തിരുവനന്തപുരത്തെ സ്ഥലനാമങ്ങളുടെ രസകരമായ പ്രത്യേകതകൾ..

തിരുവനന്തപുരത്തെ സ്ഥലനാമങ്ങളുടെ പ്രത്യേകതകൾ അറിയാമോ? ചില സ്ഥലങ്ങളുടെ പേരിന് പിന്നിലെ രസകരമായ ചില വിശേഷങ്ങൾ ഇതാ. കുഞ്ഞുണ്ണി തമ്പാൻ എന്ന ഒരു പ്രമാണിയുടെ ഊർ (സ്ഥലം) എന്ന നിലക്കാണ് തമ്പാനൂർ എന്ന പേരുണ്ടായത്. അത് പോലെ രാജാ കേശവദാസന്റെ ഓർമക്കായാണ് കേശവദാസപുരം എന്ന സ്ഥലപ്പേരു. കേശവദാസപുരത്തിന്റെ പഴയ പേര് കറ്റച്ചക്കോണം എന്നായിരുന്നു. കൽ – തച്ച – കോണം; കല്ലാശാരിമാരുടെ സ്ഥലമാരുന്നു അത്. അത് പോലെ തന്നെ നമ്മുടെ മെഡിക്കൽ കോളേജ് എന്ന സ്ഥലത്തിന്റ പഴയ പേര് “കുഴിയത്തുമുക്ക്” എന്നായിരുന്നു. ഒരു പത്തെഴുപത്‌ കൊല്ലം മുൻപ് വരെ നിബിഡ.വനമായിരുന്നു ആ സ്ഥലം.

ഒരു സമയത്ത് രാജ്യദ്രോഹികളെ കഴുവേറ്റിയിരുന്ന സ്ഥലമാണ്‌ ഉള്ളൂർകുന്നു എന്ന് പണ്ട് അറിയപെട്ടിരുന്ന ഉള്ളൂർ. പൂജപ്പുര സരസ്വതി മണ്ഡപത്തിലെ പൂജവെയ്പ് പ്രസിദ്ധമാണല്ലോ അങ്ങിനെയാണ് പൂജപ്പുര ഉണ്ടായത്. ബ്രിട്ടീഷ്‌ ഗവർണർ ജെനറലിന്റെ റെസിഡന്റ്റ് ആയിരുന്നു G .W .D കോട്ടൻ എന്ന സായിപ്പിന്റെ കൊട്ടാരം നിലനിന്ന സ്ഥലമാണ് പിന്നീട് കോട്ടൻഹിൽ ആയതു. അത് പോലെ മരുതംകുഴി – മരുതം എന്നാൽ വെള്ളകെട്ടു നിറഞ്ഞ സ്ഥലം ചതുപ്പ് എന്നൊക്കെ അർഥം വരും. അങ്ങിനെ ഒരു ചതുപ്പ് പ്രദേശമാണ് മരുതംകുഴി.വൈതാഴചെടി നിറഞ്ഞു നിന്ന ഒരു കാട്ടു പ്രദേശമായിരുന്നു വഴുതക്കാട്. പ്രശസ്ത അഭിഭാഷകനായിരുന്ന മള്ളൂരിന്റെ(1878 -1969 ) വഴുതക്കാട്ടെ വീട്ടുപടിക്കൽ നിന്ന് പുലിയെ പിടി കൂടിയത് തിരുവിതാംകൂറിന്റെ രേഖപ്പെടുത്തിയിട്ടുണ്ട്.

വർഷങ്ങൾക്കു മുൻപ് നെടുവൻ കിഴങ്ങുകൾ ധാരാളമുണ്ടായിരുന്ന വലിയൊരു കാടായിരുന്നു നെടുമങ്ങാട്.
അതിൽ നിന്നൊക്കെ പേരുകൾ ലുബ്ധിച്ചാണ് നെടുമങ്ങാട് എന്ന പേര് കൈ വന്നത്. ഉമയമ്മ മഹാറാണി ഭരിയ്ക്കുന്ന കാലത്തു വിവിധ ആവശ്യങ്ങൾക്കായി വിദൂര ദേശങ്ങളിൽ നിന്നുള്ള പലരെയും നെടുമങ്ങാടിന്റെ പല ഭാഗങ്ങളിലായി കൊണ്ട് പാർപ്പിച്ചു, നെടുമങ്ങാട്ടെ ചില ഇടങ്ങൾക്ക് ഇതിൽ നിന്നും പേരുകൾ വന്നിട്ടുണ്ട്.

സത്രമുക് എന്നറിയപ്പെടുന്ന സ്ഥലത്തു വളരെ പണ്ടുകാലം മുതൽക്കേ ഒരു അഗതി മന്ദിരം(സത്രം)ഉണ്ടായിരുന്നു. ഇതിൽ നിന്നും ആ പേരുണ്ടായി. ഇങ്ങനെ വൈവിധ്യമായ ഒരുപാട് പേരുകളിൽ തുടങ്ങി അവസാനം ആധുനികം എന്ന് എടുത്തു പറയാവുന്ന പേരാണ് “മാതൃക ജംഗ്ഷൻ.” ഇത് “ആലിന്റെ മൂഡ് ” എന്ന സ്ഥലത്തെ ആണ്.
ശെരിയ്ക്കും ആലിന്റെ മൂഡ് എന്ന പേരല്ലേ ആ സ്ഥലത്തിന് ചേരുന്നത്?

ഏറ്റവും വലിയ നെല്ലറ ആയിരുന്നു ആനയറ എന്ന പ്രദേശം. അത് പോലെ കടകം ( അടവുകൾ ) അഭ്യസിക്കുന്ന പള്ളി (സ്ഥലം ) ആയിരുന്നു കടകംപള്ളി. അനന്തപുരിയിലെ പ്രസിദ്ധമായ അമ്മവീടുകളിലോന്നായ ഉള്പ്പിടാക അമ്മ വീട് നിന്ന സ്ഥലമാണ് മൂപ്പിടാമൂടും പിന്നെയും ലോപിച്ച് ഉപ്പിടാമൂടും ഉണ്ടായത്.സൈന്യം താവളമടിച്ചിരുന്ന പടപ്പാളയം ആണ് പിന്നീട് പാളയം ആയതു. ഒരു വലിയ പാടശേഖരമായിരുന്നു ചെങ്കൽചൂള എന്ന പ്രദേശം.

ഗവ.സെക്രട്ടറിയേറ്റ് നിർമിച്ചതിനു വേണ്ടിയുള്ള ചുടുകല്ലുകൾ വാർത്തെടുത്ത സ്ഥലമാണ് ചെങ്കൽചൂള ആയത്.സെക്രട്ടറിയേറ്റ് നിർമാണത്തിനു വന്നവരുടെ പിന്തലമുറക്കാരാണ് ഇപ്പോൾ ആ ചേരി നിവാസികളിലെ ഭൂരിപക്ഷവും. ബ്രാഹമണരുടെ മനകൾ സ്ഥിതി ചെയ്യുന്ന കര ആണ് കരമന ആയി മാറിയത്.തൈക്കാട്ടില്ലം നിലനിന്നിരുന്ന സ്ഥലമാണ് പിന്നീട് തൈക്കാട് ആയത്. ഇഷ്ടമായെങ്കിൽ Like & Share.

കടപ്പാട് – നെടുമങ്ങാട് ഓൺലൈൻ.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply