തൃശ്ശൂർ മുതൽ ന്യൂഡൽഹി വരെ തീവണ്ടിയില്‍ ആനസവാരി..

അവിസ്മരണീയമായ യാത്ര, അതിലേറെ ആസൂത്രണതയോട്‌‌ കൂടിയ യാത്രയായിരുന്നു അത്‌. മൂന്ന് വയസ്സും 750 കിലോ ഭാരവും മാത്രമുണ്ടായിരുന്ന ‘പുഷ്പ’ മുതൽ 45 വയസ്സും അയ്യായിരം കിലോയിലേറെ ഭാരമുണ്ടായിരുന്ന ‘കുട്ടിക്കൃഷ്ണൻ’ വരെ യാത്രക്കാരായി ഉണ്ടായിരുന്നു. യാത്രക്കരായ 34 ആനകൾ രാജ്യശ്രദ്ധ പിടിച്ച്‌ പറ്റി.

1982 നവംബർ 1 ന് തൃശൂരിൽ നിന്നായിരുന്നു ആ 28 വാഗൺ ട്രെയിൻ യാത്രയാരംഭിച്ചത്‌. 3,011 കിലോമീറ്റർ ദൂരയാത്രയ്‌ക്ക്‌ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ആയിരുന്നു ഫ്ലാഗ് ഓഫ് ചെയ്തത്‌. ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ വേണ്ടിയായിരുന്നു‌ 34 ആനകൾ ഇങ്ങനെയൊരു സാഹസിക യാത്ര നടത്തിയത്‌.

പൊതുവേ കിലോമീറ്ററുകളോളം നടക്കുന്ന ജീവിയാണല്ലോ ആനകൾ. തുടർച്ചയായി ഏഴ്‌ ദിവസം ഒരേ നിൽപ്പിൽ അങ്ങാതെ നിന്ന് യാത്ര ചെയ്യുകയെന്നത്‌‌ ആനകളെ സംബന്ധിച്ച്‌ അപ്രാപ്യമായിരുന്നെങ്കിലും അതീവ കരുതലോടെയും മുന്നൊരുക്കങ്ങളിലൂടെയും നടത്തിയ യാത്ര വിജയം കണ്ടു.

മൂന്ന് വാഗൺ നിറയെ പനയോലകൾ നിറച്ചായിരുന്നു ഈ യാത്ര. ദിവസവും 250 പനയോലകളും നൂറു ലിറ്ററോളം വെള്ളവും ആനകൾക്ക്‌ നൽകി. നാൽ വാഗണുകൾ വെള്ളം നിറച്ച ടാങ്കറുകളായിരുന്നു. 34 ആനകളെ കൂടാതെ, 112 ആനപാപ്പാന്മാർ, 80 സഹായികൾ, ആറ് ചികിത്സാവിദഗ്ദർ, 21 പോലീസുകാർ അടക്ക 264 പേരാണ് യാത്ര തിരിച്ചത്‌.

മണിക്കൂറിൽ 18 കിലോമീറ്ററായി നിയന്ത്രിച്ചായിരുന്നു ഈ ആനസവാരി യാത്ര നടത്തിയത്‌.
കൃത്യമായി 164 മണിക്കൂറുകൾക്ക് ശേഷം ഡൽഹിയിലെ തുഗ്ലക്കാബാദ് സ്റ്റേഷനിൽ നവംബർ 8 ന് യാത്ര അവസാനിച്ചപ്പോൾ മാത്രമാണ്‌ രാജ്യം നെടുവീർപ്പിട്ടത്‌. അതീവ ശ്രദ്ധയോടെ സങ്കടിപ്പിച്ച ഈ ആനസവാരി അന്ന് ലോക ജനശ്രദ്ധ പിടിച്ച്‌ പറ്റി.

ѕι∂∂ι ρєяfє¢т ©

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply