യൂറോപ്പിലേക്ക് യാത്ര പോകുവാന്‍ എന്തൊക്കെ ചെയ്യണം? വിസ, ചെലവുകള്‍…..

യൂറോപ്പ് യാത്ര സഹായി : എന്റെ യൂറോപ്പിലെ യാത്രാവിവരണം വായിച്ചിട്ടു ധാരാളം പേർ ഇൻബോക്സിൽ മെസ്സേജ് അയക്കുന്നുണ്ട് ..എത്ര രൂപയായി ,വിസ എങ്ങനെ കിട്ടും ,offline map ഏതാണ് ഉപയോഗിക്കുന്നത് ,ഒരു ടൗണിൽ നിന്ന് മറ്റൊരു ടൗണിലേക്കുള്ള യാത്ര ,യാത്രയ്ക്കാവശ്യമായ ആപ്പുകൾ ഏത് അങ്ങനെ പലതും .അത്തരം കാര്യങ്ങളാണ് ഇന്ന് ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് .

വിസ : യൂറോപ്പ് യാത്രയ്ക്ക് വേണ്ട മറ്റുകാര്യങ്ങളെല്ലാം നമ്മുടെ കയ്യിലാണ് എന്നാൽ വിസ മാത്രം നമ്മുടെ കയ്യിലിരിക്കുന്ന കാര്യമല്ല . schengen വിസ എന്നറിയപ്പെടുന്ന വിസ കിട്ടുവാണേൽ നമ്മുക്ക് 26 രാജ്യങ്ങൾ സുഗമമായിട്ടു സഞ്ചരിക്കാം ..ഇത് പറയുമ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യമുണ്ട് ഈ വിസയുമായി ബ്രിട്ടനില്‍ പോകാന്‍ കഴിയുമോ,അല്ലെങ്കിൽ ജർമനിയിൽ അപേക്ഷിച്ചാൽ ഇറ്റലിയിൽ ഫ്ലൈറ്റ് ഇറങ്ങാൻ കഴിയോ എന്നൊക്കെ .. ഷെൻഗെൻ വിസയുമായി ബ്രിട്ടൻ ,റഷ്യ പോകാൻ കഴിയില്ല അതിനു അവരുടെ എംബസിസിയിൽ വേറെ വേറെ ആയി വിസയ്ക്ക് അപേക്ഷിക്കണം .Schengen വിസയുണ്ടേൽ schengan രാജ്യങ്ങളിൽ എവിടെ വേണേലും ഫ്ലൈറ്റ് ഇറങ്ങാം .

 

പക്ഷെ ഇത്തവണ എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്തപ്പോൾ സൗദി എയര്‍ലൈന്‍സ് പറഞ്ഞു ആദ്യതവണയാണ് പോകുന്നതെങ്കിൽ വിസ തന്നിടത്തു തന്നെ ഇറങ്ങണം എന്ന് .അങ്ങനെയൊരു നിയമത്തെ കുറിച്ചറിയില്ല. വിസയ്ക്ക് അപ്ലൈ ചെയ്യുമ്പോൾ അവർ നോക്കുന്ന പ്രധാനപ്പെട്ട കാര്യം നാം ആവശ്യം പൂർത്തീകരിച്ചു തിരിച്ചു വരുമോ എന്നാണ് പ്രധാനമായും .അല്ലെങ്കിൽ നമ്മുടെ ആവശ്യങ്ങൾ genuine ആണോ എന്നാണ് ..

വിസ apply ചെയ്യുമ്പോൾ പ്രധാനമായും വേണ്ടത് ബാങ്ക് ബാലൻസ് മാത്രമല്ല ,കുറച്ചു പേപ്പർ വർക്കുകൾ കൂടിയാണ് . പേപ്പർ എത്ര കൂടുന്നോ അത്രയും അഡ്വാൻറ്റേജ് ആണ് .അവ എന്തൊക്കെയാണെന്ന് നോക്കാം.

കച്ചവടം (business) സംബന്ധിച്ച യാത്ര ആണെങ്കിൽ : 1. 3 വർഷത്തെ personal ഇൻകം tax return, 2.കമ്പനിയുടെ ഇൻകം tax Return, 3. Company രെജിസ്ട്രേഷൻ, 4. Partnership deed, 5. 3 months personal bank statement, 6. 6 months കമ്പനി bank statements, 7. മാര്യേജ് സർട്ടിഫിക്കറ്റ്, 8.കുട്ടികൾ പടിക്കുന്നുണ്ടേൽ സ്കൂളിൽ നിന്ന് ബൊനഫൈഡ് സർട്ടിഫിക്കറ്റ് , 9.നമ്മുടെ passport അല്ലാത്ത id proof, 10 കുറഞ്ഞത് 6 മാസം validity ഉള്ള പാസ്പോര്ട്ട്, 11.ഒരു ഇൻവിറ്റേഷൻ വേണം. അതിനു നമ്മുടെ ഹോട്ടൽ ബുക്കിംഗ് വെച്ചാൽ മതി , 12. ഒരു covering letter .നമ്മുടെ ട്രിപ്പിനെക്കുറിച്ചും നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന itinery എന്നിവ വിശദമാക്കിക്കൊണ്ട്., 13. ഫ്ലൈറ്റ് ടിക്കറ്റ് – ഡമ്മി ടിക്കറ്റ് ട്രാവൽ ഏജൻസികൾ തരും. 14. ഒരു ട്രാവൽ ഇൻഷുറൻസ് .Rs1200-1500.

ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്യുവാണേൽ മുകളിൽ കൊടുത്തിരിക്കുന്നവയിൽ കമ്പനി സംബന്ധമായ കാര്യങ്ങൾ ഒഴിച്ച് Salary certificate, Leave letter എന്നിവ വേണ്ടി വരും . ജിസിസിയിൽ നിന്നാണെങ്കിൽ കമ്പനിയുടെ noc ആവശ്യമുണ്ട്

ഞാൻ രണ്ടു തവണ വിസയ്ക്ക് അപേക്ഷിച്ചപ്പോളും ഇത്രയും കാര്യങ്ങൾ കൊടുത്തിരുന്നു .കൂടാതെ കുട്ടികളുടെ birth certificate വരെ ..അതിന്റെ ആവശ്യമില്ലാത്ത കൊണ്ടാണ് പറയാഞ്ഞത് ..പേപ്പർ വർക്കിന്റെ കട്ടി കൂടാൻ ചെയ്തുനുള്ളു ..ബാങ്ക് ബാലൻസ് 3 മാസത്തേത് കാണിക്കുമ്പോൾ കുറഞ്ഞത് 3 ലക്ഷം എങ്കിലും കാണിച്ചാൽ നല്ലത് .അതിലും കുറച്ചു കുറഞ്ഞാലും ട്രാൻസാക്ഷൻ നല്ലവണ്ണം ഉണ്ടാവണം .അതായത് പൈസ പോകുകയും വരുകയും ചെയ്യണമെന്ന് ..വെറുതെ ഇട്ടുവെച്ചെക്കുന്നതാണെങ്കിൽ കാര്യമില്ല.

ജർമൻ എംബസിയിലാണ് ഞാൻ രണ്ടു തവണയും വിസയ്ക് അപേക്ഷിച്ചത് .Vfs എന്ന ഏജൻസിയാണ് എംബസിക്കു വേണ്ടി application സ്വീകരിക്കുന്നത് .ബയോമെട്രിക് എടുക്കുന്നതും vfs ഓഫീസിലാണ് .വെബ്സൈറ്റ് വഴിയാണ് അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യേണ്ടത് .വലിയ ബുദ്ധിമുട്ടില്ലാതെ fill ചെയ്യാൻ കഴിയുന്നതാണ് Appilcation ഫോം ..അതിനു ശേഷം അത് പ്രിന്റ് എടുത്തു ഒപ്പിടേണ്ടിടത് ഒപ്പിടുക .ശേഷം vfs നമ്പറിൽ വിളിച്ചു ഒരു appointment fix ചെയ്യുക vfs ഓഫീസിൽ കൊടുക്കുക ..Vfs ഓഫീസിൽ തന്നെയാണ് വിസ ഫീ കൊടുക്കേണ്ടത് .6500 അടുത്താണ് വിസ ഫി ..അപ്ലിക്കേഷൻ കൊടുത്താൽ 10 ദിവസത്തിനുള്ളിൽ പാസ്സ്പോർട്ടിൽ വിസ അടിച്ചു വരുന്നതാണ് .ആദ്യമായി apply ചെയ്യുമ്പോൾ ഏതെങ്കിലും ഏജൻസി വഴി ചെയ്യുന്നതാണ് നല്ലത് .1000 രൂപ വരെ ഈ സെർവിസിന് ഏജൻസിക് കൊടുക്കേണ്ടി വരും.

യൂറോപ്പിൽ എവിടെ പോകണം അല്ലെങ്കിൽ എന്തൊക്കെ കാണണം എന്ന പ്രാഥമിക ചിന്ത വേണം .എത്ര ഡേയ്സ് നമ്മുടെ കയ്യിലുണ്ട് എന്നതിനനുസരിച്ചാണ് കാര്യങ്ങൾ പ്ലാൻ ചെയ്യേണ്ടത് .അതിനു വേണ്ടി കുറച്ചു ആപ്പുകൾ ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്.

GOeuro-യൂറോപ്പ് യാത്രയിൽ ഏറ്റവും കൂടുതൽ ഉപയോഗപെടുന്ന ആപ്പ് ആണിത് .ഒരിടത് നിന്ന് മറ്റൊരിടത്തേക്ക് പോകാനുള്ള മാർഗവും (ഫ്ലൈറ്റ് ,ബസ് ,ട്രെയിൻ ) അതിന്റെ സമയവും ,അതിനു വരുന്ന റേറ്റും ഈ ആപ്പ് കൊണ്ട് മനസിലാക്കാം .മാത്രമല്ല ഈ ആപ്പിലൂടെ ടിക്കറ്റ് എടുക്കുകയും ചെയ്യാം

Booking.com,makemytrip ,goibibo – ഇത്തരം ആപ്പുകൾ കുറഞ്ഞ ചിലവിൽ റൂം ബുക്ക് ചെയ്യാം.  Airbnb – നല്ലൊരു ഓപ്ഷൻ ആണ് പ്രതേകിച്ചു സ്വിറ്റ്സർലൻഡ് ഒക്കെ .ചെലവ് കുറഞ്ഞ നിരക്കിൽ താമസിക്കാൻ കഴിയും .മാത്രമല്ല ചിലപ്പോൾ സ്വന്തമായി cook ചെയ്യാനുള്ള ഓപ്ഷനും കിട്ടും.

Offline map -citymaps2go എന്ന ആപ്പ് ആണ് ഞാൻ ഉപയോഗിക്കുന്നത് .ഞാൻ യൂറോപ്പിൽ ചെന്നാൽ അവിടത്തെ സിം ഉപയോഗിക്കാറില്ല .ഈ ഓഫ്‌ലൈൻ മാപ്പിൽ കാണേണ്ട സ്ഥലങ്ങൾ മാർക്ക് ചെയ്തു വെക്കും .പിന്നെ net വേണമെന്നില്ല gps മാത്രം മതി .. വളരെ ഉപകാരപ്പെടുന്ന ആപ്പ് ആണിത് .

Skyscanner- skyscanner ഫ്ലൈറ്റ് ബുക്കിങ്ങിനു നല്ലൊരു ആപ്പ് ആണ് ..Trivago ആപ്പ് പോലെ ഏത് സൈറ്റിലാണ് ഫ്ലൈറ്റ് ചാർജ് കുറവുള്ളതെന്നു ഈ ആപ്പിലൂടെ മനസിലാക്കാം ..Skyscanner ആപ്പ് ഉപയോഗിക്കാതെ desktop version use ചെയ്താൽ multi city flight ചാർജും നോക്കാം.

അപ്പോൾ ഇത്രയൊക്കെ കാര്യങ്ങളാണ് യൂറോപ് പോകുന്നതിനു മുൻപ് ചെയ്യേണ്ട കാര്യങ്ങൾ ..ഇനി എന്റെ കാര്യത്തിലേക്കു വരാം .ഇത്തവണ ഭാര്യയെയും കൂട്ടി 12 ദിവസം യൂറോപ് കറങ്ങിയപ്പോൾ വിസയും ഫ്ലൈറ്റ് ചാർജും ഭക്ഷണവും താമസവും എല്ലാം അടക്കം 2.40 ലക്ഷം രൂപയായി .ഇത് ഒരു വലിയ തുകയല്ല .ഭക്ഷണം കഴിക്കാനും ഓരോ സിറ്റിയിലെ ഉള്ളിലെ യാത്രയ്ക്കും മാത്രമാണ് ക്യാഷ് കൊണ്ട് പോയത് ..ബാക്കി എല്ലാം നാട്ടിൽ നിന്ന് ബുക്ക് ചെയ്തിരുന്നു .പോയ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് വിവരിക്കാം.

ജർമ്മനി, മ്യൂനിച് : ഒരു 11 euro ഉണ്ടെങ്കിൽ oneday pass കിട്ടും ഒരു ദിവസം മുഴുവൻ പബ്ലിക് transportation ഉപയോഗിക്കാം. ഭക്ഷണം 4 യൂറോ ഉണ്ടേൽ ഒരു നേരം doner kebab കഴിച്ചു വിശപ്പു കെടുത്താം.

ഇറ്റലി, റോം, ഫ്ലോറന്‍സ് :  7 യൂറോ ഉണ്ടേൽ oneday pass കിട്ടും .അല്ലെങ്കിൽ 1:50 കൊടുത്താൽ 100 മിനിറ്റ് ഉപയോഗിക്കാവുന്ന ടിക്കറ്റ് എടുക്കാം. ഭക്ഷണം 1-2 യൂറോ കൊടുത്താൽ പിസ പീസ് കിട്ടും ,ഇന്ത്യൻ ഹോട്ടലുകൾ കത്തിയാണ് .4:50 യൂറോ കൊടുത്താൽ doner kebab കിട്ടും.

Switzerland : ഒരാൾക്ക് 15000 രൂപ വേണം 3 ദിവസത്തേക്കു ട്രാവൽ പാസ്സിന് .. സ്വിസ് ട്രാവൽ പാസ് 1.ഫെറിയടക്കം എല്ലാ പബ്ലിക് ട്രൻസ്പോർട്ടും സ്വിറ്റസർലണ്ടിൽ എവിടെയും ഫ്രീ ആണ്. 2.ടിറ്റിലിസിലേക്കുള്ള cable കാറിനു 50% off ഉണ്ട് .അത് പോലെ Jungfrough പോകാൻ 25%off. 3.മ്യൂസിയം എല്ലാം ഫ്രീയാണ്. ഭക്ഷണം doner kebab 10 frank വിലയുണ്ട് .1 euro കൊടുത്താൽ 1.20 ഫ്രാങ്ക് കിട്ടും വലിയ വ്യത്യാസമില്ല ..Coop എന്ന് പറഞ്ഞു ഒരു supermarket ഉണ്ട് അവിടെയാണ് പിന്നെയും വിലക്കുറവിൽ സാധനങ്ങൾ കിട്ടുന്നത്.

പാരീസ് : 14.90 യൂറോ കൊടുത്താൽ 10 ടിക്കറ്റ് കിട്ടും ഓരോ ടിക്കറ്റും 90 മിനിറ്റ് ഉപയോഗിക്കാം. ഭക്ഷണം
മറ്റുള്ളിടത്തേക്കാൾ താരതമ്യേന കുറവാണ്. Notredame പള്ളിക്കടുത്തുള്ള ഇൻഡ്യൻ ഹോട്ടലില്‍ ഉച്ചയ്ക്ക് നല്ല indian buffet 14 യൂറോ കൊടുത്താൽ കിട്ടും.പിന്നെ ചൈനീസ് ഹോട്ടലിലും 6-8 യൂറോ ഉണ്ടേൽ വയറു നിറക്കാം.

യൂറോപ്പ് യാത്ര ചെലവ് കുറച്ചും കൂട്ടിയും പോകാം .ഹോസ്റ്റലുകൾ യൂറോപ്പിൽ വളരെ പ്രശസ്തമാണ് .1000-2000 കൊടുത്താൽ ഹോസ്റ്റൽ താമസിക്കാം .ഈ റേറ്റ് breakfast ഉൾപ്പടെ ആയിരിക്കും ..ഒറ്റയ്ക്കാണെങ്കിൽ ഹോസ്റ്റൽ തന്നെയാണ് ഏറ്റവും നല്ലത് .അത് പോലെ നമ്മുടെ ചാർജർ പിൻ യൂറോപ്പിൽ കുതാൻ കഴിയില്ല ,plug 3-4 യൂറോ കൊടുത്താൽ കിട്ടും .മറ്റൊന്നാണ് hop on hop off bus .വില വെത്യാസപെട്ടിരിക്കും .സിറ്റി ചുറ്റി കാണുന്നതിന് ഈ ബസ് ആണ് നല്ലത് ..എവിടെയെങ്കിലും ഇറങ്ങിയാൽ കാഴ്ച്ചകൾ കാണുമ്പോളെക്കും 30 മിനുറ്റിൽ അടുത്ത ബസ് വരും .കുറഞ്ഞത് 15-20 യൂറോ ആകും one day.

പിന്നെ മറ്റു ചിലവുകൾ ഓപ്ഷൻ ആണ് louvr മ്യൂസിയം കയറാൻ 15 യൂറോ ആകും വേണമെങ്കിൽ കയറാം വേണ്ടങ്കിൽ വേണ്ട ,അത് പോലെ ഓപ്ഷൻ നമ്മുടെ ബജറ്റ് അനുസരിച്ചു തിരഞ്ഞെടുക്കാം ..വെള്ളം വാങ്ങേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം 1 യൂറോ തൊട്ടു 2 യൂറോ വരെ വെള്ളത്തിന് കൊടുക്കേണ്ടി വരും അതെ സമയത്തു ഒരു ബിയറിന് 1-1.50 യൂറോയെ സൂപ്പർമാർകെറ്റിൽ വരൂ എന്നോർക്കണം . സ്വിറ്റസർലാൻഡിലൊക്കെ എല്ലാ പൈപ്പ് വെള്ളവും കുടിക്കാം ..ഞാൻ എല്ലാ പൈപ്പിലേയും വെള്ളം കുടിക്കും. 10 ദിവസം കുടിച്ചെന്നു കരുതി ഒന്നും വരില്ല … ഇവിടെ തന്നിരിക്കുന്ന വിവരണങ്ങളില്‍ ഏകദേശം എല്ലാ കാര്യങ്ങളും ഉൾപെട്ടിട്ടുണ്ട് എന്ന് കരുതുന്നു …

വിവരണം തയ്യാറാക്കിയത് – Siraj Bin Abdul Majeed. 

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply