ഉമ്മയെ അഴീക്കല്‍ ബീച്ച് കാണിക്കുവാന്‍ ഒരു യാത്ര…

കുറെ നാളായിട്ടുള്ള ഒരാഗ്രഹമായിരുന്നു അഴീക്കൽ ബീച്ചിൽ ഉമ്മയുമായി ഒന്ന് വരണമെന്നുള്ളത്. ഉമ്മ ഈ നാട്ടിൽ 35 വർഷമായി, വെറും 12km മാത്രം ദൂരത്തുള്ള ഈ ബീച്ച് ഉമ്മ ഇതുവരെ കണ്ടിട്ടില്ല. ഈയടുത്ത് ഉമ്മ ഇതെന്നോട് ഒരു പരിഭവമായി പറഞ്ഞു. അന്നുമുതൽ കുറേ പ്രാവശ്യം ശ്രമിച്ചുനോക്കി ഉമ്മായുമായി ഒന്ന് പോകാൻ, എന്തുകൊണ്ടോ പല പല തടസ്സങ്ങൾ കൊണ്ട് നടന്നില്ല. അവസാനം ഇന്നങ്ങ്‌ സാധിച്ചു കൊടുത്തു.

ഉമ്മയും ഭാര്യയും മകളുമായി ഇന്ന് വൈകിട്ട് അഴീക്കൽ ബീച്ചിൽ പോയി. ഉമ്മ വളരെ സന്തോഷവതിയായി കാണപ്പെട്ടു. ഉമ്മാക്ക്‌ ഒരുപാട് നടക്കാൻ പറ്റാത്തതാണ്. അഴിക്കൽ ബീച്ചിൽ കടലിലോട്ട് 1 km ഓളം നീളത്തിൽ പുലിമുട്ട് ഇട്ടിട്ടുണ്ട്. ഹാർബറിലോട് ബോട്ടുകൾക്ക് സുഗമായി കേറാൻ വെണ്ടിയിട്ടിരിക്കുന്നതാണ്. ഞങ്ങൾ അതിന്റെ എൻഡിലേക്ക് നടന്നു, പകുതിയായപ്പോൾ ഭാര്യ പറഞ്ഞു ഉമ്മാക് നടക്കാൻ പറ്റാത്തതല്ലേ അതുകൊണ്ട്‌ നമുക്ക്‌ തിരിച്ചു നടക്കാം എന്ന്. എന്റെ മറുപടി എതുന്നതിൻ മുൻപ്‌ തന്നെ ഉമ്മ പറഞ്ഞു എന്തായാലും വന്നു എനിക്കൊരു കുഴപ്പവുമില്ല നമുക്ക് അറ്റം വരെ പോകാമെന്ന്.

ഉമ്മയുടെ മുഖത്തു ഞാൻ കണ്ട ആ സന്തോഷം എനിക്ക് എഴുതിപ്പിടിപ്പിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല .  ഇതേ അനുഭവം ഒരിക്കൽ ഉമ്മയുമായി ബാംഗ്ലൂർ പൊയപ്പൊഴും ഞാൻ കണ്ടതാണ് . അന്ന് ആദ്യമായി ട്രെയിനിൽ കയറിയതും, കൊച്ചുകുട്ടികളെ പോലെയുള്ള സംശയങ്ങളും ടിപ്പു സുൽത്താന്റെ കൊട്ടാരം ഒക്കെ കണ്ട് അന്താളിച്ചു നിന്നതും എല്ലാം….

ഉമ്മയുടെ ലൈഫിൽ ഉമ്മ കണ്ടിട്ടുള്ള സ്ഥലങ്ങൾ തിരുവനന്തപുരം എയർപോർട്ടും എറണാകുളവും ആണ് (അവിടെ കുറച്ച് റിലേറ്റീവ്സ് ഉള്ളതുകൊണ്ട് അതുനടന്നു) . 2011ൽ ഹജ്ജിന് പോയതുമുതലാണ് ഉമ്മയുടെ യാത്രയും തുടങ്ങുന്നത്. അവുടുന്നിങ്ങോട്ട് ഉമ്മയെ ബാംഗ്ലൂർ, മൈസൂർ, നെല്ലിയാമ്പതി, മുഴുപ്പിലങ്ങാടി ബീച്ച് , കണ്ണൂർ ഫോർട്ട്, സ്‌നേക് പാർക്ക്‌, പയ്യാമ്പലം ബീച്ച്, ഇപ്പോൾ അഴീക്കൽ ബീചും കൊണ്ടുക്കാണിക്കാൻ കഴിഞ്ഞു.

ഇനിയും കുറേ ഉമ്മയെയും കൊണ്ട്‌ കറങ്ങണം. ഈ ലൊകം എങ്ങനെയൊക്കെയാണെന്നും പ്രകൃതി എങ്ങനെയൊക്കെയാണ് സംവിദാനിച്ചിരിക്കുന്നതെന്നുമൊക്കെ ഉമ്മയും കുടി മനസിലാക്കണ്ടെ.

ഞാനുൾപ്പെടെയുള്ള എല്ലാവരും കുട്ടുകാരുമായും ഭാര്യയുമായും എല്ലാം കറങ്ങും. വയസ്സുചെന്നവരെ കുടെ കൂട്ടിയാൽ നമ്മുടെ എന്ജോയ്മെന്റിന് തന്നെ തടസ്സമാകുമെന്നുള്ളത് കൊണ്ട്‌ നമ്മളെല്ലാവരും മാതാപിതാക്കളെ നൈസായിട്ട്‌ അങ്ങ്‌ ഒഴിവാകും‌. ഇതാണ് സാധാരണയായി കണ്ടുവരുന്നത്.

അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ‌അഭിലാഷങ്ങളും എല്ലാം ഒഴിവാക്കി മക്കൾക്ക് വെണ്ടി അവരുടെ ജീവിതം ഉഴിഞ്ഞ്‌വെച്ച്‌. എന്നിട്ട്‌ നമ്മളോ! നമ്മൾ നല്ലനിലയിലായപ്പോൾ കുട്ടുകാരുമായും ഭര്യയുമായും ഒക്കെ കറങ്ങി ജീവിതം ആസ്വദിക്കുന്നു. ഭാര്യയുമായി യാത്രപോകാൻ തീരുമാനിച്ച് അവരോട് യാത്രപറയുമ്പോൾ നമ്മെ പുഞ്ചിരിയോടെ ഉമ്മ യാത്ര അയക്കും. ചിലപ്പോള്‍ ഉമ്മ അവൻ എന്നെയും കുടി ഒന്ന് വിളിചില്ലല്ലൊ എന്നാകും ചിന്തിക്കുക. നമ്മുടെ സന്തൊഷത്തിനു വേണ്ടി ഉമ്മ അവിടെയും ചിരിച്ച്‌ ഉമ്മയുടെ ആഗ്രഹം വീണ്ടും മനസിന്റെ ഒരുകോണിൽ ഒളിപ്പിച്ചു നമ്മെ യാത്രയാക്കും.

ഇനി എല്ലാവരും അവരവരുടെ മാതാപിതാക്കളെയും യാത്രകള്‍ക്കായി ഒന്നിച്ചുകൂട്ടുക.. അവരുടെ സന്തോഷത്തേക്കാള്‍ വലുത് വേറൊന്നും ഈ ജന്മത്ത് നമുക്ക് ലഭിക്കാനില്ല.

വിവരണം – മുഹമ്മദ്‌ ഷബീര്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply