കെഎസ്ആര്‍ടിസിയുടെ മംഗലാപുരം സര്‍വ്വീസുകളില്‍ അടിയന്തിരമായി ചെയ്യേണ്ടവ…

മംഗലാപുരത്ത് നഴ്സിങ്ങിന് പഠിക്കുന്ന 4 വിദ്യാർത്ഥിനികൾ കഴിഞ്ഞ 6.10.2017 വെള്ളിയാഴ്ച നാട്ടിൽ വരികയും തിരികെ തിങ്കളാഴ്ച പോകുവാൻ പദ്ധതി ഇടുകയും ചെയ്തു. മലബാർ എക്സ്‌പ്രെസ്സിൽ സീറ്റ് ലഭിക്കാത്തതിനാൽ അവരിൽ ഒരാളുടെ പിതാവ് എന്നോട് ബസ്സിൽ സീറ്റ് ബുക്ക് ചെയ്യുവാൻ ആവശ്യപ്പെട്ടു.

ബസ് ബുക്കിങ് എന്ന് പറഞ്ഞാൽ നമുക്ക് www.ksrtconline.com ആണ്. കോട്ടയം-മംഗലാപുരം നോക്കി,ധാ വരുന്നു നമ്മുടെ മണിപ്പാൽ ഡീലക്സ്. ഇഷ്ടം പോലെ സീറ്റ് ഉണ്ട്. എന്നാൽ ബുക്ക് ചെയ്യാൻ ഒരു മടി. കാരണം KSRTC ക്ക് മംഗലാപുരത്ത് മംഗലാപുരം ബസ് സ്റ്റാൻഡ് ഒഴികെ ഒരിടത്തും ബോര്ഡിങ്/ഡ്രോപ്പിംഗ് പോയിന്റ് ഇല്ല.

കുട്ടികളെ കയറ്റി വിട്ടിട്ട് “കങ്കനാടി പോവില്ല;ബൈപാസ് വഴിയാ, ഇവിടെ ഇറങ്ങിക്കോ” എന്ന് പറഞ്ഞാൽ ഞാൻ സമാധാനം പറയേണ്ടി വരും. പിന്നെ ഒന്നും നോക്കിയില്ല; ദുര്ഗാമ്പാ ബസ്സിൽ സീറ്റ് ഉണ്ടോ എന്ന് നോക്കി. അവർക്കാണെങ്കിൽ ചറ പറ ബോര്ഡിങ്/ഡ്രോപ്പിംഗ് പോയിന്റുകൾ ആണ്. ബാക്കി പറയേണ്ടല്ലോ..

മംഗലാപുരത്തെ പ്രധാന സ്ഥലങ്ങളിൽ ബോര്ഡിങ്/ഡ്രോപ്പിംഗ് പോയിന്റ് കൊടുക്കാത്തതിനാൽ മാത്രം നഷ്ടം 2200 ഓളം രൂപ. ഇതുപോലെ എത്ര പേർ KSRTC വേണ്ട എന്ന് വച്ചിട്ടുണ്ടാകാം?? അവരൊന്നും ഇന്നി കയറില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ..

മംഗലാപുരം സർവീസുകളിൽ ഒന്നിലും തന്നെ ആളില്ല എന്ന് ക്രൂ തന്നെ സമ്മതിക്കുന്നു. ബൈപാസ് വഴിയാണ് പോവുന്നത്, ആള് കയറുമെങ്കിൽ TOWN നു അകത്തുകൂടെ പോയാലും കുഴപ്പമില്ല എന്നും അവർ പറയുന്നു.

കേരളത്തിലേയ്ക്ക് സർവീസുകൾ ആരംഭിച്ചു ഇത്രയധികം കാലം ആയിട്ടും അടിസ്ഥാന സൗകര്യം പോലും ഒരുക്കാത്ത മാനേജ്മെന്റിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.
മംഗലാപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ (Thokkoth Bus Stop, Pumbwell,Kankanadi,Jyothi circle)ബോര്ഡിങ്/ഡ്രോപ്പിംഗ് പോയിന്റുകൾ അടിയന്തരമായി അനുവദിക്കുക.

എഴുതിയത് – അഖില്‍ ജോയ്

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply