ആയിരകണക്കിന് ജീവന്‍ രക്ഷിച്ച ബൈക്ക് ആംബുലൻസ് ദാദയുടെ കഥ…

ഒരു ജീവന്റെ വില എത്രയാണ്…? ചികിൽസയ്ക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ട കുഞ്ഞിനെയും യുവാവിനെയും വഴിയിൽ തടയുന്നവരുടെ കാലത്ത് ഇൗ ചോദ്യത്തിന് പ്രസക്തി ഒന്നുമില്ല. പക്ഷേ അതിന് ഒരു മറുപടിയുമായി ഒരാൾ ജീവിച്ചിരിപ്പുണ്ട്. ആയിരകണക്കിന് ജീവന്‍ സ്വന്തം മോട്ടോര്‍ബൈക്കിനെ ആംബുലന്‍സാക്കി മാറ്റി ഇരുപതോളം ഗ്രാമങ്ങളിലെ നാട്ടുകാരുംടെ ജീവന്‍ രക്ഷിച്ച പത്മശ്രീ കരീമുൾ ഹഖ്.

പശ്ചിമ ബംഗാളിലെ ഒരു ചെറിയ ടൗണായ ജയ്പാല്‍ ഗുഡിയിലാണ് കരിമുല്‍ ഹഖിന്റെ സ്വദേശം. 1995ല്‍ ആംബുലൻസ് ലഭിക്കാതെ സംഭവിച്ച അമ്മയുടെ മരണത്തിൽ നിന്നാണ് അയാൾ ഈ നന്മയിലേക്കുള്ള യാത്ര തുടങ്ങിയത്. ഒരു സാധാരണക്കാരിൽ സാധാരണക്കാരൻ. വെസ്റ്റ് ബംഗാളിലെ ദലാബാരി എന്ന ഗ്രാമത്തിൽ ജനിച്ച കരീമുൾ ഇന്ന് ഇരുപതോളം ഗ്രാമങ്ങളുടെ ദാദയാണ്, സ്നേഹത്തോടെ ഗ്രാമീണർ വിളിക്കുന്ന ‘ബൈക്ക് ആംബുലൻസ് ദാദ’. അൻപത്തി രണ്ടാമത്തെ വയസിലാണ് അയാളുടെ ജീവിതം മാറുന്നത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തത് കൊണ്ട് ഹൃദയരോഗിയായ അമ്മയുടെ മരണം നോക്കി നിൽക്കേണ്ടി വന്നു ഇൗ മകന്. ആ മരണത്തിൽ നിന്നും അയാൾ എടുത്ത തീരുമാനം ലോൺ എടുത്ത് ഒരു ബൈക്ക് വാങ്ങിക്കുകയെന്നതാണ്. കേട്ടവർക്ക് ആദ്യം ചിരിയാണ് വന്നത്. പക്ഷേ അയാളുടെ ലക്ഷ്യം എന്തായിരുന്നെന്ന് പിന്നീട് ആ ജനത കണ്ടും അനുഭവിച്ചും അറിഞ്ഞു.

ഉള്‍നാടന്‍ മാല്‍ബസാര്‍ മേഖലയില്‍ പ്രത്യേകിച്ചും തേയില തോട്ടം മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുടുംബത്തിനുമാണ് ജീവനുവേണ്ടി നെട്ടോട്ടം ഓടുമ്പോള്‍ ഒരു ആംബുലന്‍സ് പോലും ലഭിക്കാതെ വരാറുള്ളത്. തക്കസമയത്ത് ചികില്‍സ കിട്ടാതെയുള്ള മരണനിരക്ക് ഇവിടങ്ങളില്‍ ഏറെയുള്ളതു കൊണ്ടാണ് തോട്ടം തൊഴിലാളിയായ കരിം പുതിയ സേവനത്തിനായി ഇറങ്ങിത്തിരിച്ചത്.

1998 ല്‍ ലോൺ എടുത്ത് ഒരു ബൈക്ക് വാങ്ങി കൃത്യസമയത്ത് ചികിൽസ കിട്ടാതെ ഇനി ഒരു ജീവനും പൊലിയരുതെന്ന ഉറച്ച തീരുമാനമായിരുന്നു ആ ബൈക്ക്. അതിനെ ആംബുലന്‍സാക്കി മാറ്റി സാമൂഹ്യ സേവനത്തിന് തുടക്കമിടുകയായിരുന്നു കരിം. ഗൂരുതരാവസ്ഥയിലുള്ള രോഗികളെ ബൈക്കിലിരുത്തി ശരീരത്തോടു ചേര്‍ത്തു കെട്ടിയാണ് കരിം തൊട്ടടുത്ത ആശുപത്രികളിലേക്കു പായുന്നത്. എതു പാതിരാത്രിയിലും ഒരു ഫോൺകോളിനപ്പുറം കരീമുൾ ഉണ്ടെന്ന വിശ്വാസം ജനതയിൽ അടിയുറച്ചു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഇരുചക്ര ആംബുലൻസ് സർവീസ്. ചിലപ്പോഴൊക്കെ പ്രാഥമിക ചികിൽസ നൽകാനും.

ഒരു പതിറ്റാണ്ടിനോടടുക്കുന്നു കരീം ഇൗ ഇരുചക്ര വിപ്ലവയോട്ടം തുടങ്ങിയിട്ട്. ആ ഗ്രാമത്തിലെ അടുത്ത ആശുപത്രി എട്ടുകിലോ മീറ്ററുകൾക്ക് അപ്പുറമാണ്. രോഗികളുമായി ദിനംപ്രതി അദ്ദേഹം അങ്ങോട്ട് പായാറുണ്ട്. പക്ഷേ കേവലമൊരു പ്രാഥമിക ആരോഗ്യകേന്ദ്രമായ അവിടുത്തെ പരിമിതികൾ ചിലപ്പോൾ വെല്ലുവിളിയാകും. അത്യാസന നിലയിലുള്ള രോഗികളുമായി പിന്നെ കരീമുൾ പായാറുള്ളത് 45 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കാണ്. ഇന്ന് ഇരുപതോളം ഗ്രാമങ്ങളുടെ ദാദയാണ്, സ്നേഹത്തോടെ ഗ്രാമീണർ വിളിക്കുന്ന ‘ബൈക്ക് ആംബുലൻസ് ദാദ’. തോട്ടം മേഖലയിലെ ജോലിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ കരിം ഇതിനോടകം പശ്ചിമ ബംഗാളിലെ 20 ഗ്രാമങ്ങളില്‍ നിന്നായി നാലായിരത്തോളം ആളുകളുടെ ജീവന്‍ ഇത്തരത്തില്‍ രക്ഷപെടുത്തിയിട്ടുണ്ട്.

തികച്ചും സൗജന്യമായാണ് കരിമിന്റെ ആംബുലന്‍സ് സേവനം. കരിമിന്റെ ആംബുലന്‍സ് സേവനം അറിഞ്ഞ് രണ്ടു വര്‍ഷം മുമ്പ് ബജാജ് ഓട്ടോമൊബൈല്‍സ് കമ്പനി പ്രത്യേകം തയാറാക്കിയ ഒരു ആംബുലൻസ് ബൈക്ക് അദ്ദേഹത്തിന് സമ്മാനിച്ചു.വാട്ടര്‍പ്രൂഫ് സ്‌ട്രെച്ചര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയെല്ലാം ഘടിപ്പിക്കാവുന്ന സംവിധാനവും ബൈക്കില്‍ ഏര്‍പ്പെടുത്തി നല്‍കുകയും ചെയ്തു.മാസം കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നാണ് മരുന്നിനും ഇന്ധനത്തിനുമുള്ള പണം അയാൾ മാറ്റിവയ്ക്കുന്നത്. ഒരു ജീവന്‍ സുരക്ഷിതമാക്കാനുള്ള ഏല്ലാ സൗകര്യങ്ങളും ഒത്തിണങ്ങുന്ന ഒരു അത്യാധുനിക ആംബുലന്‍സ് സംവിധാനം തന്റെ പ്രദേശത്തേക്ക് ലഭ്യമാക്കുകയാണ് കരിമിന്റെ സ്വപ്‌നം. ഇദേഹത്തിന്റെ സേവനത്തിനു വിവിധ സാമൂഹൃ സംഘടനകളുടെ ലഭിച്ചിട്ടുണ്ട്. 2017 ല്‍ കരീമിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

“ഞാൻ ചെയ്യുന്നതെന്തോ അതാണ് എന്റെ ഇഷ്ടം. ചിലപ്പോഴൊക്കെ വലിയ ബുദ്ധിമുട്ട് തോന്നാറുണ്ട്. പക്ഷേ ഒരാൾക്കെങ്കിലും ഞാനൊരു പ്രചോദനമായാൽ അതാണ് എനിക്ക് വലിയ സന്തോഷം. എനിക്ക് ഒരാഗ്രഹമേയുള്ളൂ. എന്റെ നാടിന് മികച്ച പുരോഗതിയുണ്ടാകണം. കൃത്യമായ ചികിൽസ കിട്ടാതെ ആരുടെയും ജീവൻ നഷ്ടമാകരുത്. ഞാൻ മരിക്കുവോളം എന്റെ ഇരുചക്ര ആംബുലൻസ് എല്ലാവർക്കും വേണ്ടിയുണ്ടാകും. മികച്ച ആംബുലസൻസ് സൗകര്യം ലഭിച്ചാലും ഞാൻ ഇൗ മോഹം ഉപേക്ഷിക്കില്ല. കാരണം ഇതെന്റെ അമ്മയാണ്. അമ്മയെ എങ്ങനെയാണ് ഉപേക്ഷിക്കുക…” കരീമുള്ളിന്റെ ഇൗ വാക്കുളാണ് രാജ്യത്തിന് ഇന്ധനം. ബൈക്ക് കേവലമൊരു ബൈക്കല്ലാതാകുന്നു, ചിലരുടെ കയ്യിലെത്തുമ്പോൾ.

വാക്കുകൾക്ക് കടപ്പാട് –  മനോരമ ഓൺലൈൻ, വിവിധ മാധ്യമങ്ങൾ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply