ബസ്സിനുള്ളിലെ ഞെട്ടിപ്പിക്കുന്ന അത്യപൂർവ കാഴ്ചകൾ തുറന്ന് പറഞ്ഞ് ഒരു വനിതാ കണ്ടക്ടർ…

കുടുംബം നോക്കാന്‍ ഇറങ്ങി തിരിച്ച യുവതി കിട്ടിയ ജോലി എങ്ങനെ ഉപേക്ഷിക്കും..? എങ്ങനെ ജോലി ചെയ്യും എന്ന ചിന്തയിലും ആശയകുഴപ്പത്തിലുമായി ജോലി സമയം തള്ളി നീക്കുന്ന ഒരു വനിതാ കണ്ടക്ടറുടെ അനുഭവ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വാര്‍ധക്യം ചെന്ന അച്ഛനും അമ്മയും ബിരുദത്തിനു പഠിക്കുന്ന അനുജത്തിയുമടങ്ങുന്ന കുടുംബമാണ് വനിതാ കണ്ടക്ടറുടെത്.

അച്ഛനും അമ്മയ്ക്കും കൂലിപ്പണിയായിരുന്നു ജോലി. കൂലിപ്പണി ചെയ്താണ് രണ്ട് പെണ്മക്കളെയും പഠിപ്പിച്ചത്. ഇപ്പോള്‍ വാര്‍ധക്യ സാഹചമായ അസുഖങ്ങള്‍ കാരണം ജോലിക്ക് പോകാന്‍ പറ്റത്തില്ല. കുടുംബത്തിലെ മൂത്ത മകളായ യുവതി ബിരുദം കഴിഞ്ഞ് ബിരുദാനന്തര ബിരുദത്തിനു പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ 6000 രൂപ മാസ ശമ്പളത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പി എസ് സി KSRTC യിലേക്ക് കണ്ടക്ടര്‍ മാരുടെ അപേക്ഷ ക്ഷണിച്ചത്.

 

അപേക്ഷ അയച്ച്‌ ടെസ്റ്റും ഇന്റര്‍വ്യൂവും കഴിഞ്ഞ് ജോലി ലഭിച്ചു. വീട്ടില്‍ നിന്നും പോയി വരാവുന്ന ഡിപ്പോയിലാണ് പോസ്റ്റിങ്ങ് ലഭിച്ചത്.കേരളത്തിന്‍റെ വടക്കന്‍ ജില്ലയിലെ ഒരു ചെറിയ ഡിപ്പോയില്‍ ജോലിക്ക് പ്രവേശിച്ചത് വലിയ പ്രതീക്ഷകളോടെയാണ്. ആദ്യം കിട്ടിയ ഡ്യുട്ടി ആ ഗ്രാമത്തിലേക്കുള്ള ഫാസ്റ്റ് പാസ്സൻജർ   ബസിലായിരുന്നു. രാവിലെ ആറ് മണിക്ക് തുടങ്ങുന്ന ഡ്യുട്ടി രാത്രി എട്ടു മണിക്കാണ് അവസാനിക്കുന്നത്. സ്ഥിരമായി ഒന്നിട വിട്ടുള്ള ദിവസങ്ങളില്‍ ഈ ബസില്‍ ഡ്യുട്ടിക്ക് പൊകുമ്പോൾ നേരിടുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകുന്നില്ല.

ഇപ്പോള്‍ ആ റൂട്ട് മാറ്റി വേറെ റൂട്ടിലാണ് ഷെഡ്യൂള്‍ കിട്ടിയത്. ഇപ്പോഴത്തെ റൂട്ടില്‍ തിരക്ക് കൂടുതലാണ് ഇങ്ങനെ തിരക്കുള്ള ബസില്‍ യാത്രക്കാര്‍ക്ക് ടിക്കെറ്റ് കൊടുക്കുമ്പോൾ തട്ടലും മുട്ടലുമായി പൂവാലന്മാര്‍ പുറകെ കൂടുന്നത് നിത്യാനുഭാവമാണ്. മനപൂര്‍വ്വം തിക്കും തിരക്കും ഉണ്ടാക്കി തട്ടിയും മുട്ടിയും സുഖിക്കുന്നവരില്‍ ഏറെയും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. സ്വന്തം അച്ഛന്റെ പ്രായമുള്ളവര്‍ പോലും മുന്നിലും പിന്നിലും തട്ടിയും മുട്ടിയും രസിക്കുന്നത് കാണുമ്പോൾ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. ഈ ട്രിപ്പുകളില്‍ തട്ടലും മുട്ടലും മാത്രമേയുള്ളൂവെങ്കിലും നേരത്തെ ജോലി ചെയ്തിരുന്ന ഷെഡ്യൂലില്‍ സ്വയഭോഗം വരെ നേരില്‍ കണ്ടു.

ഒരു മലയോര പ്രദേശത്ത് നിന്നും സന്ധ്യക്ക് തിരിച്ചു വരുന്ന ട്രിപ്പില്‍ സ്ഥിരമായി ഒരു യുവാവ് കയറും. ഏകദേശം 30 മിനിറ്റ് ദൂരം കഴിഞ്ഞ് മറ്റൊരു സ്റ്റോപ്പില്‍ ഇയാള്‍ ഇറങ്ങും. മിക്ക ദിവസങ്ങളിലും ഈ ഭാഗത്ത് വരുമ്പോൾ ബസില്‍ വിരലിലെണ്ണാവുന്ന യാത്രക്കാരെ കാണൂ. ആളൊഴിഞ്ഞ ബസില്‍ കണ്ടക്ടര്‍ കണ്ടക്ടര്‍ സീറ്റിന്‍റെ എതിര്‍വശത്തുള്ള സീറ്റിനു പിന്നിലുള്ള സീറ്റിലാണ് ഇയാള്‍ ഇരിക്കുന്നത്. എനിക്ക് തിരിഞ്ഞു നോക്കിയാലെ ഇയാളെ കാണാന്‍ കഴിയു. ഒരു ദിവസം യാത്രക്കാര്‍ക്ക് ടിക്കെറ്റ് കൊടുത്ത ശേഷം സീറ്റില്‍ വന്നിരുന്ന്‍ ബാഗിലെ തുക എന്നി നോക്കിയ ശേഷം മുന്നിലിരുന്ന ഒരു യാത്രക്കാരന് ബാലന്‍സ് കൊടുക്കാനുള്ളത് കൊടുത്തിട്ട് തിരിച്ച്‌ സീറ്റില്‍ ഇരിക്കാന്‍ വരുമ്പോൾ യാദൃശ്ചികമായിട്ടാണ് ഈ യാത്രക്കാരനെ ശ്രദ്ധിക്കുന്നത്.

എന്റെ മുഖത്ത് കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ഇയാള്‍ സ്വയംഭോഗം ചെയ്യുന്നതായിട്ടാണ് കണ്ടത്. എന്‍റെ മനസ്സൊന്ന് പിടഞ്ഞു ഒരു സിനിമയില്‍ എം ജി സോമന്‍ പറയുന്ന പോലെ ഒന്നുറക്കെ ഒച്ച വയ്ക്കാന്‍ പോലും കഴിയാതെ സ്തംഭിച്ചു പോയി. ജീവിതത്തില്‍ ആദ്യമായി കണ്ട കാഴ്ച. ഞാന്‍ കാണാത്ത മട്ടില്‍ സീറ്റില്‍ വന്നിരുന്നു. അയാള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി പോകുകയും ചെയ്തു. മറ്റൊരു ദിവസം ഇതേ സ്റ്റോപ്പില്‍ നിന്നും അയാള്‍ കയറി ടിക്കെറ്റ് എടുത്തു. ആളൊഴിഞ്ഞ പ്രദേശത്ത് വന്നപ്പോള്‍ സ്വയം ഭോഗം ചെയ്യുന്നത് എന്‍റെ മുന്നിലുള്ള സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരന്‍ കണ്ടു. അയാള്‍ എഴുന്നേറ്റ് ഈ സ്വയം ഭോഗിയുടെ അടുത്ത് വന്ന് കരണത്തടിച്ചു.

ബഹളമായപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇയാളെ ഇറക്കി വിടുകയും ചെയ്തു. അതിന് ശേഷം പിന്നീട് അയാളെ കണ്ടിട്ടില്ല. ഏകദേശം ഒരു മാസം കൂടി ആ റൂട്ടില്‍ ജോലി ചെയ്തു. വനിതകള്‍ക്ക് കണ്ടക്ടര്‍ ജോലി ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ല.വേറെ നിവര്‍ത്തിയില്ല, തിരിഞ്ഞു നോക്കുമ്പോൾ കുടുംബം,കുടുംബത്തിന്റെ ഏക വരുമാനം എന്റെ ജോലിയില്‍ നിന്നുള്ള ശമ്പളം മാത്രം. ഈ അവസ്ഥയില്‍ ജോലി ചെയ്യുന്നവരാണ് KSRTC യിലെ 9 ശതമാനം വനിതാ കണ്ടക്ടര്‍ മാറും.ഇങ്ങനെ ജോലി ചെയ്താലോ കൃത്യമായി ശമ്പളം കൂടി കിട്ടാതെ വരുമ്പോഴാണ് ഏറെ പ്രയാസം. വനിതാ കണ്ടക്ടറുടെ ഈ അനുഭവക്കുറിപ്പ് നവ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കെ എസ് ആർ ടി സി ബസിൽ ഇരുന്ന് ഒരു പെൺകുട്ടിയെ നോക്കി സ്വയം ഭോഗം ചെയ്ത ആളുടെ ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയിയൽ വൈറലായിരുന്നു. പെൺകുട്ടി തന്നെയാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കോട്ടയത്ത് വെച്ച് എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് ഞരമ്പുരോഗിയായ യുവാവിന് പണി കൊടുത്തത്. കെ എസ് ആർ ടി സി ബസിലെ യാത്രക്കാർക്ക് മാത്രമല്ല, വനിതാ കണ്ടക്ടർമാർക്കും സമാനമായ ചീത്ത അനുഭവങ്ങൾ ഉണ്ടെന്ന് തെളിക്കുന്നതാണ് ഈ വനിതാ കണ്ടക്ടറുടെ അനുഭവ കുറിപ്പ്.

©malayalivartha

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply