കോതമംഗലം – തിരുവനന്തപുരം സൂപ്പര്‍ എക്സ്പ്രസ്സിനെക്കുറിച്ച് എം.എല്‍.എ

കോതമംഗലം – തിരുവനന്തപുരം സൂപ്പര്‍ എക്സ്പ്രസ്സിനെക്കുറിച്ച് എം.എല്‍.എ ആന്‍റണി ജോണ്‍… അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌  ഇങ്ങനെ…

 

“കോതമംഗലം – തിരുവനന്തപുരം എക്സ്പ്രസ് ബസു വളരെ പഴക്കം ചെന്ന സർവീസ് ആയിരുന്നു.ഭരണ സിരാ കേന്ദ്രത്തിലേക്ക് അതി രാവിലെ കോതമംഗലത്തു നിന്ന് പുറപ്പെട്ടു ഏതാണ്ട് ഓഫീസ് സമയത്തോടെ തിരുവനന്തപുരത്തു എത്തി വൈകുന്നേരം അവിടെ നിന്ന് തിരിച്ചു രാത്രി ഒൻപതുമണിയോടെ ഇവിടെ തിരിച്ചെത്തിക്കൊണ്ടിരുന്ന ആ ബസ് കോതമംഗലത്തെ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.പണ്ട് പലപ്പോഴും തിരുവനന്തപുരം പോയി കൊണ്ടിരുന്നപ്പോൾ ഞാനും ആശ്രയിച്ചു കൊണ്ടിരുന്നത് ഈ സർവീസിനെ ആയിരുന്നു.

 

ഒരു കാലത്ത് റെക്കോർഡ് കളക്ഷൻ ഉണ്ടായിരുന്ന ബസ് സർവീസും ആയിരുന്നു അത്.എന്നാൽ വിവിധ കാരണങ്ങളാൽ ആ സർവീസ് സൂപ്പർ ഫാസ്റ്റ് ആയി മാറുകയും പിന്നീട് നിലച്ചു പോകുകയും ആയിരുന്നു.കഴിഞ്ഞ മൂന്ന് വര്ഷം ആയി ആ സർവീസ് നടന്നിട്ടില്ല.ഈ സർവീസിന്‍റെ ആവശ്യകത ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രിയെ ബോധ്യപ്പെടുത്തുകയും മന്ത്രി അത് അനുഭാവ പൂർവം പരിഗണിച്ചു ഉടൻ തന്നെ ആ സർവീസ് പുനരാരംഭിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം മുതൽ ആ സർവീസ് വീണ്ടും തുടങ്ങി.അതിനു വേണ്ട നടപടികൾ വേഗത്തിലാക്കാൻ സഹായിച്ച ബഹുമാനപെട്ട മന്ത്രിയോടും ജീവനക്കാരോടും ഉള്ള നന്ദി പ്രത്യേകം അറിയിക്കുന്നു.”

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply