പഴയങ്ങാടിയിൽ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസിന് ജനകീയ സ്വീകരണം

പഴയങ്ങാടിയിൽ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസിന് ജനകീയ സ്വീകരണം. പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജനകീയ സ്വീകരണം പഴയങ്ങാടിയിൽ ടി.വി രാജേഷ് MLA യുടെ നേതൃത്വത്തിൽ നടന്നു. രാവിലെ 9.30 ന് ഗതാഗത മന്ത്രി ‘ ശ്രീ. എ കെ ശശീന്ദ്രന്‍ കണ്ണൂരില്‍ ഫ്ളാഗ് ഓഫ് ചെയ്തു.

കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് 12 ബസുകള്‍ വരെ സര്‍വ്വീസ് നടത്തിയിരുന്നു. കാലക്രമേണ നാല് ഈ സര്‍വ്വീസ് ബസുകളായി ചുരുങ്ങി. അതില്‍ തന്നെ ഒന്നോ രണ്ടോ ബസുകള്‍ വല്ലപ്പോഴും ഓടുക എന്നായി.കെഎസ്ടിപി റോഡ് വന്നതോടെ കണ്ണൂര്‍ ജില്ലയിലെ പ്രധാന റൂട്ടായി ഇത് മാറും.

സ്വീകരണ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ.അജിത സ്വാഗതം പറഞ്ഞു. ടി.വി.രാജേഷ് MLA അധ്യക്ഷത വഹിച്ചു. മുൻ ജില്ല പഞ്ചായത്ത് അംഗം ഒ.വി.നാരായണൻ അസി. ട്രാൻസ്പോർട്ട് ഓഫീസറെ ഹാരാർപ്പണം നൽകി സംസാരിച്ചു. പി.പി ദാമോദരൻ, പി.എം.ഹനീഫ, ഐ.വി.ശിവരാമൻ, കെ.പത്മനാഭൻ’, കെ.എസ് ആർ ടി സി പയ്യന്നൂർ ഡിപ്പോ ഏ.ടി.ഒ യൂസഫ്, എസ്.വി അബ്ദുൾ റഷീദ്, ഏ.പി.ബദറൂദീൻ, പി.വി.അബ്ദുള്ള, പ്രസ് ഫോറം പ്രസിഡന്റ് പവിത്രൻ കുഞ്ഞിമംഗലം, നികേഷ് താവം എന്നിവർ സംസാരിച്ചു.

കടപ്പാട് – കെ.പി. സജില്‍.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply