പുതുവത്സര സമ്മാനമായി കണ്ണൂരിന് ശതാബ്ദി ട്രെയിൻകണ്ണൂർ- തിരുവനന്തപുരം ഏഴര മണിക്കൂർ

പുതുവത്സര സമ്മാനമായി സംസ്ഥാനത്തിന് ശതാബ്ദി ട്രെയിൻ അനുവദിച്ചത് കണ്ണൂരുകാരുടെ തിരുവനന്തപുരം ദുരിതയാത്രയ്ക്ക് ഒരു പരിധി വരെ പരിഹാരമാകും. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരിൽനിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച് യാത്ര തുടരുന്ന ട്രെയിൻ രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തും. ഉത്സവകാലത്തും തിരക്കുള്ള സീസണുകളിലും ടിക്കറ്റ് നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉള്ള ‘ഡയനാമിക് ഫെയർ’ സമ്പ്രദായമാണ് ശതാബ്ദി ട്രെയിനിലുണ്ടാവുക. പരീക്ഷണ ഓട്ടം കഴിഞ്ഞമാസം ഒടുവിൽ നടന്നിരുന്നു.

കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇപ്പോൾ ശതാബ്ദി എക്‌സ്‌പ്രസ് ഉണ്ട്. കോയമ്പത്തൂരിനും ചെന്നൈയ്ക്കുമിടയിലുള്ള ശതാബ്ദി എക്സ്‌‌പ്രസ് ആഴ്ചയിൽ ആറുദിവസമാണ് സർവിസ് നടത്തുന്നത്. ജനശതാബ്ദി എക്‌സ്‌പ്രസുകളിൽനിന്ന് വ്യത്യസ്തമായി ശതാബ്ദിയിൽ എല്ലാ കോച്ചുകളും എ.സി. ചെയർകാർ ആയിരിക്കും. കേരളത്തിന് അനുവദിച്ച ശതാബ്ദിയിൽ ഒന്നോ രണ്ടോ എക്‌സിക്യുട്ടീവ് ചെയർകാറുകൾ ഉൾപ്പെടെ ഒമ്പതു കോച്ചുകളുണ്ടാവും. ഭക്ഷണത്തിന്റെ വില ഉൾപ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക്. ഇപ്പോൾ കേരളത്തിൽ രണ്ടു ജനശതാബ്ദി എക്‌സ്‌പ്രസുകൾ സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ അഞ്ചുദിവസമുള്ള കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയും ദിവസേനയുള്ള തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയും.

യാത്ര കോട്ടയം വഴി : കോട്ടയം വഴിയാണ് സർവീസ്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. ആഴ്ചയിൽ എത്ര ദിവസമെന്ന് വ്യക്തമല്ല. പുതിയ ട്രെയിൻ ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും സർവിസ് നടത്തുമോ അതല്ല, ഒന്നോ രണ്ടോ ദിവസത്തെ ഒഴിവുണ്ടാവുമോ എന്ന് വ്യക്തമയിട്ടില്ല.

Source – Kerala Kaumudi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply