ബുദ്ധനും ബുദ്ധ പൂർണിമയും മൂന്ന് ദിവസത്തെ അവധിയും…

തിരക്കു പിടിച്ച കുറേ അധികം ദിവസങ്ങളുടെ ക്ഷീണം മനസ്സിനെയും ശരീരത്തേയും ഒരുപാടു ബാധിച്ചിരുന്നു…. അതിനവസാനം ആയാണ് മൂന്ന് ദിവസത്തെ അവധി വന്നു പെട്ടിരിക്കുന്നത്…..യാത്ര ഇഷ്ട്ടപ്പെടുന്ന ഏതൊരു വ്യക്തിക്കും ഇതിൽ കൂടുതൽ ഒരു അവസരം കിട്ടുകില്ല….പക്ഷേ ഒരു പ്രശ്നം ഉടലെടുത്തു , യാത്ര എങ്ങോട് പോകണം….അധികം വൈകിയില്ല മറുപടി വന്നു , അവധി കിട്ടാൻ കാരണക്കാരനായ ബുദ്ധന്റെ അടുത്തേക്ക് തന്നെ….ഒരു നന്ദി പ്രകാശനം…..അങ്ങനെ തീരുമാനം ആയി #Bomdila…..കൂടെ ഉറ്റ ചങ്ങാതി VP Aneesh ( ലക്ഷ്യസ്ഥാനം പുള്ളിയുടെ ആശയം ആണെ)…..അവസാനം തീരുമാനം ഉറപ്പിച്ചു , രാവിലെ പോകുന്നു വൈകുന്നേരത്തോടെ തിരിച്ചു വരുന്നു…പറയാൻ മറന്നു ജോലിസ്ഥലത്ത് നിന്നും ഒരു 150km ദൂരം ആണ് സന്ദർശന സ്ഥലത്തേക്കുള്ളത്…അസമിലെ Tezpur നിന്നും അരുണാച്ചൽ പ്രദേശിലേ Bomdila.

പക്ഷേ തീരുമാനത്തിന് മാറ്റമായി തലേദിവസം ഉച്ചക്ക് ഒരു മണിയോടെ കൂടി സുഹൃത്തിന്റെ ഫോൺ കോൾ “നമുക്ക് ഇപ്പൊ തന്നെ വിട്ടാലോ Bomdila…..” ഹൈ!!!!രോഗി ഇച്ചിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്ന അവസ്ഥയിൽ ആയി ഞാൻ… കേൾക്കേണ്ട താമസം നമ്മൾ റെഡി….. പിറ്റെ ദിവസത്തിനു തയ്യാറാക്കിയിരിക്കുന്ന ട്രാവൽ ബാഗും എടുത്തു സുഹൃത്തിന് അടുത്തെത്തി…യാത്രക്ക് പറ്റിയ കാലാവസ്ഥയും….സുഹൃത്തും തയ്യാർ…പോകാനുള്ള വണ്ടികളും തയ്യാർ…(യാത്ര പോകാൻ ജീവന് തുല്യം താൻ സ്നേഹിക്കുന്ന ബുള്ളറ്റ് കടം തന്നു സഹായിച്ച Ramith Kv നൊടുള്ള നന്ദി ഇൗ അവസരത്തിൽ അറിയിച്ചു കൊള്ളുന്നു…..)

Tezpur – Bhalukpong – Sessa – Tenga – Bomdila ഇതാണ് route…..(Guwahati – Tawang റൂട്ടിൽ ഉൾപ്പെടുന്നതാണ് ഇൗ വഴി , ഇൗ വഴിയിൽ യാത്ര പോകാൻ ഉദ്ദേശിക്കുന്നവർക്ക് Inner Line Permit കയ്യിൽ കരുതുക അത്യാവശ്യം ആണ്). പ്രകൃതിയോട് വളരെ ഇണങ്ങി ചേർന്ന് മാത്രമേ ഇൗ വഴിയിലൂടെ സഞ്ചരിക്കാൻ പറ്റുകയുള്ളൂ…കാരണം പച്ചപ്പ് , രമണീയത , നദി , കാട് , പർവത നിരകൾ എന്നിവ മാത്രമേ ഇൗ യാത്രയിൽ കാണാൻ കഴിയുകയുള്ളൂ….മനുഷ്യ നിർമ്മിതമായതു റോഡുകൾ മാത്രം…. അതും പ്രകൃതിയുടെ കരുണ മാത്രം…..

മുൻപ് പറഞ്ഞപോലെ റോഡുകൾ സൃഷ്ടിക്കാൻ മാത്രമേ മനുഷ്യന് കഴിയുകയുള്ളൂ,അതു നിലനിൽക്കണം എന്ന് പ്രകൃതി തീരുമാനിക്കണം…. Bhalukpong മുതൽ Tenga valley വരേയുള്ള റോഡിന്റെ അവസ്ഥ തന്നെ ഇതിനുദാഹരണമണ്…..പക്ഷേ യാത്രയിൽ ഉടനീളം ഉള്ള പ്രകൃതിയുടെ വശീകരിക്കുന്ന സൗന്ദര്യം റോഡിന്റെ ഇൗ ശോചനീയമായ അവസ്ഥയെ നമ്മിൽ നിന്ന് അകറ്റി കളയും…..പറഞ്ഞറിയിക്കാൻ വയ്യാത്തതിലും മനോഹരം ആണു പ്രകൃതിയുടെ ദൃഷ്യവിഷ്‌കാരം….

Tenga മുതൽ Bomdila വരെ റോഡ് വളരെ നല്ല രീതിയിൽ ആണുള്ളത്…. എത്ര കണ്ടാലും മതി വരാത്ത ഒരു വശ്യത ഭൂമിക്കുണ്ടെന്ന് ഇൗ യാത്രയിൽ ഉടനീളം നിങ്ങൾക്ക് അനുഭവപ്പെടും…. Tenga മുതൽ നല്ല രീതിയിൽ ഉള്ള ഹെയർപിൻ വളവുകളും കയറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട് Bomdila ക്കായാലും Tawang ഇനാണെങ്ങിലും…..വൈകിട്ട് ഒരു ഏഴര മണിയോടെ ഞങ്ങൾ Bomdila എത്തി…ഇനി രാത്രി ശയനത്തിന് ഒരു അഭയം കണ്ടെത്തണം….അധികം താമസിയാതെ തന്നെ രാപ്പാർക്കാൻ കൂട് കിട്ടി….The Lungta Residency… deluxe റൂമിന് 1500/- രൂപ ആണ് അവരുടെ ചാർജ് കൂടാതെ നല്ല രുചിയുള്ള ഭക്ഷണം കൂടി ആയപ്പോൾ കുശാൽ…..യാത്ര ക്ഷീണം തീർക്കാൻ ഒരു സുഖ നിദ്ര വളരെ അത്യാവശ്യം ആയിരിക്കുന്നു…… (രാത്രി Bomdila സ്റ്റേ ചെയ്യാൻ താത്പര്യപ്പെടുന്നു എങ്കിൽ ഒരു എട്ട് മണിക്കെങ്കിലും അവിടെ എത്തിപ്പെടാൻ ശ്രമിക്കണം , കാരണം ഭക്ഷണ ശാലകൾ എല്ലാം എട്ടരയോടെ അടച്ചു തുടങ്ങും)…

[M ഉറക്കത്തിനിടയിൽ എപ്പഴോ “ബുദ്ധം ശരണം ഗച്ചാമി , ധമ്മം ശരണം ഗച്ഛാമി , സംഘം ശരണം ഗച്ഛാമി ” എന്ന വാക്കുകൾ സംഗീതമായി ഒഴുകുന്നുണ്ട്….സ്വപ്നം ആണെന്നാണ് ആദ്യം കരുതിയത്..പിന്നീടാണ് ഞങ്ങൾ ബുദ്ധന്റെ നാട്ടിലാണ് എന്നോർത്തത്….പറഞ്ഞറിയിക്കാൻ വയ്യതൊരു ശാന്തത ആണ് അ സംഗീതം കേൾക്കുമ്പോൾ നമുക്ക് അനുഭവപ്പെടുക…..സ്വപ്നമല്ല എന്ന തിരിച്ചറിവ് വന്നതോടെ ഞങ്ങൾ കിടക്ക ഉപേക്ഷിച്ചു…..പെട്ടെന്ന് തന്നെ തയ്യാറായി Bomdila Monastery ലക്ഷ്യം വെച്ചു യാത്ര തിരിച്ചു…..

പക്ഷേ എത്തിപ്പെട്ടപ്പൊഴേക്കും അവരുടെ പ്രാർത്ഥന കഴിഞ്ഞിരുന്നു….. എല്ലാവരും പ്രാർത്ഥനാ മന്ദിരത്തിൽ നിന്നും ഇറങ്ങി വരാൻ തുടങ്ങിയിരുന്നു…..ഒരു വല്ലാത്ത അനുഭൂതി ആയിരുന്നു അ സമയത്തെ Monastery സന്ദർശനം…..കുറച്ചു സമയം ആശ്രമ പരിസരവും അവിടുത്തെ പ്രാർഥനാ മന്ദിരവും ഒക്കെ ചുറ്റി നടന്നു കണ്ടൂ…..പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ശാന്തത അവിടെ തളം കെട്ടി കിടക്കുന്നതായി തോന്നി….കുറെ സമയം ബുദ്ധന്റെ മടിത്തട്ടിൽ ചില വഴിച്ചപ്പോൾ എന്തോ മനസ്സിനു വല്ലാത്ത ശാന്തത അനുഭവപ്പെട്ടു…. സത്യം പറഞ്ഞാൽ തിരിച്ചു പോരാൻ ഒരു മടി പിടി കൂടീ എന്നു വേണം പറയാൻ….

അടുത്ത ദിവസത്തെ ജോലിക്കര്യം ഓർത്തപ്പോൾ മടി എല്ലാം പമ്പ കടന്നു(ജോലിക്ക് ചെന്നില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും)….മടക്ക യാത്രയ്ക്കുള്ള തയാറെടുപ്പ് തുടങ്ങി…

മടക്ക യാത്ര route : Bomdila – Rupa Valley – Orang Wildlife Sanctuary – Orang – Tezpur ( Tezpur ക്കുളള ദൂരം കുറച്ചു കൂടുതൽ ആണെങ്കിലും യാത്രാമധ്യേ ഉള്ള കാഴ്ചകൾക്ക് ഒരു കുറവും ഇല്ലായിരുന്നു…മാത്രമല്ല വളരെ നല്ല വഴിയും…. അധികമാർക്കും ഇൗ വഴിയേക്കുറിച്ച് അറിയില്ല എന്ന് തോന്നി, കാരണം ഇതിലെ ട്രാഫിക് വളരെ കുറവാണ്).

NB: Guwahati – Tawang സഞ്ചാരികൾ തങ്ങളുടെ മടക്ക യാത്രയിൽ ഇൗ route തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക… ഗുവഹതിക്കുള്ള യാത്ര സമയവും ദൂരവും വളരെ കുറവാണ് ഇൗ വഴി പോയാൽ……Bomdilayil നിന്നും തിരിച്ചു ഇറങ്ങുമ്പോൾ 25km ഇപ്പുറം Rupa യിലേക്ക് ഒരു deviation…

വിവരണം – Jiljo Kayyanickal.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply