മിന്നല്‍ ബസ്; പോലീസ് നടപടിക്കെതിരെ KSRTC; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് യാത്രക്കാരിയെ ഇറക്കാന്‍ വേണ്ടി വടകരയ്ക്ക് സമീപം ചോമ്പാലയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് പോലീസ് തടഞ്ഞ സംഭവം വിവാദത്തിലേക്ക്. ജീവനക്കാരെ അനുകൂലിച്ച് ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും രംഗത്തെത്തി. ജീവനക്കാരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഓപ്പറേഷന്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മിന്നല്‍ ബസ്സുകള്‍ക്ക് രാത്രി 10 നു ശേഷം യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ പ്രത്യേകമായി സ്റ്റോപ്പ്‌ നല്‍കേണ്ടതില്ലെന്ന് നേരത്തേ തീരുമാനിചിരുന്നതാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. യാത്രക്കാരി ആവശ്യപ്പെട്ട പയ്യോളിയില്‍ സ്റ്റോപ്പ്‌ ഇല്ലെന്ന കാര്യം നേരത്തേ അറിയിച്ചിരുന്നതായി കണ്ടക്ടര്‍ മേലുദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ അതേസമയത്ത് മിന്നലിനു പുറകേ പയ്യോളിയില്‍ സ്റ്റോപ്പ്‌ ഉള്ള സൂപ്പര്‍ഫാസ്റ്റും ഉണ്ടായിരുന്നു.  എന്തുകൊണ്ട് പരാതിക്കാരിക്ക് കോഴിക്കോട് നിന്നും ഇത്രേ ബസ്സുകളില്‍ കയറിക്കൂടാ എന്നും ചോദ്യമുയരുന്നുണ്ട്.  ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് മിന്നലിനു സ്റ്റോപ്പുകള്‍ ഉള്ളത് എന്നാ കാര്യം ബസ്സില്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നു എന്നതും ഒരു പ്രധാന പോയിന്‍റ് ആണ്.

പ്രസ്തുത മിന്നല്‍ സര്‍വ്വീസിലെ കണ്ടക്ടറുടെ വാക്കുകള്‍; അദ്ദേഹം പറഞ്ഞത് താഴെക്കൊടുക്കുന്നു. “കോഴിക്കോടു നിന്ന് പുറപ്പെടുന്നതിന് മുൻപ് വണ്ടി ഇനി കണ്ണൂർ മാത്രമേ നിർത്തൂ എന്ന് ഉറക്കെപ്പറഞ്ഞു. അപ്പോൾ മൂന്ന് പേർ വണ്ടിയിൽ നിന്നും ഇറങ്ങിപ്പോയി. അതിന് ശേഷം ടിക്കറ്റ് കൊടുത്ത് തുടങ്ങി.പെൺകുട്ടിയുടെ അടുത്തെത്തിയപ്പോൾ അവർ പയ്യോളി ടിക്കറ്റ് ചോദിച്ചു. അവിടെ നിർത്തില്ല, തൊട്ടുപിറകെ അമ്പായത്തോട് ബസ് ഉണ്ട് .അതിൽ കയറിയാൽ മതി എന്ന് പറഞ്ഞു. അപ്പോൾ വണ്ടി സ്റ്റാൻഡിന് പുറത്തെത്തിയിരുന്നില്ല. പക്ഷേ പെൺകുട്ടി കണ്ണൂർ ടിക്കറ്റ് ആവശ്യപ്പെടുകയാണ് ചെയ്തത്.ഈ സംഭവത്തിന് പെൺകുട്ടിയുടെ തൊട്ടു പിറകിലെ സീറ്റിൽ യാത്ര ചെയ്തിരുന്ന തൃക്കരിപ്പൂർ പോലീസ് സ്റ്റേഷനിലെ ഓഫീസർ സാക്ഷിയാണ്.അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ടാണ് ബസ് തടഞ്ഞ പോലീസുകാരിൽ നിന്നും തല്ലുകൊള്ളാതെ ഞങ്ങള്‍ ജീവനക്കാര്‍ രക്ഷപെട്ടത്.”

കണ്ടക്ടർ പറയുന്നത് ശ്രദ്ധിക്കവാനുള്ള മനസ്സു പോലും പെൺകുട്ടി കാണിച്ചിരുന്നില്ലത്രേ. മുഴുവൻ സമയവും ഫോണുപയോഗത്തിലായിരുന്നു. നിരവധി സ്റ്റോപ്പുകളിൽ ആൾക്കാർ കൈകാണിച്ചെങ്കിലും മിന്നലായതു കൊണ്ട് അതൊന്നും ഡ്രൈവർ ശ്രദ്ധിച്ചിരുന്നില്ല: പോലീസ് സ്റ്റോപ്പിൽ നിന്ന് മാറി കൈ നീട്ടിയിരുന്നെങ്കിൽ ശ്രദ്ധിച്ചേനെ എന്നാണ് ഡ്രൈവർ പറയുന്നത്.

പിന്നാലെ വന്ന അമ്പായത്തോട് ബസ്സിലെ കണ്ടക്ടര്‍  വിപിന്‍റെ വാക്കുകള്‍  :  “തീർച്ചയായും ആ പെണ്‍കുട്ടിയോട് മിന്നലിലെ കണ്ടക്ടർ പറഞ്ഞ് കാണും അമ്പായത്തോട് ബസ്സിൽ കയറൂ അവർ വീടിന്റെ വാതിക്കൽ ഇറക്കിത്തരും എന്ന്. കാരണം അന്നേ ദിവസം അമ്പായത്തോട് ബസ്സിലെ കണ്ടക്ടർ ഞാനായിരുന്നു. ഞങ്ങളുടെ വണ്ടി LSFP ആയതിനാൽ രാത്രിയിൽ ഞങ്ങൾ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്താറുണ്ട്. മാനേജ്മെന്റിന്റെ പ്രത്യേക സർക്കുലർ തന്നെ ഉണ്ട് മിന്നൽ സർവ്വീസ് ‘ പ്രസ്റ്റീജ് സർവ്വീസാണ് അത് നിഷ്കർഷിച്ചിരിക്കുന്ന സ്റ്റോപ്പിൽ മാത്രമേ നിർത്താവൂ എന്നുള്ളത്. കണ്ടക്ടറും, ഡ്രൈവറും നിരപരാധിയാണ്. ഇനിയെങ്ങാനും ആ കുട്ടി പറഞ്ഞപോലെ മാനുഷിക പരിഗണന വച്ച് വണ്ടി നിർത്തിയിരുന്നെങ്കിൽ അതു മതി കണ്ടക്ടറുടെയും ഡ്രൈവറുടെയും ജോലി തെറിക്കാൻ..”

പയ്യോളി പ്രശ്നത്തിൽ പെൺകുട്ടിയുടെ സൈഡ് പിടിക്കുന്നവർക്കു ഒരു റീസണബിൾ റിപ്ലൈ::

കുട്ടിയൊട്‌ അലിവ്‌ തൊന്നി പയ്യൊളി നിർത്തി കൊടുത്തു എന്ന് വിചാരിക്കുക.. മറ്റ്‌ ദൂര യാത്രക്കാർ പരാതി കൊടുത്താൽ ജീവനക്കാർ കുടുങ്ങും..!  പിന്നെ, വെറെ ഒരാൾക്ക്‌ വടകരയൊ, തലശ്ശെരിയൊ ഇറങ്ങണം എന്നുണ്ടെങ്കിൽ അവർക്ക്‌ നിർത്തി കൊടുത്തില്ലെങ്കിൽ ചൊദിക്കും ‘ആ കുട്ടിക്ക്‌ നിർത്തി കൊടുത്തല്ലൊ, എനിക്കെന്താ നിർത്തി തന്നാൽ എന്നു’, പിന്നെ ഒരു പൊസ്റ്റും കൂടി ഇട്ടാൽ തീർന്ന്…!

മറ്റൊരു ദിവസം ഈ കുട്ടി തന്നെ ഒരു ദിവസം നിർത്തി തന്നതല്ലെ, ഇനിയും നിർത്തി തരും എന്ന് സ്വയം വിചാരിച്ച്ച്‌ കയറി, അന്നത്തെ ജീവനാക്കാര്‍ എങ്ങാനും നിർത്തിയില്ലയെങ്കിൽ പറയും “അഹങ്കാരികളെ, നിങ്ങളെ പൊലെ തന്നെ അല്ലെ അവരും, അന്ന് അവർ നിർത്തി തന്നല്ലൊ” എന്നു.. അപ്പൊ ചൊദിക്കാൻ ഒരുപാടുണ്ടാകും..! ഇന്ന് പെൺ കുട്ടിയെ സപ്പോര്‍ട്ട് ചെയുന്നവർ നാളെ വെറെ ഇഷ്യൂ ഉണ്ടായാൽ അതിലെക്ക്‌ തിരിയുന്നവർ ആണു. എങ്ങനെ എങ്കിലും വൻ ഹിറ്റ്‌ ആയ മിന്നലിനെ മോശം ആക്കാനുള്ള ഗൂഡശ്രമം മാത്രം ആണു ഈ ന്യൂസ്‌..

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply