സ്വന്തം അമ്മയെ അവസാനമായി ഒരു ട്രിപ്പ് കൊണ്ടു പോയതെന്നാ?

അവസാനമായി കുട്ടുകാരോടൊപ്പം ഒരു ട്രിപ്പ് പോയതെന്നാ? ഗേൾ ഫ്രണ്ടിനോടൊപ്പമോ? ഒറ്റക്ക്? ഇന്നലെ, കഴിഞ്ഞയാഴ്ച്ച, എന്നൊക്കെ ആയിരിക്കും ഉത്തരം.നല്ല കാര്യം അടുത്ത ചോദ്യം? സ്വന്തം അമ്മയെ അവസാനമായി ഒരു ട്രിപ്പ് കൊണ്ടു പോയതെന്നാ? ഞാനങ്ങുന്ന ഇന്നത്തെ സമൂഹം സ്വയം ചോദിക്കേണ്ട ഒരു ചോദ്യം . മണാലി ട്രിപ്പ് കഴിഞ്ഞാൽ മുഷിഞ്ഞ വസ്ത്രം അലക്കി തരുന്നതാരാ? മൂന്നു നേരം ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി തരുന്നതോ? ഇങ്ങനെ നൂറായിരം ചോദ്യങ്ങൾക്കു അരുടേയും ഉത്തരം തെറ്റില്ല. അമ്മ…

അറിയാതെയും സൗകര്യപൂർവ്വവും മറക്കുന്ന ഒരു വസ്തുവായി അമ്മ.365 ദിവസവും മറ്റുള്ളവർക്ക വേണ്ടി ജീവിതം കളഞ്ഞ അമ്മക്കം പോവണ്ടെ ഒരു ട്രിപ്പ്? ഞാനും കൊണ്ടപോയി എന്റെ അമ്മയെ ഒരു യാത്രക്ക്. നിങ്ങളും കൊണ്ടു പോവണം സുഹൃത്തെ’. ഒന്നും വൈകിയിട്ടില്ല. ഞാൻ ഒരു ഗൈഡ് മാത്രമായി 100 % അമ്മക്കായി മാറ്റിവെച്ചു ആ യാത്ര. ആദ്യം തീരുമാനിച്ച സ്ഥലം ഡെൽഹി, ജയ്പൂർ, ആഗ്ര അടങ്ങുന്ന സുവർണ്ണ ത്രികോണമായിരുന്നു, തണുപ്പിന്റെ ആധിക്യം മൂലം അതു മാറ്റി വെച്ചു. അമ്മയെ ഉപദ്രവിക്കാനല്ലല്ലോ യാത്ര.ഒടുവിൽ തണുപ്പ് കുറഞ്ഞ ഹൈദരാബാദ് തിരഞ്ഞെടുത്തു.അമ്മക്ക ബുദ്ധിമുട്ടില്ലത്ത രീതിയിൽ ഞാൻ എല്ലാ പ്ലാനും നടപ്പിലാക്കി.

രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങി നേരെ നമ്മുടെ സൗരോർജ് വൈമാനിക കേന്ദ്രത്തിലേക്ക് പോയി.(കൊച്ചി അതാണ്, ) നാല് ദിവസത്തേക്ക് പാർക്കിംഗ് ഫീസ് (ഒരു ദിവസം 250 ക) കൊടുത്ത് പോളൊ കുട്ടനെ പാർക്ക് ചെയ്ത് താവളത്തിൽ കേറി. AirAsia ആണു ബുക്ക് ചെയ്തത്. കൈയ്യിൽ രണ്ട് 4 G Sim ഉള്ള ദൈര്യത്തിൽ എല്ലാ (Sവൽ ഏജന്റുമാരെയും ഒഴിവാക്കി തന്നിഷ്ടത്തിലായുരുന്നു യാത്ര. Make mytrip ആയിരുന്നു യാത്രയുടെ കാര്യത്തിൽ കൂട്ടുകാരൻ. ടാക്സിയുടെ ആൾ ഓല ഉബർ, ദേഹണ്ണക്കാരൻ സൊമാറ്റോ.

കൃത്യസമയത്തു തന്നെ വിമാനം എത്തി.windowseat, extra leg room എന്നിവക്ക് 200 രൂപ എന്നിങ്ങനെയുള്ള പുട്ടുകച്ചവടങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ ബാക്കി എല്ലാം Airasia ഉഷാറാണ്. എല്ലാം? യെസ് എല്ലാം……. ഒന്നേകാൽ മണിക്കൂറിനുള്ളിൽ ഞങ്ങൾ രാജിവ് ഗാന്ധി വിമാനത്താവളത്തിലെത്തി. നേരെ പ്രീ ബുക്ക് ചെയ്ത ടാക്സിയിൽ കയറി. ” ഹേ ഭായ് ചലോ ചലോ പാരഡൈസ് ഹോട്ടൽ’ ” ഹൈദരാബാദി ബിരിയാണി കഴിഞ്ഞുള്ള മോനെ ഹൈദരാബാദ്’
നല്ല കിടിലൻ ഹോട്ടൽ… അമ്മയെ വീട്ടിൽ നിന്നു ആദ്യമേ ഹൈപ്പ് ആക്കി കൊണ്ടുവന്നതാ..
ഒരൊറ്റ സീനേയുള്ളു എനിക്കം ചേട്ടനും അച്ഛനും അമ്മക്കും ബാക്കി ഹണ്ടറിനും (നായ് കുട്ടി) തിന്നാൻ കാണും ഒരു ബിരിയാണി (വൻ തളള് ഹ ഹ… ).

രണ്ട് പേർക്ക് ഒരു ബിരിയാണിയും പിന്നെ ഒപ്പം കബാബും പറയുന്നതായിരിക്കും നല്ലത്. മട്ടൻ ആണു ബെസ്റ്റ ചിക്കൻ കൊള്ളാം. അമ്മക്കു ബിരിയാണി പെരുത്തിഷ്ടായി. അതാണല്ലോ വേണ്ടതും. സിറ്റിയിൽ നിന്നു മാറി Hi tech സിറ്റിയിൽ (Ga chibowli) ആണ് റൂമെടുത്തത്. അമ്മ ഒപ്പമുള്ളതിനാൽ ഒന്നും കുറവു വരുത്തിയിരുന്നില്ല (കാശ് കൊടുക്കുന്ന ആളല്ലെ ,,ഞാൻ പാവം ഗൈഡ്) ലെമൺ ട്രീ ഹോട്ടൽ… അടിപൊളി ഹോട്ടൽ.. പേരു പോലെ തന്നെ എങ്ങും നാരങ്ങയുടെ മണം.. വൈകുന്നേരം വരെ വിശ്രമിച്ച് ഒരു ഓലയിൽ കയറി നേരെ ചാർമിനാറിലേക്ക്..

ചാർമിനാർ കാണുന്നെങ്കിൽ വൈകുന്നേരം ഒരു 7 മണിക്ക് കാണണം. ഒരു മൺ തരി മുകളിലേക്ക് എറിഞ്ഞാൽ താഴെ വീഴില്ല. എങ്ങും ലഭിക്കാത്ത ഒരു ആംബിയൻസ്.മൂന്നു വാക്കിൽ പറഞ്ഞാൽ തിക്കും, തിരക്കും, തിരുവാതിര വിളക്കും.. നാലുപാടും മുത്ത് വിൽക്കുന്ന ജ്വല്ലറികൾ.. (അമ്മ ചെറിയ രീതിയിൽ ഷോപ്പിംഗ് നടത്തി) കരിമ്പ് ജ്യുസിനു വെറും അഞ്ചു രൂപ .. അവിടത്തെ നാട്ടുകാർ നന്നായി കുടിക്കുന്നുണ്ട്… നിത്യാഭ്യാസി ആനയെ പൊക്കും… ഞാൻ പരീക്ഷണത്തിനു നിന്നില്ല.. ഇവിടെ ആരൊടെങ്കിലും കേരളത്തിൽ നിന്നാണെന്നു പറഞ്ഞാൽ അപ്പൊൾ തന്നെ അയളുടെ അനിയൻ തിരുവനന്തപുരത്തു റണ്ടന്നു പറയും… ഇതിവിടത്തെ സ്ഥിരം കഥയാണ്..

1500 കളിൽ പണിത ചാർമിനാർ ഇന്നും പ്രൗഢിയോ ‘ടെ തലയുയർത്തി നിൽക്കക്കുന്നു.. അവിസ്മരണീയമായ സൃഷ്ടി.. ഏഴ് മണിക്ക് ഒരു തൃശ്ശൂർ പൂരത്തിന്റെ ഫീൽ.. കുറച്ച് അമ്മയുടെ ഫോട്ടോ പിടിച്ച് അടുത്ത ഓലയിൽ കേറി ഹോട്ടലിലേക്ക… (3 നേരത്തെ ഭക്ഷണ കാര്യം പറഞ്ഞ് ബോറടിപ്പികുന്നില്ല…. ആവശ്യത്തിനു പറയാം) നേരത്തെ കിടക്കണം രാവിലെ റാമോജി..

നേരത്തേ തന്നെ എണീറ്റു മ്യഷ്ടാന്ന ഭോജനവും കഴിച്ച് ആസ….. സോറി…. അടുത്ത
ഓലയിൽ കയറി റാമോജിയിലേക്ക.. എത്തുന്നെങ്കിൽ ഇവിടെ 9 മണിക്ക് മുന്നപ് എത്തണം. അപ്പോളാണ് ഓപ്പണിംഗ് പരിപാടി.premium package അണ് തിരക്കുള്ള ദിവസങ്ങളിൽ നല്ലത്. വിലവിവരപ്പട്ടിക Ramojifilm City.com ൽ ലഭ്യമാണ്.നല്ല വ്യക്തത നൽകുന്ന ഗൈഡ്.. ഒരു തൊപ്പി വാങ്ങി കയ്യിൽ വെക്കുന്നത് നല്ലതാണ്.പൊരിഞ്ഞ വെയിലാകും നടക്കുമ്പോൾ. എന്നെ പോലെ കരിഞ്ഞവർക്ക് ബാധകമല്ല. പോ പുല്ല്..

ബസിൽ കയറി 1666 കി മീ ചുറ്റളവുള്ള റാമോജിയുടെ നടുവിലുള്ള eureka സെന്റെറിൽ എത്തി. അവിടെ മുഖ്യ കവാടത്തിൽ നല്ല സിനിമാ സ്റ്റൈലിൽ നൃത്തത്തോടു കൂടി തുടക്കം.സ്വന്തം ക്യാമറയിൽ ഫോട്ടം പിടിക്കൂന്നതാണ് ഉത്തമം. ഒരൊറ്റ ഫോട്ടോ പ്രിന്റ് ആക്കാൻ ഇവിടെ 280 ക വരും.. കവരും.. അവിടെ നിന്ന് ബസ്സിൽ കയറി ഗൈഡോടു കൂടി ഫിലിം സിറ്റി യാത്ര. പറഞ്ഞാൽ തികയില്ല അത്രയധികം സിനിമാ നിമിഷങ്ങൾ ഒർമ്മയിൽ വരും ഓരോ സെറ്റുകൾ കാണുമ്പോൾ. മുന്നിൽ നിന്ന് എയർപോർട്ട് പിന്നിൽ ആശുപത്രി..ബോംബ് പൊട്ടിക്കാനുള്ള ബിൽഡിംഗ്.. സൗത്ത് ഇന്ത്യൻ സടീറ്റ് ഇവയിൽ ചിലത്.. വിക്കിപീടിയ നോക്കിയാൽ കിട്ടുന്ന വിവരങ്ങൾ പറഞ്ഞ് ബോറാകുന്നില്ല.. നേരിട്ടറിയുക..

സിനിമാ സ്നേഹിയായ അമ്മക്ക് ഇഷടപ്പെടത് ഈ സംഭവമാണ്.. മറ്റൊരു ആകർഷണം ബാഹുബലി സെറ്റ് ആണ്.ഒരു വിധം എല്ലാ സെറ്റും ഉണ്ട്.. ഒരു ബാഹുബലി ഫാനിന് നല്ല ഒർമ്മ ആയിരിക്കും ഈ സെറ്റ്.. ആ സിനിമ സൃഷ്ടിക്കാൻ എത്ര കഷ്ടപ്പെട്ടു കാണും എന്ന് സെറ്റ് കണ്ടാൽ മനസ്സിലാവും.. ബാഹുബലി ടീമിന് ഒരു ബിഗ് സല്യൂട്ട്.. കെട്ടിപ്പിടിച്ച് ഞെക്കി ഒരുമ്മ.. അടുത്ത സ്ഥലം ബേർഡ് പാർക്ക്.. കലപില പറയുന്ന ലോകത്തു കാണാഞ്ഞ പത്തറുന്നൂറോളം പക്ഷികൾ നല്ല രസമാണ്.. പ്രത്യേകിച്ച് കുട്ടികൾക്ക്.. ഫാസിൽ ഭായ് കണ്ടാൽ പിടിക്കും ഷവായ ആക്കും.. അങ്ങേരു വരാതിരുന്നത് നന്നായി.

വെള്ളമൊഴിച്ചു് ഉതിയാൽ കിളിയുടെ ശബ്ദമുണ്ടാക്കുന്ന രണ്ട് പീപ്പി വാങ്ങി. അവിടുന്നു നേരെ സൂപ്പർ സ്റ്റാർ റെസ്റ്റോറന്റിലേക്ക്.. നല്ല കിടുക്കാച്ചി തെണ്ടി തീറ്റ (Buffet).. മലയാളത്തിൽ നിന്ന് ലാലേട്ടന്റെയും മീരാ ജാസ്മിന്റെയും ഛായാചിത്രങ്ങൾ ഉണ്ട്.. ബാക്കി എല്ലാവർക്കും ടോട്ടൽ ഇഗ്നനാൻസ്.. ബ്ലഡി ഗ്രാമവാസീസ്.. അതിനു ശേഷം സ്പേസ് യത്രാ ( ഒഴിവാക്കുന്നതാണ് നല്ലത് ), സ്പിരിറ്റ് ഓഫ് റാമോ ജി, മജിക്ക് ഓഫ് ഫിലിം മേക്കിംഗ് ( must see ) ,ലൈവ് സ്റ്റണ്ട് ഷോ എന്നിവ.. സംക്രാന്തി ആയതിനാൽ സിനിമാ ഗായകരുടെ ഷോകളും നല്ല ഒരു റോഡ് ഷോയും കൂടി നടത്തി റാമോജി ടൂർ അവസാനിപ്പിച്ചു. തിരിച്ചു ഓൺലൈൻ ടാക്സി ലഭിക്കാൻ കഷ്ടമായതിനാൽ ഓല മുൻ കൂട്ടി ബുക്ക് ചെയ്തിരുന്നു. അവിടെയുള്ള ലോക്കൽ ടാക്സിക്കാർ ഇരട്ടി കാശ് വാങ്ങും. വെറുതെ വെളിക്കിരിക്കാൻ നേരത്ത് പറമ്പ് അന്വേഷിക്കണ്ട. ഹോട്ടലിൽ എത്തി സുഖമായുറങ്ങി.. സ്വപ്നത്തിൽ കരളേ കരളിന്റെ കരളേ… റാമോ ജി ഫാമിലിയായി പോകാൻ കൊള്ളാം… മിസ് ആക്കരുത്..

രാവിലെ വീണ്ടും വെട്ടിവിഴുങ്ങൽ.. ഒരു ഫുൾഡേ ഹൈദരാബാദ് സിറ്റി ടൂർ.. എല്ലാം ഒരു 20 കിമീ ചുറ്റളവിൽ ഉണ്ട്.80 കിമി 8 hour Ac കാർ ടൂർ 2400 ക. വിലപേശിയാൽ കുറയും.
നെഹ്റു മൃഗശാല. ഒന്നൊര മണിക്കൂർ മിനിമം മേണം ഒന്നു നടന്ന തീർക്കാൻ.. നാടു ഭരിക്കുന്ന മൃഗങ്ങൾ ഒഴികെ കാടു ഭരിക്കുന്ന പാവങ്ങൾ ഒക്കെ ഇവിടെ കട്ടിനകത്തുണ്ട്.. 35 ക കയറാൻ. 100 ക കാമറക്ക്. വയസ്സായ നക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾ ഉണ്ടെങ്കിൽ ഇലട്രിക്ക കാറിന് ടിക്കറ്റ് എടുക്കുന്നതാണ് നല്ലത്. കാട്ടിൽ മാന്യമ്മായി ജീവിക്കേണ്ട പാവങ്ങൾ. സ്വാർഥനായ മനുഷ്യന്റെ പാപങ്ങൾ.. യാത്ര.

ചൗമഹല്ല പാലസ്., സാല ജംഗ് മ്യൂസിയം, തുടങ്ങിയവ പൗരാണികതയോട് താൽപര്യം ഇല്ലാത്തവർ ഒഴിവാക്കുന്നതാണ് നല്ലത്………. ഹൈദരാബാദി ബിരിയാണി ടൈം……. സ്നൊ വേൾഡ്…കുട്ടികൾ മിസ്സ് ആക്കാൻ പാടില്ലാത്ത സ്ഥലം. മുതിർന്നവർ 500 ക.കുട്ടികൾ 300 ക.. ഒന്നര മണിക്കൂർ ആണ് സ്നോ ടൈം.. (നടുവേദന, സന്ധിവേദന, ഗർഭിണികൾ, അലർജിക്കാർ, ഒഴിവാക്കുന്നതാണ് നല്ലത് ).

വലിയ ഒരു ഹാളിൽ കുറെ മഞ്ഞ് അതു വെച്ചുള്ള കളികൾ അതാണ് സ്നോ വേൾഡ്.. ഉള്ളിലേക്കുള്ള കവാടത്തിനു മുൻപുള്ള അസഹനീയമായ മണം എന്നെ ഫസ്റ്റ ഇയർ Anatomy ക്ലാസ്സിൽ എത്തിച്ചു. തണുപ്പ് അമ്മക്ക് അസഹനീയമായതിനാൽ പെട്ടെന്ന തന്നെ ഇറങ്ങി..
ടിബ്സ് frankie time.. ഒരു നൈസ് റൊട്ടിയിൽ നമ്മുടെ ഷവർമ്മ പോലെ ഉണ്ടാകുന്ന പലതരം റോളുകൾ.. ഫിലാഫിലും ,വടാപ്പാവും പോലെ ഹൈദരാബാദിന്റെ Frankie.. കെട്ടിപ്പിടിച്ച് ഞെക്കിപ്പിഴിഞ്ഞ് കഴിക്കാൻ കൊള്ളാം..

Golkonda fort (നിർബന്ധമായും കാണുക) അഞ്ച് മണിക്ക് എത്തുന്നതാണ് ഉത്തമം.. അവിസമരണീയമായ ഒരു പിടി നല്ല ഗൃഹാതുരത്വം സമ്മാനിക്കുന്ന കോട്ട.. വിസ്മയങ്ങൾ ഏറെയാണ് ഇവിടെ.. 7 കി മീ ചുറ്റളവ്.. കവാടത്തിൽ നിന്ന് കൈ കൊട്ടിയാൽ അങ്ങ് തുഞ്ചത്തിരിക്കുന്ന നിരീക്ഷണ കേന്ദ്രം വരെ കേൾക്കാം.. 6 :30 ന് ലൈറ്റ് & സൗണ്ട് ഷോ തുടങ്ങും.. 140 Rs. എന്തായാലും കണ്ടിരിക്കണം.. ക്ഷമയോടെ ഇരുന്നാൽ കാലചക്രത്തിലൂടെ ഒരു പിന്നോട്ട് കറക്കം ആയിരിക്കും അത്.. വൈകുന്നേരം തന്നെ പോകാൻ ശ്രമിക്കുക.
തിരികെ ഹോട്ടലിലേക്ക്…..

രാവിലെ എഴുന്നേറ്റ് inorbit GvK തുടങ്ങി മാളുകളിൽ കറങ്ങി ഒരു ഗാജർക്ക ഹൽവയും തട്ടി ഹൈദരാബാദിന്റെ നെഞ്ചത്ത് ഒരു പിടി പച്ചമണ്ണ് വാരിയിട്ട് കേരളത്തിലേക്ക് യാത്ര തുടർന്നു…
അമ്മ ഹാപ്പി… അച്ഛനും വരണ്ടതായിരുന്നു.. സമയം ഉണ്ടല്ലോ!

തിരികെ വിമാനത്തിൽ രണ്ടു മഹാൻമാരായ ഹൈദരാബാദികളുടെ (മദ്ധ്യവയസ്കർ ) നടുവിലാണ് സീറ്റ് കിട്ടിയത്.. ഒരാൾ റൺവേയിലൂടെ വിമാനം പായുമ്പോൾ ഫോണിൽ പുലമ്പികൊണ്ടിരിക്കുന്നു..  മറ്റൊരുവൻ ഫുൾ ശബദത്തിൽ ഒരു കുരങ്ങൻ സ്വയംഭോഗം ചെയ്യുന്ന വാട്ട്സ ആപ്പ് വീഡിയോ ഫുൾ സ്ക്രീനിൽ കാണുന്നു.. (സിംഹവാലൻ കുരങ്ങിനെ തേടിയാവും കേരളത്തിലേക്ക് യാത്ര’… ആ പാവത്തിനെ ഇയാൾ കാണിച്ചു കൊടുക്കില്ലെ കുലദൈവങ്ങളെ … ) രണ്ടു പേർക്കും നാട്ടിലിറങ്ങിയാൽ ഉടനെ ആ കണ്ടം കാണിച്ചു കൊടുക്കാൻ തോന്നി.. നമ്മുടെ നാടിനേയും നാട്ടുകാരേയും കുറച്ചധികം വില തോന്നിപ്പോയി.

വിവരണം – മാര്‍വല്‍ സോമന്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply