അബുദാബിയില്‍ എത്തുന്നവര്‍ക്ക്‌ ഓണ്‍ അറൈവല്‍ വിസ അരമണിക്കൂറില്‍…

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്ക് 30 മിനിറ്റിനുള്ളിൽ വീസ അനുവദിക്കുന്ന പുതിയ വീസ ഓൺ അറൈവൽ സംവിധാനം പ്രാബല്യത്തിൽ വന്നു. വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ട്രാൻസിറ്റ് ഏരിയയിലാണ് വീസ കൗണ്ടർ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പുതിയ വീസ ഓൺ അറൈവൽ അനുസരിച്ച് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന എല്ലാ രാജ്യക്കാർക്കും നാല് ദിവസത്തെ അഥവാ 96 മണിക്കൂർ സമയത്തേക്കാണ് ട്രാൻസിറ്റ് വീസ അനുവദിക്കുക. അബുദാബി ടൂറിസം വകുപ്പ്, അബുദാബി വിമാനത്താവളം, ഇത്തിഹാദ് എയർവേയ്സ്, അബുദാബി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഗതാഗത വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

 

ഈ പദ്ധതി അനുസരിച്ച് വീസയില്ലാതെ അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് വിവിധ മിഷൻ വീസകളും സന്ദർശന വീസകളും ടെർമിനൽ മൂന്നിലെ വീസ കൗണ്ടർ വഴി അപേക്ഷിക്കാം. പരമാവധി 30 മിനിറ്റിനുള്ളിൽ വീസ ലഭ്യമാകും. ഇത് കൂടാതെയാണ് വീസാകൗണ്ടറിൽ പുതിയ 96 മണിക്കൂർ ട്രാൻസിറ്റ് വീസ അനുവദിക്കുന്നത്. 300 ദിർഹമാണ് ട്രാൻസിറ്റ് വീസയ്ക്ക് ചെലവ് വരുന്നത്. അബുദാബി വഴി യാത്ര ചെയ്യാനുദ്ദേശിക്കുന്ന യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. യു എ ഇ തലസ്ഥാനമായ അബുദാബിയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി.

ഗവ. സേവനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മേയില്‍ ആരംഭിച്ച ‘ലൈഫ് ഇന്‍ അബുദാബി’ പദ്ധതിയുടെ ഭാഗമായി അബുദാബിയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് പുതിയ കൗണ്ടറിലൂടെ നടപ്പാക്കുന്നത്. മുന്‍കൂട്ടി ബുക്ക്‌ചെയ്ത് യാത്രകള്‍ക്കും ഇടവിട്ടുള്ള യാത്രകള്‍ക്കും യാത്ര ഇടവേള നാലുമണിക്കൂറിലധികം സമയം വരുന്നവര്‍ക്കും അബുദാബിയില്‍ 300 ദിര്‍ഹത്തിന് വിസ ലഭിക്കും. കൗണ്ടറില്‍നിന്ന് ഓണ്‍ലൈനായും ഇത്തരത്തില്‍ വിസ ലഭിക്കും. അബുദാബിയിലെ താമസസമയം നീട്ടുന്നവര്‍ക്ക് ട്രാന്‍സിറ്റ് വിസ ടൂറിസ്റ്റ് വിസയിലേക്ക് മാറ്റണം. ഇതിനുമുന്‍പ് ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ട്രാന്‍സിറ്റ് വിസ മാത്രമാണ് ലഭ്യമാക്കിയിരുന്നത്.

പുതിയ വിസ നടപടിക്രമങ്ങള്‍ യു.എ.ഇ.യിലേക്കുള്ള വിദേശ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാക്കുമെന്ന് റെസിഡന്‍സി ഫോറിനേഴ്‌സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മന്‍സൂര്‍ അഹമ്മദ് അലി അല്‍ ദാഹേരി പറഞ്ഞു.

കടപ്പാട് – വനിത

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply