മടിക്കൈയിൽ നിന്നൊരു ‘ന്യൂജെൻ’ പോരാട്ടം; ട്രിപ്പ് തെറ്റിക്കുന്ന ബസ്സുകൾ ജാഗ്രതൈ !

സെൽഫീസ്, വിത്ത് ഫ്രണ്ട്സ്, ഹാപ്പി മൊമന്റ്സ്…ഫെയ്സ്ബുക്കിൽ നമ്മളിൽ പലരുടെയും ആൽബങ്ങൾക്ക് ഇങ്ങനെ നീളും പേരുകൾ. എന്നാൽ, മടിക്കൈക്കാരൻ റഹ്നാസിന്റെ ഫെയ്സ്ബുക്കിൽ വ്യത്യസ്തമായ ഒരാൽബം കാണാം– വിവരാവകാശ പ്രവർത്തനങ്ങൾ ! ചില സ്വകാര്യ ബസ്സുകാരുടെ കള്ളക്കളികൾ പുറത്തു കൊണ്ടു വരാൻ റഹ്നാസ് നടത്തിയ പോരാട്ടത്തിന്റെ തെളിവുകളാണ് ഇതിൽ.

rahanas-madikai.jpg.image.784.410

റൂട്ടുകൾ ലംഘിച്ചും നിയമം തെറ്റിച്ചും ഓടുന്ന സ്വകാര്യ ബസുകളെ പിടിക്കാൻ വിജിലൻസ് സംഘം കാസർകോട്ടു പരിശോധനയ്ക്ക് ഇറങ്ങിയതിനു പിന്നിൽ, കേരള പ്രസ് അക്കാദമി വിദ്യാർഥി റഹ്നാസിന്റെ ഇടപെടലുണ്ട്. നാട്ടുകാരുടെ തുടരെയുള്ള പരാതി കൂടിയായപ്പോൾ എല്ലാ ശുഭം. റഹ്നാസ് ചൂണ്ടിക്കാട്ടിയ റൂട്ടിൽ മാത്രം മൂന്നു ബസ്സുകളെ വിജിലൻസ് പിടികൂടിയിരുന്നു.

മടിക്കൈയിലെ ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ യാത്രക്ലേശത്തെക്കുറിച്ച് അധികൃതരെ നിരന്തം ഓർമപ്പെടുത്താനുള്ള ശ്രമമായിരുന്നു റഹ്നാസ് നടത്തിയത്. മോട്ടോർ വാഹന വകുപ്പ് ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പരാതികൾക്കു ശക്തി പകരാൻ പോന്ന തെളിവുകൾ വിവരാവകാശ നിമനം വഴി ശേഖരിക്കാനായിരുന്നു റഹ്നാസിന്റെ ശ്രമം. അനുവദിക്കപ്പെട്ട ട്രിപ്പുകൾ പലതും റദ്ദാക്കിയാണ് സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നതെന്നായിരുന്നു പരാതി.

കാസർകോട് ആർടിഒയിൽ നിന്നു റഹ്നാസ് സമ്പാദിച്ച വിവരാവകാശ രേഖയിൽ തന്നെ ഇതു വ്യക്തമായി. കഴിഞ്ഞ ഏപ്രിലിൽ റഹ്നാസ് നൽകിയ പരാതിയെ തുടർന്നു ചെറിയ ചില അനക്കങ്ങൾ മോട്ടോർ വാഹന വകുപ്പ് നടത്തിയെങ്കിലും ഇതിനു ശേഷവും ബസ്സുകൾ ട്രിപ്പ് പാലിക്കാതെ സർവീസ് തുടർന്നു. ഇതോടെയാണ് വീണ്ടും പരാതിയുമായി മോട്ടോർ വാഹനവകുപ്പിനെ സമീപിച്ചത്.

കാസർകോട് ജില്ല ആസ്ഥാനവുമായി ബന്ധിപ്പിച്ച് കണ്ണൂരിൽ നിന്നു മടിക്കൈ വേട്ടയ്ക്കൊരു മകൻ ക്ഷേത്രം വരെ നടത്തിയിരുന്ന സർവീസ് പെർമിറ്റിനു വിരുദ്ധമായി ഓടുന്നുണ്ടെന്നായിരുന്നു തെളിവുകൾ സഹിതം റഹ്നാസിന്റെ ആരോപണ. പക്ഷേ, നടപടിയുണ്ടായിട്ടില്ല. ക്ഷേത്രത്തിലേക്കുള്ള വിശ്വാസികൾക്കു പുറമേ, മടിക്കൈയിലേക്കു വരേണ്ട സാധാരണക്കാരും ഇതുകൊണ്ട് ബുദ്ധിമുട്ടിയിരുന്നു. പെർമിറ്റിനു വിരുദ്ധമായി പയ്യന്നൂരിൽ ഹാൾട്ട് ചെയ്യുകയും അവിടെ നിന്നു സർവീസ് ആരംഭിക്കുകയും ചെയ്യുകയാണത്രേ ഈ ബസ്സിന്റെ രീതി. ഇത്തരം പെർമിറ്റുകൾ നിലനിർത്തേണ്ടതുണ്ടോ എന്ന ചോദ്യവും റഹ്നാസ് ഉയർത്തുന്നു.

കാരാക്കോട്, കാഞ്ഞിരപ്പൊയിൽ എന്നിവിടങ്ങളിലെ യാത്രക്കാർക്കും സമാനമായ ദുരനുഭവം ഉണ്ടായി. 2010 മാർച്ച് മുതൽ ഇവിടേക്ക് സർവീസ് നടത്തിയിരുന്ന ബസ്സിന്റെ പെർമിറ്റ് മറ്റൊരു പ്രമുഖ ബസ്സുടമ വാങ്ങിയ ശേഷം, സർവീസ് തന്നെ അവസാനിപ്പിച്ചുവത്രേ.

തന്റെ പരാതികൾ ഉൾക്കൊള്ളിച്ചു സംസ്ഥാന വിജിലിൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മേധാവിക്കും റഹ്നാസ് രേഖാമൂലം പരാതി നൽകിയിരുന്നു. പേരിനു മാത്രം പരിശോധന നടത്താതെ, നിയമലംഘനങ്ങൾ തുടരാത്ത വിധം പഴുതുകൾ അടയ്ക്കാനാണ് വിജിലൻസും ആർടിഒ അധികൃതരും പ്രവർത്തിക്കേണ്ടതെന്നും റഹ്നാസ് ചൂണ്ടിക്കാട്ടുന്നു.

ഹെൽമറ്റില്ലാത്തതിനും കണ്ണാടിയില്ലാത്തതിനും ഇരുചക്രവാഹനങ്ങളെ വഴിയിൽ തട‍ഞ്ഞു പീഡിപ്പിക്കുന്ന അധികൃതർ എന്തുകൊണ്ട് ഇത്തരം വലിയ നിയമ ലംഘനങ്ങൾ കാണുന്നില്ലെന്ന റഹ്നാസിന്റെ ചോദ്യത്തിന് ഇനി എന്നാണ് ഉത്തരം ലഭിക്കുക? റഹ്നാസിന് ഒന്നുറപ്പുണ്ട്– ‘പ്രശ്നങ്ങൾ തീരാത്തടുത്തോളം പോരാട്ടം അവസാനിക്കുന്നില്ല….

News: Malayala Manorama

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

One comment

  1. My tuгn, my turn.? Larry sаid eagerly wiggling to get a chance
    to taⅼk. ?I belieⅾvе the moѕt effective
    thing abojt God is that һe can beat up the satan as a reѕult of tһe satɑn is horrіfying and imply and ugly and dangerous
    and God can beat him up sso the devil can?t damaɡe
    us like he dіd those demon crammed individuals
    іn Jesᥙs day.

Leave a Reply