ബംഗളൂരു – ആലപ്പുഴ സര്‍വ്വീസ്; കേരളം മുക്കി… കര്‍ണാടക പൊക്കി…

സ്വന്തമായുണ്ടായിരുന്ന ആലപ്പുഴ – ബംഗലൂരു സര്‍വ്വീസ് കേരള ആര്‍ടിസി നിര്‍ത്തിയപ്പോള്‍ പകരം സര്‍വ്വീസുമായി കര്‍ണാടക ആര്‍ടിസി രംഗത്തുവന്നിരിക്കുകയാണ്.

കര്‍ണാടകാ ആര്‍ടിസിയുടെ ബംഗളൂരു – ആലപ്പുഴ ഐരാവത് ഡയമണ്ട് ക്ലാസ്സ് സര്‍വ്വീസ് തുടങ്ങി.

ബംഗളൂരു ശാന്തിനഗര്‍ ബസ്സ് സ്റ്റേഷനിന്‍ നിന്ന് ദിവസവും രാത്രി 7:45 ന് പുറപ്പെടുന്ന സര്‍വ്വീസ്സിന് ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് ബിഎംടിസി ബസ്സ് സ്റ്റാന്‍ഡിലും , ഇലക്ട്രോണിക് സിറ്റി ബിഎംടിസി ഡിപ്പോയിലും ബോര്‍ഡിങ്ങ് പോയിന്റ് ലഭ്യമാണ്.

സേലം, കോയമ്പത്തൂര്‍ വഴി രാവിലെ 5:30ന് എറണാകുളത്തും, ഏഴിന് ആലപ്പുഴയിലും എത്തിച്ചേരും.

തിരിച്ച് രാത്രി ഏഴിന് ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6:30ന് ബാംഗ്ലൂര്‍ മജസ്റ്റിക്ക് സ്റ്റേഷനില്‍ എത്തിച്ചേരും.

ടിക്കറ്റുകള്‍ www.ksrtc.in സൈറ്റില്‍ ബുക്ക് ചെയ്യാം.

Source – http://www.janmabhumidaily.com/news718480

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ആനവണ്ടി ബ്ലോഗിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Check Also

ടാറ്റ നെക്‌സോൺ കാറോടിച്ച് 10 വയസ്സുള്ള കുട്ടി; പണി പിന്നാലെ വരുന്നുണ്ട്…..

പതിനെട്ടു വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. കാരണം, ഡ്രൈവിംഗ് എന്നത് വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും വേണ്ട ഒരു പ്രവൃത്തിയാണ്. …

Leave a Reply