രാത്രിയിൽ ആശുപത്രി പരിസരത്തു പാർക്ക് ചെയ്ത വീട്ടമ്മയെ അസഭ്യം ചൊരിഞ്ഞു കാറിന്റെ കാറ്റഴിച്ചുവിട്ടു ഓട്ടോ ഡ്രൈവർമാർ. പരാതിയുമായി വീട്ടമ്മ.
അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ബന്ധുവിനെ അടിയന്തിരമായി രാത്രിയിൽ സന്ദർശിച്ച വീട്ടമ്മയുടെ കാറിന്റെ കാറ്റഴിച്ചുവിട്ടു ഓട്ടോ ഡ്രൈവർമാർ. രാത്രിയിൽ ഒഴിഞ്ഞ ഇടത്തു പാർക്ക് ചെയ്ത തന്റെ കാർ ഓട്ടോ സ്റ്റാൻഡിൽ ആണെന്നും പറഞ്ഞു അസഭ്യവർഷത്തോടെ രണ്ടിൽ അധികം ഓട്ടോ ഡ്രൈവർമാർ ചെയത നിഷ്ടൂര പ്രവർത്തിക്കെതിരെ പോലീസിൽ പരാതി നൽകി വീട്ടമ്മ.

കേരള വേളാർ സർവീസ് സൊസൈറ്റി പത്തനംതിട്ട ജില്ല സെക്രട്ടറിയും, സാമൂഹ്യ പ്രവർത്തകയുമായ രഞ്ജിനി അജി എന്ന വീട്ടമ്മയാണ് പരാതിയുമായി രംഗത്ത്. ഈ സംഭവം ഫേസ്ബുക് പോസ്റ്റ് ചെയ്ത രഞ്ജിനിയുടെ വാക്കുകളിലൂടെ.
നമസ്തെ.. എന്റെ മനസ്സിനെ വളരെ അധികം വേദനിപ്പിച്ച ഒരു അനുഭവം ഇന്ന് ഉണ്ടായി വാഹന അപകടത്തില്‍ പരിക്കേറ്റ് അടൂര്‍ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കുന്ന അനന്തരവനെ കാണാന്‍ ഞാനും മക്കളും ഭര്‍ത്താവിന്റെ അമ്മയും അമ്മാവിയും ഞങ്ങളുടെ കാറില്‍(KL 26 H 6323) അടൂര്‍ ഗവണ്മെന്റെ് ഹോസ്പിറ്റലിന്റെ മുന്‍വശത്ത് ഒാട്ടോ സ്റ്റാന്റിന് വടക്ക് വശത്ത് പാര്‍ക്ക് (സമയം രാത്രി 8.45pm)ചെയ്തിട്ട് ഹോസ്പിറ്റലില്‍ പോയി രോഗിയെ കണ്ട് തിരികെ 9.05pm ന് തിരികെ വന്നപ്പോള്‍ കാറിന്റെ മുന്‍വശത്തെ ടയറിന്റെ air തുറന്നു വിടുകയും സ്ത്രീകളെന്ന പരിഗണന പോലും തരാതെ അസഭ്യമായ വാക്കുകള്‍ പറയുകയും ചെയ്തു.
ഇത് ഓട്ടോ സ്റ്റാന്റാണ് ഇവിടെയാണോ പാര്‍ക്കിംഗ് സ്ഥലം ഇതായിരുന്നു ചോദ്യം. ക്ഷമിക്കണം ചേട്ടാ ഒാര്‍ക്കാതെ പാര്‍ക്ക് ചെയ്തതാണ് എന്ന് പറയുകയും ചെയ്തു. അതിന് മുന്നേതന്നെ എനിക്ക് പണി തന്നു കഴിഞ്ഞു. ഇതാണോ… ”സ്ത്രീ സുരക്ഷിതത്വം”? സ്വന്തം നാട്ടുകാരോട് ഇങ്ങനെ ആണെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും വരുന്നവരോട് എങ്ങനെ ആയിരിക്കും . അടൂരിലെ ഈ ഓട്ടോക്കാരെ സ്ത്രീകള്‍ക്ക് എങ്ങനെ വിശ്വസിച്ച് വാഹനത്തില്‍ ഒപ്പം യാത്ര ചെയ്യാന്‍ പറ്റും?
അടൂരിന്റെ രാഷ്രീയ നേതാക്കള്‍ ഇതിനായി നാളെ എന്നോടൊപ്പം പ്രതികരിക്കാന്‍ ആരുണ്ടാകും? രാത്രി കുഞ്ഞുങ്ങളും അമ്മയും അമ്മായിയും കൂടെ ഉള്ളതുകൊണ്ട് പോലീസ് സ്റ്റേഷനില്‍ നേരിട്ട് പോയില്ല .സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സ്ഥലത്ത് എത്തുകയും കാര്യങ്ങള്‍ മനസ്സിലാക്കി രാവിലെ സ്റ്റേഷനില്‍ പരാതി നല്കിയാല് മതി എന്ന് പറഞ്ഞു. അഭിമാനിക്കാം അടൂര്കാര്ക്ക് …കഷ്ടം..
കടപ്പാട് – http://newscafe.live/archives/5508
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog