2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പര – ഇന്ത്യ കണ്ട മറ്റൊരു യുദ്ധം..

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈ ഈ പതിറ്റാണ്ടിൽ പല ഭീകരാക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. 2002 ഡിസംബർ 6-ന് ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ടിന്റെ ആളില്ലാത്ത ഒരു ബസിന്റെ സീറ്റിനടിയിൽ വച്ച ഒരു ബോംബ് ഘട്കോപറിൽ വച്ച് പൊട്ടിത്തെറിച്ചു. 2 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അയോധ്യയിലെ ബാബറി മസ്ജിദ് സംഭവത്തിന്റെ പത്താം വാർഷിക ദിനത്തിലാണ് ഈ സ്ഫോടനം നടന്നത്. 2003 ജനുവരി 27-ന് വൈൽ പാർക്കിനടുത്ത് ഒരു സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു. ഇതിൽ ഒരാൾ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയുടെ മുംബൈ സന്ദർശനത്തിന്റെ തലേദിവസമാണ് ഈ സ്ഫോടനം നടന്നത്. 2003 മാർച്ഛ് 13-ന് മുംബൈയിലെ മുലുംട് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്ന ഒരു ട്രെയിനിൽ ബോംബ് സ്ഫോടനം നടന്നു. 10 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1993-ലെ ബോംബെ സ്ഫോടന പരമ്പരയുടെ 10-ആം വാർഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ദുരന്തമുണ്ടായത്. 2003 ജൂലൈ 28-ന് ഘട്കോപറിൽ വച്ച് തന്നെ ബെസ്റ്റിന്റെ ഒരു ബസിൽ സ്ഫോടനമുണ്ടായി. സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എന്നാൽ ഇതിനുമപ്പുറം അതിഭീകരമായ ഒരു ഭീകരാക്രമണ പരമ്പരയ്ക്ക് മുബൈ സാക്ഷ്യം വഹിക്കുവാനിരിക്കുകയായിരുന്നു. മുംബൈയിൽ 2008 നവംബർ 26-ന്‌ തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബർ 26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. 22 വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്.

ഇതിനെക്കുറിച്ച് ചരിത്രാന്വേഷികൾ ഗ്രൂപ്പിൽ ‎Zakariya Kayakkool‎ എഴുതിയ ലേഖനം ചുവടെ ചേർക്കുന്നു…

ലഷ്കറി ത്വയ്ബയുടെ അതിസമർത്തനായ കമാൻഡർ സാരിഉർറഹ്മാൻ ഇന്ത്യയിൽ ഒരു പൈശാചിക ഓപറേഷനുവേണ്ടി കരുക്കൾ നീക്കുന്നു. ഇതന് മുൻപ് പ്ലാൻ ചെയ്ത പല പദ്ധതികളും വിജയം കണ്ടില്ല പക്ഷെ ഇത്തവണ അങ്ങനെ ആവാൻ പാടില്ല. അതിന് വേണ്ടി തെരെഞടുത്ത 17 ചാവേറുകൾക്ക് നൽകിവരുന്ന തീവ്ര പരിശീലനതിന്റെ അവസാന ഘട്ടം സാരിഉർറഹ്മാൻ ചാവേറുകൾക്ക്‌ ഒരു നിർ ധേശംകൂടി കൊടുക്കുന്നു ഇന്ത്യയിൽ എത്തിയ ഉടനെ എല്ലാവരും കയ്യിൽ ചുവന്ന ചെരട് ധരിക്കുക.

കറാച്ചിക്കടുത്തുള്ള അസീസാബാദില്‍ നിന്ന് നവം‌ബര്‍ 14 ന് അല്‍‌ഹുസ്സൈനി എന്ന കപ്പലില്‍ 17 പാകിസ്ഥാനികള്‍ ഭീകരാക്രമണത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. പുറംകടലില്‍ വച്ച് ഇവര്‍ കുബേര്‍ എന്ന ട്രോളര്‍ തട്ടിയെടുത്ത്. അതില്‍ പത്ത് ഭീകരര്‍ മുംബൈയിലേക്ക് പുറപ്പെട്ടു. ബാക്കി ഏഴുപേരാവട്ടെ, അല്‍ഹുസ്സൈനിയില്‍ തന്നെ തങ്ങി.
2008 നവംബർ 26ബുധനാഴ്ച്ച 9.20ന് അവർ ബദവാർ പാർക്ക് ജെട്ടി(Badwar park jetty)എന്ന മാത്സ്യബന്ധന തുറമുഖത്തെത്തി.

പിന്നെ മുംബൈ നഗരം കണ്ടത് സമാനതകളില്ലാത്ത പൈശാതചികമായ നരനായാട്ടയിരുന്നു. ഓരോ ഇന്ത്യയക്കാരനും വിറങ്ങലിച്ച 60 മണിക്കൂർ ദക്ഷിണ മുംബായിലായിയിരുന്നു ആക്രമണങ്ങൾ കൂടുതലും അരങ്ങേറിയത്. 22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്. ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്റിലെ ഒബ്റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ് & ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽ, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്; മെട്രോ ആഡ്ലാബ്‌സ് തീയേറ്റർ; പോലീസ് ഹെഡ് ക്വോർട്ടേസ് എന്നീ സ്ഥലങ്ങളിലാണ്‌ ഭീകരാക്രമണങ്ങൾ നടന്നത്.

പോലീസ് ഹെഡ് ക്വാർട്ടേർസിൽ നടന്ന വെടിവെപ്പിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിലെ ചീഫ് ഓഫീസറടക്കം 3 ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പിന്നെ പത്താമതായി സ മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വിലെ പാർലെ എന്ന സ്ഥലത്ത് ഒരു കാർ ബോബ് സ്ഫോടനം കൂടി നടന്നു. എങ്ങും ചിന്നി ചിതറിയ മനുഷ്യമാംസവും ചുട് ചോരയും. മനസാക്ഷി വിറങ്ങലിച്ചുനിന്ന സമയം. ആദ്യം പ്രത്യാക്രമണം നടത്തിയത് മുംബൈ പോലീസും മുംബൈ ഭീകര വിരുദ്ധ സേനയും ആയിരുന്നു. പക്ഷേ അവരുടെ ചെറുത്ത് നിൽപ്പ് കാര്യമായ ഫലം കണ്ടില്ല. എങ്കിലും അധികം താമസിയാതെ എല്ലാം വരുതിയിലായി. കാർഗിൽ സൈനിക നടപടിക്ക് ശേഷം ഇന്ത്യ കണ്ട എറ്റവും വലിയ വലിയ സൈനിക നടപടി.മൂന്ന് രാവും രണ്ട് പകലും ലോകത്തെ മുൾമുനയിൽ നിർത്തിയ ഇന്ത്യയുടെ കര നാവിക സേനയുംNSG കാമാണ്ടോയും സംയുക്തമായി നടത്തിയ സൈനിക മുന്നേറ്റം.

സംസ്ഥാന പോലീസ് ആസ്ഥാനത്തിനടുത്തുള്ള ലിഒപോൾ കഫേയിലായിരുന്നു തീവ്റവാദികൾ ആദ്യം സംഹാര താണ്ഡവമാടിയത്. അഞ്ച് തീവ്രവാദികൾ തലങ്ങും വിലങ്ങും വെടിയുതിർത്ത് ആക്രമണം തുടങ്ങിവെച്ചു.
മിനുട്ടുകൾക്കുള്ളിൽ നരിമാൻ ഹൗസിനടുത്തുള്ള കൊളാബയിലെ പെട്രോൾ പമ്പിന് നേരെയും ആക്രമണം നടന്നു. പെട്രോൾ പമ്പ് പൊട്ടിതെറിപ്പിക്കുക എന്നതായിരുന്നു തീവ്രവാതികളുടെ ലക്ഷ്യം പക്ഷെ അത് നടന്നില്ല.
നരിമാൻ ഹൗസായിരുന്നു തീവ്രവാദികളുടെ അടുത്ത ലക്ഷ്യം. ജൂതൻമാർക്ക് വലിയ സ്വാധീനമുള്ള പ്രദേശം എന്ന നിലയിലാണ് തീവ്രവാദികൾ നരിമാൻ ഹൗസിൽ കടന്നത്. ഒരു ജൂത പുരോഹിതനും കുടുംബവും നരിമാൻ ഹൗസിൽ കുടുങ്ങി.

നിമിഷങ്ങൾക്കകം ഹോട്ടലുകൾക്കനേരെയും ആക്രമണം തുടങ്ങി.താജ് ഹോട്ടലിന്റെ സർവീസ് ഡോറിലൂടെ ശാന്തരായി അകത്ത് കടന്ന അക്രമികൾ തലങ്ങും വിലങ്ങും വെടിയുതിർത്തു. പലരും ഭീകരരുടെ തോക്കിനുമുൻപിൽ ജീവൻ വെടിഞ്ഞു. VIP കളും ടൂരിസ്ടുകളും ബന്ദികളാക്കപെട്ടു. മിനുട്ടുകൾകുള്ളിൽ ഹോട്ടൽ ട്രൈഡെന്റിലും ആക്രമണമുണ്ടായി. അവിടെയും കുറേ ആളുകളെ ബന്ദിയാക്കി. കണ്ണിൽ കാണുന്നവരെ ഒക്കെ കൊന്ന് കൊലവിളിച്ച ഭീകരർ മുന്നേറി കൊണ്ടിരുന്നു. 1.30 ന് താജിൽ തീപിടുത്തം ഉണ്ടാകുന്നു. തീയും പുകയും ഉയരുന്നത് കണ്ട് നഗരം കൂടുതൽ പരിഭ്രാന്തരായി. ഹോട്ടൽ താജിലും ഒബ്രോയിലും തീവ്രവാദികൾ ഉണ്ടന്നറിന്ന് ഈ രണ്ട് സ്ഥലങ്ങളും ഭീകരവിരുദ്ധ സേന വളഞ്ഞു. താജ് ഹോട്ടലിൽ കൂടുതൽ ബോംബ്‌ വെച്ചിടുണ്ടെന്ന അഭ്യൂഹം കൂടുതൽ പരിഭ്രാന്തി പരത്തി.

ഏത് സമയത്തും വലിയ തിരക്കനുഭവപ്പെടുന്ന CST റെയിൽവേ സ്റ്റേഷനിൽ ഹാൻഡ്‌ ഗ്രനേഡുകളും AK47 തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ നരനായാട്ട്. റിസർവേഷൻ കൗണ്ടറിനടുത്തേക്ക് ശാന്തരായി കടന്നുവന്ന രണ്ട് ചെറുപ്പക്കാർ ജനത്തിന് നേരെ ആക്രമണ താണ്ഡവമാടുകയായിരുന്നു.ടികറ്റ് കൗണ്ടറിനടുത്ത്നിന്ന് പോലീസും അക്രമികളും ഏറ്റുമുട്ടി വെടിവെപ്പിന്റെയും സ്ഫോടനത്തിന്റെയും ശബ്ദം CST പരിസരത്ത് മുഴങ്ങി. വിവരമറിഞ യാത്രക്കാർ ചിതറിയോടി. ട്രെയിൻ ഗതാഗതം പൂർണമായി നിലച്ചു. ജോലി കഴിഞ് വീട്ടിലേക്ക് മടങ്ങുന്നവരും ദീർഘ ദൂര യാത്രക്കാരും സ്റ്റേഷനിൽ കുടുങ്ങി. രാത്രി 11.30ന് CST പരിസരത്ത് വീണ്ടും സ്ഫോടനങ്ങൾ നടന്നു.ട്രെയിനിലും സ്റ്റേഷനിലും കുടുങ്ങിയ യാത്രക്കാരെ പോലീസ് സമീപത്തുള്ള ആസാദ് മൈതാനത്തേക്ക് മാറ്റി.പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി.ഹോസ്പിറ്റലിനു നേരെയും ആ മനുഷ്യ പിശാചുക്കളുടെ അക്രമം നടന്നു.ആക്രമണ വിവരമറിഞ്ഞ് മുംബൈ നഗരം നിശ്ചലമായി. ജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ദക്ഷിണമുംബൈയിലെ എല്ലാ റോഡുകളും പോലീസ് അടച്ചു, മഹാരാഷ്ട്രയിലെങ്ങും അതീവ ജാഗ്രത പ്രഖ്യാപിച്ചു.

നവംബർ 27 വ്യാഴാഴ്ച്ച – പ്രത്യാക്രമണത്തിന്റെയും തിരിച്ച് പിടിക്കലിന്റെയും ദിവസമായിരുന്നു അന്ന്. രാജ്യമെങ്ങും അഭ്യൂഹങ്ങളുടെ പ്രവാഹം. മരണങ്ങളെ കുറിച്ച് തികഞ്ഞ അവ്യക്തത. ഉറച്ച ചുവടുമായി ഇന്ത്യൻ സൈന്യം തിരച്ചടിക്കിറങ്ങുമ്പോൾ ഒരു മഹാ രാജ്യത്തെ ജനത മുഴുവൻ പ്രാർത്ഥനയോടെ കഴിയുകയായിരുന്നു.
താജ് ഹോട്ടൽ, ട്രൈഡെന്റ്,നരിമാൻ ഹൗസ് എന്നീ മൂന്ന് പോയന്റുകളിലും NSG കമാൻഡോസിന്റെയും സൈന്യ ത്തിന്റെയും ശക്തമായ മുന്നേറ്റം സഹായത്തിൻ വ്യോമസേനയും രംഗത്തുണ്ടായിരുന്നു. അതി ശക്തമായ കമാൻഡോ ഒപ്പറേഷനൊടുവിൽ വൈകിട്ടോടെ ബഹുഭൂരിപക്ഷം തടവ്‌കാരെയും മോചിപിക്കാൻ കഴിഞ്ഞു എന്നത് അന്നേ ദിവസത്തെ വലിയ നേട്ടമായി. വൈകിട്ടോടെ പോരാട്ടം അന്തിമ ഘട്ടത്തിലെത്തിഎന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.പക്ഷേ യുദ്ധത്തിന്റെ അന്ത്യം ഏറെ അകലേയായിരുന്നു. പിറ്റേദിവസം ആയിരുന്നു കമാൻഡോ ഓപ്പറേഷനുകൾ പൂർണ്ണമായി അവസാനിച്ചത്.

ഡെക്കാൻ മുജാഹദ്ദീൻ എന്ന അപരിചിതമായ ഭീകര സംഘടന ഉത്തരവദിത്വം ഏറ്റെടുത്തതായി വാർത്താ മാദ്ധ്യമങ്ങൾക്ക് ഇ മെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. ഈ ഇമെയിന്റെ ഉറവിടം പാകിസ്താൻ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തി. ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ ഈ അക്രമണങ്ങൾക്ക് പിന്നിൽ വിദേശ ശക്തികൾ പ്രവർത്തിച്ചുവെന്നും, പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെ ഇത്തരമൊരു പ്രവർത്തനം അസാദ്ധ്യമെന്നുമാണ്‌. എന്നാൽ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പ്രകാരം ലഷ്‌കർ ഇ തോയ്‌ബ എന്ന പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദി സംഘടനയാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌.

ഈ തീവ്രവാദി ആക്രമണത്തിൽ 160 പേരിലധികം മരിച്ചതായും 327 പേർക്ക് പരിക്കേറ്റതായിട്ടാണ് ഇതുവരെയുള്ള റിപ്പോർട്ട്.ഇതിൽ ഏഴ് ബ്രിട്ടീഷുകാരും, മൂന്ന് അമേരിക്കനും, രണ്ട് ആസ്ടേലിയനും, രണ്ട് കനേഡിയനും, ഒരു ഫിലിപ്പിനോയും പരിക്ക് പറ്റിയവരിൽ പെടുന്നു മരിച്ചവരിൽ 81 ഇന്ത്യൻ പൌരന്മാരും, 14 പോലീസുകാരും, ആറ് വിദേശികളും ഉൾപ്പെടുന്നു. ഇതു കൂടാതെ ഒൻപത് തീവ്രവാദികളും കൊല്ലപ്പെട്ടു. ഒൻപത് പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖ് പറഞ്ഞതനുസരിച്ച്, 14 പോലീസുകാർ കൊല്ലപ്പെട്ടു. ഇതിൽ താഴെ പ്പറയുന്ന ഉയർന്ന ഉദ്യോഗസ്ഥന്മാരും ഉൾപ്പെടുന്നു: 1. മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കർകരെ : അദ്ദേഹം 2006 ലെ മാലേഗാവ് സ്ഫോടനം അന്വേഷിക്കുന്നതിൽ പ്രധാനിയായിരുന്നു. പലപ്പോഴും വധഭീഷണി ലഭിച്ചിട്ടുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 2. അഡ്ഡീഷണൽ കമ്മീഷണർ ഓഫീസ് ഓഫ് പോലീസ് : അശോക് കാംട്ടെ, 3. എൻ‌കൌണ്ടർ സ്പെഷ്യാലിസ്റ്റ് : വിജയ് സലസ്കാർ, 4. ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ : ശശാങ്ക് ഷിണ്ടെ,
5. ദേശീയ സുരക്ഷാസേന കമാൻഡോ: മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, 6. ദേശീയ സുരക്ഷാസേന കമാൻഡോ: ചാന്ദർ, 7.ചത്രപതി ശിവാജി ടെർമിനസിലെ മൂന്ന് റെയിൽ‌വേ ഉദ്യോഗസ്ഥന്മാരും കൊല്ലപ്പെട്ടവരിൽ പെടുന്നു.

ആക്രമണത്തിന്റെ ഫലമായി മുംബൈയിലെ എല്ലാ സ്കൂളുകളും കോളെജുകളും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ ഉൾപ്പെടെയുള്ള മിക്ക കാര്യാലയങ്ങളും 27-ആം തിയതി അടഞ്ഞുകിടന്നു. ബോളിവുഡ് സിനിമകളുടെയും ടിവി പരമ്പരകളുടെയും ചിത്രീകരണം മുടങ്ങി. യാത്രക്കാരുടെ സുരക്ഷയെ മാനിച്ച് പല അന്താരാഷ്ട്ര എയർലൈനുകളും മുംബൈയിൽ ഇറങ്ങുന്നത് താത്കാലികമായി നിർത്തലാക്കി.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തിൽ ബാക്കി ഉണ്ടായിരുന്ന രണ്ട് ഏകദിന മത്സരങ്ങൾ ഉപേക്ഷിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങി. 2008 ഡിസംബർ 3 മുതൽ 10 വരെ നടക്കേണ്ടിയിരുന്ന മുംബൈ കൂടി ഒരു വേദി ആയിരുന്ന ട്വന്റി20 ചാമ്പ്യൻസ് ലീഗ് നീട്ടി വെച്ചു. നവി മുംബൈയിലെ ഐറ്റിസി ഫോർചുൺ ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന് മുംബൈ പൊലീസിന് ഒരു ഭീഷണി സന്ദേശം ലഭിച്ചു. ഛത്രപതി ശിവജി ടെർമിനസിൽ വീണ്ടും വെടിവപ്പ് നടന്നതായി അഭ്യൂഹങ്ങൾ പരക്കുകയുണ്ടായി. റെയിൽവേ പൊലീസ് ഈ വാർത്ത തള്ളികളഞ്ഞുവെങ്കിലും അവിടെക്കുള്ള ട്രെയിനുകൾ നിർത്തിയിട്ടു. മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്മൽ കസബ് പകിസ്താൻകാരനനെന്ന് സ്തിരീകരിച്ചത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയാക്കി. അതിർത്തിയിൽ ഇന്ത്യാ പാക്ക് യുദ്ധത്തിനു സാധ്യത ഉണ്ടായി. അജ്മൽ കസബിനെ പിന്നീട് തൂക്കിക്കൊല്ലുകയായിരുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply