പേമാരി പെയ്യുന്ന മഴക്കാട്ടിൽ; ചിറാപ്പുഞ്ചിയിലേക്ക് ഒരു ബുള്ളറ്റ് യാത്ര…

യാത്രാവിവരണം – Dr. Rabeebudheen Rabib.

ഗുവാഹത്തിയിൽ നല്ല പൊള്ളുന്ന ചൂടായിരുന്നു. കേരളത്തിലെ മഴയുടെ നാടായ ലക്കിടി യിൽ നിന്നു വണ്ടി കയറിയ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായി തോന്നി ചൂട്. എനിക്ക് ഇവിടെ നിൽക്കേണ്ട.. നമുക്ക് എങ്ങോട്ടെങ്കിലും പോകാമെന്ന് പറഞ്ഞു എന്റെ അനിയനോട്. എന്നാ പിന്നെ,… ഷില്ലോങ് വഴി ചിറാപുഞ്ചി പോകാം. നിന്റെ മഴയുടെ പൂതി തീർന്നോളും: അവൻ പറഞ്ഞു. അതു കേട്ടതും,.. ഞാൻ ജാക്കറ്റും gloves ഉം എടുത്തു റെഡി ആയി വന്നു. അതു കണ്ടു അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു… Bhai,, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, ? പക്ഷെ, ഞാൻ സീരിയസ് തന്നെ ആണ്…. എനിക്ക് മഴ കൊള്ളണം…. മെയ്യും മനവും നനഞ്ഞു കുതിരണം. ഞങ്ങൾ ഗുവഹാത്തി To ചിറാപുഞ്ചി Road trip പ്ലാൻ ചെയ്യാൻ തുടങ്ങി.

ഗുവഹാത്തി IIT യുടെ അടുത്ത് നിന്നും രണ്ടു RE ബുള്ളറ്റ് അടുത്ത 3 ദിവസത്തേക്ക് Rent നു എടുത്തു. (Rs1200/day) കയ്യിൽ ഉണ്ടായിരുന്ന ടെന്റും കുറച്ചു ഡ്രെസ്സും പാക്ക് ചെയ്തു, എന്റെ സഹയാത്രികയും കൂടെ കൂടി.നട്ടുച്ചക്ക്
ഞങ്ങൾ മൂന്നു പേർ രണ്ടു ബുള്ളെറ്റിന്മേൽ കുതിച്ചു ആസ്സാമിലെ തെരുവുകളിലൂടെ… മേഘാലയയിലെ, മഴയിൽ കുതിർന്നു നിൽക്കുന്ന ആരണ്യ റാണിയെ സ്വപ്നം കണ്ടു കൊണ്ട്. Hmmm….. പ്രണയമാണ് മഴയോട്,. കാടിനോട്.. എന്റെ ഹൃദയ താളമെന്നോണം പിടക്കുന്ന ബുള്ളറ്റിന്റെ ഈ ശബ്ദത്തോട് .

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മഴ നനഞ്ഞ ഭൂമി കാണാൻ മനസ്സു തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. ആസ്സാമിൽ നിന്നും മേഘാലയ യിലേക്ക് കടക്കുമ്പോൾ തന്നെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സംസ്കാരത്തിലും ഉള്ള വ്യത്യാസം കാണാമായിരു . ചൂട് മാറി തണുപ്പ് വരുന്നുണ്ട്..പൊടി നിറഞ്ഞ തെരുവുകൾക്ക് പകരം കോട മഞ്ഞും പുൽമേടുകളും ഉള്ള വഴികൾ തുടങ്ങി,.അതുപോലെ,..തന്നെ മാന്യമായി അവരുടെ പൈതൃകരീതിയിൽ വസ്ത്രം ധരിച്ച സുന്ദരികളും. വഴിയരികിൽ pine apple വിൽക്കുന്ന കുറെ കച്ചവടക്കാരുണ്ട്… ഞങ്ങൾ വണ്ടി നിറുത്തി. അപ്പോഴേക്കും ഒരു 80 km ഓടി യിരുന്നു. ഇവിടുത്തെ pine apple നല്ല ടേസ്റ്റ് ഉള്ളതാണ് എന്നു നേരത്തെ കേട്ടിട്ടുണ്ടായിരുന്നു. നല്ല മധുരമുള്ള ഒരു pine ആപ്പിളും bamboo shoots അച്ചാറും കഴിച്ചു യാത്ര തുടർന്നു…

Main highway യിൽ നിന്നും Umium lake view point വഴി മേഘാലയ യുടെ തലസ്ഥാനമായ Shillong ലെത്തി. ജനസാന്ദ്രത കൊണ്ടും ഇടുങ്ങിയ റോഡുകളും കുന്നുകളും കൊണ്ട് വീർപ്പു മുട്ടുന്ന നഗരമാണ് Shillong. അല്പം ട്രാഫിക് ലൂടെ വണ്ടി അങ്ങു പോയി നീണ്ടു നിവർന്നു കിടക്കുന്ന,കോട മഞ്ഞു അടിച്ചു കയറുന്ന,.. തണുത്ത റോഡിലൂടെ.
മേഘാലയയുടെ ഗ്രാമങ്ങൾ മനോഹരമാണ്- കൊച്ചു കൊച്ചു വീടുകൾ,.പെട്ടിക്കടകൾ,കുന്നുകൾ,, view points, തലയിലും മുതുകിലും മെടഞ്ഞ കുട്ടയും തോളിൽ ഒരു സഞ്ചി യും തൂക്കി, പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ചു, മുറുക്കിത്തുപ്പിക്കൊണ്ട് നടന്നു പോകുന്ന പെണ്ണുങ്ങൾ..,ഇവിടുത്തെ main population ഖാസി വിഭാഗമാണ്.. സംസാരിക്കുന്നത് khasi ഭാഷ യും കുറച്ച് ഇംഗ്ലീഷും .

 

സമുദ്ര നിരപ്പിൽ നിന്നും 3000-4000അടി ഉയരത്തിലൂടെ യുള്ള ആ യാത്ര യിലെ കാഴ്ചകൾ അടിപൊളി ആയിരുന്നു.
ചിറാപുഞ്ചി ആണ് ഇപ്പോഴും എന്റെ ലക്ഷ്യം. Shillong കഴിഞ്ഞു റോഡിലെ ഓരോ മൈൽ കുറ്റിയും ഞാൻ നോക്കി….ഒരു ഫോട്ടോ എടുക്കാൻ വേണ്ടി ആയിരുന്നു. പക്ഷെ ഒന്നിലും ചിറാപുഞ്ചി എന്നെഴുതിയിട്ടില്ല. പകരം ZOHRA യിലേക്കുള്ള ദൂരം കാണിക്കുന്നുണ്ട്. അപ്പോഴാണ് മനസ്സിലായത്, ചിറാപുഞ്ചി യുടെ ഇപ്പോഴത്തെ പേരാണ് Zohra – chura എന്ന് അവർ പറയും. ബ്രിട്ടീഷുകാർ ഇവിടെ ഭരിച്ചപ്പോൾ ഓറഞ്ചുകളുടെ നാട് (chura-punjee) എന്ന് വിളിച്ചു വത്രേ,. അങ്ങനെ ചിറാപുഞ്ചി ആയി.

കിഴക്കൻ ഹിമാലയയുടെ ദക്ഷിണ ഭാഗത്താണ് ചിറാപുഞ്ചിയുടെ മലഞ്ചെരുവ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 4860 അടി ഉയരത്തിൽ ഖാസി മലയിൽ.. ബംഗ്ലാദേശിലെ സമതലങ്ങൾക്കു കാവലായി. ഈ പ്രത്യേക ഭൂപ്രകൃതി ആണ് ചിറാപുഞ്ചിയെ ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമാക്കി മാറ്റുന്നത്. നോർത്ത് ഈസ്റ്റിലെ ബ്രഹ്മപുത്ര താഴ്‌ വര യിൽ നിന്നും, സൗത്തിൽ നിന്നും വരുന്ന മേഘങ്ങൾ Khasi മലകളിൽ തട്ടി Orographic lifting എന്ന പ്രതിഭാസത്താൽ പെട്ടെന്ന് മുകളിലേക്ക് ഉയർത്തപ്പെടുകയും… മഴയായ് പെയ്യുകയും ചെയ്യുന്നു . 6.30pm നു zohra എത്തിയപ്പോഴേക്കും നന്നായി ഇരുട്ടിയിരുന്നു. മഴയും,.നേരെ മുന്നിലെ വണ്ടി പോലും കാണാൻ പറ്റാത്ത രീതിയിൽ കോടയും, പിന്നെ നല്ല വിശപ്പും. റോഡരികിൽ ഒരു Homely Dhaba യിൽ കയറി നൂഡിൽസും മോമൊയും രുചിച്ചുകൊണ്ട് ആലോചിച്ചു… ഇനി ഈ രാത്രി എങ്ങോട്ടു പോവണമെന്ന്. Living root bridge ആണ് ഞങ്ങളുടെ ലക്ഷ്യം. അങ്ങോട്ട്‌ കൊടും കാട്ടിലൂടെ 4km നടക്കാനുണ്ട്. എന്തായാലും മിനിമം ഒരു മണിക്കൂർ നടക്കേണ്ടി വരും. കാട്ടിനുള്ളിൽ ട്രൈബൽ hut ൽ താമസ സൗകര്യം ഒരുക്കുന്ന അവിടുത്തെ ഗ്രാമവാസി jerry യെ വിളിച്ചു നോക്കി(8014780255). റൂം ഒക്കെ ഉണ്ട്,.. പക്ഷെ, ഇരുട്ടായാൽ പിന്നെ villagers പുറത്തു നിന്നുള്ളവരെ അങ്ങോട്ട്‌ കടത്തിവിടില്ല. സ്വന്തം റിസ്ക് എടുത്തു വരുന്നെങ്കിൽ വന്നോളൂ.. എന്നായി.

റിസ്ക് എടുത്തു കാട്ടിലൂടെ ഈ രാത്രി നടക്കേണമോ എന്നു ഞങ്ങൾ discuss ചെയ്യുന്നത് കേട്ടു അപ്പുറത്ത് ചായ കുടിച്ചുകൊണ്ടിരുന്ന രണ്ടു പേർ ഞങ്ങളെ വന്നു പരിചയപ്പെട്ടു.അസം കാരായ അവരും living root bridge കാണാൻ വന്നതാണ്. അങ്ങനെ ഞങ്ങൾ അഞ്ചു പേർ… 3boys & 2girls,. അവസാനം അടുത്ത 6 കിലോമീറ്റർ ഈ രാത്രിയിൽ കാട്ടിലൂടെ നടക്കാൻ തീരുമാനിച്ചു. വഴി ഒന്നും അറിയില്ല..മൊബൈൽ വെളിച്ചത്തിൽ നടവഴി follow ചെയ്‌താൽ മതി എന്ന് jerry വിളിച്ചു പറഞ്ഞു. Zohra ടൗണിൽ നിന്നും root bridge village നിൽക്കുന്ന khasi hills വരെ എത്തിയപ്പോഴേക്കും 7. 30pm ആയി. Bike അവിടെ park ചെയ്തു bag എല്ലാം എടുത്ത് ഞങ്ങൾ നടത്തം ആരംഭിച്ചു. കോൺക്രീറ്റ് ചെയ്ത steps ആണ് തുടക്കത്തിൽ.. ഒരു 2,000 steps ഇറങ്ങി കഴിഞ്ഞാൽ പിന്നെ…ഒരു 1,500 steps കൂടെ കയറിയാൽ jerryude വീട്ടിൽ എത്തും.
ഗ്രാമവാസികൾ ഉറങ്ങി എന്നു തോന്നുന്നു. പുറത്ത് ആരെയും കാണുന്നില്ല, ദൂരെ അങ്ങിങ്ങായി ഓരോ വീടുകളുടെ വെളിച്ചം കാണുന്നുണ്ട്.

തണുപ്പ് കൂടി വരുന്നുണ്ട്,.. നൂൽ മഴക്ക് കട്ടി കൂടി വരുന്നു.. ചീവീടുകളുടെ ശബ്ദം ചെവി തുളച്ചു കയറുന്നു.. ഒരു 100 steps ഇറങ്ങിയപ്പോഴേക്കും കാലുകൾ തളരാൻ തുടങ്ങി.. ഞങ്ങൾ rest എടുക്കാൻ തുടങ്ങി. അങ്ങനെ അങ്ങനെ നടന്നും.. വഴിയിൽ ഇരുന്നും ഒരു വിധം താഴെ എത്തി. ഒരു നല്ല water fall ന്റെ ശബ്ദം കേൾക്കുന്നുണ്ട്.. അതെ,, ഒരു പുഴ കുത്തി ഒലിക്കുന്നു .. ഇരുട്ടായതുകൊണ്ട് അക്കരെ കാണുന്നില്ല അക്കരെ കടക്കാൻ പഴകിയ ഒരു തൂക്കു പാലം പുഴക്ക് കുറുകെ തൂങ്ങി ആടി കളിക്കുന്നുണ്ട്.. കൂടെ ഉണ്ടായിരുന്ന പെണ്ണുങ്ങൾ ബഹളം വക്കാൻ തുടങ്ങി…. ഇത്രയും adventure വേണ്ടായിരുന്നു… ഞങ്ങൾ tent കെട്ടി ഇവിടെ നിന്നോളം… നിങ്ങൾ പൊയ്ക്കോ എന്നു വരെ ആയി അവർ. ഒരു കണക്കിന് പറഞ്ഞു സമാധാനിപ്പിച്ചു അവരെയും പാലത്തിൽ കയറ്റി… കണ്ണടച്ച് പിടിപ്പിച്ചു എല്ലാവരും കൈ കോർത്തു പിടിച്ചു അങ്ങു നടന്നു.നടുവിൽ എത്തിയപ്പോഴേക്കും പാലത്തിനു ആട്ടം തുടങ്ങി. ഇവര് ആർപ്പുവിളിയും . ആ സമയത്താണ് പരസ്പരം സഹായിക്കാനും സമാധാനിപ്പിക്കാനും ഒരു ടീം വർക്ക്‌ ന്റെ feel ശെരിക്കും അനുഭവിച്ചത്.

പാലം കടന്നു കുറച്ചു കൂടെ നടന്നപ്പോൾ മുന്നിൽ നടക്കുന്ന ആൾ sudden break ഇട്ടു. നോക്കുമ്പോൾ,.. വഴിയിൽ ഒരു പാമ്പ്. ! തത്കാലം ഇതു പെണ്ണുങ്ങളോട് പറഞ്ഞില്ല. ഒരു 2 മിനിറ്റ് പാമ്പ് ഞങ്ങളെ നോക്കി നിന്നു അതിന്റെ പാട്ടിനു പോയി.. പിന്നെ വരുന്നു വീണ്ടും പുഴയും തൂക്കു പാലവും !!. ദൈവമേ,… ഒരു പാലം കടന്നതെങ്ങനെ എന്നു ഞങ്ങൾക്കേ അറിയൂ.. എന്തായാലും ഇനി രക്ഷയില്ല, തിരിച്ചു പോവേണമെങ്കിൽ നേരത്തെ വന്ന പാലം കയറണം… അപ്പൊ പിന്നെ വീണ്ടും കൈ പിടിച്ചു കണ്ണും ചിമ്മി അങ്ങു നടന്നു. പുഴയുടെ ഭീകര ശബ്ദം ഒന്നും കേട്ടില്ലെന്നു വച്ചു.
അപ്പോഴേക്കും തളർന്നു അവശനായിരുന്നു.. കയ്യും കാലുമൊക്കെ മഴയത്തു നനഞ്ഞു കുതിർന്നിട്ടുണ്ട്. ഇനിയും അരമണിക്കൂർ നടക്കാനുണ്ട്. ഞങ്ങൾ നടന്നു- വേറെ വഴിയില്ലല്ലോ.

അല്പം ദൂരെ ഒരു വെട്ടം കാണുന്നുണ്ട്.. അതാവും jerry പറഞ്ഞ വീട് ..ആശ്വാസമായി. പാറക്കെട്ടുകൾക്ക് ഇടയിലൂടെ അങ്ങോട്ട്‌ ചെന്നു. പുല്ലുമേഞ്ഞ വീടിനു മുന്നിൽ ഒരു വിളക്ക് കത്തിച്ചു വച്ച് ജെറി ഞങ്ങളെ കാത്തിരിക്കുന്നു. ഇപ്പോ 9.30 ആയി സമയം. ഘോര മഴ ആയതു കൊണ്ട് പരസ്പരം സംസാരിക്കുന്നത് പോലും കേൾക്കുന്നില്ല.. ആനയെ തിന്നാനുള്ള വിശപ്പും, ക്ഷീണവും, പേശികൾ വലിഞ്ഞു മുറുകുന്നുണ്ട് -ജെറി നൂഡിൽസ് ഉണ്ടാക്കി വാക്കാമെന്നു പറഞ്ഞിരുന്നു. ഞങ്ങൾ അഞ്ചു പേർക്ക് 3 huts തന്നു. ലാവിഷായി കിടന്നുറങ്ങാം. ഫുഡ്‌ ഒന്നും ഉണ്ടാക്കി വച്ചിട്ടില്ലാട്ടോ,, എന്നു അയാൾ പറഞ്ഞപ്പോൾ….. എന്റെ സാറേ.. @#$@.*: ഇനിയിപ്പോ എന്ത് തിന്നും ?.
Dont worry,, നമുക്ക് noodles ഉണ്ടാക്കാം എന്നു പറഞ്ഞു ജെറി 2 പാക്കറ്റ് Maggi കൊണ്ടുവന്നു . Kitchen എവിടെ ?
Kitchen ഒന്നും ഇല്ല. നിലത്തു കാണുന്ന ആ അടുപ്പിൽ തീ കൂട്ടണം.. ഈ മഴയത്ത് ! നടന്നത് തന്നെ,
എന്നാലും, ഞങ്ങൾ dress മാറ്റി വന്നപ്പോഴേക്കും jerry തീയിട്ടു…, മേൽക്കൂരയിലൂട ഒഴുകി വരുന്ന മഴവെള്ളം പിടിച്ചു അടുപ്പത്തു വച്ചു.

പുകഞ്ഞു കത്തുവാൻ തുടങ്ങുന്ന തീയിനു ചുറ്റുമിരുന്ന് ഞങ്ങൾ ഇങ്ങോട്ട് വന്ന കഥ പറഞ്ഞു ചിരിച്ചു. അപ്പൊ എനിക്ക് വല്ലാത്ത ടോയ്ലറ്റ് എമർജൻസി വന്നു. ഞാൻ ജെറിയോട് ടോയ്ലറ്റ് കാണിച്ചു തരാൻ പറഞ്ഞു… അവൻ എന്നെയും കൂട്ടി പോയി,, കാടിനുള്ളിലേക്ക്.. Front വഴി തുണികൊണ്ട് മറച്ച ഒരു closet കാണിച്ചു തന്നു. അവിടെ പോയി ഇരുന്നോ,, ആരും കാണുമെന്നു പേടിക്കണ്ട.. ഇവിടെ ആരുമില്ല. ആവശ്യം എന്റേതായിപ്പോയില്ലേ,….. ഞാൻ പോയി ഇരുന്നു: അരുവിയിൽ നിന്നും വരുന്ന വെള്ളം ഒരു ബക്കറ്റ് ൽ പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു.. അങ്ങനെ,, ജീവിതത്തിൽ ആദ്യമായി open air ൽ …!! Ohh…വല്ലാത്ത feel ആയിരുന്നു : മേലെ മഴ പെയ്യുന്ന ആകാശം,താഴെ, ……..! :

പുറത്തു വന്നു തിരിച്ചു hut ലേക്കു നടക്കുമ്പോൾ ഞാൻ ജെറിയോടു ചോദിച്ചു,, ഇത്രയും കഷ്ടപ്പെട്ട് നിങ്ങൾ എന്തിനാണ് ഈ കാട്ടിൽ താമസിക്കുന്നത്.. ? എന്റെ മുഖത്തേക്ക് ടോർച്ചടിച്ചു കൊണ്ട് ജെറി പറഞ്ഞു…. “ഇതു ഞങ്ങളുടെ ഭൂമിയാണ്. 500 വർഷത്തിലധികം പഴക്കമുള്ള ഖാസികളുടെ കഥ പറയുന്ന ഭൂമി. സാർ ഇപ്പോ തൂറിയ മണ്ണു കിളച്ചാൽ എന്റെ അപ്പനപ്പൂപ്പന്മാരുടെ എല്ലും മജ്ജ യും കിട്ടുമായിരിക്കും. ഈ ഭൂമി വിട്ടു ഞങ്ങൾ നാട്ടിലിറങ്ങിയിട്ട് എന്തുകിട്ടാനാണ്. ? ഇവിടെ ഉള്ളതുകൊണ്ട് ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. ”
ജെറിയുടെ വാക്കുകളിലെ വികാരം എനിക്കു മനസ്സിലായി.

തണുപ്പത്ത്… മഴ യുടെയും വെള്ളച്ചാട്ടത്തിന്റെയും ഘോര ശബ്ദത്തിൽ.. ചൂടുള്ള കട്ടൻ ചായയും maggi ന്യൂഡിൽസ് ഉം കഴിച്ചു,..ക്ഷീണം കാരണം കിടന്നു. റൂമിലെ വെളിച്ചം കെടുത്തി. കാടിന്റെ നിശബ്ദതയിൽ മഴയുടെ സംഗീതം മാത്രം. തടി കൊണ്ടുണ്ടാക്കിയ ചുവരിലെ വിടവുകളിലൂടെ നിലാവ് അരിച്ചു കയറുന്നുണ്ടായിരുന്നു പിന്നെ കൊതുകുകളുടെ കുത്തലും.. ഉറക്കം വന്നില്ല. രാവിലെ 5മണി ആയപ്പോഴേക്കും പുറത്തു നല്ല വെളിച്ചമുണ്ട്.. മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു.. അടുപ്പിൽ തീ ഉണ്ട്,. ഞാൻ ഒരു ചായ ഉണ്ടാക്കി,. മറ്റുള്ളവരെയും വിളിച്ചു,.. എല്ലാവരും റെഡി ആയി – ഡബിൾ ഡക്കർ root bridge കാണാൻ നടത്തം തുടങ്ങി. ഇവിടെ അടുത്താണ്- ജെറി പറഞ്ഞു. പോകുന്ന വഴി പുഴ കടന്നത് മറ്റൊരു root ബ്രിഡ്ജിലൂടെ ആയിരുന്നു. കുറച്ച് കൂടെ നടന്നു പ്രകൃതി യുടെ ആ അത്ഭുത കാഴ്ച നേരിട്ട് കണ്ടു.

500 വർഷങ്ങൾക്ക് മുൻപ് ഇവിടെ ജീവിച്ചിരുന്ന khasi വിഭാഗക്കാർ പുഴ മുറിച്ചു കടക്കാൻ വേണ്ടി കണ്ടുപിടിച്ച വഴി യായിരുന്നു പുഴയോരത്തുള്ള മരത്തിന്റെ വേര് കൊണ്ട് പാലം ഉണ്ടാക്കിയത്. വേരുകൾ ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്നു. ഇതുപോലെയുള്ള root bridge വേറെയും ഈ കാട്ടിൽ ഉണ്ട് .കുറച്ച് pics എടുത്ത്,, അതിന്മേൽ കൂടെ നടന്നു തിരിച്ചു പോന്നു. സമയം 9am ആയിട്ടുള്ളു, ഇനി ഇന്നലെ വന്ന വഴി മുഴുവൻ തിരിച്ചു കയറണം…. ഞങ്ങൾ യാത്ര തുടർന്നു . ഇടക്ക് ഇരുന്നും, വെള്ളം കുടിച്ചും.. ഒക്കെ 2pm നു ഒരുവിധം മുകളിൽ എത്തി !!. മുകളിലെത്തിയപ്പോ എന്തെന്നില്ലാത്ത ചാരിതാർഥ്യം ആയിരുന്നു . ഞങ്ങൾ ബൈക്ക് എടുത്തു,, അടുത്ത ടെസ്റ്റിനേഷനിലേക്ക് നീങ്ങി.
മൊബൈലിൽ range വന്നപ്പോൾ,, ഒരു മെസ്സേജ് കിടക്കുന്നു : നിങ്ങൾ ഇപ്പോ shillong ൽ ഉണ്ടെന്നു എനിക്കറിയാം,… ഞാൻ shillongile എന്റെ വീട്ടിലുണ്ട്, ഇന്നു lunch നു എന്റെ വീട്ടിൽ വരണം.

ഇന്നലെ മുതൽ പട്ടിണി ആയിരുന്ന ഞങ്ങൾക്ക് ലോട്ടറി അടിച്ച സന്തോഷം ആയി . !! ചെന്നൈയിൽ എന്റെ വൈഫിന്റെ കൂടെ പഠിച്ചിരുന്ന മേഘാലയക്കാരി Dr.valera passi യുടേതായിരുന്നു ഈ ക്ഷണം. വൈകുന്നേരം 3മണിക്ക്,. നനഞ്ഞു കുളിച് Shillong ലെ അവളുടെ വീട്ടിലേക്കു ഞങ്ങൾ കയറി ചെന്നു. പരമ്പരാഗത വേഷം ധരിച്ച അവളുടെ അമ്മ ഞങ്ങളെ വെറ്റില തന്നു സ്വീകരിച്ചു. പിന്നീട് അടിപൊളി ഭക്ഷണവും. : ദൈവത്തിനു നന്ദി.
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആ കുടുംബത്തെ ക്ഷണിച്ചുകൊണ്ട് ഞങ്ങൾ shillong കറങ്ങി Umium lake വഴി guwahathi യിലേക്ക് തിരിച്ചു.

വഴിയിൽ ഞങ്ങൾ ഒരു bike accident കാണുവാനിടയായി . പാവം ജനങ്ങൾക്ക്‌ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. Bike ഓടിച്ചയാൾക്ക് കാലിൽ ആഴത്തിലൊരു മുറിവുണ്ട്,, രക്തം ഒലിച്ചു കൊണ്ടിരിക്കുന്നു – ഞാൻ ചെന്നു,. മുറിവൊന്നു നോക്കി, എല്ലു കാണാം.. നിറയെ മണ്ണും. ഒരു പ്ലാസ്റ്റിക് കുപ്പി എടുത്തു അടുത്തുള്ള അരുവിയിൽ ചെന്നു നന്നായി കഴുകി വെള്ളം നിറച്ചു വന്നു -അവന്റെ മുറിവിലേക്ക് ഒഴിച്ചു… അപ്പോഴേക്കും 3കുപ്പി വെള്ളമെത്തി, അതെല്ലാം മുറിവിൽ ഒഴിച്ചു കഴുകി…. ചെളിയെല്ലാം പൊക്കി. ഒരു ക്ലീൻ തുണി കൊണ്ട് കെട്ടി ഹോസ്പിറ്റലിലേക്ക് പറഞ്ഞയച്ചു. അതോടെ ഈ യാത്രയ്ക്ക് ഞങ്ങൾ ഒരു സന്ദേശം കൊടുത്തു : “Give First Aid..Save Life.”

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply