കർണാടകയിലെ ഹംപിയിലേക്ക് പോകുന്നവര്‍ അറിയുവാന്‍…

വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും കാത്തു സൂക്ഷിക്കുന്ന ഗ്രാമം. യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റ്കളിൽ ഒന്നായ ഈ സ്ഥലം ബല്ലാരിയിൽ തുൻഗഭദ്ര നദികരയിൽ സ്ഥിതി ചെയുന്നു.  ഹംപി കാഴ്ച്ചകൾ ഒറ്റ സ്ഥലത്തല്ല… അതങ്ങനെ 4100 ഹെക്ടറിലായി പരന്നു കിടക്കുകയാണ്.  അതിനാൽ രണ്ടു ദിവസം ഏകദേശം ചുറ്റികാണാന് തന്നെ നന്നായി ബുദ്ധിമുട്ടി. നടന്നും സൈക്ലിളിലും രണ്ടു ദിവസം ഹംപിയെ അടുത്തറിഞ്ഞപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി. ഇന്ത്യക്കാരും ഒട്ടേറെ വിദേശികളും എത്തുന്ന ഈ സ്ഥലം കോട്ടകൾ, കൊട്ടാരങ്ങൾ ക്ഷേത്രങ്ങൾ, കൽമണ്ഡപങ്ങൾ തുടങ്ങി പലതരം നിർമിതികൾ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തും. വിവരണം എഴുതാനുള്ള മടി കാരണം ഞാൻ മനസിലാക്കിയ വിവരങ്ങൾ പങ്കു വയ്ക്കുന്നു..

Tips from my journey:- * എല്ലാ ദിവസവും 7pm നു മൈസൂർന്ന് ഹംപി എക്സ്പ്രസ് ഉണ്ട്. രാവിലെ 7.30 യോടെ ഹൊസ്പേട്ടെത്തും..RS.165 second class ticket).  ബസ് സ്റ്റാന്റ് 2km ന് ഉള്ളിലാണ്. അങ്ങോട്ട് ഷേർ ആട്ടോ പിടിച്ചാൽ rs10-30. ഹംപി ബസാർ ടിക്കറ്റ് RS.16.

റും മുൻകൂട്ടി ബുക്ക് ചെയ്ന്നത് ഗുണം ചെയ്യും. ഹംപി വിരുപേക്ഷ ടെമ്പിൾ പരിസരത്തും ഹിപ്പി ഐലന്റിലും ധാരാളം സ്റ്റേ ഉണ്ട്…RS.450-600 (1985 stay, Nethra guest house seems good options), സൈക്കിൾ RS.150/day, M80 നമ്മടെ അണ്ണൻമാരുടെ വണ്ടി RS.350/day. Auto round trips-ബാർഗെയ്ൻ ചെയ്താ എത് ലെവലിലും കിട്ടും.

RS.30 guide bookum & map useful ആണ്.. പോകുന്നതിന് മുൻപ് കാണേണ്ട സ്ഥലങ്ങളും പോകേണ്ട വഴികളും ഏകദേശ ദാരണ ഉണ്ടാക്കണം. ഇല്ലേൽ അവിടന്ന് ഗൈഡ്ന് വിളിക്കേണ്ടി വരും. എല്ലായിടത്തും വണ്ടി കൊണ്ട് പോകാൻ പറ്റാത്തതിനാൽ നടക്കാനും വെയില് കൊള്ളാനും ഇത്തരം monuments ൽ താൽപര്യവും ഉള്ളവർ മാത്രം പോയാൽ മതി. ചില സ്ഥലങ്ങളിൽ ടിക്കറ്റ് എടുക്കേണ്ടി വരും..eg വിത്തല ടെമ്പിൾ,സെനാന എൻക്ലോഷർ…. ചിലയിടങ്ങിൽ ഇലട്രിക് കാർ ഉണ്ട്. വേണ്ടവർക്ക് ഉപയോഗിക്കാം. വിത്തല ടെമ്പിൾ ഗൈഡിനൊപ്പം പോകണം. മണ്ഡപത്തിനും ക്ഷേത്രത്തിനും ധാരാളം പ്രത്യേകതകൾ ഉണ്ട്… അല്ലേൽ ഏതേലും ഗ്രൂപ്പിൽ നൈസായി കയറിക്കൂടിയാലും മതി.

ഭക്ഷണം വളരെ ചിലവ് കുറവാണ്. ഇഡലി 4 RS.10, ചോറ്& ബജി RS.40…. കഴിവതും അവിടത്തെ രുചികൾ അറിയാൻ ശ്രമിക്കുക. പിന്നെ ചിലയിടങ്ങളിൽ വെള്ളം ഫിൽട്ടർ ചെയ്ത് കിട്ടും കുപ്പി കരുതിയാൽ നന്ന്… അല്ലേൽ വെള്ളത്തിന് നല്ലൊരു സംഖ്യ ചില വാകും… പല കടകളും വെള്ളം റീഫിൽ ചെയ്യാൻ സൗകര്യം ഉണ്ട്.

മാതങ്ക ഹിൽ സൺസെറ്റ്, ഹേമകുട്ട ഹിൽ സൺറൈസ്, അജ്ഞനദ്രി ഹിൽ സൺസെറ്റ്. ഹംപിയിലെ മനോഹരവും ശാന്തവുമായ മിസ് ചെയ്യരുത്തതുമായ കാഴ്‌ചകൾ… ഇതിൽ അജ്ഞദ്രി ഹിൽ സൺസെറ്റ് അത്യധികം സുന്ദരവും ലോകോത്തരവുമാണ്.. പക്ഷേ ഇത് കാണണമെങ്കിൽ തുംഗഭദ്ര കടക്കണം+4km സഞ്ചരിക്കണം+575 steps കയറണം. അവിടെ ബോട്ട് സർവീസ് ഉണ്ട്..RS.20/person. സൈക്കിൾ കൂടെ കൊണ്ട് പോകാവുന്നതാണ്. പക്ഷേ 5.30 pm വരെയുള്ളൂ… ശേഷം കുട്ട വഞ്ചിയിൽ കടത്തുണ്ട്.. നല്ല റേറ്റാണ്.

M80 എടുത്തവർക്ക് ഒരു വഴി പുതിതായി പണി കഴിപിച്ച പാലമാണ്.. പക്ഷേ ദൂരം വളരെ കൂടുതലും street light അഭാവവും റോഡ് ചിലയിടങ്ങളിൽ മോശവുമാണ്.കൂടാതെ6pm നു ശേഷം ഈ വഴി അത്ര സേഫ് റൂട്ടല്ലന്നാണ് അഭിപ്രായം. അവിടെയുള്ള ജനങ്ങെൾ നല്ലവരും സഹായ മനസ്കരുമാണ്.. കന്നട അറിയില്ലെങ്കിൽ Hindi/English ഉപയോഗിച്ച് അവരുമായി ഇടപഴകുക. പലതും പലയിടത്തായതിനാൽ മാപ് നോക്കി മനസിലായില്ലെൽ അവടെ ചുറ്റി നടക്കുന്ന ഗൈഡ്മാരോട് ചോദിച്ചാൽ വ്യക്തവും കൃത്യവുമായ മറുപടി കിട്ടും.. നൈസായി ചോദിച്ചാൽ മതി. നായ, കുരങ്ങൻ, അണ്ണാൻ ഇവയൊക്കെ ധാരാളം കാണാം. ഹാ പിന്നെ പശുക്കളും… ഇതിൽ ചിലതൊക്കെ അവിടെ ദൈവതുല്യരാണ്… മറ്റുള്ളവരുടെ വിശ്വാസത്തിൽ കൈ കടത്താതിരിക്കുക. അങ്ങോട്ട് അക്രമിച്ചിലെൽ ഇങ്ങോട്ടും ഇവയൊന്നും ചെയ്യില്ല.

മൊബൈൽ സിഗ്നൽ കവറേജ് പലയിടത്തും ഇല്ല/കുറവാണ്..എല്ലാ ഉയർന്ന സ്ഥലങ്ങളിലും റേഞ്ച് ഉണ്ട്. നെറ്റ് കിട്ടും.. വിരുപാക്ഷി ടെമ്പിളിനകത് WiFi ഉണ്ട്. പിന്നെ എല്ലാവരോടും എല്ലാത്തിനോടും മാന്യമായ പെരുമാറ്റം.. ഭക്ഷണവശിഷ്ടങ്ങൾ വഴി യിലും monuments ലും കളയുക, ഒരു പരിചയവുമില്ലാത്ത വിദേശീയരെ selfieക്കായി ബുദ്ധിമുട്ടിക്കുക, ആളുകൾ ശാന്തമായി കൂടിയിരിക്കുന്നിടത്ത് ഉച്ചത്തിൽ സംസാരം/ പാട്ട്…. ഇതെല്ലാം ഒഴിവാക്കുക….

ഒട്ടേറെ പേരെ പരിചയപ്പെട്ടാനും അവരുടെ യാത്രകളെയു നാടിനെയും അറിയാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക… നല്ല സംഭാഷണങ്ങൾനടത്തുക… (ഇന്ത്യക്കാരെക്കാൾ പെട്ടെന്ന് കൂട്ട്കുടുകയും സംസാരിക്കുകയും ചെയ്യുന്നവരാണ് വിദേശീയർ) കേരളത്തെ പരിചയപ്പെടുത്താനും മറക്കരുതെ.

സാധനങ്ങൾ വാങ്ങാൻ താൽപര്യമുള്ളവർ ഹിപ്പി ഐലന്റിൽ നിന്ന് വാങ്ങിക്കോളൂ…. താരതമ്യേന ഹംപി ബസാർലേക്കാളും നല്ല വിലക്കുറവുണ്ട്. ഹൊസ്പേട്ടിൽ നിന്ന് 9.15pm ഹംപി എക്സ്പ്രസ് മൈസൂർക്കുണ്ട്. second class ticket RS.165. രാവിലെ 10 മണിയോടെ എത്തും.

പ്രധാന കാഴ്ചകൾ : 1. വിരുപേക്ഷ ടെമ്പിൾ, 2. കടലേലു ഗണേശ, 3. സസിവേകലു ഗണേശ, 4. ഹേമകുട്ട ഹിൽ ടെമ്പിൾസ്, 5. ക്രിഷ്ണ ടെമ്പിൾ, 6. പുഷ്കർണി, 7. അണ്ടർ ഗ്രൗണ്ട് ശിവ ടെമ്പിൾ, 8. ഹസാര രാമ ടെമ്പിൾ, 9. സെനാന എൻക്ലോഷർ, 10. ലോട്ടസ് മഹൽ, 11. എലഫന്റ് സ്റ്റേബിൾസ്, 12. മഹാനവമി ഡിബ, 13. റോയൽ എൻക്ലോഷർ, 14. ക്വീൻസ് ബാത്ത്, 15. സരസ്വതി ടെമ്പിൾ, 16. മോണോലിത്തിക് ബുൾ, 17.മാതങ്ക ഹിൽസ്, 18. വരാഹ ടെമ്പിൾ, 19. അച്യുതായ ടെമ്പിൾ, 20. കിംഗ്സ് ബാലൻസ്, 21. കോതണ്ഡരാമ ടെമ്പിൾ, 22. വിത്തല ടെമ്പിൾ, 23. ബദ്വി ലിംഗ, 24. ഉഗ്ര നരസിംഹ, 25. പുരന്ധര ദാസ മണ്ഡപ, 26. ഹിപ്പി ഐലന്റ്, 27. അജ്ഞനമാതാ ടെമ്പിൾ, അജ്ഞാദ്രി ഹിൽ.

കടപ്പാട് – പ്രണവ് സുകൃതം (സഞ്ചാരി ഗ്രൂപ്പ്).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply