നല്ല ജീവനക്കാരനും വില്ലന്‍ ജീവനക്കാരനും ഒരേ ബസ്സില്‍ ഡ്യൂട്ടിയെടുത്തപ്പോള്‍….

സമയം രാവിലെ 9:25 പത്തനംതിട്ട – മലയാലപ്പുഴ- വടശേരിക്കര ഓർഡിനറി RRE 653 പത്തനംതിട്ട സ്റ്റാൻഡിൽ നിന്നും എടുത്തു. കണ്ടക്ടർ ചേട്ടൻ വളരെ നല്ല രീതിയിൽ യാത്രക്കാരോട് സംസാരിക്കുന്നു.. ടിക്കറ്റ് നൽകുന്നു.

പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നു ഇറങ്ങി വന്ന കോന്നി പ്രൈവറ്റ് ബസിന്റെ ഡ്രൈവർ നമ്മുടെ കണ്ടകടറോട് വിളിച്ചു പറഞ്ഞു മലയാലപ്പുഴക്ക് ആളുണ്ട് വണ്ടി നിർത്താൻ. കണ്ടകടർ ബെല്ലടിക്കുന്നു… ബസ്സ് നിക്കുന്നില്ല…. അവസാനം കണ്ടകടർ ഡ്രൈവറുടെ അടുത്ത് പോയി പറഞ്ഞു ബസ്സ് നിർത്തിച്ചു.

പിന്നിലെ പ്രൈവറ്റ് ബസ്സിലെ 3 ആളുകൾ ഇറങ്ങി വന്നു ബസിൽ കയറി …
അപ്പൊഴേക്കും ഡ്രൈവർ കണ്ടകടറോട് ചൂടാകാൻ തുടങ്ങി…  ആരെങ്കിലും ആളുകേറൻ ഉണ്ടെന്നു പറഞ്ഞാൽ നമ്മൾ വണ്ടി നിര്‍ത്തി കൊടുക്കേണ്ട കാര്യമില്ല എന്നൊക്കെ പറഞ്ഞ് …

അത് വരെ ചിരിച്ച മുഖമുള്ള കണ്ടക്ടർ ചേട്ടന്റെ മുഖത്ത് ഒരു വിഷമം നിഴലിച്ചു… ആ വിഷമങ്ങളൊക്കെ ഒരു പുഞ്ചിരിയിലൊതുക്കി വീണ്ടും ടിക്കറ്റ് കൊടുക്കുന്നത് തുടർന്നു…. ???

ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. മിക്ക കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇങ്ങനെയൊക്കെ നമുക്ക് കാണാവുന്നതാണ്. ചിലപ്പോള്‍ ഡ്രൈവര്‍ പാവം ആയിരിക്കും കണ്ടക്ടര്‍ ജാഡക്കാരനും… ചിലപ്പോള്‍ നേരെ തിരിച്ചും ആകും… എന്തായാലും രണ്ടു ജീവനക്കാരും ഒത്തൊരുമയോടെ പോയാലെ ബസ് സര്‍വ്വീസ് മികച്ച രീതിയില്‍ മുന്നോട്ടു പോകുകയുള്ളൂ..

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply