ബാംഗ്ലൂർ-കോഴിക്കോട് റൂട്ടിൽ ഉള്ളിയേരി വഴി ആദ്യത്തെ KSRTC സൂപ്പർ എക്സ്‌പ്രസ് ബസ് നാളെ…

ബാംഗ്ലൂർ-കോഴിക്കോട് റൂട്ടിൽ ഉള്ളിയേരി വഴി ആദ്യത്തെ KSRTC സൂപ്പർ എസ്പ്രെസ്സ് ബസ് നാളെ സർവ്വീസ് നടത്തുന്നു…വൈകുന്നേരം 6:55 ണ് ബാംഗ്ലൂർ നിന്നും പുറപ്പെടുന്ന ബസ് മൈസൂർ, മാനന്തവാടി, തൊട്ടിൽപാലം, കുറ്റിയാടി,പേരാമ്പ്ര,ഉള്ളിയേരി,അത്തോളി വഴിയാണ് സർവിസ് നടത്തുക.

ഇതുമൂലം ഈ റൂട്ടിലെ യാത്രക്കാർക്ക് സമയലാഭത്തോടൊപ്പം നേരത്തെ വീട്ടിലെത്താൻ കഴിയും. കുറ്റിയാടി,പേരാമ്പ്ര, ഉള്ളിയേരിക്കാർക്ക് ഈ സർവ്വീസ് ഗുണകരമാണ്.

പുഷ്ബാക്ക് സീറ്റും മൊബൈൽ ചാര്ജിങ് പോയിന്റും ഒക്കെ ഉള്ള ഈ ബസിൽ ടിക്കറ്റ് ചാര്ജും കുറവാണ്.. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് വരെ 468 രൂപ മാത്രമാണ് ടിക്കറ്റ് ചാർജ്.

തിരിച്ചു കോഴിക്കോട് നിന്നും ബാംഗ്ലൂർ സർവിസ് തുടങ്ങിയിട്ടില്ല. ഈ സർവ്വീസ് ലാഭത്തിലായാൽ മറ്റുള്ള സർവ്വീസുകള്‍ തുടങ്ങിയേക്കും.

കടപ്പാട് – https://www.facebook.com/photo.php?fbid=1475466252548498&set=gm.1717640494960577&type=3&theater

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply