ഇതാ നിങ്ങൾക്കറിയാത്ത കുറച്ചു വിമാന വിശേഷങ്ങൾ…

കടപ്പാട് – ബിബിൻ ഏലിയാസ് തമ്പി (ജിജ്ഞാസാ ഗ്രൂപ്പ്).

നമ്മുടെ കണ്ണൂർ വിമാനം ഇറങ്ങിയ ദിവസമല്ലേ അപ്പൊ ഇത്തിരി വിമാന വിശേഷം ആയാലോ. മിക്ക യാത്രാവിമാനങ്ങളും പറക്കുന്നത് 35,000 അടിഉയരത്തില്‍. 5000 ആയാലും പറക്കും 15,000 ആയാലും പറക്കും പിന്നെന്തിനാണ് വിമാനങ്ങള്‍ ഇത്ര ഉയരത്തില്‍ പറക്കുന്നത് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ പിന്നിൽ ചില കാരണങ്ങള് ഉണ്ട് ‍. ഓരോ അടി മുകളിലേക്കുചെല്ലുന്തോറും വായുവിന് കട്ടി കുറയും. അതുകൊണ്ടുഉയര്‍ന്നു പറക്കുമ്പോള്‍ വിമാനങ്ങള്‍ പെട്ടെന്ന് വായുവില്‍ തെന്നിനീങ്ങും. വേഗത, ഇന്ധനക്ഷമത – ഈ രണ്ടുകാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് വിമാനങ്ങള്‍ സാധാരണയായി 35,000 അടിമുതല്‍ ഉയരത്തിൽ പറക്കുന്നത്

42,000 അടി ഉയരത്തില്‍ വരെ യാത്രാവിമാനങ്ങള്‍ക്ക്ബുദ്ധിമുട്ടില്ലാതെ പറക്കാന്‍ സാധിക്കും. ഇതിനു മുകളില്‍ വായുവില്‍ ഓക്‌സിജന്റെ അളവു നന്നെ കുറയും. വായുപ്രതിരോധം കൂടും. തത്ഫലമായി 42,000 അടി ഉയരത്തിന്മേലെ വിമാന എഞ്ചിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പറ്റില്ല. അതേസമയം ഭാരത്തെ കൂടിഅടിസ്ഥാനപ്പെടുത്തിയാണ് വിമാനത്തിന് പറക്കാന്‍ പറ്റിയഉചിതമായ ഉയരം നിര്‍മ്മാതാക്കള്‍ നിശ്ചയിക്കാറ്. ഭാരംകൂടിയ വിമാനങ്ങള്‍ താഴ്ന്നു പറക്കുമ്പോള്‍, ഭാരം കുറഞ്ഞവിമാനങ്ങള്‍ ഉയര്‍ന്നു പറക്കും. ഒപ്പം, നേരെ 35,000 അടിഉയരത്തില്‍ എത്തിയതിന് ശേഷം പറക്കാനല്ല വിമാനങ്ങള്‍ ശ്രമിക്കാറ്.

വിമാനം റോക്കറ്റു 🚀പോലെ കുത്തനെ മുകളുലേക്ക് ഉയരുകയല്ല എന്നറിയാമല്ലോ പതിയെ പതിയെ ക്രമേണ ഉയർന്ന് ആണ് വിമാനം പോകുന്നത് 🛫. ഉയരം കൂടുതോറും ചായക്ക്‌ രുചി കൂടുമെന്നു ലാലേട്ടൻ പറഞ്ഞപോലെ ഓരോ അടി മുകളിലേക്ക്പ റക്കുമ്പോഴും വായുവിന് കട്ടി കുറയും. ഇന്ധനക്ഷമതയെയും ഭാരത്തെയും ഇതു സ്വാധീനിക്കും. പക്ഷെ ലോകത്തെ ഏറ്റവും മികച്ച സൂപ്പർ സോണിക് വിമാനം കോണ്‍കോര്‍ഡ് പറന്നത് അറുപതിനായിരംഅടി ഉയരത്തിലായിരുന്നു. ചെറിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും പറക്കുന്നത് 35,000 അടി ഉയരത്തിന് താഴെയാണ്, അങ്ങനെ വരുമ്പോൾ ‍ യാത്രവിമാനങ്ങളും 35,000 അടി ഉയരത്തിന് താഴെപറന്നാല്‍ താഴത്തെ പോലെ തന്നെ ആകാശത്തും ട്രാഫിക് 🚦 സിഗ്നൽ ഒക്കെ പിടിപ്പിച്ചു എയർട്രാഫിക് നിയന്ത്രിക്കേണ്ടി വരുന്ന 🚥ഗതികേടാകും മാത്രമല്ല, ഒട്ടുമിക്ക പക്ഷികള്‍ 🐦🕊പറക്കുന്നതും ഈ ഉയരത്തിലാണ്, അവറ്റകൾക്കു ഇൻഷുറൻസ് മാത്രമല്ല ചിന്തിക്കാൻ ഉള്ള കഴിവും ഇല്ലാത്ത കൊണ്ട് അതും റിസ്ക് ആണ്.

യാത്രവിമാനങ്ങള്‍ 35,000 അടിയ്ക്ക് താഴെ നിന്നും പറന്നാല്‍ പക്ഷികള്‍ തടസം സൃഷ്ടിക്കാനുള്ള സാധ്യത കൂടും. (ഉയര്‍ന്നമര്‍ദ്ദത്തെ അതിജീവിക്കാന്‍ ചെറുകിട വിമാനങ്ങള്‍ക്കുംഹെലികോപ്റ്ററുകള്‍ക്കും🚁 കഴിവില്ല. ഇത്തരം വിമാനങ്ങള്‍ ഉയര്‍ന്നു പറക്കേണ്ട അപൂര്‍വ അവസരങ്ങളില്‍ യാത്രക്കാര്‍ ഓക്‌സിജന്‍ മാസ്‌ക് ധരിക്കണമെന്ന്നിബന്ധനയുണ്ട്.)

35,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ ✈ അടിയന്തര സാഹചര്യമുണ്ടായാല്‍, അതായത് എഞ്ചിന് തകരാറ് സംഭവിച്ചാല്‍ രക്ഷാമാര്‍ഗങ്ങള്‍ തേടാന്‍ പൈലറ്റുമാര്‍ക്ക് (അവന്മാർക്ക് രക്ഷപെടാൻ അല്ല,യാത്രക്കാർക്ക് ) സാവകാശംലഭിക്കും. പക്ഷെ താഴ്ന്നു പറക്കുന്ന സന്ദര്ഭങ്ങളിൽ പൈലറ്റ്മാർക്ക് ഒന്നും ചെയ്യേണ്ടി വരില്ല (എന്ന് വച്ചാൽ എല്ലാം കൂടി പെട്ടെന്ന് താഴേക്കു പോരുമെന്ന് സാരം). മുകളിൽ പറഞ്ഞ കേട്ട് ആരും പേടിക്കേണ്ട ഇരു എഞ്ചിനുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പോലും സുരക്ഷിതമായി പറന്നിറങ്ങാന് 🛬‍ ഇന്നത്തെവിമാനങ്ങള്‍ക്ക് സാധിക്കും. 35,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ യാത്രക്കാര്‍ക്ക് മുന്നറയിപ്പു നല്‍കി സജ്ജരാക്കി നിര്‍ത്താന്‍ വിമാനത്തിലെ ജീവനക്കാര്‍ക്കും സാവകാശം ലഭിക്കും.

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരംകുടൂന്തോറും ‘ശ്വസിക്കാവുന്ന വായു’വിന്റെ അളവ്കുറയുമെന്ന് നമ്മുക്കറിയാം. അപ്പോള്‍ 35,000 അടിമുകളിലൂടെ പറക്കുന്ന യാത്രാവിമാനങ്ങളില്‍ ഈ ബുദ്ധിമുട്ട്അനുഭവപ്പെടേണ്ടതല്ലേ? എന്നാല്‍ വിമാനത്തിലിരുന്നുശ്വസിക്കാന്‍ വലിയ പ്രയാസമുണ്ടാകാറില്ല. അതെന്താ എന്ന് അറിയാമോ? യഥാര്‍ത്ഥത്തില്‍ ഉയരം കൂടുന്തോറും വായുവിന്റെ അളവ്ക്രമാതീതമായി കുറയുന്നില്ല. അതായത് 35,000 അടിഉയരത്തിലും വായു ആവശ്യത്തിലേറെയുണ്ട്. എന്നാല്‍ ഈഅവസരത്തില്‍ വായുവിലുള്ള ഓക്‌സിജന് മര്‍ദ്ദം തീരെകുറവായിരിക്കും. അതുകൊണ്ടു ഈ ഉയരത്തില്‍ ജീവജാലങ്ങള്‍ക്ക് വായുശ്വസിച്ചെടുക്കാന്‍ പറ്റില്ല. പക്ഷെ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ട്നേരിടാറില്ല.

വിമാനത്തിന്റെ ജെറ്റ് എഞ്ചിനുകളാണ് ഉള്ളിലിരിക്കുന്നയാത്രക്കാര്‍ക്ക് ശുദ്ധവായു പകരുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ, പക്ഷെ വിശ്വസിച്ചേ പറ്റൂ ജെറ്റ് എഞ്ചിനില്‍ നിന്നുള്ള ചൂടുംമര്‍ദ്ദവുമേറിയ വായുവാണ് പാസഞ്ചര്‍ ക്യാബിനില്‍ എത്തുന്നത്. എന്നാല്‍ ക്യാബിനില്‍ കടക്കുന്നതിന് മുമ്പ് അവനെ പിടിച്ച് യന്ത്ര സഹായത്താൽ ശുദ്ധീകരിച്ചു തണുപ്പിക്കും.

ഉയരങ്ങളിലൂടെ പറക്കുമ്പോള്‍ വിമാനത്തിന്റെ ഇരു ജെറ്റ്ടര്‍ബൈന്‍ എഞ്ചിനുകളിലൂടെയും വായു അതിവേഗംകടക്കും. ടര്‍ബൈന് അകത്തുള്ള ഫാന്‍ ബ്ലേഡുകളുടെഅതിവേഗ ചലനം വായു മര്‍ദ്ദം കൂട്ടും. ശേഷം ചൂടുംമര്‍ദ്ദവുമേറിയ വായുവാണ് ടര്‍ബൈനിലൂടെപുറത്തുവരിക. ‘ബ്ലീഡ് എയര്‍’ (Bleed Air) എന്നാണ് ഈഘട്ടത്തില്‍ വായുവിനുള്ള പേര്. ടര്‍ബൈനില്‍ നിന്നും ചുട്ടുപൊള്ളുന്ന താപത്തിലായിരിക്കുംവായു പുറത്തുചാടുക. അതുകൊണ്ടു വായുവിന്റെ താപംകുറയ്‌ക്കേണ്ടത് ആവശ്യം ആണ് . ഇതിനു വേണ്ടിയാണ് ഹീറ്റ്എക്‌സ്‌ചേഞ്ചറുകള്‍ (Heat Exchangers) വിമാനത്തില്‍ ഇടംപിടിക്കുന്നത്. ഹീറ്റ് എക്‌സ്‌ചേഞ്ചറുകൾ വായുവിന്റെ താപം കുറയ്ക്കും. ശേഷം മാത്രമാണ് ശ്വസിക്കാന്‍ പര്യാപ്തമായ മര്‍ദ്ദത്തില്‍ വായു പാസഞ്ചര്‍ ക്യാബിനിലേക്ക് കടക്കുക. നമ്മൾ ശ്വസിച്ചുവിടുന്ന വായു പുറത്ത് കളയാനും സംവിധാനം ഉണ്ട്.

യാത്രക്കാര്‍ ശ്വസിച്ചു വിടുന്ന വായു ക്യാബിനിലുള്ളപ്രത്യേക വാല്‍വുകള്‍ വിമാനത്തില്‍ നിന്നും പുറന്തള്ളും. തത്ഫലമായി വിമാനത്തിന് അകത്തെ വായു നിലവാരംക്രമപ്പെടും. കേവലം പറക്കാന്‍ മാത്രമല്ല വിമാനഎഞ്ചിനുകള്‍ ഉപയോഗിക്കുന്നത്. പറക്കാന്‍ ഒരു എഞ്ചിന്‍ തന്നെ ധാരാളം. എന്നാല്‍ വിമാനത്തിനുള്ളിലെവായുനിലയും മര്‍ദ്ദവും ക്രമപ്പെടുത്താന്‍ രണ്ടുഎഞ്ചിനുകളും നിര്‍ണായകമാണ്. ഇക്കാര്യം എല്ലാം നടന്നു പോകണം പിന്നെ മറ്റു തടസങ്ങൾ ഒന്നും ഉണ്ടാവാനും പാടില്ല അതാണ്‌ യാത്രാ വിമാനങ്ങൾ കുറഞ്ഞത് 35000 അടി ഉയരത്തിൽ പറക്കുന്നത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply