ഭക്ഷണം കഴികുമ്പോള്‍ അത് മനസ്സറിഞ്ഞു ആസ്വദിച്ചു കഴിക്കാനാണ് മിക്കവര്‍ക്കും ഇഷ്ടം. അടുക്കളയില്‍ നിന്നും ഭക്ഷണം പാകം ചെയ്യുന്ന മണം വരുമ്പോള്‍ തന്നെ മിക്കവരുടെയും കണ്ട്രോള് പോകും.പിന്നെ ഭക്ഷണം കണ്ടാല്‍ പറയുകയും വേണ്ട.
പക്ഷെ ഇനി പറയുന്ന ചില ഭക്ഷണങ്ങളെ കുറിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള് മലയാളികള്‍ക്ക് മനംപിരട്ടും. കാരണം ആ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും.ഇതാണ് അവ:

ഹകാൾ- സ്രാവിന്റെ പുളിപ്പിച്ച മൃതശരീരം, ഫ്രൈഡ് ബ്രെയ്ൻ സാൻഡ്വിച്ച്, റോക്കി മൗണ്ടൻ ഓയിസ്റ്റേഴ്സ്, ഉണക്കിയ പല്ലി, ഇൻസെക്ട് ചോക്ലേറ്റ്,ട്യൂണ മത്സ്യത്തിന്റെ കണ്ണ്,പൊരിച്ച പച്ചക്കുതിരകൾ, പൊരിച്ച എലി, നീരാളിയുടെ പച്ചയിറച്ചി,വറുത്ത ചിലന്തി, ചെമ്മരിയാടിന്റെ പാദം വേവിച്ചത്, താറാവിന്റെ ഭ്രൂണം വേവിച്ചത്, യാക് മൃഗത്തിന്റെ ലിംഗം..എങ്ങനെയുണ്ട് ?
ഇതില്‍ ചില പേരുകള്‍ മനസ്സിലായില്ലെങ്കില്‍ വിശദമായി പറയാം. റോക്കി മൗണ്ടൻ ഓയിസ്റ്റേഴ്സ് കാനഡയിലെ ഒരു ഭക്ഷണമാണ്. കാള, പന്നി, ചെമ്മരിയാട് എന്നിവയുടെ വൃഷണമാണ് ഇത്. വറുത്ത ചിലന്തിയെ കഴിക്കുന്നത് കംബോഡിയക്കാരാണ്. ചെമ്മരിയാടിന്റെ പാദം വേവിച്ചത് അഥവാ ഖാഷ് കഴിക്കുന്നത് ഇറാനിലാണ്. നമ്മുക്ക് ഈ പറഞ്ഞവയില്‍ മിക്കതും പേര് കേള്‍ക്കുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നില്ലെങ്കിലും പല രാജ്യങ്ങളിലും ഈ വിഭവങ്ങള്‍ക്ക് കടുത്ത ആരാധകര്‍ ഉണ്ടെന്നതാണു സത്യം.
“രുചിച്ചു നോക്കാതെ എങ്ങനെയാണ് ഒരു ഭക്ഷണം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവോ ഇല്ലെയോ എന്നു പറയാനാവുക ?പാമ്പാകട്ടെ , പട്ടിയാകട്ടെ , പുഴുവാകട്ടെ , അതിനെ ഒരു രുചികരമായ ഭക്ഷണപദാര്‍ത്ഥമായി മാത്രം കാണുക. നിങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് പല രുചികരങ്ങളായ വിഭവങ്ങളും നഷ്ടപ്പെടുന്നു.” ഒരു ചൈനക്കാരന് പറഞ്ഞ വാക്കുകളാണിവ.
By Shruthy Rajesh (Source – http://www.pravasiexpress.com/food-variety/)
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog