എന്താണ് എഞ്ചിന്‍ ബ്രേക്കിംഗ്? ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?

ഒട്ടുമിക്ക ഡ്രൈവര്‍മാര്‍ക്കും എന്താണ് എൻജിൻ ബ്രേക്കിംഗ് എന്നുള്ള കാര്യത്തിൽ നല്ല അറിവുണ്ടാകുമെന്ന് വിശ്വസിക്കുന്നു. എങ്കിലും വ്യക്തമായ ധാരണയില്ലാത്ത ഒരാൾക്കെങ്കിലും ഈ പോസ്റ്റുകൊണ്ട് ഗുണം ഉണ്ടായാൽ അതുമതി. പുതിയ തലമുറ എൻജിനുകൾ വളരെ സങ്കീർണമാണ്. എൻജിൻ നിർമ്മിക്കുന്ന അടിസ്ഥാനഘടകളിൽ കാര്യമായ മാറ്റങ്ങൾ ഇല്ലെങ്കിലും ടെക്നോളജിയിൽ വലിയ പുരോഗതി ആണ് ഉണ്ടായിട്ടുള്ളത്.

വാഹനങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ് ബ്രേക്ക്. ഒരു വാഹനത്തിലെ നിർണായകമായതും ഒരിക്കലും ഫെയിൽ ആവാൻ പാടില്ലാത്തതുമായ ഭാഗം. എന്നാൽ വാഹനം ഓടിക്കുമ്പോൾ ബ്രേക്സ് വളരെയധികം സ്ട്രെസ് അനുഭവിക്കുന്നുണ്ട്. ബ്രേക്കിന്റെ റോട്ടോറുകളും പാഡുകളും തേഞ്ഞ് തീരുന്നത് സ്വാഭാവികമാണ്. സാധാരണ ഗതിയിൽ എല്ലാവരും ബ്രേക്ക് ഉപയോഗിക്കുന്നത് വലതുകാലിലെ പെഡൽ അമർത്തിക്കൊണ്ടാണ്. ചിലർ റിയർ പിറകെ ചവിട്ടുന്നതിനോടൊപ്പം മെല്ലെ ഫ്രണ്ട് ബ്രേക്ക് അപ്ലൈ ചെയ്യാറും ഉണ്ട്. ഇത് വളരെ ഇഫക്റ്റീവ് ആയ ഒരു മാർഗം ആണ്. പക്ഷെ എൻജിൻ ബ്രേക്കിംഗ് ചെയ്തത് ശീലിച്ചാൽ കൂടുതൽ ഇഫക്റ്റീവ് ആയി വണ്ടിയെ കൈകാര്യം ചെയ്യാൻ സാധിക്കും.

എന്താണ് എൻജിൻ ബ്രേക്കിംഗ്? സ്പീഡിൽ പോകുന്ന വണ്ടിയുടെ വേഗത കുറയ്ക്കുന്നതിനായി പ്രത്യേക രീതിയിൽ ഗിയർ ഡൌൺ ചെയ്ത് ആക്സിലറേറ്റർ കുറക്കുന്ന പ്രക്രിയ ആണ് എൻജിൻ ബ്രേക്കിംഗ്. ആദ്യമായി ചെയുമ്പോൾ ഇത് വണ്ടിക്ക് ഹാനികരമായേക്കും എന്ന് തോന്നുമെങ്കിലും വണ്ടിയുടെ പ്രവർത്തനം മനസ്സിലാക്കുമ്പോൾ ദോഷമല്ല മറിച്ച് ഇത് വണ്ടിയുടെ എൻജിന് നല്ലതാണ് എന്ന് മനസിലാക്കാൻ സാധിക്കും.

ഒരു ഉദാഹരണത്തിലൂടെ ഈ പ്രക്രിയ വിശദമാക്കാം. ഒരു വണ്ടി 60kmph വേഗതയിൽ 5th ഗിയറിൽ പോകുന്നു എന്ന് കരുതുക. റെഡ് സിഗ്നൽ കണ്ടു വണ്ടി നിർത്തേണ്ട ആവശ്യം വരുന്ന പക്ഷം റൈഡർ ക്ലച് പിടിച്ച ആക്സിലറേറ്റർ വളരെ വേഗതയിൽ ഒന്ന് കൂട്ടി അപ്പോൾ തന്നെ കുറച്ച് (blip എന്ന് സായിപ്പ് പറയും.. 1 സെക്കന്റ് പോലും ആവശ്യമില്ല ഇങ്ങനെ ആക്സിലറേറ്റർ കൂട്ടി കുറക്കുന്നതിന്) ഗിയര് ഡൌൺ ചെയുക. പിന്നെ ക്ലച് റിലീസ് ചെയ്യാം. വളരെ വേഗതയിൽ വണ്ടിയുടെ വേഗത കുറയുന്നതായിട്ടു കാണാം. ഒപ്പം വണ്ടിയിൽ നല്ല കണ്ട്രോളും തോന്നും. (ഈ മെത്തേഡ് ചെയ്തു ശീലമില്ലാത്തവർക്ക് ആദ്യം പേടി തോന്നാം, പക്ഷെ വളരെ എഫക്റ്റീവ് ആണ്) ഒരു സമയം ഒരു ഗിയർ മാത്രമേ ഡൌൺ ചെയ്യാൻ പാടുള്ളു.

ഒന്നിലധികം ഗിയറുകൾ ഡൌൺ ചെയ്യണം എങ്കിൽ ഓരോ ഗിയര് മാറുന്നതിന്റെ ഇടക്കും ക്ലച്ച് വിട്ടു പിടിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഡീസലറേറ്റ് ഫോഴ്സ് വല്ലാതെ കൂടാനോ റിയർ വീൽ ലോക്ക് ആവാനോ ഒക്കെ സാധ്യതയുണ്ട്. നമ്മുടെ നാട്ടിൽ അധികം പ്രചാരത്തിൽ ഇല്ലാത്ത ഒരു വിദ്യയാണ് എൻജിൻ ബ്രേക്കിംഗ് എങ്കിലും പുറമെ രാജ്യങ്ങളിൽ ഒക്കെ എല്ലാവരും ഉപയോഗിക്കുന്നതാണ്. R15 പോലുള്ള എൻട്രി ലെവൽ ബൈക്കുകളിൽ ഒക്കെ ഈ രീതി പരീക്ഷിക്കാവുന്നതാണ്. പരിശീലിച്ച് കോൺഫിഡൻസ് ആകുന്നതുവരെ പൊതു നിരത്തിൽ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. പുതിയ ടെക്‌നിക്‌സ് പഠിക്കുമ്പോൾ ഹെൽമെറ്റ് പോലുള്ള സേഫ്റ്റി ഉപയോഗിക്കാൻ ശ്രമിക്കുക.

എൻജിൻ ബ്രേക്കിംഗ് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?സാവധാനം മാത്രം വണ്ടി സ്ലോ ആകുന്നതിനാൽ വണ്ടിയിലുള്ള കണ്ട്രോൾ കൂടുന്നു. സ്പീഡ് കുറക്കാൻ എൻജിൻ കൂടെ സഹായിക്കുന്നതിനാൽ ബ്രേക്കിന്റെ പണി കുറയുന്നു. ബ്രേക്കിന്റെ ലൈഫ് കൂടുന്നു. എൻജിൻ ബ്രേക്കിന്റെ ശെരിയായ ഉപയോഗം കുത്തനെയുള്ള ഇറക്കങ്ങളിൽ വളരെ സഹായപ്രദമാണ്. കുറഞ്ഞ വേഗതയിൽ കൂടിയ ഗിയറിൽ പോകുന്നത് വണ്ടിക്കു നല്ലതല്ല. എൻജിൻ ബ്രേക്കിങ് ചെയ്തു ശീലിച്ച റൈഡർ ഇപ്പോഴും കറക്റ്റ് ഗിയറിൽ ഓടിക്കാൻ ഓട്ടോമാറ്റിക് ആയി പഠിച്ചിരിക്കും.

എൻജിൻ ബ്രേക്കിംഗ് വണ്ടിക്ക് ദോഷമാണ് എന്നത് ഒരു മിത്ത് ആണ്. ആയിരക്കണക്കിന് തവണ മിനിറ്റിൽ തിരിയാൻ പാകത്തിൽ നിര്മിച്ചിട്ടുള്ളവയാണ് എൻജിനുകൾ. എൻജിൻ പിറകെ ചെയുമ്പോൾ ഈ റൊട്ടേഷൻ നിസ്സാര സമയത്തേക്ക് ഒന്ന് കൂടിയേക്കും. പക്ഷെ അതുകൊണ്ട് വണ്ടിക്ക് യാതൊരു വിധ ദോഷവും ഇല്ല. ടോപ് ഗിയറിൽ നിന്നും ഗ്രാജുവൽ ആയി 2nd ഗിയറിലേക്ക് വരുന്നതാണ് വണ്ടിയുടെ ഗിയർ ബോക്സിനു ഉത്തമം. എൻജിൻ ബ്രേക്ക് ചെയ്യുമ്പോൾ സത്യത്തിൽ അങ്ങനെയാണ് സംഭവിക്കുന്നത്. ഇത് എഞ്ചിന് ഗുണം ചെയ്യും. കുറഞ്ഞ സ്പീഡിൽ കൂടിയ ഗിയറിൽ വലിപ്പിക്കുന്നതിലും കുറവ് പെട്രോൾ ആണ് ചെറിയ ഗിയറിൽ വലിപ്പിക്കാൻ വേണ്ടത്. അതുകൊണ്ട് മൈലേജ് ഒരു വിഷയമല്ല.

പുതിയ ടെക്‌നിക്‌സ് പഠിക്കാനും ട്രൈ ചെയ്യാനും ഇഷ്ടപ്പെടുന്നവർ മാത്രം ട്രൈ ചെയുക. വളരെ സേഫ് കണ്ടിഷൻസിൽ പരിശീലിച്ച ശേഷം മാത്രം പ്രയോഗിക്കുക. ശെരിയായി ചെയ്താൽ വളരെ ഈസിയായതും ഇഫക്റ്റീവ് ആയതുമായ ഒരു ടെക്‌നിക് ആണ് എൻജിൻ ബ്രേക്കിംഗ്.

വിവരണം -ശരത് നമ്പ്യാര്‍, കടപ്പാട്- Dakshata.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply