന്നു. അങ്ങനെ ഗൂഗിൾ മാപ്പിൽ എത്ര കിലോമീറ്റർ എന്ന് നോക്കിയപ്പോൾ 25km ഉള്ളു വീട്ടിൽ നിന്ന്. അവിടെ പോയപ്പോൾ അല്ലെ ഞമ്മള് കാണാത്ത ഹോട്ടൽ അല്ല ഹോട്ടലിന്റെ ബോർഡ് നോക്കി കയറുന്നത് കൊണ്ട് ( ഫ്രണ്ട്സിൽ കുറച്ചു ഹൈലെവൽ ആളുകൾ ഉള്ളത് കൊണ്ട് കയ്യിൽ കാശില്ലെങ്കിലും സ്റ്റാർ ഹോട്ടൽ മാത്രം പറ്റുന്ന കുറച്ചു ഫ്രണ്ട്സ് ഉള്ളത് കൊണ്ട് )അവിടെ കയറാത്തത് ആയിരുന്നു.
കയറി ഫുഡ് കഴിച്ചപ്പോൾ അല്ലെ അവിടെ വിളമ്പുന്ന ഫുഡിനോട് ഒപ്പം സ്നേഹവും വിളമ്പുന്നുണ്ട് എന്ന് മനസിലായദ്. വയറും മനസും നിറയും..മീൻ വറുത്തത് ആണെങ്കിലോ അസാദ്ധ്യമായ ടേസ്റ്റും. ഇവിടെ മീൻ ചൂട് കൊണ്ട് കയ്യ് പൊള്ളി. എങ്കിൽ രണ്ടു ദിവസം മുൻപ് പേര് കേട്ട ഹോട്ടലിൽ കയറി ഫിഷ് കഴിച്ചു നന്നായി പൊള്ളിയത് കയ്യ് അല്ല ബില്ല് ആണെന്ന് മാത്രം.
ഫിഷ് കഴിക്കാൻ ആഗ്രഹം ഉള്ളവർ നേരെ വിട്ടോ ബാലകൃഷ്ണേട്ടന്റെ ഹോട്ടലിലേക്ക്. നല്ല ചെമ്പല്ലിയും ആമോറും എല്ല സൈസിൽ ഉള്ളതും ഉണ്ട് നിങ്ങളെ കാത്തു.ഒന്നും കൂടി ഓർമിപ്പിക്കുന്നു നല്ല ഫ്രഷ് മീൻ ആണ്. നല്ല ടേസ്റ്റും പിന്നെ നല്ല വിലയും ഉണ്ട്. കടലുണ്ടി കടവ് പാലം കഴിഞ്ഞു ഒരു 100 mtr അത്രയേ പോകേണ്ടത് ഉള്ളു. പിന്നെ ബുള്ളറ്റ് ഞമ്മളുടേത് അല്ലട്ടോ ഞമ്മളെ ബോസ് ശഹീദിന്റെയ. അവന്റെ പേര് പറഞ്ഞില്ലെങ്കിൽ പിന്നെ ബുള്ളറ്റ് കിട്ടില്ല.
Photo courtesy Safeer parangodath. ഇത് safeer പ്രതേകം പറഞ്ഞതാ.
വിവരണം -സാദിഖ് കാരാട്ട്.