ഒരു ബിസിനസ്സ് ട്രിപ്പിനിടയില്‍ ഞാന്‍ കണ്ട മെക്സിക്കോ; യാത്രാവിവരണം…

ഒട്ടും പ്ലാൻ ചെയ്യാതെ നടത്തേണ്ടി വന്ന ഒരു ബിസിനസ്സ് ട്രിപ്പ്. അതിനിടയിൽ വീണു കിട്ടിയ കുറച്ചു സമയം കൊണ്ട് ഞാൻ കണ്ട മെക്സിക്കോ-. അതിനെക്കുറിച്ചാണു ഈ കുറിപ്പ്. മെക്സിക്കോയിലേക്കു പോകും മുമ്പ് മനസ്സിൽ ആദ്യം വന്നത് ഇടക്കിടക്കുണ്ടാകുന്ന ഭൂകമ്പ വാർത്തകളും നമ്മുടെ സ്വന്തം ബ്രോ ചെഗുവേരയും ട്രംപ് അണ്ണന്റെ മതിലും പിന്നെ ക്രൂരന്മാരായ മയക്കുമരുന്ന് കള്ളക്കടത്തു മാഫിയ ചിത്രവും ആണ്. മനുഷ്യനെ ജീവനോടെ തോലുരിയുന്ന, പച്ചക്ക് കത്തിക്കുന്ന മാഫിയാതലവന്മാരുടെ നാട്. എന്നാൽ നേരിട്ട് കാണുമ്പോൾ മെക്സിക്കൊ സിറ്റി അതൊന്നുമല്ലായിരുന്നു. പ്രത്യേകിച്ച് എടുത്ത് പറയാൻ ഒന്നും ഇല്ലാത്ത ഒരു. ബാംഗ്ലൂറോ ചെന്നൈയോ പൂനെയോ പോലെ പ്രത്യേകിച്ചു പറയത്തക്ക വ്യവസ്ഥകൾ ഒന്നും ഇല്ലാത്ത സാധാരണ ഒരിടം.

ഓഫീസി ഉള്ളത് തലസ്‌ക്കലാ ( Tlaxcala) എന്ന സ്ഥലത്തു ആണ് അവിടെ അടുത്തുള്ള പുഎബില (Puebla) എന്ന സ്ഥലത്താണ് ഹോട്ടൽ ബുക്ക് ചെയ്തിരുന്നത് . ഫ്രാൻസിൽ വർക്ക് ചെയ്യുന്നതുകൊണ്ട് കുറെ കാലമായി അധികം എരിവ് ഇല്ലാത്ത ഫുഡ് ആയിരുന്നു പഥ്യം . അങ്ങിനെ തന്നെ ഉള്ള എരിവും പുളിയും ഇല്ലാത്ത ശാപ്പാട് ആയിരിക്കും അവിടെയും എന്ന് കരുതിയ എനിക്ക് പൂർണ്ണമായും തെറ്റി നല്ല അടിപൊളി എരിവുള്ള ഭക്ഷണം . തമിഴ്‌നാട്ടിലെ കാരക്കുളബ്മു പോലെ അല്ലെങ്കിൽ ഒരു അടിപൊളി ആന്ധ്രാ മീൽസ് കഴിക്കുന്ന ഫീൽ . ചപ്പാത്തി പോലുള്ള കോൺഫ്ലോർ കൊണ്ടുള്ള ബ്രെഡും പപ്പടവും കള്ളി മുൾച്ചെടിയുടെ ഇല കൊണ്ടുള്ള ഫ്രയും അങ്ങിനെ പലതും സുലഭം . . ടെക്വില കഴിക്കണമെങ്കിൽ അത് മെക്സിക്കൻ സ്റ്റൈലിൽ തന്നെ വേണം എന്ന് കൂടെ ഉള്ള മെക്സിക്കൻ സഹ പ്രവർത്തകർ ഉപദേശവും നൽകി ; എനിക് മദ്യം ഹറാം ആയതുകൊണ്ടു മദ്യതിന്റെയ് കാര്യത്തിൽ അധികം ഗവേഷണത്തിന് മുതിർന്നില്ല .എന്നാലും കൂടെ ഉള്ളവർ പറഞ്ഞു അവിടെ സ്‌പൈസി ബീറും ഉണ്ടത്രേ !

ഫ്രാൻ‌സിൽ നിന്നും സൺ‌ഡേ രാവിലെ യാത്ര തിരിച്ചു . മെക്സിക്കോ സിറ്റിയിൽ എത്തിയത് അവിടുത്തെ വൈകുന്നേരം 5.30 . 7 മണിക്കൂർ സമയ വെത്യാസം . പെട്ടന്ന് തന്നെ ടാക്സി എടുത്തു പുവബിലയിലുള്ള ഹോട്ടലിലേക്ക് പോയി 2 രണ്ടര മണിക്കൂർ യാത്ര , ക്ഷീണവും ജെറ്റ് ലാഗും കാരണം വണ്ടിയിൽ തന്നെ നല്ലോണം ഉറങ്ങി . പിന്നെ ഡ്രൈവറുടെ തിരഞ്ഞെടുത്ത മെക്സിക്കൻ സ്പാനിഷ് പാട്ടുകളും ഉറക്കത്തിനു കാരണമായി . ഹോട്ടലിൽ നിന്നും ഗ്രീക് സലാഡും കഴിച്ചു അടിപൊളിയായി ഉറങ്ങി . തികൾ മുതൽ മുതൽ ബുധൻ വരെ ജോലി . കൂടെ ഉള്ള ഫ്രഞ്ചുകാരൻ ഒരു ആഴ്ച മുമ്പേ ഇവിടെ ഉണ്ട് പുള്ളി കഴിഞ്ഞ ആഴ്‌ചയിലെ ഒരു അനുഭവം പറഞ്ഞു. ഒരു ദിവസം ഓഫിസിൽ പെട്ടന്ന് സൈറൺ മുഴങ്ങി , എല്ലാവരും പെട്ടന്ന് തന്നെ പുറത്തേക്കോടി , കാരണം നമ്മുടെ ഭൂമി ചെറുതായി ഒന്ന് ഇളകി ചെറിയ പ്രകമ്പനം ആണ് അത് ഇവിടെ ഒരു സാധരണ സംഭാവന ആണ് പോലും !! നാലു ആണ് രേഗപെടുത്തിയ തോത് . പത്തു മിനിട്ടു കഴിഞ്ഞപ്പോ എല്ലാരും തിരിച്ചു ജോലിയിൽ കയറി . എല്ലാര്ക്കും അത് ഒരു ഷോർട് ബ്രേക്ക് ആയിരുന്നു എന്നാൽ നമ്മുടെ ഫ്രഞ്ച് സായിപ്പു ഒന്ന് പേടിച്ചു !

വ്യാഴവും വെള്ളിയും ഫാക്ടറി ലീവ് ആയതിനാൽ എനിക്ക് രണ്ടു ദിവസം ഫ്രീ ആയിട്ടു കിട്ടി . കൂടെയുള്ള ഫ്രഞ്ച്കാരൻ വ്യാഴം വൈകിട്ട് ടിക്കറ്റ് എടുത്തിരുന്നു . എന്റെ ടിക്കറ്റ് വെള്ളിയാഴ്ച്ച വൈകീട്ട് ആയിരുന്നു . അപ്പൊ വ്യാഴം ഞങ്ങൾ ഏതെങ്കിലും സ്ഥലം കാണാൻ തീരുമാനിച്ചു . അതാണ് ടിയോടിവക്കാൻ (teotihuacan)
താമസിക്കുന്ന ഹോട്ടലിൽ നിന്നും ഏകദേശം 130 കിമി ദൂരെയാണ് പുരാതന നഗരമായ ടിയോടിവാകൻ. നമ്മൾ സഞ്ചാരികളുടെ ആവേശമായ ഇറ്റലിക്കാരൻ കൊളംബസ് അച്ചായൻ നാട് കാണാൻ പോകുന്നതിനു മുൻപ് ഉള്ള പ്രധാനപ്പെട്ട ഒരു നഗരമായിരുന്നത്രേ ഇത്. 100BCE മുതൽ 250AD വരെയുള്ള കാലഘട്ടത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ഇവിടെ പ്രധാനകാഴ്ച അതി ഗംഭീരമായ രണ്ട് പിരമിഡുകളാണ് സൂര്യനും ചന്ദ്രനും . മീസൊഅമേരിക്കൻ പിരമിഡ് എന്ന് വായിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത് ഇത്രേം ഭയങ്കര സാധനമാണ് എന്ന് പോയി കണ്ടപ്പഴാണ് മനസ്സിലായത്. പണ്ടുകാലത്തെ ആക്റ്റീവ് വോൾകാനോകൾ ഉള്ള നാടായതിനാൽ തന്നെ പിരമിഡിന്റെ നിർമിതിയിൽ ഒരുപാട് വോൾക്കാണോ റോക്ക്സ് ഉപയോഗിച്ചിരിക്കുന്നു .

രണ്ട് പിരമിഡുകളുണ്ടിവിടെ-സൂര്യൻ വലുതും ചന്ദ്രൻ ചെറുതും. പ്രധാനമായും മതപരമായ ആചാരങ്ങൾക്കാണ് ഇവിടം ഉപയോഗിച്ചിരുന്നത് . നാലുതട്ടിലായാണു പിരമിഡിന്റെ നിർമ്മിതി. മൂന്നാമത്തെ തട്ട് ഒന്നൊന്നര തട്ട് തന്നെ . നിര്മിതിയിലെ പോരിശ അല്ല പക്ഷേ ആചാരങ്ങൾ അല്പം കഠിനം തന്നെ ആസ്ടെക്ക (Aztec) കാലഘട്ടത്തിൽ നരബലി നടത്തിയിരുന്നത് ഈ തട്ടിൽ നിന്നായിരുന്നു. തട്ടിൽ ബലിയാവാൻ വിധിക്കപ്പെട്ട ആളും, പൂജാരിയും, ദൈവത്തിന്റെ പ്രതിനിധിയായി രാജാവും. തൊട്ട് താഴെതട്ടിലും നിലത്തുമായി കാഴ്ചക്കാരായി നാട്ടുകാരും.
ആസ്ടെക്കിന്റെ ബലി ക്രൂരതയുടെ അങ്ങേ അറ്റമാണ്. സാധാരണയായി, യുദ്ധത്തിലോ മറ്റോ പിടിക്കപ്പെട്ട പുറം നാട്ടുകാരനായിരിക്കും ബലിമ്രുഗം. ആദ്യം അവന്റെ തലയിൽ ഒരു കല്ല് കൊണ്ട് ഇടിക്കുന്നു. എന്നിട്ട് മൂർച്ചയുള്ള ഏതെങ്കിലും ആയുധം കൊണ്ട് പൂജാരി അവന്റെ വയറ് കീറും. ആ മുറിവിലൂടെ കൈയിട്ട് പൂജാരി അവന്റെ ഹൃദയം പറിച്ചെടുത്ത് രാജാവിനു കൊടുക്കും! രാജാവ് അത് വായിലിട്ട് രക്തം കുടിക്കും! അത് കഴിഞ്ഞാൽ ബലികൊടുക്കപ്പെട്ടവന്റെ ശരീരം മൂന്നാമത്തെ തട്ടിൽ നിന്ന് നേരെ താഴെക്കെറിയും! ആ കാലം ഇപ്പൊ ആണെങ്കിലോ ? ഞാൻ അങ്ങിനെ പിടിക്കപ്പെട്ട പുറം നാട്ടുകാരൻ ? എന്റമ്മോ ഉള്ളൊന്നു കാളി

കൂടെയുള്ള സായിപ്പിനു വൈകീട്ട് ഫ്ലൈറ്റ് പിടിക്കേണ്ടതിനാൽ വലുതിന്റെ മുകളിൽ മാത്രമേ കയറിയുള്ളൂ. ഒരുപാടു ഹൈറ്റിൽ ആയതിനാൽ തന്നെ ( more than 2200 meters from sea level ) കട്ടി കുറഞ്ഞ വായു ആണ് അവിടെ അതുകൊണ്ടു പെട്ടന്ന് കിതപ്പ് വരും . ഓരോ ലെവെലിലും ചെറിയ ഗാപ് ഇട്ടിട്ടാണ് ഞങ്ങൾ മുകളിൽ കയറിയത്
പിരമിഡിന്റെ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ച അതി മനോഹരമാണ്. ഒന്നേകാൽ ലക്ഷത്തോളം ആളുകൾ ഈ നാഗരികതയിൽ താമസിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് . ഒരുപക്ഷേ വലിയ അന്നത്തെ കാലത്തു അത് വലിയ ഒരു കൂട്ടം തന്നെ ആയിരുന്നിരിക്കണം പിരമിഡിന് മുകളിൽ കയറി ഒന്നു രണ്ടു പനോരമ ഫോട്ടോയും എടുത്തു . കൂടെ ഒരു മെക്സിക്കൻ തൊപ്പിയും വാങ്ങി ഞങ്ങൾ ഇറങ്ങി . പിന്നെ നേരെ മെക്സിക്കോ സിറ്റിയി ലേക്ക്. പോകുന്ന വഴിക്കു ഡ്രൈവർ പറഞ്ഞു ഈ വഴി പോയാൽ അമേരിക്കയിൽ എത്താം ട്രംപ് പറയുന്ന മതിൽ ഉണ്ടോന്നു ചോദിച്ചപ്പോ ഡ്രൈവർ ഒരു ചിരി . മെക്സിക്കോ സിറ്റിയിൽ ഒരു ഓട്ട പ്രദക്ഷിണം ബാംഗ്ലൂരിലെ എംജി റോഡ് പോലുള്ള സ്ഥലവും കോര്പറേഷന് ഓഫ്‌സും സ്വാതന്ത്ര്യത്തിന്റെ മാലാഖയുടെ പ്രതിമ ( Statue of angel of indepence ) എല്ലാം ഒന്ന് ഓടിച്ചു കണ്ടു .

പിന്നെ നേരെ എയർപോർട്ടിലേക്കു . . സായിപ്പിനെ എയർപോർട്ടിൽ ഇറക്കി ഞാൻ തിരിച്ചു വന്നു . പിറ്റേ ദിവസത്തേക്ക് ഉള്ള പ്ലാൻ ഡ്രൈവറോട് പറഞ്ഞു . സുഷുപ്തിയിലാണ്ട അഗ്നിപർവതം കാണാൻ പോകാം എന്നിട്ടു റിട്ടേൺ ഫ്ലൈറ്റ് കയറാം അതാണ് പ്ലാൻ . അഗ്നിപർവതം കാണുന്നതും സ്വപ്നം കണ്ടു ആ രാത്രി ഞാൻ ഉറങ്ങി .

രാവിലെ എണീറ്റ് ഹോട്ടൽ ചെക്ക് ഔട്ട് ചെയ്യുമ്പോ വില്ലനെ പോലെ മഴ വന്നു ആകാശം മൊത്തം മേഘത്താൽ മൂടിയിരിക്കുന്നു . അഗ്നിപർവതം കാണാൻ പോകാൻ പറ്റില്ല . കാരണം അത്രയ്ക്ക് അടുത്തെത്തിയാലേ എന്തെകിലും കാണാൻ പറ്റൂ . അതുകൊണ്ടു വേറെ വല്ല സ്ഥലവും ഉണ്ടോന്നു ഡ്രൈവറോട് ചോദിച്ചു . മൂപ്പരും പറഞ്ഞു അവിടെ പോയിട്ട് കാര്യമായി ഒന്നും കാണാൻ പറ്റില്ല വേറെ പിരമിഡ് കാണാം എന്ന് . എങ്കിൽ ശരി എന്ന് പറഞ്ഞു പുള്ളിക്കാരൻ പറഞ്ഞതനുസരിച്ചു അടുത്ത പിരമിഡ് കാണാൻ നേരെ കാക്കസ്‌ലയിലേക്ക്( (cacaxtla )

മായൻ സംസ്കാരത്തിന്റെയ് ഓർമ്മകൾ തുളുമ്പി നിൽക്കുന്ന വർണ്ണ ചിത്രങ്ങൾ ഉള്ള പിരമിഡ് അത്ണ് അവിടുത്തെ ആകർഷണം. നിഗൂഢത ഇന്നും വ്യക്തമാക്കാതെ വിവിധ വയസ്സുകളിൽ ഉള്ള സ്ത്രീ രൂപങ്ങളും ചിത്രങ്ങളും ഉള്ള പിരമിഡ് അതാണ് ഒറ്റ നോട്ടത്തിൽ ഇവിടുത്തെ പിരമിഡ് . ഇതിനെ കുറിച്ച് ഒരു കഥ ഉണ്ട് . പണ്ട് കാലത്തു ഇവിടെ പിടിച്ചടക്കാൻ സ്പെയിന്കാര് വന്നപ്പോ ഈ നാട്ടുകാർ ഈ സ്ഥലം മൊത്തം മണ്ണിട്ട് മൂടുകയും കാലം കുറെ കഴിഞ്ഞപ്പോ ആരൊക്കെയോ വലതും കിട്ടുമോ എന്നറിയാൻ മണ്ണെടുക്കുമ്പോൾ കണ്ട അസ്വാഭാവികത നാട്ടിലെ പള്ളീലച്ചനോട് പറയുകയും അങ്ങേര് അർക്കിയോളോജിക്കാരെ വിവരം അറിയിക്കുകയും ചെയ്തു എന്നാണ് കഥ . എന്തായാലും ഈ സ്ഥലം തികച്ചും പുണ്യമാക്കപ്പെട്ട ആരാധനാവശ്യങ്ങൾക്കു ഉപയോഗിചചു എന്നാണ് പുതിയ തിയറി.

തിയോടിവെക്കാനിലെ ചന്ദ്രൻ പിരമിഡിന്റെയ് അത്രയേ ഈ പിരമിഡ് കാണൂ . കുറച്ചു വര്ഷങ്ങള്ക്കു മുമ്പുണ്ടായ ശക്തമായ മഴ കാരണം പിരമിഡിലെ ചിത്രങ്ങൾക്ക് കേടു പാടുകൾ ഉണ്ടായതുകൊണ്ട് ഇപ്പൊ ഒരു മേൽക്കൂര പണിതിട്ടുണ്ട് . ടിക്കറ്റ് എടുത്തു കുറച്ചു അഞ്ചു മിനിട്ടു നടക്കണം .ഇവിടുന്നു കിട്ടിയ പല ശില്പങ്ങളും ഇവിടെ തന്നെ ഒരു മുറിയിൽ പ്രദർശനത്തിന് വെച്ചിരിക്കുന്നു . പിന്നെ പിരമിഡിന് അടുത്തെത്തിയപ്പോ ഒരു സെക്യൂരിക്കാരൻ എന്തൊക്കെയോ സ്പാനിഷിൽ വിളിച്ചു പറയുന്നണ്ടായിരുന്നു . എന്താണെന്നു ഡ്രൈവെരോട് ചോദിച്ചപ്പോ പുള്ളി പറഞ്ഞു ടിക്കറ്റ് എടുക്കാതെ ആറും ഇവിടേയ്ക്ക് വരരുത് എന്ന് പറയുകയാണെന്ന് .

ഓക്കേ ഗ്രാസിയേഴ്‌സ് എന്ന് പറഞ്ഞു ഞങ്ങൾ മുന്നോട്ടു പോയി .ചില സ്ഥലങ്ങളിൽ മരം കൊണ്ടുള്ള കോണിപ്പടികൾ ഉണ്ടാക്കി വെച്ചിട്ടുണ്ട് . പിന്നെ പിരമിഡിന്റെ മേൽഭാഗത്തും മരം കൊണ്ട് നടപ്പാത ഉണ്ടാക്കി വെച്ചിട്ടുണ്ട്.
അത്യാവശ്യം വിവരങ്ങൾ നോട്ടീസ് ബോർഡിൽ എഴുതി വെച്ചിട്ടുമുണ്ട് ( ഇംഗ്ലീഷിലും സ്പാനിഷിലും ) ഒരു ഗൈഡ് ഓരോ സ്ഥലത്തു നിന്നും എന്തൊക്കെയോ സ്പാനിഷിൽ പറയുന്നുണ്ട് . എന്തായാലും എനിക്ക് ഒന്നും മനസ്സിലായില്ല . അങ്ങിനെ എല്ലാം കണ്ടു കൊണ്ട് ഞാൻ തിരിച്ചിറങ്ങി . തിരിച്ചു നടക്കുമ്പോൾ ഒരു നാലു അഞ്ചു മീറ്റർ ഉയരത്തിൽ മണ്ണ് മൂടി ഇട്ട സാധനം . ചെറിയ മരവും ഒക്കെ ഉണ്ട് . സൂക്ഷിച്ചു നോക്കിയപ്പോ അതിൽ കല്ലുകൾ ഉള്ളതായി കണ്ടു . അതും ഒരു പിരമിഡ് ആണ് . അപ്പൊ നേരത്തെ കേട്ട കഥയിൽ കഴമ്പുണ്ടെന്ന് മനസ്സിലായി .

അവിടുന്ന് തൊട്ടടുത്തുള്ള അടുത്ത പിരമിഡിലേക്കു ഒരു കിലോമീറ്റര് കാറിൽ പോകണം .പൂക്കളുടെ പിരമിഡ് എന്നറിയപ്പെടുന്ന പല പ്രാചീന ആരാധനക നടന്ന സ്ഥലം . മൂന്നു നാല് പിരമിഡുകൾ അടുത്തടുത്തായി ഉണ്ട് . വലിപ്പം കാര്യമായി ഇല്ല . കയറാനും ബുദ്ധിമുട്ടില്ല ; ഞാൻ ഇവിടെ എത്തിയത് ഗുഡ് ഫ്രൈഡേ ആയതു കൊണ്ടാണെന്നു തോന്നുന്നു അധികം ജനക്കൂട്ടം ഒന്നും ഇല്ലായിരുന്നു . സ്പൈറൽ പിരമിഡ് എന്ന കൊച്ചു പിരമിഡിൽ കയറാൻ പടികൾ ഒന്നും ഇല്ല . പ്രദക്ഷിണം വച്ചുകൊണ്ടായിരിക്കണം ഇതിന്റെ മുകളിൽ കയറേണ്ടതു . എന്നാൽ ഇപ്പൊ ഇതിന്റെ മുകളിൽ കയറാൻ താത്കാലിക പടികൾ വെച്ചിട്ടുണ്ട് ചുമ്മാ എല്ലാടയിടത്തും ഒന്ന് കയറി തിരിച്ചു വന്നു .

സേഫ്റ്റി : പൊതുവിൽ കാണാൻ വല്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും മയക്കുമരുന്ന് മാഫിയകളുടെ അന്തർധാര സജീവമാണെന്നാണ് ഡ്രൈവർ പറഞ്ഞത് . പിന്നെ ബാംഗ്ലൂർ മുംബൈ പോലുള്ള സ്ഥലങ്ങളിൽ നടക്കാറുള്ള കാറിൽ വെച്ച് ഭീഷണി പെടുത്തുക, ടാക്സി അല്ലാത്തവയിൽ ആളുകളെ കയറ്റി കാശു പിടുങ്ങുക തുടങ്ങിയ ഒരുവിധം എല്ലാ നാട്ടിലും ഉള്ള അല്ലറ ചില്ലറ വേലത്തരങ്ങൾ ഒക്കെ അവിടെയും ഉണ്ട് . അതുകൊണ്ടു റെപ്യൂട്ടടു ആയിട്ടുള്ള ഹോട്ടലുകൾ വഴി മാത്രം ടാക്സി ബുക്ക് ചെയ്യുക . കഴിയുന്നതും ഒരു മെക്സിക്കോകാരനെ കൂടെ കൂട്ടുക അല്ലെങ്കിൽ നല്ലോണം സ്പാനിഷ് പഠിക്കുക . ഒരു വിധം എല്ലാ സ്ഥലത്തും ഇംഗ്ലീഷ് ഒരു രക്ഷകന്‍റെ വേഷം അണിയാറില്ല.

വിസ: . ഇൻഡ്യക്കാർക് വിസ വേണം . അപേക്ഷ ഫോമും ചാർജും ( 36 USD ) മെക്സിക്കൻ കോൺസുലേറ്റിൽ സമർപ്പിക്കുക . അവരുടെ വെബ്‌സൈറ്റിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് . ഡിഗ്രി സർട്ടിഫിക്കറ്റ് കോ പ്പി സാലറി സ്ലിപ് bank സ്റ്റെമെന്റ്റ് ,ഇൻകം ടാക്സ് പെയ്ഡ് ഡീറ്റെയിൽസ് ,ഫോട്ടോ ,ഹോട്ടൽ ആൻഡ് ഫ്ലൈറ്റ് ടിക്കറ്റ് ഡീറ്റെയിൽസ് , ‘( ഒഫീഷ്യൽ ട്രിപ്പ് ആണെങ്കിൽ മെക്സിക്കോയിൽ നിന്നുള്ള ഒറിജിനൽ ഇൻവിറ്റേഷൻ ലെറ്റർ , ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള ഓത്തോറിസഷൻ ലെറ്റർ ,ലെറ്റർ പാഡിൽ ടാക്സ് നമ്പർ ( RFC ) രേഖപ്പെടുത്തണം ,ഇൻവെയിറ്റ് ചെയ്ത ആളുടെ ഡീറ്റെയിൽസ് ) എല്ലാം കൂടെ പാസ്സ്പോർട്ടിന്റെയ് കൂടെ കൊടുക്കണം . രണ്ടു ദിവസം കഴിഞ്ഞാൽ വിസ റെഡി . സാധാരണ ആറു മാസം ആണ് വിസ കാലാവധി . ഇമിഗ്രേഷൻ സമയത്തും ഇൻവിറ്റേഷൻ ലെറ്റർ , റിട്ടേൺ ടിക്കറ്റ് , ഹോട്ടൽ ബുക്കിംഗ് ഡീറ്റെയിൽസ് എന്നിവ കൂടെ കരുതണം .

അവരുടെ പുതിയ നിയമം അനുസരിച്ചു പാസ്സ്പോർട്ടിൽ ജപ്പാൻ , USA, ഷെങ്കൻ രാജ്യങ്ങളുടെ വാലിഡ്‌ വിസ ( അവിടുത്തെ റസിഡന്റ് കാർഡ് പറ്റില്ല ) എന്നിവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ വേറെ വിസയുടെ ആവശ്യമില്ല . എന്നാലും കോൺസുലേറ്റിൽ പോയി അവരുടെ അഭിപ്രായം തേടുന്നത് നന്നായിരിക്കും. കാലാവസ്ഥ നമ്മുടെ ബാംഗ്ലൂരിലെ കാലാവസ്ഥപോലെയാണ് എനിക്ക് തോന്നിയത്.

മറ്റു പ്രധാന സ്ഥലങ്ങൾ  ക്യാംകൂന് , വേറെ ഒരുപാടു പിരമിഡുകൾ , സുഷുപ്തിയിലാണ്ട വോൾകാനോകൾ എന്നിവയാണ്. കറൻസി മെക്സിക്കൻ പേസൊ. ഏകദേശം 18 പേസൊ = 1 അമേരിക്കൻ ഡോളർ.

ഇപ്പൊ ഇത്രയും കൊണ്ട് മതിയാക്കുന്നു അടുത്ത ബിസിനസ് ട്രിപ്പ് ലോങ്ങ് ആണെങ്കിൽ ക്യാംകൂന് , വേറെ ചില പ്രിരമിഡുകൾ സുഷുപ്തിയിലാണ്ട വോൾക്കാണോ അനുഭവങ്ങൾ , മെക്സിക്കോ സിറ്റിയിൽ ഉള്ള മ്യൂസിയം എന്നിവ പങ്കുവെക്കാം !!

വിവരണം – അനസ് അലി കക്കോടി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply